KALAM News Online

KALAM News Online Kalam, based out of Thiruvananthapuram, has already established as a prominent destination for theatre-related activities in India.

Kalam could take up activities that spear-head the theatre movement as a tool for social renaissance and reformation.

കുട്ടേട്ടൻ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു കുഞ്ഞുണ്ണി മാസ്റ്ററുടെ പേരിൽ കുഞ്ഞുണ്ണി അനുസ്മരണ സമിതി നടത്തുന്ന ഇരുപത...
25/02/2026

കുട്ടേട്ടൻ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു

കുഞ്ഞുണ്ണി മാസ്റ്ററുടെ പേരിൽ കുഞ്ഞുണ്ണി അനുസ്മരണ സമിതി നടത്തുന്ന ഇരുപതാമത് കുട്ടേട്ടൻ സാഹിത്യ പുരസ്കാരത്തിന് കഥ, കവിത, ലേഖനം എന്നിവ ക്ഷണിച്ചു. കവിത 24 വരിയിലും കഥ നാല് പുറത്തിലും ഒതുങ്ങണം. നിർമിത ബുദ്ധിക്കാലത്തെ സാഹിത്യം എന്നതാണ് ലേഖന വിഷയം. കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്കും 20 വയസ്സുവരെ പ്രായമുള്ള പുതിയ എഴുത്തുകാർക്കും മത്സരത്തിൽ പങ്കെടുക്കാം. മാർച്ച് 20 നകം രചനകൾ ലഭിക്കണം. കുഞ്ഞുണ്ണി മാസ്റ്ററുടെ ഓർമദിനമായ മാർച്ച് 26 -ന് പുരസ്കാരം സമ്മാനിക്കും.

രചനകൾ
കൺവീനർ
കുട്ടേട്ടൻ സാഹിത്യ പുരസ്കാരം- 2025
പി.ബി. നമ്പർ -78
കോഴിക്കോട് - 673001
എന്ന വിലാസത്തിലോ
9446643706 എന്ന വാട്സാപ്പിലോ അയക്കണം.

വ്യത്യസ്തതയുള്ള രാഷ്ട്രീയ സാംസ്കാരിക കാർഷിക വാർത്തകളും അറിവുകളും സൗജന്യമായി തത്സമയം അറിയാൻ സബ്സ്ക്രൈബ് ചെയ്യു

https://chat.whatsapp.com/GmBY502eqzZ7SuBtA5clFv?mode=gi_t

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുസംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വക...
22/02/2026

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥ, കവിത, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, നാടകം എന്നീ എട്ടു വിഭാഗങ്ങളിലായാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ.

2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികളിൽ നിന്നാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലെയും പുരസ്‌കാരം.

നോവൽ/കഥ - ശ്രീജിത്ത് മൂത്തേടത്ത് (പെൻഗ്വിനുകളുടെ വൻകരയിൽ )
പി. വി. ഷാജികുമാർ ( ജാനകി ഉണ്ടാക്കിയ കഥകൾ)
കവിത - സി. രാവുണ്ണി ( മാവമ്മ)
വൈജ്ഞാനികം - ഫൈറോസ് ബീഗം പി ( വീട്ടിലെത്തിയ വിരുന്നുകാർ)
ശാസ്ത്രം - പ്രദീപ് ഓർക്കാട്ടേരി ( പുല്ലരി മധുരം - മുത്താറി മുതൽ മലഞ്ചാമ വരെ )
ജീവചരിത്രം / ആത്മകഥ - ഫില്ലിസ് ജോസഫ്( മലയാളത്തിന്റെ കവികൾ)
നാടകം: ജി. ശ്രീകണ്ഠൻ ( മുതലക്കെട്ട്)
ചിത്രീകരണം - അരുണ നാരായണൻ ആലഞ്ചേരി( കാട്ടിൽ ഒരു ഒളിച്ചുകളി)
വിവർത്തനം / പുനരാഖ്യാനം - എം. ചന്ദ്രപ്രകാശ് ( ഡിറ്റക്റ്റീവ് ഫെലൂദ ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

പുരസ്കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.

Prasanth Narayanan Kala Savithri Prasanth Narayanan Thiruvarangu-തിരുവരങ്ങ്

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുവേണുജി, കൈതപ്രം, ജയപ്രകാശ് കൂളൂര്‍   എന്നിവര്‍ക്ക്          ഫെലോഷി...
21/02/2026

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വേണുജി, കൈതപ്രം, ജയപ്രകാശ് കൂളൂര്‍ എന്നിവര്‍ക്ക് ഫെലോഷിപ്പ്

കേരള സംഗീത നാടക അക്കാദമിയുടെ 2025 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്.50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2025 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു.ജീവിതം കലാപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും പല കലാതലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന കലാപ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു

വേണുജി

നാട്യകലയുടെ ആചാര്യനായ വേണുജി 1945ല്‍ ജനിച്ചു. ചെറുപ്രായത്തില്‍തന്നെ ഗുരുകുലസമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ചു. കഥകളിയിലെ തെക്കന്‍ ചിട്ടയിലായിരുന്നു പ്രാഥമിക പരിശീലനം. കഥകളി പരിശീലനത്തിന് കേന്ദ്രഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. 1986 ല്‍ കഥകളിയിലെ മുദ്രാഭിനയം സംബന്ധിച്ച ഗ്രന്ഥരചന
നടത്തി. നാട്യപരിശീലനത്തിനായി 1975ല്‍ നടനകൈരളി സ്ഥാപിച്ചു. 1978ല്‍ കഥകളിമുദ്ര എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. ജീവിതപങ്കാളിയും മോഹിനിയാട്ട നര്‍ത്തകിയുമായ നിര്‍മ്മലാപണിക്കരുമായി ചേര്‍ന്ന് കഥകളിയും മോഹിനിയാട്ടവും സമന്വയിപ്പിച്ചുകൊണ്ട് പുതിയ ആഖ്യാനങ്ങള്‍ ഉണ്ടാക്കി. 1977 മുതല്‍ ഗുരു അമ്മന്നൂര്‍ മാധവചാക്യാരുമായി ചേര്‍ന്ന് കൂടിയാട്ടത്തിന്റെ അഭിനയസങ്കേതങ്ങളും ആഖ്യാനവഴികളും സൂക്ഷ്മമായി മനസ്സിലാക്കി. അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലം സ്ഥാപിക്കുന്നതിനുവേണ്ടി നേതൃത്വം കൊടുത്തു. 1984ല്‍ കൂടിയാട്ടം അരങ്ങേറ്റം
നടത്തി. കലാതപസ്യയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലണ്ട്, പോളണ്ട്, ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും യാത്രചെയ്തു. തോല്‍പ്പാവക്കൂത്ത്, പാവകഥകളി, എന്നീ പാരമ്പര്യ അവതരണങ്ങളിലും അവഗാഹമുണ്ട്. പപ്പറ്റ് തിയറ്ററുമായി വിവിധ ലോകരാജ്യങ്ങളില്‍ സഞ്ചരിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍ കലകളിലെ അഭിനയ പരിശീലനത്തിനായി ഇരിങ്ങാലക്കുടയില്‍ അഭിനയകളരി (International Acting Laboratory) സ്ഥാപിച്ചു. സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പ്, സീനിയര്‍ ഫെലോഷിപ്പ്, ഹോമിബാബ ഫെലോഷിപ്പ് എന്നിവ ലഭിച്ചു. കൂടിയാട്ടം, കഥകളി, ക്ലാസ്സിക്കല്‍ ഡാന്‍സ്, ഫോക്ആര്‍ട്ട് എന്നീ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യമുളള നാട്യാചാര്യനാണ് വേണുജി. നടന്‍മാര്‍ക്കും നര്‍ത്തകര്‍ക്കുമായി നവരസസാധന എന്ന അഭിനയ പരിശീലന പദ്ധതി രൂപപ്പെടുത്തി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, അമ്മന്നൂര്‍ മാധവ ചാക്യാര്‍ ലൈഫ് ടൈം അച്യിവ്‌മെന്റ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ നിരവധി ബഹുമതികള്‍ ലഭിച്ചു.

കൈതപ്രം
കൈതപ്രം എന്ന പേര് കലാലോകത്ത് അത്രമേല്‍ പരിചിതമാണ്. മലയാളത്തിലെ ഏറെ പ്രശസ്തനായ കവിയും ഗാനരചയിതാവും നടനും സംഗീതസംവിധായകനും തിരക്കഥാകൃത്തും എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായ മഹാപ്രതിഭയുടെ പേരാണ് കൈതപ്രം. പ്രാഥമിക വിദ്യാഭ്യാസത്തിനോടൊപ്പം കര്‍ണാടകസംഗീതം അഭ്യസിച്ചു. വിദ്യാഭ്യാസത്തിനുശേഷം മാതൃഭൂമി ദിനപത്രത്തില്‍ പ്രൂഫ്‌റീഡറായി ജോലി ചെയ്തു. 1985ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് ആദ്യം ഗാനരചന നിര്‍വ്വഹിച്ചത്. ഈ ചിത്രത്തിലെ ദേവദുന്ദുഭി സാന്ദ്രലയം എന്നഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രായഭേദമന്യേ എല്ലാ ആസ്വാദകരുടെയും മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ഒട്ടേറെ ഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്. മികച്ച സാഹിത്യഗുണവും ആലാപന ചാതുരിയുമുളള ഗാനങ്ങള്‍കൊണ്ട് മലയാള ചലച്ചിത്ര ഗാനത്തെ നവീകരിച്ചതില്‍ കൈതപ്രം
മുന്‍പന്തിയിലാണ്. 300ലേറെ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. 20ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചു. 1993ലും 1996ലും മികച്ച ഗാനരചനക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1997ല്‍ കാരുണ്യത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുളള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. തീചാമുണ്ടി, കൈതപ്രം കവിതകള്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 2021ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ജയപ്രകാശ് കുളൂര്‍

