28/10/2025
ആ വീൽചെയറിൽ ഇരിക്കുന്നത് ഏഴ് വര്ഷങ്ങളായി പുത്തനത്താണിയിൽ കച്ചവടം ചെയ്യുന്ന ഫൈസൽ എന്ന വ്യക്തിയാണ്...
ഡീറ്റെർജെന്റ്, ഡിഷ് വാഷ്, വസ്ത്രം വാഷ് ചെയ്യാനുള്ളത്, സോപ്പുകൾ തുടങ്ങിയവയൊക്കെയാണ് ഇദ്ദേഹത്തിന്റെ ഫാത്തിമ ഹന്ന സ്റ്റോറിലൂടെ വിറ്റുകൊണ്ടിരിക്കുന്നത്..
ഞാൻ ഒരു മണിയൊക്കെയാവും അങ്ങോട്ട് എത്താൻ. ഇങ്ങൾക്ക് ഫുഡ് കഴിക്കണ്ടേ, ആ നേരത്ത് എത്തുന്നത് ബുദ്ധിമുട്ടാവോ എന്ന് ചോദിച്ചപ്പോ ഏയ് അതൊന്നും ഇല്ല എന്ന മറുപടിയിലാണ് ഫൈസൽക്കാനെ കാണാനെത്തിയത്..
അവിടെ എത്തിയപ്പോ മുതൽ വൻ പോസിറ്റീവ് വൈബ്. ചിരിച്ചു കൊണ്ട് മാത്രം ഒരു മനുഷ്യൻ സംസാരിക്കുമ്പോ അവിടെ പിന്നെ പോസിറ്റീവ് അല്ലാതെ വേറെന്താ ഉണ്ടാവുക അല്ലേ..
ഇപ്പോൾ നിലവിൽ ഹന്ന സ്റ്റോറിലുള്ള ഓണം ഓഫർ 270 രൂപയുടെ 5 ലിറ്റർ ഡീറ്റെർജെന്റ് ലിക്യുഡ് എടുത്താൽ ഒരു ലിറ്റർ ഫിനയിൽ ഫ്രീ കിട്ടും.
മാത്രമല്ല സാധാരണ എല്ലാ കടകളിൽ കിട്ടുന്നതിനേക്കാൾ വിലകുറവിലുമാണ് ഫൈസൽക്ക ഇവിടെ സാധനങ്ങൾ വിൽക്കുന്നത്.
വിശദമായ ഡീറ്റെയിൽസ് പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് അവിടെപ്പോയി കാണാം.
ഈ ഭൂമി പടച്ച തമ്പുരാൻ സൃഷ്ടിച്ചത് നമുക്ക് ജീവിക്കാനാണ്.ആരും ആർക്കും തടസ്സമാവാതെ ഐക്യത്തോടെ പറ്റുന്ന പോലെ പരസ്പരം ഉപകാരങ്ങൾ ചെയ്ത് എല്ലാവർക്കും ഇവിടെ സന്തോഷത്തോടെ ജീവിക്കാം...