
14/10/2025
മലപ്പുറം: കൊണ്ടോട്ടിയിൽ ഇടിമിന്നലേറ്റ് രണ്ട് നിർമ്മാണത്തൊഴിലാളികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മലപ്പുറം: കൊണ്ടോട്ടി മൊറയൂർ മഞ്ഞപ്പുലത്തു പാറയിൽ നിർമ്മാണ ജോലിക്കിടെ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ധീൻ (40), അബ്ദു റസാഖ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ സിറാജുദ്ധീനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഒരു വീടിന്റെ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കവെയാണ് ഇരുവർക്കും മിന്നലേറ്റതെന്നാണ് പ്രാഥമിക വിവരം.