മലയാള നാടകത്തില്‍ സ്വതന്ത്രമായ ശൈലികൊണ്ട് ലബ്ധപ്രതിഷ്ഠ നേടിയ പ്രതിഭയാണ് ജയപ്രകാശ് കുളൂര്‍. അരനൂറ്റാണ്ടിലേറെക്കാലമായി മലയാള നാടക സിനിമാമേഖലയിലും സജീവ സാന്നിദ്ധ്യമാണ്. ഏറെ ലളിതമെന്ന് തോന്നുമെങ്കിലും ജീവിതാവസ്ഥകളുടെ സങ്കീര്‍ണ്ണതകളെ അതുപോലെതന്നെ അരങ്ങിലെത്തിക്കുന്ന നാടക സങ്കേതമായിരുന്നു ജയപ്രകാശ് കുളൂരിന്റേത്. അരങ്ങിലെ പരീക്ഷണങ്ങളിലൂടെ ജയപ്രകാശ് കുളൂരിന് മാത്രം സാധ്യമാകുന്ന രംഗപ്രയോഗങ്ങള്‍ കേരളത്തിലെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങി. 500ലധികം ഹ്രസ്വ നാടകങ്ങളിലൂടെ കുളൂരിയന്‍ തിയേറ്റര്‍ എന്ന ഒരു പ്രസ്ഥാനത്തിന് തന്നെ തുടക്കമിട്ടു. നിരവധി റേഡിയോ നാടകങ്ങളുടെയും പ്രൊഫഷണല്‍ അമേച്വര്‍
നാടകങ്ങളുടെയും രചന നിര്‍വ്വഹിച്ചു. വക്കാലത്ത് നാരായണന്‍കുട്ടി, പോപ്പിന്‍സ്, ആസ്വാദകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി തിരക്കഥ രചിച്ചു. പലേരി മാണിക്യം, അന്നയും റസൂലും, കിസ്മത്ത്, ബാപ്പുട്ടിയുടെ നാമത്തില്‍ തുടങ്ങി മുപ്പതിലധികം സിനിമകളില്‍
അഭിനയിച്ചു. സൂര്യഫെസ്റ്റിവലില്‍ 75ഓളം കര്‍ട്ടന്‍ റൈസര്‍ നാടകങ്ങളും ലഘുനാടകങ്ങളും അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, നിലമ്പൂര്‍ ബാലന്‍ പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

അവാര്‍ഡ്

1. ഡോ.എന്‍.ജെ.നന്ദിനി - ശാസ്ത്രീയസംഗീതം
2. സി.എസ്.അനുരൂപ് - വയലിന്‍
3. പ്രൊഫ.കലാമണ്ഡലം കൃഷ്ണകുമാര്‍ - മൃദംഗം
4. ഷോമി ഡേവിസ് - ഡ്രംസ്, പാശ്ചാത്യവാദ്യങ്ങള്‍
5. ജെന്‍സി - ലളിതസംഗീതം
6. ഗായത്രി അശോകന്‍ - ഹിന്ദുസ്ഥാനി ക്ലാസിക്കല്‍
7. കക്കാട് രാജപ്പന്‍ മാരാര്‍ - ചെണ്ട
8. ചിത്ര സുകുമാരന്‍ - മോഹിനിയാട്ടം
9. ഷഫീക്കുദ്ദീന്‍.ബി.കെ - ഭരതനാട്യം
10. മനോജ് നാരായണന്‍ - നാടകം, സംവിധാനം
11. സീത ശശിധരന്‍ - നൃത്തം
12. കലാമണ്ഡലം സന്ധ്യ രാമചന്ദ്രന്‍ - നാടകം - നടി
13. മനോജ് കോതമംഗലം - നാടകം - നടന്‍
14. തേക്കട ശ്യാംലാല്‍ - നൃത്തനാടകം
15. വിജയന്‍ കടമ്പേരി - നാടകം - രംഗശില്പം
16. രാജീവ് നരിക്കല്‍ - കഥാപ്രസംഗം
17. ഡോ.ജോയ് കൃഷ്ണന്‍ - കേരള നടനം
18. സൈനന്‍ കെടാമംഗലം - മിമിക്രി

