
11/07/2025
പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളേജിൽനിന്ന് 18 വർഷമായി പ്രസിദ്ധീകരിച്ച കൊണ്ടിരിക്കുന്ന മാഗസിനാണ് അന്നഹ്ദ അറബിക് മാഗസിൻ. മാഗസിന് കീഴിൽ ഇന്ത്യയിലെ തല്പരരായ കവികളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന മത്സരമാണ് ശാഇറുന്നഹ്ദ. ഇന്ത്യയിലെ മികച്ച കവിയെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രോഗ്രാം നടത്തുന്നത്. കവിതയുമായി ബന്ധപ്പെട്ട വിവിധ റൗണ്ടുകളിലായിരിക്കും വിജയിയെ കണ്ടത്തുക.
🥇ഒന്നാസ്ഥാനത്തിന് 7777 രൂപയും
🥈രണ്ടാംസ്ഥാനത്തിന് 5555രൂപയും
🥉മൂന്നാംസ്ഥാനത്തിന് 3333 രൂപയുമാണ് സമ്മാനത്തുക നൽകപ്പെടുക.
*നിയമാവലികൾ*
* മത്സരാർഥികൾ 15 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരായിരിക്കണം
* മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 16 രാത്രി 12 മണിക്ക് മുമ്പായി 'ഹിജ്റ” എന്ന വിഷയത്തിൽ പത്ത് വരിയിൽ കുറയാത്തതും 30 വരിയിൽ കവിയാത്തതുമായ കവിത എഴുതി അതോടൊപ്പം അവതരണ വീഡിയോയും ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്ത രജിസ്റ്റർ ചെയ്യേണ്ടതാണ്.
* തിരഞ്ഞെടുക്കപ്പെടുന്ന മുപ്പത് പേർക്ക് ജൂലൈ 27 ന് സബീലുൽ ഹിദായ ക്യാമ്പസിൽ വെച്ച് നടത്തപ്പെടുന്ന സെമി റൗണ്ട് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകപ്പെടും. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന പതിനഞ്ച് പേർക്കാണ് ഫൈനൽ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
* തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ അന്നഹ്ദ മാഗസിൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ജൂലൈ 19ന് അറിയിക്കുന്നതായിരിക്കും.
* സെമി & ഫൈനൽ റൗണ്ടുകൾ 2025 ജൂലൈ 27 -നായിരിക്കും.
*കൂടുതൽ വിവരങ്ങൾക്ക് 96459 60847*
https://forms.gle/NvABqcP6vE2kuEFA9
https://www.instagram.com/p/DL77Y_OzhI-/?igsh=MXNvM3lsYTY3OXRxMg==