28/08/2025
കല്യാണ്‍, ബല്‍ത്തങ്ങാടി, അദീലബാദ് രൂപതകള്‍ക്ക് പുതിയ മെത്രാന്‍മാര്‍
കൊച്ചി: സീറോ മലബാര്‍ സഭ സിനഡ് പുതിയ മൂന്ന് പുതിയ മെത്രാന്‍മാരെ നിയമിച്ചു. കൂടാതെ കല്യാന്‍, ഷംസാബാദ്, ഫരീദബാദ് ,ഉജ്ജെന്‍ എന്നി രൂപതകളെ അതിരൂപതകളായി ഉയര്‍ത്തി. കല്യാണ്‍ അതിരൂപത മെത്രാനായി നിലവിലെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിപുരയ്ക്കലിനെ നിയമിച്ചു. ബല്‍ത്തങ്ങാടി രൂപത മെത്രാനായി ഫാ. ജയിംസ് പട്ടേലില്‍ സി.എം.എഫിനെയും അദീലബാദ് ബിഷപ്പായി ഫാ. ജോസഫ് തച്ചാറമ്പത്ത് സി.എം.ഐയും നിയമിച്ചു. മെത്രാപ്പോലീത്തമാരായി മാര്‍ പ്രിന്‍സ് ആന്‍റണി പാണേങ്ങാടന്‍ (ഷംസാബാദ്) , മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര (ഫരീദബാദ് ) , മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (ഉജ്ജെന്‍), മാര്‍ സെബാസ്സ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ (കല്യാണ്‍) എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.