ഗുരുപൂജ പുരസ്‌കാരം

1. സി.എസ്.നാരായണന്‍ നമ്പൂതിരി - കര്‍ണ്ണാടക സംഗീതം (വായ്പ്പാട്ട്)
2. പ്രൊഫ.ആര്‍.മനോജ് കുമാര്‍- വയലിന്‍
(തൊടുപുഴ മനോജ് കുമാര്‍)
3. കരുനാഗപ്പളളി കൃഷ്ണന്‍കുട്ടി - നാടകം (കൊല്ലം)
4. സുലോചന.എന്‍ - നാടകം - നടി (കോട്ടയം)
5. മോഹന്‍ കൃഷ്ണന്‍ - നാടകം (എറണാകുളം)
6. പറവൂര്‍ വിശ്വനാഥന്‍ - പുല്ലാങ്കുഴല്‍ (ആലപ്പുഴ)
7. കവിയൂര്‍ സദാശിവ മാരാര്‍ - പഞ്ചവാദ്യം, തിമില
8. ആര്യാട് വല്ലഭദാസ് - കഥാപ്രസംഗം
9. കെ.ആര്‍.മോഹന്‍ദാസ് - നാടകസംവിധാനം (കോഴിക്കോട്)
10. കെ.സി.കൃഷ്ണന്‍ പയ്യന്നൂര്‍ - നാടകം - നടന്‍ (കണ്ണൂര്‍)
11. കലാഭവന്‍ റഹ്‌മാന്‍ - മിമിക്രി
12. ശിവന്‍ അയോദ്ധ്യ - നാടകം - നടന്‍ (ആലപ്പുഴ)

13. പേരാമംഗലം വിജയന്‍ - കൊമ്പ്
14. തേക്കടി രാജന്‍ - ലളിതസംഗീതം
15. ഉഷാധരന്‍ - നാടകം - നടന്‍
16 ഏഷ്യാഡ് ശശി മാരാര്‍ - ഇലത്താളം
17. ശാലു മേനോന്‍ - നൃത്തനാടകം
18. സി.ആര്‍.രമാദേവി - നാടകം - നടി
19. എല്‍.തങ്കമ്മ (ആലപ്പി തങ്കം) - നാടകം - നടി
20. കലാനിലയം ഗോപി - കഥകളി വേഷം
21. കലാമണ്ഡലം ശ്രീകുമാര്‍ - കഥകളി വേഷം
22. തൃശ്ശൂര്‍ ജനാര്‍ദ്ദനന്‍ - സംഗീതം, നൃത്തം

ചിറയിന്‍കീഴ് ഡോ.ജി ഗംഗാധരന്‍ നായര്‍ പുരസ്‌കാരം നിധീഷ് പൂക്കാടിന്

അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്പിക്കുള്ള 2025 ലെ ചിറയിന്‍കീഴ് ഡോ.ജി ഗംഗാധരന്‍ നായര്‍ പുരസ്‌കാരം നിധീഷ് പൂക്കാടിന് ലഭിച്ചു.30,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.ചിറയിന്‍കീഴ് ഡോ.ജി ഗംഗാധരന്‍ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പത്‌നി കാഞ്ചന.കെ അക്കാദമിയുമായി സഹകരിച്ചാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി,വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതി പി.ആര്‍, അക്കാദമി നിര്‍വ്വാഹക സമിതി അംഗം രേണു രമാനാഥ്
എന്നിവര്‍ സംബന്ധിച്ചു

ചിത്രം - കേരളസംഗീതനാടക അക്കാദമിയുടെ ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ പുരസ്കാരം ലഭിച്ച Nidheesh Pookkad

05/02/2026

ഒരു നാടകക്കാരൻ്റെ അവസ്ഥ...

നാടക മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ ആ പ്രവർത്തനത്തിനിടയിൽ ഒരു അപകടത്തിൽപ്പെട്ടാൽ ആരുണ്ടാവും സഹായത്തിന് !

