Hassan Saeed

Hassan Saeed Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hassan Saeed, Magazine, Varikkottil, Tirur.

🔥🕊️ “Apparently, the occupier calls this ‘self-defense’… while olive trees learn the language of bullets.” 🕊️🔥Wearing di...
01/06/2026

🔥🕊️ “Apparently, the occupier calls this ‘self-defense’… while olive trees learn the language of bullets.” 🕊️🔥
Wearing dignity like a flag, carrying resistance like destiny — because history never remembers the silence of the oppressed. 🇵🇸⚔️
Some build walls, others build legends. And every stolen land eventually speaks its truth. 💣🌍

العالم يسمّي الاحتلال “دفاعًا عن النفس”… بينما أشجار الزيتون تحفظ أصوات الرصاص جيدًا. 🔥🕊️
نحمل الكرامة كما نحمل الراية، فالتاريخ لا يخلّد صمت المظلومين. 🇵🇸⚔️
هم يبنون الجدران… ونحن نكتب الأساطير فوق الأرض المسروقة. 💣🌍

✊🔥 FromTheRiverToTheSea JusticeForPalestine OliveTreesAndFreedom 🇵🇸🕊️

രണ്ടാം പെരുന്നാൾ
29/05/2026

രണ്ടാം പെരുന്നാൾ

🌙✨ ത്യാഗത്തിന്റെ മഹത്തായ പാഠം ലോകത്തിന് പഠിപ്പിച്ച ഇബ്രാഹിം നബി (അ) യുടെയും ഇസ്മാഈൽ നബി (അ) യുടെയും സ്മരണകളെ ഹൃദയത്തിൽ ന...
28/05/2026

🌙✨ ത്യാഗത്തിന്റെ മഹത്തായ പാഠം ലോകത്തിന് പഠിപ്പിച്ച ഇബ്രാഹിം നബി (അ) യുടെയും ഇസ്മാഈൽ നബി (അ) യുടെയും സ്മരണകളെ ഹൃദയത്തിൽ നിറച്ച് ഒരു ബലിപെരുന്നാൾ കൂടി നമ്മളിലേക്ക് എത്തിച്ചേർന്നു.
സ്നേഹവും സഹോദര്യവും ഐക്യവും മനുഷ്യഹൃദയങ്ങളിൽ നിറയട്ടെ; പരസ്പരം കരുതലോടെ ചേർന്നു നിൽക്കുന്ന ഒരു ലോകം സൃഷ്ടിക്കപ്പെടട്ടെ. 🤍

ഇന്ന് നമ്മൾ സന്തോഷത്തോടെ പെരുന്നാൾ ആഘോഷിക്കുമ്പോൾ, യുദ്ധത്തിന്റെയും പട്ടിണിയുടെയും വേദനയിൽ കഴിയുന്ന ഗസ്സയിലെ ഫലസ്തീൻ ജനങ്ങളെയും, ലെബനാൻ, സിറിയ, ജോർദാൻ, യമൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ നമ്മുടെ മുസ്ലിം സഹോദരങ്ങളെയും ഈ വേളയിൽ പ്രത്യേകമായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു. 🤲🏻
അവർക്കെല്ലാം സമാധാനവും സുരക്ഷയും സ്വാതന്ത്ര്യവും അല്ലാഹു നൽകട്ടെ.

മക്കയിലെ വിശുദ്ധ ഹറമിൽ ഹജ്ജ് നിർവഹിക്കുന്ന കേരളത്തിൽ നിന്നടക്കമുള്ള എല്ലാ ഹാജിമാർക്കും അല്ലാഹു ഹജ്ജ് മബ്റൂർ നൽകി അനുഗ്രഹിക്കട്ടെ. 🕋✨
നമ്മുടെ ജീവിതങ്ങളിലും ത്യാഗത്തിന്റെ, വിശ്വാസത്തിന്റെ, കരുണയുടെ വെളിച്ചം നിറയട്ടെ.

