10/09/2023
വിവാഹം കഴിഞ്ഞു ആദ്യനാളിൽ തന്നെ പെട്ടെന്നൊരു കുഞ്ഞ് എന്ന സ്വപ്നം എനിക്കും ഇക്കാക്കും ഒരേ പോലെ ഉണ്ടായിരുന്നു.
നിന്നെ പോലെ ഉണ്ടകണ്ണുള്ള ഒരു സുന്ദരികുട്ടിയെ എനിക്ക് വേഗം തരണേയെന്ന് ഇക്ക പറയുമ്പോഴും അത് സാധിച്ചുകൊടുക്കാൻ കഴിയാത്തത്തിലുള്ള സങ്കടം ഒരു മാസം ആയപ്പോഴേ എനിക്ക് തുടങ്ങി.
ആദ്യം മുതലേ pcod കാരണം irregular period ഉള്ള എനിക്ക് വിവാഹശേഷവും അങ്ങനെ തന്നെയായിരുന്നു, മാസമുറ രണ്ട് മാസം കഴിഞ്ഞിട്ടും എന്നെത്തേടി വരാതായപ്പോൾ അത് ഒരു കുഞ്ഞ് എന്ന ഞങ്ങളുടെ സ്വപ്നത്തിന് തടസ്സമാകുമോ എന്ന പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആ പേടി അവിടെ നിലനിർത്തിക്കൊണ്ട് തന്നെ ഇക്ക പ്രവാസത്തിലേക്ക് പോയി,
പോകുന്നതിന്റെ തലേന്ന് രാത്രി എന്റെ വയറിൽ മുഖമമർത്തി ഒരു ചൂട് ചുമ്പനം നൽകുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകിയത് ഇക്ക പോകുന്ന സങ്കടത്തേക്കാൾ ഉപരി ഇക്കയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ആവാത്തതിലായിരുന്നു.
എനിക്കുറപ്പുണ്ട് നമ്മുട കുഞ്ഞ് ഇവിടെയുണ്ടെന്ന് ഇക്ക എന്റെ വയറിൽ കൈവെച്ചു പറയുമ്പോഴും ഒരു വര മാത്രം തെളിഞ്ഞു കാണുന്ന നാലഞ്ചു urine pregnancy test card കൾ ഞാൻ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
നാളെ രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയി periods regular ആക്കാൻ ഉള്ള ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യണം എന്ന് വിളിക്കുമ്പോൾ ഒക്കെ ഇക്ക ഓർമിപ്പിച്ചു
അടുത്ത് തന്നെയുള്ള ഒരു ലേഡി dr നെ കണ്ടു സ്കാനിംഗ് ഉൾപ്പെടെ എല്ലാ test കളും കഴിഞ്ഞു periods ആവാനുള്ള മരുന്നും വാങ്ങി
പക്ഷെ പിന്നെയുംഒരു മാസം കഴിഞ്ഞിട്ടും എനിക്ക് ഒരിക്കൽ പോലും പീരിയഡ് ആയിട്ടുണ്ടായിരുന്നില്ല അപ്പോഴേക്കും വിവാഹം കഴിഞ്ഞിട്ട് മൂന്നര മാസം ആയിട്ടുണ്ടായിരുന്നു
അങ്ങനെ ഞങ്ങൾ പ്രശസ്തനായ മറ്റൊരു guinacologist നെ കാണാൻ തീരുമാനിച്ചു ഒരു radiologists കൂടിയായ അദ്ദേഹം അപ്പോൾ തന്നെ സ്കാനിംഗ് ചെയ്തു നെട്ടി ദൈവത്തെ വിളിച്ചു, കൂടെ വന്ന ഇക്കാന്റെ ഉമ്മ എന്താ എന്ന് ടെൻഷനോടെ ചോദിച്ചപ്പോൾ dr ഞങ്ങളോട് പറഞ്ഞത് നിങ്ങളുടെ വാക്കും കേട്ട് മെൻസസ് ആവാൻ ഉള്ള മരുന്ന് ഞാൻ തന്നിരുന്നെങ്കിൽ ഞാൻ ഇന്ന് ഒരു കൊലപാതകി ആയേനെയെന്ന്
എന്താണെന്ന് മനസ്സിലാകാതെ ഉമ്മാന്റെ മുഖത്തേക്ക് നോക്കിയ എനിക്ക് dr സ്‌ക്രീനിൽ കാണിച്ചു തന്നു എന്റെ കുഞ്ഞിനെ 🥰 ആ നിമിഷം ഞാൻ ഓർത്തത് ഗൾഫിലേക്ക് പോകുന്നതിന്റെ തലേന്ന് രാത്രി ഇക്ക എന്റെ വയറിൽ ചുംബിച്ചതായിരുന്നു.
