17/07/2025
[10/07, 3:19 pm] IHS Whatsapp: 💥🔥✝️🔥💥
*നന്ദി പ്രകാശന പരിശീലന ധ്യാനം*
(പത്തൊൻപതാമത് ഓൺലൈൻ ധ്യാനം)
*ബ്രദർ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് (IHS മിനിസ്ട്രി)* നയിക്കുന്ന പത്തൊൻപതാമത് ഓൺലൈൻ ധ്യാനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ദൈവത്തിന് എന്തിന് നന്ദി പറയണം? ദൈവം നമ്മിൽ നിന്ന് എന്തുകൊണ്ട് നന്ദി പ്രതീക്ഷിക്കുന്നു? ദൈവത്തിന് നന്ദി പറഞ്ഞിരുന്നെങ്കിൽ നമുക്ക് എന്ത് സംഭവിക്കും? ദൈവത്തിനു നന്ദി പറഞ്ഞാൽ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാം? ദൈവത്തിന് എപ്രകാരമാണ് നന്ദി പറയേണ്ടത് തുടങ്ങി നന്ദി പ്രകാശനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ മനസ്സിലാക്കി ദൈവത്തിന് ഹൃദയപൂർവ്വം നന്ദി പറഞ്ഞ് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുന്ന അവസ്ഥയിലേക്ക് വളരുവാൻ ഈ ധ്യാനം സഹായിക്കുന്നു.
*ഇന്ത്യൻ സമയം രാവിലെ 8.00 മുതൽ 9.00 വരെയും വൈകുന്നേരം 6.45 മുതൽ 7.45 വരെയും* ആണ് ശുശ്രൂഷ. ഇരു സമയത്തും ഒരേ ശുശ്രൂഷ തന്നെയാണ്, ഇഷ്ടമുള്ള സമയത്ത് പങ്കെടുക്കാവുന്നതാണ്. *ജൂലൈ 21 മുതൽ ആഗസ്റ്റ് 2 വരെ* യാണ് ധ്യാനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8111860062 എന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ച് ബുക്ക് ചെയ്യുക.
IHS മിനിസ്ട്രിക്ക് വേണ്ടി
മാർട്ടിൻ ഫ്രാൻസിസ്
കോഡിനേറ്റർ
💥🔥✝️🔥💥
[17/07, 9:16 am] IHS Whatsapp: 💥🔥✝️🔥💥
*കൃതജ്ഞത പരിശീലന ധ്യാനം*
(ഓൺലൈൻ ധ്യാനം)
ആവശ്യമുള്ള സമയത്ത് കടം നൽകുന്നവരോട് നാം ഏറെ നന്ദിയുള്ളവർ ആയിരിക്കും, എന്തെങ്കിലും കുറച്ച് ഇളച്ച് തരുന്നവരോട് പോലും നാം ഏറെ നന്ദിയുള്ളവർ ആയിരിക്കും, ആവശ്യമായത് സൗജന്യമായി തരുന്നവരോട് ഒത്തിരി നന്ദി പറയും, വില കൊടുക്കുമ്പോൾ നല്ല സാധനങ്ങൾ തരുന്നവരോടും നാം നന്ദി പറയാറുണ്ട്. എന്നാൽ ദൈവത്തോട് നന്ദി പറയാറുണ്ടോ?
ദൈവം പരിശുദ്ധ കുർബാനയിൽ തന്നെത്തന്നെ തരുന്നു, സ്വജീവിതം എനിക്കുവേണ്ടി ബലിയർപ്പിച്ചു, ദിവസവും പാപങ്ങൾ ഇളച്ചു തരുന്നു, നിരവധിയായ കൃപകൾ ജീവിതത്തിലേക്ക് നൽകുന്നു, ഓരോ നിമിഷവും സൗജന്യമായി ഓക്സിജൻ നൽകുന്നു..... ഓരോ നിമിഷവും നന്ദികൊണ്ട് തുടിച്ചു നിൽക്കേണ്ട നമ്മുടെ മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
ദൈവത്തോട് യഥാവിധി നന്ദി കരേറ്റി ജീവിക്കുന്ന ഒരു ജീവിതത്തിലേക്ക് പ്രചോദിപ്പിക്കുന്ന ഈ ധ്യാനശുശ്രൂഷ നയിക്കുന്നത് *ബ്രദർ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്* ആണ്. *ജൂലൈ 21 മുതൽ ആഗസ്റ്റ് 2 വരെ* നടക്കുന്ന ധ്യാനം *ഇന്ത്യൻ സമയം രാവിലെ 8.00 മുതൽ 9.00 വരെയും വൈകുന്നേരം 6.45 മുതൽ 7.45 വരെയും* ആയിരിക്കും. ഇരു സമയത്തും ഒരേ ശുശ്രൂഷ തന്നെയാണ്, ഇഷ്ടമുള്ള സമയത്ത് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8111860062 എന്ന വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ച് ബുക്ക് ചെയ്യുക.
IHS മിനിസ്ട്രിക്ക് വേണ്ടി
മാർട്ടിൻ ഫ്രാൻസിസ്
കോഡിനേറ്റർ
💥🔥✝️🔥💥