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ. 🌙🤍

🇵🇸🇱🇧🇸🇾🇯🇴🇾🇪🇮🇷🇮🇶
🇵🇸
🇱🇧
🇸🇾
🇯🇴
PrayForYemen 🇾🇪
PrayForIran 🇮🇷
PrayForIraq 🇮🇶
Hajj2026 🕋

കാലം എന്നത് ഒരുമിപ്പിക്കുകയും പിരിയിക്കുകയും ചെയ്യുന്ന ഒന്നാണ്. മനുഷ്യർ എന്നത് യാത്രതിരിക്കുന്നവരും വിടപറയുന്നവരുമാണ്. ന...
19/05/2026

കാലം എന്നത് ഒരുമിപ്പിക്കുകയും പിരിയിക്കുകയും ചെയ്യുന്ന ഒന്നാണ്. മനുഷ്യർ എന്നത് യാത്രതിരിക്കുന്നവരും വിടപറയുന്നവരുമാണ്. നാം ജീവിച്ചിരിക്കുകയാണെങ്കിൽ അല്ലാഹു നമ്മളെ വീണ്ടും ഒരുമിപ്പിക്കും. നാം മരിച്ചാൽ, قیയാമത്ത് ദിനം നമ്മളെ ഒരുമിച്ച് കൂട്ടും.

കാലത്തിന്റെ അനിശ്ചിതത്വം ഓരോ നിമിഷവും കാണാം; ഓരോ സമയത്തും മരണത്തിന്റെ നിഴൽ മിന്നിത്തിളങ്ങുന്നുണ്ട്.

നീ ഈ ലോകം പണിയുന്നത് നിനക്കല്ല, മറ്റുള്ളവർക്കുവേണ്ടിയാണ്. നീ സമ്പത്ത് കൂട്ടുന്നത് നിനക്കല്ല, മറ്റുള്ളവർക്കുവേണ്ടിയാണ്.

മനുഷ്യൻ കിട്ടുന്ന ഓരോ അവസരത്തിലും ചാടിപ്പിടിക്കാൻ ശ്രമിക്കുന്നു. എങ്കിലും ഒരുനാൾ അവനു ഒഴിവില്ലാതെ വീഴ്ച ഉണ്ടാകും, മരണം അവനെ എത്തും.

തനിക്കല്ലാതെ മറ്റാര്ക്കും അധികാരമില്ലാത്തവൻ മഹത്വമുള്ളവനാണ്. ഒരിക്കലും തൃപ്തിയാകാത്തവന്റെ ആവശ്യങ്ങൾ എപ്പോഴാണ് തീരുക?

ഏത് മനുഷ്യനും ഒരേ ഒരു ലക്ഷ്യത്തിൽ തൃപ്തനാകുന്നില്ല; അവന്റെ മനസ് എല്ലായ്പ്പോഴും അതിനപ്പുറമുള്ള മറ്റൊരു ലക്ഷ്യത്തിലേക്കാണ് നോക്കുന്നത്.

😂🏠 “ഒന്ന് വാ” എന്ന് പറഞ്ഞ് വിളിച്ചതായിരുന്നു…വന്ന് രണ്ട് ദിവസം കിടന്നിട്ട് ഇറക്കിവിടാൻ പെട്ട പാട് എനിക്ക് തന്നെ അറിയൂ! 😭...
10/05/2026

😂🏠 “ഒന്ന് വാ” എന്ന് പറഞ്ഞ് വിളിച്ചതായിരുന്നു…
വന്ന് രണ്ട് ദിവസം കിടന്നിട്ട് ഇറക്കിവിടാൻ പെട്ട പാട് എനിക്ക് തന്നെ അറിയൂ! 😭🤣

പ്രിയപ്പെട്ട ഷബീർ അലി ❤️

ShabeerAli WeekendVibes InstagramMalayalam Malayali FriendshipGoals

Elegance is silent… but it always gets noticed. ✨الأناقة صامتة… لكنها دائمًا تُلاحَظ ✨ആഡംബരം ശബ്ദമില്ലാത്തതാണ്… പക്ഷേ അത...
09/05/2026

Elegance is silent… but it always gets noticed. ✨

الأناقة صامتة… لكنها دائمًا تُلاحَظ ✨

ആഡംബരം ശബ്ദമില്ലാത്തതാണ്… പക്ഷേ അത് എപ്പോഴും ശ്രദ്ധിക്കപ്പെടും ✨

ഇന്നലെ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടാണ് ഞാൻ സത്യത്തിൽ മലപ്പുറത്ത് പോയത്. മലപ്പുറത്ത് എത്തിയതല്ലേ എന്ന് കരുതി പുതിയ നോവല...
01/05/2026

ഇന്നലെ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടാണ് ഞാൻ സത്യത്തിൽ മലപ്പുറത്ത് പോയത്. മലപ്പുറത്ത് എത്തിയതല്ലേ എന്ന് കരുതി പുതിയ നോവലിസ്റ്റുകളിൽ ഒരാളായ മനോരമ മലപ്പുറം ജില്ലാ ചീഫ് ഡെപ്യൂട്ടി എഡിറ്ററും വ്യക്തിപരമായി ഏറെ പരിചയവും അടുപ്പവും കാത്തുസൂക്ഷിക്കുന്ന ഷംസുദ്ദീൻ മുബാറക്കിനോട് ഇന്ന് കാണാൻ പറ്റുമോ എന്ന് ഞാൻ മലപ്പുറത്തുണ്ടെന്ന് അറിയിച്ചു.

സത്യത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് മെസ്സേജ് അയച്ചത്. അദ്ദേഹത്തെ കാണാൻ യാത്ര പുറപ്പെടുമ്പോൾ തീരുമാനിക്കാത്തതിനാൽ തന്നെ പുസ്തകങ്ങളൊന്നും ഒപ്പിടിക്കാൻ കരുതിയതുമില്ല. എന്നാൽ “ഞാൻ വീട്ടിൽ ഫ്രീ ആണ്, മാതിൻ’ന്റെ മുൻപിൽ നിന്നും ഞാൻ വണ്ടി കൊണ്ടുവന്ന് പിക്ക് ചെയ്യാം, ഫുഡ് കഴിക്കാൻ എനിക്ക് ഏതായാലും പുറത്തു പോകണം” എന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്.

അങ്ങനെ ആകട്ടെ എന്ന് ഞാനും കരുതുകയും, പുസ്തകം ഒപ്പിടാനായി മറ്റൊരു ദിവസം വരാം എന്നും വിചാരിച്ച് ഞാൻ ഒക്കെ പറഞ്ഞു. ഏകദേശം ഒരു മണിയോടെ അദ്ദേഹം കാറുമായി മുട്ടിപ്പടി സ്വലാത്ത് നഗറിൽ എത്തി. അദ്ദേഹത്തോടൊപ്പം ആലത്തൂർ പടി എംഎംഇടി ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള ഫ്രണ്ട്സ് എന്ന ഹോട്ടലിൽ നിന്ന് അടിപൊളി ബീഫ് ബിരിയാണി കഴിക്കുകയും ചെയ്തു. കുറച്ച് നേരം നല്ല സംഭാഷണവും ഉണ്ടായി.

മരണപര്യന്തം റൂഹിന്റെ നാളുവഴികൾ, നൂറാ ജിന്നിന്റെ പ്രണയപുസ്തകം, ദായിഷ്, മലപ്പുറത്തിന്റെ സ്നേഹകഥകൾ എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും എന്റെ കൈവശമുണ്ടെങ്കിലും, നിലവിൽ “മരണപര്യന്തം റൂഹിന്റെ നാളുവഴികൾ”യും “നൂറാ ജിന്നിന്റെ പ്രണയപുസ്തകം”യും മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്.

അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.

#ഷംസുദ്ദീൻമുബാറക്ക് #മലയാളം ReadingCommunity Malappuram മലപ്പുറം Manorama WritersLife AuthorMeet BookstagramMalayalam NouraJinnintePranayapusthakam Maranaparyantham RuhinteNaluvazhikal KeralaWriters LiteraryMeet FriendsHotel BeefBiriyani TravelDiaries

പ്രിയപ്പെട്ട ഉബൈദ്
26/04/2026

പ്രിയപ്പെട്ട ഉബൈദ്

പുസ്തകങ്ങളെ പ്രണയിക്കുന്നവർക്ക് ഒരു ദിനം.World Book Day.  📚  ❤️📖  📚✨  💙📚  😍📖LoveForBooks ❤️📚ReadersClub 📖👥BookVibes ✨📚Re...
23/04/2026

പുസ്തകങ്ങളെ പ്രണയിക്കുന്നവർക്ക് ഒരു ദിനം.