Dr dr scaning റിപ്പോർട്ട് എടുത്ത് കയ്യിൽ തന്ന് എന്റെ റൂമിലേക്ക് വന്നിരിക്കാൻ പറഞ്ഞു
പക്ഷെ ഞാൻ അവിടെന്ന് ഇറങ്ങിയോടി ഫോണെടുത്തു ഇക്കയെ വിളിച്ചു ഹോസ്പിറ്റലിൽ ആണെന്ന് പോലും മറന്ന് ഞാൻ പൊട്ടിക്കരഞ്ഞു, ഞാൻ പോലും ഇല്ല എന്ന് പറഞ്ഞിട്ടും ഇക്കാക്ക് എങ്ങനെ മനസ്സിലായി എന്റെ വയറ്റിലെ ജീവന്റെ തുടിപ്പ് എന്ന് ചോദിച്ചപ്പോൾ ഇക്ക പറഞ്ഞു :ഞാൻ അവളുടെ ഉപ്പയാടീ..... എന്ന്
അപ്പോഴേക്കും ഉമ്മ എന്തൊക്കെയോ മരുന്നൊക്കെ വാങ്ങി വന്നു ഞങ്ങൾ വീട്ടിലേക്ക് പോയി.
അടുത്ത മാസം കാണിക്കാൻ ഉള്ള date ആയപ്പോൾ ഒരു male dr ആയത് കൊണ്ട് തന്നെ അയാളുടെ അടുത്തേക്ക് ഞാൻ ഇല്ല എന്ന് തീർത്തു പറഞ്ഞു, പക്ഷെ ഒരു തവണ കൂടെ അയാളെ കാണിച്ചു വേറെ എവിടേക്കെങ്കിലും മറിക്കാണിക്കാം എന്ന വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ആ ഡോക്ടർന്റെ അടുത്തെത്തിയ എനിക്ക് അറിയാൻ കഴിഞ്ഞത് ഞാൻ ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത രണ്ട് അറകൾ ഉള്ള ഒരു ഗർഭപാത്രത്തെ പറ്റിയായിരുന്നു.
Dr പറഞ്ഞു തനിക്ക് ഗർഭപാത്രതിന് രണ്ടു അറകൾ ആണ് ചുരുക്കം ചിലരിൽ മാത്രം കണ്ടു വരുന്ന ജന്മനയുള്ള അവസ്ഥയാണിത്, ഒരു 7/8മാസം വരെ പേടിക്കാൻ ഒന്നുമില്ല നമ്മുക്ക് നോക്കാം
എക്സ്ട്രാ കുറെ മെഡിസിൻസും നെക്സ്റ്റ് കാണിക്കേണ്ട date ഉം തന്ന് വിട്ടു.
ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് ടെൻഷൻ ആയ ഞാൻ ഇനി എന്തായാലും അങ്ങോട്ട് പോകില്ലെന്ന് വാശിപിടിച്ചു
അടുത്ത തവണ കാണിക്കേണ്ട ഡേറ്റ്നു ഒരാഴ്ച മുമ്പ് തന്നെ ഉണ്ടായ വയറു വേദന കാരണം ഞങ്ങൾ ആദ്യം കാണിച്ച അടുത്ത് തന്നെയുള്ള ആ ലേഡി ഡോക്ടർ ന്റെ അടുത്തേക്ക് പോയി, മറ്റേ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട ഡോക്ടർ അത് പ്രശ്നമില്ലെന്നും അയൺന്റെയും കൽസ്യത്തിന്റെയും ഗുളികകൾ condinue ചെയ്തോളൂ ന്നും പറഞ്ഞു വിട്ടു, അന്ന് എനിക്ക് മൂന്നര മാസം ആയിരുന്നു.
