01/08/2017
ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ്സ് പുരസ്കാരം കൈമാറി.
(www.facebook.com/trikaripurvision)
തൃക്കരിപ്പൂർ : തൃക്കരിപ്പൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ ബീരിച്ചേരി വഴി സർവ്വീസ് നടത്തുന്ന മികച്ച സ്വകാര്യ ബസ്സിന്നായി ബീരിച്ചേരി ശാഖ എം.എസ്.എഫ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ സ്മാരക ജനപ്രിയ ബസ്സ് പുരസ്കാരം സമർപ്പിച്ചു.
കെ.എൽ 13 ടി. 2327 മേനക ബസ്സിനെയാണ് മികച്ച ബസ്സായി തിരഞ്ഞെടുത്തത്.
ബീരിച്ചേരി ഗേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.സി ഖമറുദ്ദീൻ പുരസ്‌കാരം സമർപ്പിച്ചു. ബസ്സ് ജീവനക്കാരായ പി.രഞ്ജിത്ത്, കെ.ഉണ്ണികൃഷ്ണൻ, പി.മോഹനൻ എന്നിവർ ഏറ്റുവാങ്ങി.
പ്രശസ്തി പത്രം അബുദാബി കെ.എം.സി.സി സ്റ്റേറ്റ് ട്രഷറർ സി. സമീറും, ക്യാഷ് പ്രൈസ് അബുദാബി കെ.എം.സി.സി പഞ്ചായത്ത് ട്രഷറർ ടി.പി അഹ്‌മദ് ഹാജിയും വിതരണം ചെയ്‌തു.
യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം,വിദ്യാർത്ഥികളോടുള്ള സ്നേഹ സമീപനം,ശുചിത്വം,കൃത്യത,വേഗത തുടങ്ങിയവ മുൻനിർത്തി രണ്ടു മാസക്കാലം കൃത്യമായി നിരീക്ഷിച്ചും, എസ്.എം.എസ് വോട്ടിങ്ങിലൂടെ പൊതു ജനാഭിപ്രായവും, പോലീസ് വിവരങ്ങൾ തേടിയുമാണ് ജനപ്രിയ ബസ്സിനെ തിരഞ്ഞെടുത്തത്.
എസ്.എം.എസ് വോട്ടിങ്ങിൽ അയ്യായിരത്തോളം പേർ ഇഷ്ട ബസ്സിനായി വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു.
പുരസ്കാരം സമർപ്പണ ചടങ്ങിൽ ശാഖ പ്രസിഡന്റ് വി.പി.അസ്ഹർ അധ്യക്ഷത വഹിച്ചു.
തൃക്കരിപ്പൂർ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി വി.കെ.ബാവ, പഞ്ചായത്ത് സെക്രട്ടറി സത്താർ വടക്കുമ്പാട്, മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് എൻ.കെ.പി മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി വി.പി.പി.ശുഹൈബ്, ബസ്സ് ഓണേഴ്‌സ് അസോസിയേഷൻ ഹൊസ്ദുർഗ് താലൂക് പ്രസിഡന്റ് ശ്രീരവി, എം.എസ്.എഫ്. ജില്ലാ സെക്രട്ടറി ടി. വി. കുഞ്ഞബ്ദുള്ള, സി.രവി, ഇബ്രാഹിം തട്ടാനിച്ചേരി, എം.ടി.പി.അബ്ദുള്ള, എൻ.ശാഹുൽ ഹമീദ്, മുഹമ്മദ് കുഞ്ഞി, നാഫിഹ് അസ്ഹദി, ഹാഷിം കാരോളം, യു.പി ശമ്മാസ്, അംബ്രാസ്, മുസ്തഫ.വി.പി, ഇർഷാദ്.സി.കെ, അഫ്സൽ.സി, ഷഹബാസ്, മുബഷിർ, ഷഹീർ, ആഫിസ് സംബന്ധിച്ചു.
ശാഖ എം.എസ്.എഫ് സെക്രട്ടറി വി.പി.മഷൂദ് സ്വാഗതവും ജനപ്രിയ ബസ്സ് പുരസ്‌കാര കോ ഓർഡിനേറ്റർ മർസൂഖ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
ഇത് മൂന്നാം വർഷമാണ് പുരസ്‌കാര സമർപ്പണം നടത്തുന്നത്.ഏറെ ജനശ്രദ്ധ ആകർഷിച്ച പരിപാടിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കാർത്തികേയൻ, ആരോമൽ ബസ്സുകളാണ് പുരസ്കാരത്തിന് അർഹത നേടിയത്.