സാമ്പത്തികാവസ്ഥ ദുർബ്ബലമാണങ്കിൽ അവരുടെ ചികിത്സയ്ക്ക് സർക്കാർ തലത്തിലെന്തു പദ്ധതിയാണുള്ളത്. ഒരു ഇൻഷ്വറൻസ് പരിരക്ഷയെങ്കിലും ആവശ്യമല്ലേ? കലയും സാഹിത്യവും ഒരു വ്യക്തിഗത ഇടം എന്ന രീതിയിലല്ലല്ലോ ഒരു പരിഷ്കൃത സമൂഹമോ ജനാധിപത്യ ഭരണ സംവിധാനമോ കരുതേണ്ടത്. ഒരു സമൂഹത്തിൻ്റെ നവീകരണത്തിന്, സാംസ്കാരികമായ പുനർനിർമ്മിതിക്ക്, ജനാധിപത്യ സംവിധാനങ്ങളുടെ ശക്തിപ്പെടലിന്, നിലനിൽപ്പിന്, പരിവർത്തനങ്ങൾക്ക്, നാടിൻ്റെ സമകാലികതയെ വരുംതലമുറകൾക്കായുള്ള കരുതിവെയ്പ്പിന് അങ്ങനെയങ്ങനെ കലാസാഹിത്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് തെല്ലും ആശങ്കയില്ല ഇല്ല അല്ലേ ? പക്ഷേ അതിലൊരാൾ തൻ്റെ കലാ പ്രവർത്തനത്തിനിടയിൽ ഒരു അപകടത്തിൽപ്പെട്ടാലോ? അയാൾ സാമ്പത്തികാവസ്ഥയുടെ നിസ്സഹായത കൊണ്ട് ചികിത്സ തുടരാനാവാതെ തളർന്ന് കിടന്നാലോ ആരാണൊരു അത്താണി... ഒരു ജനാധിപത്യ സംവിധാനം അതിനു നേരെ കണ്ണടയ്ക്കാൻ പാടില്ല. അയാൾ നിരന്തരം ഒഫിഷ്യലിയും അല്ലാതെയും സഹായം അഭ്യർത്ഥിച്ചു കൊണ്ടിരിക്കയാണ്. അക്കാദമിക്ക് അയാൾ അപേക്ഷ അയച്ചു.
സാംസ്കാരിക വകുപ്പ് ഇക്കാര്യത്തിൽ ഒരു ശ്രദ്ധ കൊടുക്കേണ്ടതല്ലേ.
വെറും 38 വയസ്സു മാത്രമുള്ള ഒരു ചെറുപ്പക്കാരനാണ്.

നാടകത്തിൻ്റെ പ്രാധാന്യം ഏറെ ഉൾക്കൊള്ളേണ്ട ഒരു സർക്കാർ കൂടിയാണിത്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ഒരു നാടകം ഉണ്ടായി വന്ന കാലത്തെ നാം ഓർക്കണം അല്ലേ? ആ നാടകം, ഒരു സമൂഹത്തിൻ്റെ മാനസിക പരിവർത്തനങ്ങൾക്കായും ഒരു പുതു ഭരണ നിർമ്മിതിക്കായും വഹിച്ച പങ്കിനേയും മറക്കുന്നില്ല. പക്ഷേ നാടകക്കാർ ഇന്നും മുണ്ടു മുറുക്കിയുടുത്ത് നാടകം കളിക്കുന്നുണ്ട് എന്നും അവരിൽ ഭൂരിപക്ഷത്തിനും കർട്ടൻ വീണുകഴിഞ്ഞാൽ പിന്നെ ഇരുട്ടു പരക്കുന്ന ജീവിതവും കൂടിയുള്ളവരാണെന്നു മറന്നു പോകുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ നാടകത്തിനായി സെറ്റിടുന്നതിനിടയിലാണ് ശരത്' വീഴുന്നത്. അക്കാദമിയുടെ ഭാഗത്തു നിന്നോ സർക്കാരിൻ്റെ ഭാഗത്തു നിന്നോ ഒരു സഹായവും ലഭിച്ചില്ല എന്നതാണ് ശരത് ൻ്റെ സങ്കടം. സർക്കാരിൻ്റെ ഭാഗത്തു നിന്ന് ചികിത്സയ്ക്ക് സഹായം ലഭിക്കണം എന്നാണ് ശരത് ൻ്റെ ആവശ്യം അത് തനിക്കു വേണ്ടി മാത്രമല്ല നാടക മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം കൂടി വേണ്ടിയാണ് എന്നും ശരത് സാരഥി പറയുന്നു. കാരണം നാടക മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് നാടകപ്രവർത്തനത്തിനിടയിൽ ഒരപകടം സംഭവിച്ചാൽ ഉള്ള അവസ്ഥ ദയനീയമാണ്. ഒരു തരത്തിലുള്ള സുരക്ഷിതത്വവും അവർക്കില്ല, ഇൻഷ്വറൻസ് പരിരക്ഷയോ ഒന്നും തന്നെയില്ല. ശരത് ൻ്റെ ഈ ആവശ്യം ചാനലിൽ സംപ്രേഷണം ചെയ്തു വന്നില്ല. ശരത് ൻ്റെ ഈ അവസ്ഥ കേരള സംഗീത നാടക അക്കാദമിയുടേയും സർക്കാരിൻ്റേയും കണ്ണിൽ പെട്ടെങ്കിൽ എന്ന് ആശിക്കുന്നു.