ഇടയ്ക്കിടെയുള്ള ചെറിയ വേദനയും ക്ഷീണങ്ങളും ഒഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നും തന്നെയില്ലാതെ പിന്നെയും മൂന്നു മാസം കടന്ന് പോയി.
എന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്ന ചടങ്ങ് നിശ്ചയിച്ചു അതിന്റെ ഷോപ്പിങ്ങും ഒരുക്കങ്ങളും കഴിഞ്ഞു,
കൂട്ടലിന്റെ തലേന്ന് ,,
ഞാൻ കുളിക്കുമ്പോൾ ബ്ലഡ് പോലെ എന്തോ കുറച്ചു കണ്ടു, കുറച്ചല്ലേ സാരമില്ല എന്ന് കരുതി അത് വിട്ടു
അന്ന് ഉച്ച കഴിഞ്ഞതു മുതൽ പീരിയഡ്സ് വരുന്നത് പോലെ വേദന വരാനും പോകാനും തുടങ്ങി അതെല്ലാം ഗർഭത്തിന്റെ സാധാരണ ലക്ഷണങ്ങൾ മാത്രമാകാം എന്ന് വിശ്വസിച്ചു ആരോടും പറയാതെ അന്നത്തെ പകൽ കഴിച്ചുകൂട്ടി.
എന്നത്തേയും പോലെ കിടന്ന ശേഷം ഇക്കാക്ക് ഫോൺ വിളിക്കുമ്പോൾ നടുവിന്ന് തുടങ്ങി അടിവയറ്റിലേക്ക് വ്യാപിക്കുന്ന വേദന പറഞ്ഞു ഇക്കയെ കൂടെ വിഷമിപ്പിക്കണ്ടന്ന് കരുതി ഞാൻ കടിച്ചു പിടിച്ചു.
എന്നാൽ എന്റെ ശ്വാസം പോലും മാറിയാൽ മനസ്സിലാക്കുന്ന ഇക്ക എന്നോട് ഒരുപാട് വട്ടം ഇങ്ങോട്ട് ചോദിച്ചു എന്താ നിനക്ക് എന്തെങ്കിലും ഉണ്ടോ?
ഒന്നുല്ല ചെറിയൊരു നടുവേദന വേറെ ഒന്നും ഇല്ലന്ന് പറഞ്ഞു സമദാനിപ്പിച്ചു, ഷോപ്പിലെ തിരക്ക് കാരണം ഉറങ്ങിക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ ഉമ്മാനെ വിളിക്കണേയെന്ന് പറഞ്ഞു ഫോൺ വെച്ചു
സമയം പത്തുമണി ആവാറായിരുന്നു, ഉറങ്ങിപ്പോയാൽ വേദന കുറയുമെന്ന് കരുതി കണ്ണടച്ച് കിടന്നു
പുറത്തെ ശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും സൗണ്ട് കേട്ട് നെട്ടിയുണർന്ന ഞാൻ സമയം നോക്കിയപ്പോൾ പത്തര പോലും ആയിട്ടുണ്ടായിരുന്നില്ല
പിന്നെയും അടിയിൽ എന്തോ നനവ് തോന്നിയ ഞാൻ ബാത്‌റൂമിൽ പോയി നോക്കിയപ്പോൾ കടും ചുവപ്പ് നിറത്തിൽ വരുന്ന ബ്ലഡ് കണ്ടു പേടിച്ചു പോയി, തിരിച്ചു വന്ന് കിടക്കാൻ പോയിട്ട് ഒന്നിരിക്കാൻ പോലും വേദന കൊണ്ട് എനിക്കയില്ല, ഞാൻ കരുതി എനിക്ക് പീരിയഡ്സ് ആവുകയാണ്,
പക്ഷെ അതെങ്ങനെ 28 ആഴ്ച ഗർഭിണിയായ എനിക്ക് എന്ത് പീരിയഡ്സ് വരാനാ......?
