NAF Media

NAF Media നമുക്ക് ചുറ്റും നമ്മൾ അറിയാതെ പോകുന്നത്.

26/05/2026

കേരളം ആഗ്രഹിച്ച മുഖ്യമന്ത്രി

05/05/2026

പറയുന്നത് സി. പി.എമ്മി നോട് തന്നെയാണ്.
വെറുത്തു അങ്ങേയറ്റം
വെറുത്തു.
600 രൂപ ഉണ്ടായിരുന്ന കെട്ടിട നിർമ്മാണ
അപേക്ഷ ഫീസിനെ
8500 ആക്കി അടപ്പിച്ചപ്പോൾ
കെട്ടിടം നിർമ്മിക്കുന്നവർ വെറുത്തു.
ബംഗാളികളെ കൊണ്ട് നിർമ്മിച്ച കെട്ടിടത്തിന് പോലും
തൊഴിലാളി ക്ഷേമനിധിക്ക് വേണ്ടിയാണ് എന്ന പേരും പറഞ്ഞു പതിനായിരങ്ങൾ ചുമത്തിയപ്പോൾ
കെട്ടിടം നിർമ്മിച്ചവർ വെറുത്തു.
ക്ഷേമനിധിയിൽ താല്പര്യമില്ലാത്തവർ പോലും ക്ഷേമനിധി അടച്ചില്ലെങ്കിൽ സ്വന്തം വാഹനത്തിൻറെ
റിന്യൂവലും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും ലഭ്യമാകാത്ത വിധം
കമ്പ്യൂട്ടറിൽ സംവിധാനം ചെയ്തപ്പോൾ ടാക്സി വാഹനങ്ങൾ ഓടിക്കുന്ന തൊഴിലാളികളത്രയും വെറുത്തു.
ബസിന് വെള്ള പെയിൻറ് അടിച്ചാൽ മാത്രമേ അപകടം കുറയുകയുള്ളൂ എന്ന പൊട്ടൻ നിയമം വന്നപ്പോൾ ടൂറിസ്റ്റ് ബസ് ഉടമകൾ വെറുത്തു.
അവനവൻ പണം കൊടുത്ത് വാങ്ങിയ ഉൽപ്പന്നങ്ങൾ ഇറക്കാനും കയറ്റാനും പോലും ആരെയൊക്കെയോ ഭയപ്പെടേണ്ടിവരുന്ന
അവസ്ഥ തുടർന്നപ്പോൾ വീട്ടുടമകളും കച്ചവടക്കാരും വ്യവസായികളും വെറുത്തു.
സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ
ഭീഷണിപ്പെടുത്തിയവരെ നിക്ഷേപകർ വെറുത്തു.
തിരക്കിനിടയിൽ സീറ്റ് ബെൽറ്റ് ഇടാൻ മറന്ന് പോയതിന്റെ പേരിൽ
ആയിരങ്ങൾ അടയ്ക്കാനുള്ള
പിഴനോട്ടീസ് ഫോണിൽ
എത്തിയപ്പോൾ വാഹന ഉടമകൾ വെറുത്തു.
ആർക്കെല്ലാമോ പെൻഷൻ നൽകുന്നതിന് വേണ്ടി
ഓരോ ലിറ്റർ പെട്രോളിനും രണ്ടുരൂപ അധിക നികുതി ചുമത്തിയപ്പോൾ
വാഹന ഉടമകൾ വെറുത്തു .
അയ്യപ്പൻറെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞ്
പരിഹസിച്ചപ്പോഴും,
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നും
അത് ലിംഗ സമത്വത്തിന് എതിരാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്
കോടതിയിൽ നിന്ന് വിധി വാങ്ങി അത് നടപ്പിലാക്കാൻ വേണ്ടി
യുവതികളെ പോലീസ് അകമ്പടിയോടെ കയറ്റിയപ്പോഴും
അയ്യപ്പഭക്തന്മാർ വെറുത്തു.
ലോട്ടറി ടിക്കറ്റിൽ
ശിവലിംഗത്തിൻ്റെ മുകളിലേക്ക് ആർത്തവരക്തം
പതിയ്ക്കുന്ന
ചിത്രത്തെ
മോഡേൺ ആർട്ടാക്കി
അച്ചടിച്ച് വിതരണം ചെയ്തപ്പോൾ ശിവ ഭക്തന്മാർ വെറുത്തു.
അവനവൻ നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ ഗണപതി ഹോമം നടത്തുമ്പോൾ
അതെടുത്ത് വലിച്ചെറിഞ്ഞവരെയും
ഗണപതി മിത്താണെന്ന് പറഞ്ഞവൻ്റെ പാർട്ടിയേയും
ഗണപതി ഭക്തർ വെറുത്തു.
ക്ഷേത്രത്തിലെ
ഭജനനിർത്തി വെക്കാൻ
ഫ്യൂസൂരിയപ്പോൾ
ഹിന്ദുക്കൾ വെറുത്തു. ഒന്നോ രണ്ടോ തവണ പറക്കാനുള്ള ഹെലികോപ്റ്റർ ലക്ഷക്കണക്കിനു വാടക നൽകി ഉണക്കാൻ ഇട്ടത് കണ്ടു നികുതി കൊടുക്കുന്നവർ വെറുത്തു .