നാടകാന്തം കവിത്വമല്ല നാടകാന്തം ദാരിദ്ര്യം എന്നതാണ് ശരി ...



- കല സാവിത്രി

Prasanth Narayanan Kala Savithri Chief Minister's Office, Kerala Pinarayi Vijayan

05/02/2026

ഒരു നാടകക്കാരൻ്റെ അവസ്ഥ...

നാടക മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ ആ പ്രവർത്തനത്തിനിടയിൽ ഒരു അപകടത്തിൽപ്പെട്ടാൽ ആരുണ്ടാവും സഹായത്തിന് !

സാമ്പത്തികാവസ്ഥ ദുർബ്ബലമാണങ്കിൽ അവരുടെ ചികിത്സയ്ക്ക് സർക്കാർ തലത്തിലെന്തു പദ്ധതിയാണുള്ളത്. ഒരു ഇൻഷ്വറൻസ് പരിരക്ഷയെങ്കിലും ആവശ്യമല്ലേ? കലയും സാഹിത്യവും ഒരു വ്യക്തിഗത ഇടം എന്ന രീതിയിലല്ലല്ലോ ഒരു പരിഷ്കൃത സമൂഹമോ ജനാധിപത്യ ഭരണ സംവിധാനമോ കരുതേണ്ടത്. ഒരു സമൂഹത്തിൻ്റെ നവീകരണത്തിന്, സാംസ്കാരികമായ പുനർനിർമ്മിതിക്ക്, ജനാധിപത്യ സംവിധാനങ്ങളുടെ ശക്തിപ്പെടലിന്, നിലനിൽപ്പിന്, പരിവർത്തനങ്ങൾക്ക്, നാടിൻ്റെ സമകാലികതയെ വരുംതലമുറകൾക്കായുള്ള കരുതിവെയ്പ്പിന് അങ്ങനെയങ്ങനെ കലാസാഹിത്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് തെല്ലും ആശങ്കയില്ല ഇല്ല അല്ലേ ? പക്ഷേ അതിലൊരാൾ തൻ്റെ കലാ പ്രവർത്തനത്തിനിടയിൽ ഒരു അപകടത്തിൽപ്പെട്ടാലോ? അയാൾ സാമ്പത്തികാവസ്ഥയുടെ നിസ്സഹായത കൊണ്ട് ചികിത്സ തുടരാനാവാതെ തളർന്ന് കിടന്നാലോ ആരാണൊരു അത്താണി... ഒരു ജനാധിപത്യ സംവിധാനം അതിനു നേരെ കണ്ണടയ്ക്കാൻ പാടില്ല. അയാൾ നിരന്തരം ഒഫിഷ്യലിയും അല്ലാതെയും സഹായം അഭ്യർത്ഥിച്ചു കൊണ്ടിരിക്കയാണ്. അക്കാദമിക്ക് അയാൾ അപേക്ഷ അയച്ചു.
സാംസ്കാരിക വകുപ്പ് ഇക്കാര്യത്തിൽ ഒരു ശ്രദ്ധ കൊടുക്കേണ്ടതല്ലേ.
വെറും 38 വയസ്സു മാത്രമുള്ള ഒരു ചെറുപ്പക്കാരനാണ്.