കുറെ നേരം മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, ഒരൽപ്പം വേദന കരഞ്ഞപ്പോൾ പോയി കിടന്നു, ഓരോ മിനിറ്റിനും മണിക്കൂറിന്റെ ദൈര്‍ഘ്യംതോന്നി,
കുറഞ്ഞും കൂടിയും വന്നു കൊണ്ടിരിക്കുന്ന വേദനയെ കടിച്ചുപിടിച്ചു കൊണ്ട് തന്നെ 1മണിയും 2മണിയും ഒക്കെ പിച്ചവെച്ചു വന്നെങ്കിലും ഈ രാത്രി എന്നെക്കൊണ്ട് വെളുപ്പിക്കാനാകുമോയെന്ന് ഞാൻ ചിന്തിച്ചു.
ആരെയെങ്കിലും ഒന്ന് വിളിക്കണമെങ്കിൽ എഴുനേൽക്കാൻ നോക്കിയിട്ട് ഒരു തരത്തിലും ആകുന്നില്ല, ഫോണ് എടുത്ത് വിളിക്കാമെന്ന് കരുതിയപ്പോൾ കൈ തട്ടി അത് താഴെ വീണു,
കുറച്ചു മാത്രം വീർത്തു വന്ന എന്റെ വയറു ഞാൻ പൊത്തിപ്പിടിച്ചു ആർത്തു കരഞ്ഞു, പക്ഷെ ആ ആ ശബ്ദവും മഴയിൽ ലയിച്ചതല്ലാതെ ആരും തന്നെയത് കേട്ടില്ല.
ഓരോ തവണ വേദന കുറയുമ്പോഴും പിന്നെ തുടങ്ങുന്നത് അതിന്റെ പത്തിരട്ടിയിലായിരുന്നു, അങ്ങനെ ഒരൽപ്പം കുറഞ്ഞ സമയം ഞാൻ പതിയെ എഴുന്നേറ്റതും തളർന്നു നിലത്തേക്ക് വീണുപോയി,
പക്ഷെ ഫോൺ കിട്ടി വേഗം ഉമ്മാനെ വിളിചെങ്കിലും മഴ കാരണോ നിലത്തു വീണത് കൊണ്ടോ റേഞ്ച് കിട്ടിയില്ല,ഉമ്മനെയും ഉപ്പനെയും മാറിമാറി വിളിച്ചിട്ടും ഒരു തവണ പോലും റിങ് ചെയ്തില്ല
സങ്കടവും ദേഷ്യവും കാരണം ഞാൻ ഫോണ് വലിച്ചെറിഞ്ഞു എഴുനേൽക്കാൻ നോക്കുമ്പോൾ കാലുകൾക്കിടയിൽ പടരുന്ന ചുവന്ന ദ്രാവകം എന്നെ അവിടെ തന്നെ നിശ്ചലമാക്കി
ഉറങ്ങിപ്പോയോ അതോ തളർന്നു ബോധം പോയോ, അറിയില്ല....
പള്ളിയിൽ നിന്നും സുബഹി ബാങ്കിന്റെ ഈരടികൾ ആണ് പിന്നയെന്നെ വിളിച്ചുണർത്തിയത്,
എനിക്ക് ശരിക്കും അത് സർവശക്തനായ അല്ലാഹുവിന്റെ വിളി തന്നെയായിരുന്നു.
