02/10/2025
"സമയമാം രഥത്തിൽ "- 19-ാം നൂറ്റാണ്ടിന്റെ ഉത്തർദ്ധം, മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്നംങ്കുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ തനിച്ച് യാത്ര ചെയ്യുകയാണ്,,, യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിക്കുന്നു." സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു'' ''.,,,,, ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം മാത്രം,,, യാത്രക്കാരൻ മറ്റാരുമല്ല. വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരൻ,,, ആരാണീ നാഗൽ?,, ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ സുവിശേഷ ദൗത്യവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറി,, കണ്ണൂരിലെ മിഷൻ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം,,, ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള ഭാഷ വശമാക്കി മലയാളത്തിൽ ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചു. പിന്നീട് ദീർഘകാലം വാണിയംങ്കുളത്തായിരുന്നുപ്രവർത്തന കേന്ദ്രം, പിന്നീട് ബാസൽ മിഷൻ ഫാക്ടറികളുടെ ചുമതലയേറ്റു,, ഈ ചുമതല കൾ തന്റെ സുവിശേഷ പ്രവർത്തനത്തിന് വിലങ്ങുതടിയാവുമെന്നു കരുതിയ നാഗൽ സ്വതന്ത്രമായ സുവിശേഷ പ്രവർത്തനത്തിന്റെ വഴി തെരെഞ്ഞെടുത്തു. ബാസൽ മിഷനോട് എന്നന്നേക്കുമായി വിട പറഞ്ഞു,,,പിന്നീടുള്ള തന്റെ കർമ്മരംഗം തൃശ്ശൂരും പരിസര പ്രദേശങ്ങളുമായാരുന്നു. കുന്ദംകുളമായി ആസ്ഥാനം,, അവിടേക്കുള്ള അന്നത്തെ യാത്രയിലാണ് ക്രൈസ്തവ ഭക്തിഗാനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ "സമയമാം രഥത്തിൽ " എന്ന ഗാനത്തിന്റെ പിറവി,,, ഈ ഗാനം 1970-ൽ പുറത്തിറങ്ങിയ മഞ്ഞിലാസിന്റെ "അരനാഴികനേരം" എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലേക്ക് കടമെടുത്തു നാഗൽ സായ്പ്പിന്റെ രചനയിലെ ചില വരികൾക്ക് അല്പ്പസ്വൽപ്പം മാറ്റം വരുത്തി വയലാർ രാമവർമ്മ "അരനാഴികനേര"ത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു.,,സംഗീതം നൽകിയ ദേവരാജൻ മാസ്റ്ററാവട്ടെ! അതിന് ഹൃദയസ്പർശിയായ ഈണവും നൽകി,,,40 വരികളോളം വരും നാഗലിന്റെ ഒറിജിനലിന് രചിച്ച് 70 വർഷക്കൾക്കു ശേഷം ഇറങ്ങിയ അരനാഴികനേരം സിനിമയിലെ പ്രത്യേക സ്വിറ്റുവേഷനു വേണ്ടി ചുരുക്കി അത്ര മാത്രം,,, സിനിമയിൽ കൂടെ വന്നതുകൊണ്ട് കുറച്ചു കൂടെ പ്രചാരം പാട്ടിനു ലഭിച്ചു
ഭാവ സാന്ദ്രമായ അന്തരീക്ഷത്തിൽ കത്തുന്ന മെഴുകുതിരികൾക്കു മുൻപിൽ കൈകൾ കൂപ്പി കഥാപാത്രങ്ങളായ ദീനാമ്മയും, കുട്ടിയമ്മയും സ്ക്രീനിൽ പാടി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരായിരുന്നു അത് ഏറ്റു പാടിയിരുന്നത്,, നാഗൽ ഓർമ്മയായി,, ഇന്ന് അദ്ദേഹം വിട പറഞ്ഞിട്ട് 100 വർഷം തികയുന്നു..പക്ഷേ ഗാനം ഇന്നും ജീവിച്ചിരിക്കുന്നു ,,,,
✍️ PJ Thomas