09/07/2025
കേരളം കണ്ട ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്ന് 😳💥🔥
മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പില്‍ ബസ്സിനു തീപ്പിടിച്ച് 44 മ .ര.ണം. മ.രി. ച്ചവരില്‍ ആറു കുട്ടികളും ഏഴു സ്ത്രീകളും. ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. കേരളം നടുങ്ങിയ ഒരു വാര്‍ത്ത അവിടെ പിറക്കുകയായിരുന്നു. കേരളത്തില്‍ ഇന്നേവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ റോഡ് അപകടത്തിന് മലപ്പുറം ജില്ല വേദിയായത് 2001 മാര്‍ച്ച് 11ന്. നീണ്ട 24 വര്ഷങ്ങൾ കഴിഞ്ഞിട്ടും ഇവിടത്തുകാരുടെ നടുക്കവും ഓർമ്മകളും മായുന്നില്ല. മലബാറിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസപകടങ്ങളിൽ ഒന്നായി ചരിത്രത്തില്‍ ഇപ്പോഴും പൂക്കിപറമ്പ് നിലകൊള്ളുന്നു.
ചുട്ടുപൊള്ളുന്ന 2001 മാര്‍ച്ച് 11ന്‍റെ മധ്യാഹ്നം. ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് യാത്രക്കാരുമായി പോക്കലുകയായിരുന്നു പ്രണവം (പത്മ) എന്ന പ്രൈവറ്റ് ബസ്. പിന്നാലെ ഒരു കെഎസ്‌ആര്‍ടിസി ബസ് കണ്ടതിന്‍റെ വെപ്രാളത്തിൽ ബസ് ഡ്രൈവർ അമിതവേഗം കൈവരിച്ചു. കോഴിച്ചെന ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ബസ് ഒരു കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് നടുറോഡില്‍ വിലങ്ങനെ മറിയുകയും ഉടൻതന്നെ തീപിടിക്കുകയും ചെയ്തു. ബസിന്‍റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ് പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ചു ഡീസല്‍ ചോരുകയും ഒപ്പം ഷാഫ്റ്റ് റോഡിലുരസി ചിതറിയ തീപൊരി തീപിടുത്തത്തിന് കാരണമാവുകയും ചെയ്തു.
മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഡീസൽ ടാങ്കിൽ പിടിച്ച തീ വളരെ പെട്ടെന്ന് ആളിപ്പടർന്നതിനാലും ബസ്സ് മറിഞ്ഞത് വാതിലുകൾ അടിയിലായ രീതിയിലായതിനാലും രക്ഷാപ്രവർത്തകർ എത്തും മുൻപേ ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. അപകടത്തിന്റെ ശബ്ദവും നിലവിളികളും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് പലരുടെയും മരണം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എങ്കിലും അവര്‍ കര്‍മനിരതരായതോടെ കുറച്ചുപേരെയെങ്കിലും രക്ഷപ്പെടുത്താനായി. കിട്ടാവുന്ന വാഹനങ്ങളില്‍ അപകടത്തിനിരയായവരെ ആശുപത്രികളിലെത്തിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരുഭാഗത്തും വാഹനങ്ങളെ തടഞ്ഞു. തെങ്ങോളം ഉയരത്തില്‍ അഗ്നിഗോളമായി കത്തിനിന്ന ബസ്സിലേക്ക് രക്ഷാപ്രവര്‍ത്തനവുമായി ആര്‍ക്കും അടുക്കാന്‍ പറ്റിയില്ല. അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടി. കണ്ടക്ടറും ക്ലീനറും ദുരന്തത്തിനിരയായവരില്‍പ്പെടുന്നു. ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ വാതില്‍ തുറന്നുപോയിരുന്നതിനാല്‍ അതിലെ യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു.
44 പേരുടെ ജീവന്‍ അപഹരിച്ച ഈ ദുരന്തം 22 പേര്‍ക്കു സാരമായ പരിക്കുകളും സമ്മാനിച്ചു. കുംഭച്ചൂടിന്റെ തളര്‍ച്ചയില്‍ പാതിമയക്കത്തിലായിരുന്ന മിക്കവാറും യാത്രക്കാര്‍ ബസ്സിനുള്ളില്‍ കരിഞ്ഞമര്‍ന്നു. രക്ഷാ പ്രവര്‍ത്തനങ്ങളെല്ലാം അസാധ്യമാക്കിയ ആ അര മണിക്കൂര്‍ സമയംകൊണ്ട് പലരും സീറ്റുകളില്‍ ഇരുന്ന നിലയില്‍ കത്തിയമര്‍ന്നു. ഈ ദയനീയ ദ്യശ്യങ്ങള്‍ക്ക് സാക്ഷിയായ പലരുടെയും സമനില മാസങ്ങളോളം ആടിയുലഞ്ഞിട്ടുണ്ടാകും. അപകടത്തില്‍ മ.രി.ച്ച 44 പേരില്‍ രണ്ടുപേര്‍ ഇന്നും അജ്ഞാതരായി തുടരുന്നു.
പൂക്കിപ്പറമ്പ് ബസ്സപകടത്തെ തുടർന്ന് ബസ്സ് യാത്രികരുടെ സുരക്ഷയെ കുറിച്ച് വ്യാപകമായ ചർച്ചക്ക് വഴിയൊരുക്കി. വാതിലുകൾ അടിയിൽ വരുന്ന രീതിയിൽ മറിഞ്ഞതിനാലാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത് എന്നതിനാൽ എമർജൻസി എക്സിറ്റ് ഡോറുകൾ എല്ലാ ബസ്സുകളിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വിജ്ഞാപനം ഇറങ്ങി.
ഗുരുവായൂരില്‍ നിന്നും തൊഴുതു മടങ്ങുന്നവരുള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങളും അവരുടെ സ്വപ്നങ്ങളും ഒരു പിടി ഓര്‍മ്മകളായി മാറിയ പൂക്കിപറമ്പ് ദുരന്തം നടന്നിട്ട് 24 വർഷങ്ങൾ കഴിഞ്ഞിട്ടും ഇതേ റൂട്ടില്‍ ഇന്നും ബസുകളുടെ മരണ പാച്ചിലുകളും മത്സര ഓട്ടങ്ങളും നിര്‍ബാധം തുടരുന്നു. റോഡിലെ ഈ നരഹത്യകള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ ഒരു നിയമപാലകനും ഭരണാധികാരിക്കും കഴിയുന്നില്ല. അൽപ്പ ലാഭത്തിനായി മനുഷ്യ ജീവനുകൾ കുരുതി കൊടുക്കുന്ന ഈ കൊലപാതക രീതികൾക്കെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായി ഇന്നും പൂക്കിപ്പറമ്പ് ബസ് അപകടം ഒരു മഹാ ദുരന്തമായി നിലകൊള്ളുന്നു.
റിപ്പോര്‍ട്ട് കടപ്പാട് : സിദ്ധിക്ക് ചെമ്മാട്, സലിം ഐദീദ്, ചിത്രങ്ങൾ : മാതൃഭൂമി