ഇല്ലാ.... എന്റെ കുഞ്ഞിന് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല എന്നുറപ്പിച്ചു ഞാൻ അവിടെ നിന്നും എഴുനേറ്റു വാതിൽ തുറക്കാൻ ശ്രമിച്ചു,
ഒരു രാത്രി കൊണ്ട് ഒരു ജനത്തിന്റെ വേദന അനുഭവിച്ച എന്റെ ശരീരവും മനസ്സും അതിന്റെ മുമ്പിൽ പരാജയപ്പെട്ടെങ്കിലും ഇപ്പഴും നിലക്കാത്ത എന്റെ ഉദരത്തിലെ ചലനത്തിന് എന്നെ തളർത്താൻ കഴിയില്ലായിരുന്നു.
എഴുനേറ്റ് വാതിൽ തുറന്നു,
ഇനിയും ഒരു നിമിഷം താമസിക്കാതെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു,
എന്താ പറ്റിയതെന്ന് ഉമ്മയും ഉപ്പയും മാറിമാറി ചോദിക്കുന്നുണ്ടെങ്കിലും ഒന്നിനും എനിക്ക് മറുപടി ഇല്ലായിരുന്നു.
എന്റെ കുഞ്ഞിന് ഒന്നും വരല്ലേ... എന്ന പ്രാർത്ഥന മാത്രം ആയിരുന്നു മനസ്സിൽ....... 🤲
ക്യാഷ്വലിറ്റിയിൽ കാണിച്ചു ഉടനെ തന്നെ ലേബർ റൂമിലേക്ക് മാറ്റി,
അന്ന് ഓണം ആയതു കൊണ്ട് തന്നെ എന്റെ ഡോക്ടർ ലീവ് ആയിരുന്നു
നേഴ്സ് മാർ മാറിമാറി വന്ന് ഉള്ളു പരിശോധിച്ചു
അവർ അടുത്ത് വന്ന് കാര്യങ്ങൾ ചോദിക്കുകയും സമാധാനിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്
എവിടെയെങ്കിലും വീണോ ഡോക്ടർ rest പറഞ്ഞിരുന്നോ എന്നൊക്കെ ചോദിച്ചു
പിന്നെയും വന്ന് ഉള്ളു നോക്കും
പിന്നെ പെട്ടെന്ന് അവിടെ ഡ്യൂട്ടിയിൽ ഉള്ള മറ്റൊരു ഗൈനക്കോളജിസ്റ്റിനെ വിളിച്ചു വന്നു എന്തെല്ലോ പറയുന്നത് കേട്ടു
ആദ്യമായി ഒരു ഹോസ്പിറ്റലിൽ കിടക്കുന്നതിന്റെ അന്താളിപ്പും ശരീരം നുറുങ്ങുന്ന വേദനയും എനിക്ക് അവർ പറയുന്നതൊന്നും മനസ്സിലായില്ല, പേടി കാരണം ആരോടാ ചോദിക്കേണ്ടത് എന്നും അറിയുന്നില്ല.
Dr വന്നു ഉള്ളു നോക്കിയ ശേഷം ഇംഗ്ലീഷും തമിഴും ഒക്കെ ചേർന്ന ഭാഷയിൽ അവിടത്തെ നേഴ്‌സ് മാരോട് എന്തൊക്കെയോ പറയുകയും എന്റെ മെഡിക്കൽ ഫയൽ നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട്,
എന്റെ വയറിനു മുകളിൽ ചുറ്റിവെച്ച എന്തിന്റെയോ ഉള്ളിൽ നിന്നും വരുന്ന ശബ്ദം എന്റെ കുഞ്ഞിന്റെ ശ്വാസം ആണോ എന്ന് കരുതി ഞാൻ അതിൽ ശ്രദ്ധിച്ചിരുന്നു
ഒരു നേഴ്‌സ് വന്ന് എനിക്ക് ക്യാനുല കുത്തുകയും ഡ്രിപ്പ് ഇടുകയും ചെയ്തു
എന്തൊക്കെയോ മരുന്നുകൾ എനിക്ക് കുത്തി വെക്കുമ്പോൾ എന്റെ വേദനയെ നിർത്താൻ വേണ്ടിയുള്ളതാകാം അതെല്ലാം എന്ന് ഞാൻ കാത്തിരുന്നു
പക്ഷെ ഓരോ തവണ ഉള്ളു നോക്കുമ്പോഴും കൂടിക്കൂടി വരുന്ന വേദന എന്റെ ക്ഷമ നശിപ്പിച്ചിരുന്നു
അവിടെ നിന്നും ഞാൻ ഉറക്കെ കരഞ്ഞു
അപ്പോൾ എന്നെ നോക്കിയ ഡോക്ടർ ഓടി വരുന്നത് കണ്ടു
ഇന്നലെ വേദന തുടങ്ങിയപ്പോൾ വരാത്തതിൽ ദേഷ്യപ്പെട്ടു, എങ്കിലും ഡോക്ടർ വന്നത് എനിക്ക് ഒരാശ്വാസം തന്നിരുന്നു
ഡോക്ടർ എന്നോട് പറഞ്ഞു തന്റെ യൂട്രെസ് കംപ്ലീറ്റ് ഓപ്പൺ ആയിട്ടുണ്ട് ഇനി ഡെലിവറി അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ല
പക്ഷെ ഡോക്ടർ ഏഴു മാസം പോലും ആവാതെ എങ്ങനെ?