നാടകത്തിൻ്റെ പ്രാധാന്യം ഏറെ ഉൾക്കൊള്ളേണ്ട ഒരു സർക്കാർ കൂടിയാണിത്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ഒരു നാടകം ഉണ്ടായി വന്ന കാലത്തെ നാം ഓർക്കണം അല്ലേ? ആ നാടകം, ഒരു സമൂഹത്തിൻ്റെ മാനസിക പരിവർത്തനങ്ങൾക്കായും ഒരു പുതു ഭരണ നിർമ്മിതിക്കായും വഹിച്ച പങ്കിനേയും മറക്കുന്നില്ല. പക്ഷേ നാടകക്കാർ ഇന്നും മുണ്ടു മുറുക്കിയുടുത്ത് നാടകം കളിക്കുന്നുണ്ട് എന്നും അവരിൽ ഭൂരിപക്ഷത്തിനും കർട്ടൻ വീണുകഴിഞ്ഞാൽ പിന്നെ ഇരുട്ടു പരക്കുന്ന ജീവിതവും കൂടിയുള്ളവരാണെന്നു മറന്നു പോകുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ നാടകത്തിനായി സെറ്റിടുന്നതിനിടയിലാണ് ശരത്' വീഴുന്നത്. അക്കാദമിയുടെ ഭാഗത്തു നിന്നോ സർക്കാരിൻ്റെ ഭാഗത്തു നിന്നോ ഒരു സഹായവും ലഭിച്ചില്ല എന്നതാണ് ശരത് ൻ്റെ സങ്കടം. സർക്കാരിൻ്റെ ഭാഗത്തു നിന്ന് ചികിത്സയ്ക്ക് സഹായം ലഭിക്കണം എന്നാണ് ശരത് ൻ്റെ ആവശ്യം അത് തനിക്കു വേണ്ടി മാത്രമല്ല നാടക മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം കൂടി വേണ്ടിയാണ് എന്നും ശരത് സാരഥി പറയുന്നു. കാരണം നാടക മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് നാടകപ്രവർത്തനത്തിനിടയിൽ ഒരപകടം സംഭവിച്ചാൽ ഉള്ള അവസ്ഥ ദയനീയമാണ്. ഒരു തരത്തിലുള്ള സുരക്ഷിതത്വവും അവർക്കില്ല, ഇൻഷ്വറൻസ് പരിരക്ഷയോ ഒന്നും തന്നെയില്ല. ശരത് ൻ്റെ ഈ ആവശ്യം ചാനലിൽ സംപ്രേഷണം ചെയ്തു വന്നില്ല. ശരത് ൻ്റെ ഈ അവസ്ഥ കേരള സംഗീത നാടക അക്കാദമിയുടേയും സർക്കാരിൻ്റേയും കണ്ണിൽ പെട്ടെങ്കിൽ എന്ന് ആശിക്കുന്നു.

നാടകാന്തം കവിത്വമല്ല നാടകാന്തം ദാരിദ്ര്യം എന്നതാണ് ശരി ...



- കല സാവിത്രി

Chief Minister's Office, Kerala , Pinarayi Vijayan Saji Cherian Kerala Sangeetha Nataka Akademi Prasanth Narayanan KALAM KALAM News Online Kala Savithri

തുഞ്ചൻ സ്മാരകപ്രബന്ധമത്സരം; രചനകൾ ക്ഷണിച്ചുകേരള സാഹിത്യ അക്കാദമിയുടെ 2025-ലെ തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷ...
02/02/2026

തുഞ്ചൻ സ്മാരകപ്രബന്ധമത്സരം; രചനകൾ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമിയുടെ 2025-ലെ തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിച്ചു. 5000/- രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുളള പുരസ്കാരം.

“അധ്യാത്മരാമായണം ഭാവവും ഭാഷയും” എന്നതാണ് വിഷയം.

രചനകൾ 30 പേജിൽ കുറയാതെ മലയാളത്തിൽ ടൈപ്പ് ചെയ്തതായിരിക്കണം. കൈയ്യെഴുത്തുപ്രതി സ്വീകരിക്കുന്നതല്ല. ഏതു പ്രായത്തിലുളളവർക്കും രചനകൾ അയയ്ക്കാം. ഒരു തവണ പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കുവാൻ പാടുളളതല്ല. പ്രബന്ധരചയിതാക്കൾ പേരും പൂർണ്ണവിലാസവും ഫോൺ നമ്പറും മറ്റൊരു പേജിൽ എഴുതി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം.

പ്രബന്ധങ്ങൾ 2026 ഫെബ്രുവരി 6 -ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി , പാലസ് റോഡ്, തൃശൂർ -680020 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ അയയ്ക്കണം

ഫോൺ - 0487-2331069, 2333967

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവർഗ പോഷകത്തോട്ടങ്ങൾ  സ്ഥാപിക്കാൻ പ്രത്യേക കാമ്പയിൻവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവർഗ പോഷകത്തോ...
31/01/2026

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവർഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കാൻ പ്രത്യേക കാമ്പയിൻ

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവർഗ പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക കാമ്പയിനുമായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍. 14 ജില്ലകളിലുമായി 4500 പഴവർഗ പോഷകത്തോട്ട യൂണിറ്റുകള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. കാമ്പസുകളില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗം പോലെയുള്ള അനാരോഗ്യ ശീലങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ മുക്തരാക്കി, പ്രകൃതിയോടും കൃഷിയോടും സംസ്‌കാരത്തോടും അവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകള്‍ വീതം നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.