നവോത്ഥാനം ഉണ്ടാക്കാനാണെന്നും പറഞ്ഞു കാസർകോട് മുതൽ കന്യാകുമാരി വരെ റോഡരികിൽ
കോടികൾ ചെലവഴിച്ചു വനിതകളെ നിരത്തി നിർത്തിയത് കണ്ടു പൊതുജനങ്ങൾ വെറുത്തു.
കോടികൾ മുടക്കിയുള്ള കേരളീയവും
ഭരണ വാർഷികാഘോഷങ്ങളും
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ
ഒന്നരക്കോടിയുടെ ബസ് നിർമ്മിച്ച്
അതിൽ
40 എണ്ണത്തിനെയും കയറ്റി നാൽപ്പത് വാഹനങ്ങളുടെ അകമ്പടിയോടെ
നാടു ചുറ്റാൻ ഇറങ്ങിയത് കണ്ടപ്പോൾ ജനങ്ങൾ വെറുത്തു.
ഹൈന്ദവ ആരാധനാമൂർത്തികളെയും ആചാരങ്ങളെയും ആരെയോ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി പരിഹസിച്ച് അപമാനിച്ചപ്പോൾ
യഥാർത്ഥ ഹിന്ദുക്കൾ വെറുത്തു.
അവനവൻറെ തിരുമോന്ത
കെഎസ്ആർടിസി ബസിലുടനീളം
പരസ്യപ്പെടുത്തിയപ്പോഴും
കോടിക്കണക്കിന് രൂപയുടെ പത്ര പരസ്യങ്ങൾ നൽകിയപ്പോൾ കഷ്ടപ്പെട്ട്
നികുതി അടയ്ക്കുന്ന
പൗരന്മാർ വെറുത്തു.
കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ആനയറമുള്ളൂർ ക്ഷേത്രത്തിലെത്തിയപ്പോൾ വിഷ്ണു പോറ്റി നൽകിയ തീർത്ഥത്തെ
കൈ തുടച്ച് അപമാനിച്ചപ്പോൾ വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവിടെ വന്നത് എന്ന് ചോദിച്ചതിന് ആ പൂജാരിയെ കൊണ്ട് പാർട്ടിക്കാർ മാപ്പു പറയിപ്പിക്കുകയും
എഴുന്നള്ളിപ്പിൽ നിന്നും
മാറ്റിനിർത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അദ്ദേഹം ആത്മഹത്യ ചെയ്തപ്പോൾ
ഇത് അറിഞ്ഞവരൊക്കെ
പാർട്ടിയെ വെറുത്തു.
ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന യദു ഓടിച്ചിരുന്ന
KSRTC ബസ്സിന്റെ കുറുകെ തിരു:. മേയർ ആര്യ
കാർ നിർത്തി
പരുഷമായി പെരുമാറിയപ്പോൾ
അതിനെ ചോദ്യം ചെയ്ത യദു എന്ന കെഎസ്ആർടിസി ഡ്രൈവറെ
അസഭ്യമായ ആംഗ്യം കാണിച്ചു
എന്ന
കുറ്റം ചുമത്തി തൊഴിലിൽ നിന്നും പിരിച്ചുവിട്ടപ്പോഴും,
സംഭവത്തിന്റെ സകല ദൃശ്യങ്ങളും അടങ്ങിയ ബസ്സിലെ മെമ്മറി കാർഡ് വരെ നശിപ്പിച്ചപ്പോഴും,
ഇവർക്ക് വേണ്ടി താരാട്ട് പാടിയവരെയും ജനങ്ങൾ വെറുത്തു.
എല്ലാം കണ്ടു നിന്ന പൊതുജനം
വെറുപ്പിന്റെ കൂമ്പാരങ്ങൾ നിങ്ങൾ ഈ വിധം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ രാഷ്ട്രീയ എതിരാളികൾ ഊറിചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഭരിക്കുന്നവരെ കുറിച്ച് ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നത് സോഷ്യൽ മീഡിയയിലൂടെ
വ്യക്തമായി തന്നെ അറിയാം എന്നിരിക്കെ; അത് വായിച്ചിട്ടെങ്കിലും
സോഷ്യൽ മീഡിയയിലൂടെ
വിമർശിക്കുന്നവരെ വിളിച്ചിരുത്തി
നിങ്ങൾ ഞങ്ങളിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്
എന്ന് ചോദിച്ച് മനസ്സിലാക്കി തിരുത്തി മുന്നേറിയിരുന്നു എങ്കിൽ ;
സിപിഎമ്മിന്
ഇത്രയും ഗതികേടും നാണംകെട്ട തോൽവിയും അനുഭവിക്കേണ്ടി വരില്ലായിരുന്നു.