എന്റെ കുഞ്ഞു വലുതായിട്ടുണ്ടാകുമോ
കുഞ്ഞിന് എന്തെങ്കിലും പറ്റിയലോ
നമ്മുക്ക് വേറെ ഒരു ഓപ്ഷൻ ഇല്ല മോളെ എന്ന് പറഞ്ഞു അവർ എന്നെ സമാധാനിപ്പിച്ചു
ചിലപ്പോൾ കുഞ്ഞിനെ കുറച്ചു ദിവസം nicu വിൽ വെക്കേണ്ടി വരും, പക്ഷെ അതിനുള്ള ഫെസിലിറ്റീസ് ഇവിടെ കുറവായതു കൊണ്ട് ഒരു ആംബുലൻസ്ൽ തന്നെ ഇപ്പൊ തന്നെ മറ്റൊരു ഹോസ്പിറ്റലിൽക്ക് മാറ്റുകയാണ്
ഞാൻ അവിടെ വിളിച്ചു കാര്യങ്ങൾ എല്ലാം സംസാരിച്ചിട്ടുണ്ട്, അവിടെയായിരിക്കും ഡെലിവറി നടക്കുക
ഡോക്ടർ എല്ലാം പറഞ്ഞു തന്നു ഒരു പക്ഷെ ആംബുലൻസ്ൽ വെച്ച് പ്രസവം നടന്നാൽ അതിനു വേണ്ട സൗകര്യങ്ങൾ ഒക്കെ ഒരുക്കി രണ്ടു നേഴ്‌സ് മാരയും കൂടെ എന്നെ മറ്റൊരു പ്രൈവറ്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
അപ്പോഴേക്കും എന്റെ ഉമ്മയും ഉപ്പയും അടക്കം കൂട്ടലിന് ക്ഷണിച്ച കുടുംബക്കാർ മൊത്തം അവിടെ എത്തിയിരുന്നു
അവരിൽ മുഴുവൻ ഞാൻ എന്റെ ഇക്കാനെ തിരിഞ്ഞു
എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയാൽ ഞാൻ എന്ത് പറയും ഇക്കനോട്...
ആ ശബ്ദം എങ്കിലും കേൾക്കാൻ ഞാൻ കൊതിച്ചു
പക്ഷെ ഒന്നിനും സമയം ഇല്ലാതെ ആംബുലൻസ് കുതിച്ചു,
മിനിറ്റുകൾക്കുള്ളിൽ ഹോസ്പിറ്റലിൽ മുറ്റത്തും അവിടെ നിന്നും വിശാലമായ മറ്റൊരു ലേബർ റൂമിലേക്കും കൊണ്ട് പോയി.
