
13/08/2025
*വിഴിഞ്ഞം പോർട്ട്, തിരുവനന്തപുരം പൂട്ടികെട്ടുക*
വിഴിഞ്ഞം പോർട്ടിന്റ പ്രവർത്തനം മുരടിപ്പിച്ചു തിരുവനന്തപുരത്തിന്റെ വളർച്ചയെ തടസപ്പെടുത്താൻ ചില തല്പര കക്ഷികൾ കുറച്ചുനാളായി ശ്രമിച്ചു വരുന്നു. അതിന്റെ ഭാഗമായെന്നോണം പുതിയ കേസുമായി വീണ്ടും കുറച്ച് അണ്ണന്മാർ ഇറങ്ങിയിട്ടുണ്ട്, ഇത്തവണ മറ്റൊരു കപ്പലിനെ വിഴിഞ്ഞത്ത് തടഞ്ഞു വെക്കാനാണ് ലക്ഷ്യം.
16ന് എത്താൻ ഇരിക്കുന്ന MSC Makoto II ആണ് ഇവരുടെ അടുത്ത ടാർഗറ്റ്. അന്ന് കൊച്ചിയിൽ എത്തുന്ന MSC Silver II പിടിച്ചു വെക്കണം എന്ന് എന്തുകൊണ്ട് ഇവർ ആവിശ്യപെടുന്നില്ല, അടുത്തദിവസം കൊച്ചിയിൽ എത്തുന്ന MSC Patnaree II തടയാൻ എന്തെ ആരും കേസ് കൊടുക്കാത്തത് ? ? അവർക്കും കോടതിക്കും എല്ലാം സൗകര്യം കൊച്ചിയിൽ വരുന്ന കപ്പൽ പിടിച്ചു വെക്കുന്നതല്ലേ ? എന്നലും വിഴിഞ്ഞം തന്നെ മതി അവർക്ക്.
കാരണം അവരുടെ ലക്ഷ്യം വിഴിഞ്ഞത്തെ തകർക്കുക മാത്രമാണ്, അതിലൂടെ ഇന്ത്യ മഹാരാജ്യത്തിന്റെ വളർച്ചക്ക് തടയിടുക മാത്രമാണ് അവരുടെ ലക്ഷ്യം, തുടർച്ചയായി കള്ള കേസുകൾ നൽകി MSC യെ തിരുവനന്തപുരത്ത് നിന്ന് കേട്ട് കെട്ടിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശം.