KCV Channel Kadampuzha

KCV Channel Kadampuzha Malayalam TV Online is News channel broadcasting in the south Indian language of Malayalam
MLM TV

MLM TV COMMUNICATION PRIVATE LIMITED
CIN NO: U92490KL2021PTC070012

28/07/2025

സൗദി ക്ലബ് അൽ നസർ ജൂനിയർ ക്ലബിൻ്റെ കോൾ കീപ്പർ മുഹമ്മദ് റാസിന് സ്വീകരിക്കാൻ ഫുട്സൽ മത്സരം സംഘടിപ്പിച്ചു.

28/07/2025

പി.ഡി.പി. വാഴ നട്ട് പ്രതിഷേധം നടത്തി – റോഡ് വികസനമാവശ്യപ്പെട്ട് കരേക്കാട്ടിൽ വ്യത്യസ്ത പ്രതിഷേധം

എറവ് ആറാം കല്ലിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.അരിമ്പൂർ : എറവ് പെരുമ്പുഴ പാടശേഖരത്തിന് സമീപ...
28/07/2025

എറവ് ആറാം കല്ലിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അരിമ്പൂർ : എറവ് പെരുമ്പുഴ പാടശേഖരത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് വീണു. ഇതുവഴി വന്നിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷമാണ് കാർ വെള്ളം നിറഞ്ഞു കിടന്ന തോട്ടിലേക്ക് വീണത്. ഇന്ന് രാവിലെയാണ് സംഭവം...

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന...
28/07/2025

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ആന്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

28/07/2025

ഈ ഡാൻസ് ഒന്നിൽ കൂടുതൽ തവണ കണ്ടവർ കമെന്റ് ചെയ്യുക

28/07/2025

പുഷ്പ്പയിലെ പാട്ടും ;കുട്ടികളുടെ ഡാൻസും ;പാടുന്നവർക്ക് ആവേശം കൂടി

കോതമംഗലത്ത് ആസിഡ് ആക്രമണംകോതമംഗലം തലക്കോട് ചുള്ളിക്കണ്ടത്ത് ഭാഗത്താണ് വളർത്തു മൃഗങ്ങൾക്ക് നേരെയാണ് ഇന്നലെ ആസിഡ് ആക്രമണം ...
28/07/2025

കോതമംഗലത്ത് ആസിഡ് ആക്രമണം

കോതമംഗലം തലക്കോട് ചുള്ളിക്കണ്ടത്ത് ഭാഗത്താണ് വളർത്തു മൃഗങ്ങൾക്ക് നേരെയാണ് ഇന്നലെ ആസിഡ് ആക്രമണം ഉണ്ടായത്.
പ്രദേശവാസിയായ ജോസ് വളർത്തുന്ന 5
പോത്ത് കിടാരികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഇവയെ മേയാൻ വിട്ടിരുന്നപ്പോഴാണ് സാമൂഹിക വിരുദ്ധർ ആക്രമിച്ചത്. ഊന്നുകൽ
പോലീസിൽ പരാതി നൽകി.

28/07/2025

പാട്ട് നിർത്താൻ സമ്മതിച്ചില്ല കാണികൾ ;അവർ വീണ്ടും പാടേണ്ടി വന്നു

28/07/2025

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് അടിപൊളി പാട്ടുകൾ ;പാട്ടിനൊപ്പം ഡാൻസും

എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ നീന്താനിറങ്ങി  കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂര്‍  കൂട്ടായി  കോതപറമ്പ്...
28/07/2025

എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ നീന്താനിറങ്ങി കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ്ഖൈസിന്റെ മൃതദേഹമാണ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽൽ കണ്ടെത്തിയത്.
മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് ആറുമണിയോട് കൂടിയാണ് ഖൈസ് ഉള്‍പ്പടെയുള്ള
ആറംഗ സഘം കുളിക്കാനായി അയിനിചിറയിൽ എത്തിയത്.

അബ്ദുറഹ്മാൻ മാസ്റ്റർ നിര്യാതനായിവളാഞ്ചേരി: പൂക്കാട്ടിരി ഇല്ലത്തപ്പടിയിൽ കൊട്ടാരത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ മാസ്റ്റർ (ക...
28/07/2025

അബ്ദുറഹ്മാൻ മാസ്റ്റർ നിര്യാതനായി

വളാഞ്ചേരി: പൂക്കാട്ടിരി ഇല്ലത്തപ്പടിയിൽ കൊട്ടാരത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ മാസ്റ്റർ (കൊട്ടാരത്തിൽ അബ്ദുറഹ്മാൻ ഹാജി) അന്തരിച്ചു.

മയ്യിത്ത് എടയൂർ റൂട്ടിലുള്ള മകൻ മുത്തുവിൻ്റെ വീട്ടിൽ.

ജനാസ നമസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പൂക്കാട്ടിരി മഹല്ല് ജുമാ മസ്ജിദ് പരിസര കബർസ്ഥാനിൽ നടക്കും.

സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായിരുന്ന അബ്ദുറഹ്മാൻ മാസ്റ്റർ സമൂഹത്തിൽ പരന്ന ആത്മീയ ബോധത്തിനും സമർപ്പിത ജീവിതത്തിനും ഉദാഹരണമായിരുന്നു.

28/07/2025

മലപ്പുറം പോത്തുകല്ലിൽ ചത്ത നിലയിൽ പുലികുട്ടിയെ കണ്ടെത്തി 28/07/2025 തിങ്കൾ

Address

Tirur

Alerts

Be the first to know and let us send you an email when KCV Channel Kadampuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KCV Channel Kadampuzha:

Share