ഒരു മെഡിക്കൽ കോളേജ് കൂടെ ആയതു കൊണ്ട് തന്നെ ഉള്ളു പരിശോധിക്കാൻ അവിടെ ആള് കൂടുതൽ ഉണ്ടായിരുന്നു
പെട്ടെന്ന് ഡോക്ടർസിന്റെ ഒരു ടീം തന്നെ എന്റെ അടുത്തേക്ക് വന്നു, അവർ ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞത് എന്റെ കൂടെ വന്ന രണ്ടു നേഴ്‌സ് മായിരുന്നു
മോള് വിഷമിക്കണ്ട, കുഴപ്പം ഒന്നും ഇല്ല ഇപ്പൊ പ്രസവിക്കും, അത് വരെ ഞങ്ങൾ പുറത്തു തന്നെ ഉണ്ടാകും എന്ന് പറഞ്ഞു അവർ പോയി
വേദന കാരണം ഉള്ളു നോക്കാൻ വന്ന ഡോക്ടർസിനെയൊക്കെ ഞാൻ തട്ടി മാറ്റി പിടഞ്ഞു കളിച്ചു...
സഹകരിച്ചില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യേണ്ടി വരും.... ഏഴു മാസത്തിൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ എടുക്കേണ്ട ഗതികേട് വരുത്തണോ എന്ന ഡോക്ടർന്റെ ചോദ്യത്തിന് മുമ്പിൽ ഞാൻ എന്റെ വേദനയെ കടിച്ചോതുക്കി
പെട്ടെന്ന് എന്തോ പുറത്തേക്ക് വന്നത് കുഞ്ഞാണോ എന്ന് നോക്കുന്നതിനു മുമ്പേ അവർ വെള്ളം പൊട്ടിപ്പോയി
പെട്ടെന്ന് അപ്പുറത്തേക്ക് മാറ്റൂ എന്ന് ബഹളം വെച്ചു
തൊട്ടടുത്ത റൂമിലെ ലേബർ ബെഡ്ലേക്ക് മാറ്റിയ എന്നോട് പുഷ് ചെയ്യാൻ പറഞ്ഞു
നേരത്തോട് നേരം എത്തി നിൽക്കുന്ന വേദന എന്നെ അത്രമാത്രം തളർത്തിയെങ്കിലും ഞങ്ങളുടെ കുഞ്ഞിനെ താലോലിക്കാൻ കാത്തിരിക്കുന്ന ഇക്കാനെ ഞാൻ ഓർത്തു
അആഹ്ഹ....... എന്ന തൊണ്ടപൊട്ടുന്ന നിലവിളിയുടെ അവസാനം ഒരു കുഞ്ഞി കരച്ചിലിൽ എന്റെ എല്ലാ വേദനയും മറന്നു ഞാൻ പതിയെ തലപൊക്കി നോക്കി
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്ന് ദൈവത്തെ സ്തുധിച്ചു
അവർ എന്റെ കുഞ്ഞിനെ എടുത്ത് ഓടുന്നത് കണ്ടു
പിന്നെ പ്ലസന്റാ ഒക്കെ എടുത്ത് സ്റ്റിച് ഇട്ട് ഡോക്ടർ അടുത്ത് വന്നു കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു പോയി
ഒരു നേഴ്‌സ് വന്നു പാട് ഒക്കെ വെച്ചു തന്ന് ഒബ്സെർവഷൻ റൂമിൽ എന്നെയാക്കി തിരിച്ചു പോകുമ്പോൾ ഞാൻ അവരുടെ കൈ പിടിച്ചു വെച്ചു ചോദച്ചു എന്റെ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന്
ഒരു കുഴപ്പവും ഇല്ല മൂത്രം ഒഴിച്ചാൽ റൂമിലേക്ക് മാറ്റും എന്നിട്ട് പോയി കണ്ടോളു എന്ന് പറഞ്ഞു