സംസ്ഥാന കൃഷി വകുപ്പിന്റെ പോഷകസമൃദ്ധി മിഷന്റെ ഭാഗമായി, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ നടപ്പിലാക്കി വരുന്ന 'രാഷ്ട്രീയ കൃഷി വികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി' യില്‍ ഉള്‍പ്പെടുത്തിയാണ് ഇത് സംഘടിപ്പിക്കുന്നത്. ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് തുടങ്ങിയ വിദ്യാര്‍ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സജീവ പങ്കാളിത്തത്തിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

കുറഞ്ഞത് 10 സെന്റ് കൃഷി ഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിലേക്ക് തെരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിനു പരമാവധി അഞ്ച് യൂണിറ്റുകള്‍ വരെ (50 സെന്റ്) അനുവദിക്കും. മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബൂട്ടാന്‍, പാഷന്‍ ഫ്രൂട്ട് , നാരകം, വെസ്റ്റ് ഇന്ത്യന്‍ ചെറി തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവര്‍ഗ്ഗ ഇനങ്ങള്‍ പോഷകത്തോട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതത് കൃഷിഭവനുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

#കളം

മേഘജ്യോതിസ്സു പോലെ മിന്നിപ്പൊലിഞ്ഞുപോയ രണ്ടു ഗംഭീര വ്യക്തിത്വങ്ങളാണ് സതീഷ് ബാബു പയ്യന്നൂരും പ്രശാന്ത് നാരായണനും. എന്നാൽ ...
21/01/2026

മേഘജ്യോതിസ്സു പോലെ മിന്നിപ്പൊലിഞ്ഞുപോയ രണ്ടു ഗംഭീര വ്യക്തിത്വങ്ങളാണ് സതീഷ് ബാബു പയ്യന്നൂരും പ്രശാന്ത് നാരായണനും. എന്നാൽ സർഗ്ഗാത്മകജീവിതം കൊണ്ട്, അവർക്ക് ഒരു മരണാനന്തരജീവിതമുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
- പ്രഭാവർമ്മ

ഭാരത് ഭവനിൽ ജനുവരി 19 ന് സതീഷ് ബാബു പയ്യന്നൂർ - പ്രശാന്ത് നാരായണൻ അനുസ്മരണങ്ങൾ ഏറ്റവും ഭംഗിയായി നടന്നു.
പൂതനാമോക്ഷം കഥകളിയോടെ തുടങ്ങി യാജ്ഞസേനി എന്ന ക്യാമ്പസ് തീയേറ്റർ അവതരണത്തോടെ സമാപിച്ചു.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. സ്മാരക പ്രഭാഷണങ്ങൾ ഡോ.ജോർജ്ജ് ഓണക്കൂർ, രഘൂത്തമൻ, സി. അനൂപ്, പി .എസ്സ്. പ്രദീപ് എന്നിവർ നടത്തി. സതീഷ് ബാബു പയ്യന്നൂരിൻ്റെ പേരിൽ ഭാരത് ഭവൻ നടത്തിയ ക്യാമ്പസ്കഥാ മൽസര വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. വേൾഡ് കലിഗ്രഫി അസോസിയേഷൻ്റെ പ്രസിഡൻ്റായി നിയമിതനായ ആർട്ടിസ്റ്റ് ഭട്ടതിരിക്കും മുതിർന്ന ചലച്ചിത്ര നിരൂപകൻ എം. എഫ് തോമസിനും ഭാരത് ഭവൻ്റെ ആദരവ്, ഡോ.ജോർജ്ജ് ഓണക്കൂർ സമ്മാനിച്ചു. ചടങ്ങിന് ഡോ. സന്ധ്യ എസ്. നായർ സ്വാഗതവും കല സാവിത്രി നന്ദിയും പറഞ്ഞു.

ഭാരത് ഭവന് ഹൃദയം നിറഞ്ഞ നന്ദി. എല്ലാത്തിനും ഒപ്പം നിന്ന പ്രിയപ്പെട്ടവർക്കു നന്ദി. ഹാൾ നിറഞ്ഞ സദസ്സായിരുന്നു. ഇത്തവണയും നമ്മൾക്ക് പ്രശാന്ത്നാരായണൻ അനുസ്മരണം സമുചിതമായി നടത്താൻ കഴിഞ്ഞു. ചടങ്ങിന് എത്തിച്ചേർന്ന എല്ലാ പ്രീയപ്പെട്ടവരോടും സ്നേഹം. ചില ചിത്രങ്ങൾ ഇതോടൊപ്പം പങ്കുവയ്ക്കാം.

- കല സാവിത്രി
കളം തീയേറ്റർ ആൻ്റ് റപ്രട്ടറി
Kala Savithri Prasanth Narayanan Thiruvarangu-തിരുവരങ്ങ് Prasanth Narayanan KALAM News Online

Address

Trivandrum City

Telephone

+918593033111

Website

Alerts

Be the first to know and let us send you an email when KALAM News Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KALAM News Online:

Share