കടപ്പാട്.
ഇ.ഡി. വെങ്കിടേശൻ

19/07/2024
14/01/2024

പ്രായത്തെ വെല്ലുന്ന ഉഗ്രൻ കോൽക്കളി.കാണാതെ പോകല്ലേ.. Like & share

12/01/2024

പളളിലച്ചന്റെ ഡാൻസ് കണ്ടോ?അച്ഛൻ തകർത്തു

10/01/2024

ആരോപണങ്ങൾക്ക് മറുപടിയുമായി ഗോപിനാഥ് മുത്കാട്. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. തകർക്കാൻ എളുപ്പമാണ്. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ട്.

09/01/2024

മകന്റെ നാടകം കണ്ട് പരിസരം മറന്ന് ലയിച്ചു കൈ അടിച്ചു അച്ഛൻ. കലലോസവ കാഴ്ചകൾ

06/01/2024

തളിക്കുളത്തിന് അഭിമാനമായി നഹ്‌ല ഫാത്തിമയും രിസാന ഫാത്തിമയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് അറബിക്ക് പദ്യ പാരായണം A ഗ്രേഡ് നേടിയ ഹൈ സ്കൂൾ വിഭാഗം നെഹ്‌ല ഫാത്തിമ, ഹയർ സെക്കണ്ടറി വിഭാഗം റിസന ഫാത്തിമയും.

11/12/2023

പെൺകുട്ടികൾ തകർത്തു. അടിപൊളി ഡാൻസ് കണ്ടോളു.

19/07/2023

Address

Triprayar (Valapad)

Alerts

Be the first to know and let us send you an email when NAF Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category