പോകാൻ തിരിഞ്ഞ അവരോട് ഞാൻ ചോദിച്ചു എന്ത് കുട്ടിയ എന്ന്
മോളാണ് എന്ന് പറഞ്ഞു അവർ പോയി
ലേബർ റൂമിൽ നിന്നും പുറത്തിറക്കിയപ്പോൾ എന്റെ ഇക്കയോഴികെ എല്ലാരും അവിടെ ഉണ്ടായിരുന്നു
റൂമിലേക്ക് മാറിയപ്പോൾ മുതൽ കുഞ്ഞിനെ കാണാനുള്ള ദൃതിയിൽ ആയിരുന്നു ഞാൻ,
അതിനു മുമ്പേ ഞാൻ എന്റെ ഇക്കയെ വിളിച്ചു
മറ്റുള്ളവരുടെ മുമ്പിൽ ഒതുക്കിയ സങ്കടം എല്ലാം ഇക്കയിലേക്ക് ഇറക്കി വെച്ചു
വേദന വന്നപ്പോൾ മുതൽ ആരോടും പറയാത്തത്ൽ എല്ലാരും എന്നെ വഴക്ക് പറഞ്ഞപ്പോഴും ഇക്ക പറഞ്ഞത് ഞാൻ നിന്നെ തനിച്ചാക്കി വന്നത് കൊണ്ടല്ലേ ഇങ്ങനെ വന്നത്
ഞാൻ അടുത്തുണ്ടായിരുന്നെങ്കിൽ നിന്റെ വേദന ഞാൻ കാണുമായിരുന്നല്ലോ എന്നാണ്
പിന്നെ എന്റെ ആഗ്രഹം പോലെ ഒരു പൊന്നു മോളെ തന്നതിൽ എന്നോട് ഒരുപാട് നന്ദി പറഞ്ഞു
ഇനി എനിക്കെന്റെ മോളെ കാണണം, വേഗം nicu വിലേക്കു പോയി അവർ തന്ന നീല ഗൗൺ ധരിച്ചു ഉള്ളിൽ കയറി
അവിടെ ഞാൻ കണ്ടു എന്റെ കൈപ്പത്തിയുടെ അത്ര പോലും ഇല്ലാതെ കുറെ വയറുകൾക്കുള്ളിൽ ഒരു ശ്വാസം മാത്രമായി കിടക്കുന്ന എന്റെ മാലാഖകുഞ്ഞിനെ
ഒരു തുള്ളി കണ്ണീർ എന്നിൽ നിന്നും പൊഴിഞ്ഞില്ല, തരിച്ചു പോയിരുന്നു ഞാൻ
നാല്പത് ദിവസങ്ങൾക്കു ശേഷം എന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഞാൻ ആ ഹോസ്പിറ്റൽ വിട്ടു വീട്ടിലേക്ക്
ആ ദിവസങ്ങൾ എങ്ങനെ കഴിഞ്ഞുവെന്ന് കേവലം അക്ഷരങ്ങളിൽ കുറിക്കാൻ എനിക്ക് കഴിയില്ല, bicornuate utres ആണ് എന്റെ ഈ അവസ്ഥക്ക് കാരണം എന്ന് പിന്നെ ഞാൻ മനസ്സിലാക്കി ആദ്യം ആ ഡോക്ടർ പറഞ്ഞ രണ്ട് അറകൾ ഉള്ള ഗർഭപത്രത്തെ പറ്റി ഞാൻ അന്വേഷിച്ചു, ഒരൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ എല്ലാം മുന്നേ അറിഞ്ഞിട്ടും എന്തെങ്കിലും മുൻകരുതൽ എടുത്തിരുന്നെങ്കിൽ....
അന്ന് എനിക്ക് ഞാൻ കാണിച്ച ആ ലേഡി ഡോക്ടർനോട് ദേഷ്യം തോന്നി. അവർ എപ്പോഴെങ്കിലും അതിനെ പറ്റി പറയാത്തതിൽ
അൽഹംദുലില്ലാഹ് ഇന്ന് സെപ്റ്റംബർ 10 എന്റെ മോളുടെ നാലാം ജന്മദിനം ആണ്.
അവൾ ആരോഗ്യത്തോടെ എന്റെയും അവളുടെ ഉപ്പന്റെയും കൂടെ സുഖമായിട്ടിരിക്കുന്നു ❤️😍🤲