World Book Day. 📚
❤️📖
📚✨
💙📚
😍📖
LoveForBooks ❤️📚
ReadersClub 📖👥
BookVibes ✨📚
ReadMore 📖🔥
LibraryLove 🏛️📚

ഇന്ന് ഏപ്രിൽ 16, വ്യാഴാഴ്ച 📢തിരുരങ്ങാടി പനംപുഴ ഭാഗത്ത് ഒരു ചെറിയ വാർത്ത അറിയിക്കാനുണ്ട്…(ചെറിയതാണെന്ന് പറഞ്ഞാലും, കാര്യത...
16/04/2026

ഇന്ന് ഏപ്രിൽ 16, വ്യാഴാഴ്ച 📢

തിരുരങ്ങാടി പനംപുഴ ഭാഗത്ത് ഒരു ചെറിയ വാർത്ത അറിയിക്കാനുണ്ട്…
(ചെറിയതാണെന്ന് പറഞ്ഞാലും, കാര്യത്തിൽ വലിയ കാര്യമുണ്ട് 😌)

എൻ്റെ ജ്യേഷ്ഠൻ “Smoothie Fresh” എന്ന പേരിൽ ഒരു കൂൾ ബാർ തുടങ്ങി 😎🥤
ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മുജീബ് തങ്ങൾ ✨

ഇപ്പോൾ കാര്യത്തിൽ കയറാം…

പുള്ളി ഒരു സാധാരണ ജ്യൂസ് മേക്കർ അല്ല…
ജ്യൂസ് ഉണ്ടാക്കുമ്പോൾ ഫ്രൂട്ടുകൾക്കു തന്നെ സന്തോഷം തോന്നും എന്നൊക്കെ കേട്ടിട്ടുണ്ട് 🍉😂

പൊരിക്കടിയിലേക്ക് വന്നാൽ…
പുള്ളി ഉണ്ടാക്കിയ കടി കഴിച്ചാൽ “ഇനി ഒരു പീസ് മാത്രം…” എന്ന് പറഞ്ഞ് 10 പീസ് കഴിക്കുന്ന അവസ്ഥ 😭🔥

പുള്ളി ജോലി ചെയ്തിരുന്ന പഴയ കടയിൽ എന്തായിരുന്നു അവസ്ഥ എന്ന് അറിയാമോ?
കട തുറന്നാൽ കസ്റ്റമേഴ്സ് നിറഞ്ഞ് കവിയും…
കട അടച്ചാൽ കസ്റ്റമേഴ്സ് നിരാശയിൽ കവിയും 😌😂

ചിലർ പറഞ്ഞത്:
“ഇവിടെ നിന്നുള്ള കടി കഴിക്കാതെ ഉറങ്ങാൻ പറ്റില്ല” 🤭
(അതെ, അത് വരെ ഒരു ലെവൽ 😅)

അതിനാൽ…
തിരുരങ്ങാടി പനംപുഴ ഭാഗത്തേക്ക് പോകുന്നവർ
“Smoothie Fresh” ഒന്ന് ശ്രദ്ധിക്കുക…

ജ്യൂസും ഉണ്ടാകും 🥤
കിടിലൻ പൊരിക്കടിയും ഉണ്ടാകും 🍟
(മറുപടി പറയാൻ പറ്റാത്ത തരത്തിൽ 😌🔥)

അവസാനമായി സീരിയസ് ആയി പറയുമ്പോൾ…
എൻ്റെ ജ്യേഷ്ഠൻ പുതിയൊരു കൂൾ ബാർ തുടങ്ങിയിട്ടുണ്ട്.
എല്ലാവരും ഒന്ന് സന്ദർശിച്ച് സപ്പോർട്ട് ചെയ്യണം 🙏

#തിരുരങ്ങാടി #പനമ്പുഴ JuiceLovers SnackTime

Address

Varikkottil
Tirur
676320

Website

Alerts

Be the first to know and let us send you an email when Hassan Saeed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category