Aviyal Media

Aviyal Media സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഇവിടെ എത്തിപ്പെട്ട എല്ലാവർക്കും സുസ്വാഗതം

14/04/2026

വിഷു ആശംസകൾ

14/04/2026

April 14Th
Dr.BR Ambedkar Day

"ഫസലിൻ്റെ ചോര"എൻ്റെ കൗമാരക്കുതുഹുലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ഥലനാമങ്ങളാണ് തലശ്ശേരിയും മാഹിയും. ആദ്യമായി കടൽ ക...
07/04/2026

"ഫസലിൻ്റെ ചോര"
എൻ്റെ കൗമാരക്കുതുഹുലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ഥലനാമങ്ങളാണ് തലശ്ശേരിയും മാഹിയും. ആദ്യമായി കടൽ കണ്ട, തീവണ്ടിയിൽ കയറിയ, സിനിമ കണ്ട നഗരമാണ് തലശ്ശേരി. നനവാർന്ന ആ ഓർമകൾക്കൊപ്പം, ഇപ്പോൾ രസം തോന്നുന്ന, അന്ന് വിറയാർന്ന ഓർമളുമുണ്ട്. ആ മേഖലയിൽ പൊടുന്നനെയുണ്ടാവുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ അവിചാരിതമായി പെട്ടു പോവുക എന്നതാണത്. വെറുതെ പെടുക എന്നത് ഒരു നിയോഗം പോലെ. ബസിൽ യാത്ര ചെയ്യവെ, മിന്നൽ ഹർത്താൽ വന്ന്, ബസ് തടഞ്ഞു നിർത്തപ്പെട്ട് പാറാലിൽ നിന്ന് പെരിങ്ങത്തൂർ വരെ, ഒരിക്കൽ മേക്കുന്ന് നിന്ന് നാദാപുരം വരെയൊക്കെ കിലോ മീറ്ററുകൾ നടന്നു പോകേണ്ട അനുഭവമുണ്ടായിട്ടുണ്ട്.

അമ്മട്ടിലൊരു പെടലായിരുന്നു 2006 ഒക്ടോബർ 22ലെത്. ഫസൽ വധം നടന്ന ദിവസം. നഗരത്തിലെത്തിയ ശേഷമാണ് ആ കൊലപാതകത്തെ കുറിച്ച് അറിയുന്നത്. അതെക്കുറിച്ച് ഇന്നലെ ഔട്ട് ഓഫ് ഫോക്കസിൽ സംസാരിച്ചിരുന്നു.

തലശ്ശേരി ജനറൽ ആശുപത്രിയിലാണ് ഫസലിൻ്റെ മയ്യിത്ത് സൂക്ഷിച്ചിരിക്കുന്നത്. ഭയം ജനിപ്പിക്കുന്ന അച്ചടക്കത്തോടെ ചെറുപ്പക്കാരുടെ വലിയൊരു സംഘം അവിടെയുണ്ട്. അവരെ അഭിസംബോധന ചെയ്ത് സുമുഖനായൊരാൾ സംസാരിക്കുന്നത് കാണുന്നു. അത് ഇ. അബൂബക്കർ എന്ന അബു സാഹിബ് ആണെന്നാണ് ഞാൻ വിചാരിച്ചത്. പല തലശ്ശേരിയോർമകളിൽ, അകത്തു പതിഞ്ഞു കിടക്കുന്നോരോർമ.

ആ ഓർമകളാണ് ഔട്ട് ഓഫ് ഫോക്കസിൽ പങ്കു വെച്ചത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടന്നു എന്ന് പറഞ്ഞത് തെറ്റാണ്. മൃതദേഹം അന്നേരം അവിടെയുണ്ടായിരുന്നു. പോസ്‌റ്റ് മോർട്ടത്തിനായി പിന്നീട് കോഴിക്കോടേക്ക് കൊണ്ടുപോയതാണ്. പ്രസംഗിച്ചയാൾ അബു സാഹിബ് അല്ല. അന്ന് എൻ.ഡി.എഫിൻ്റെ കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും സംഘടനയുടെ ജില്ലയിലെ താരപ്രഭാഷകനുമായ എ.ടി മഹറൂഫ് എന്നയാളായിരുന്നു എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എൻ്റെ ഭാഗത്തു നിന്നുണ്ടായ ഓർമ്മപ്പിശകാണ്. ഓർമ്മപ്പിശകിനെ നുണ എന്ന് പറയാനും ഓർമ്മപ്പിശക് സംഭവിച്ചയാളെ നുണയൻ എന്ന് വിളിക്കാനും മറ്റൊരാൾക്ക് അവകാശമുണ്ട്. ആ അവകാശത്തെ മാനിക്കുന്നു.

ഫസൽ വധത്തിൽ സി.പി. എം ആണ് എന്ന കാര്യം 2008ൽ CBI അന്വേഷണം ഏറ്റെടുത്തതിന് ശേഷം പുറത്തു വന്ന എന്തോ പുതിയ വിശേഷം അല്ല എന്നും, കൊല നടന്ന അന്നു മുതൽ തന്നെ ആ സംശയം അന്തരീക്ഷത്തിലുണ്ടായിരുന്നു എന്നും സ്ഥാപിക്കാൻ വേണ്ടിയാണ് ഞാൻ അന്നത്തെ NDF നേതാവിൻ്റെ പ്രസംഗത്തെ ഓർത്തെടുത്തത്.

അപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്ന ചില സംശയങ്ങളുണ്ട്.

1. ഫസൽ വധത്തിൽ സി.പി.എമ്മിന് പങ്കുണ്ട് എന്ന, CBI കണ്ടെത്തിയ കാര്യം ഞാൻ പറയുമ്പോൾ CPMകാരെക്കാൾ SDPIക്കാർ അറഞ്ചം പുറഞ്ചം അസ്വസ്ഥരാകുന്നത് എന്തിനായിരിക്കും?

https://www.facebook.com/share/p/1LMrjWBo3h/

07/04/2026

07/04/2026

യാ ശഹീദ് അസ്സലാം!!
SDPI ഫസലിനെ മറന്നോ?

07/04/2026

സലീം വധക്കേസ് ‌വിധി;
*തള്ളാനും കൊള്ളാനും വയ്യാതെ സിപിഎമ്മും എസ്ഡിപിഐയും*
സലീം വധക്കേസിൽ എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അപ്പീലിന് പോകും.
എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉള്ളതിനാലാണ് സിപിഎം ഇപ്പോൾ നിലപാട് പറയാത്തത്.
അപ്പീലിന് പോയില്ലെങ്കിൽ മകനെ കൊന്നത് സിപിഎമ്മുകാർ തന്നെ എന്ന സലീമിന്റെ പിതാവിന്റെ വാദം ശരിവെക്കേണ്ടിവരും.

07/04/2026

ഡീൽ സത്യം തുറന്നു പറഞ്ഞ ഈ മനുഷ്യനോട്
*മതേതര കേരളം കടപ്പെട്ടിരിക്കുന്നു*

07/04/2026

രണ്ട് രക്തസാക്ഷികൾ

മുഹമ്മദ് ഫസൽ- തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം 2006 ഒക്ടോബർ 22നു (റമദാൻ മാസത്തിലെ അവസാന നോമ്പ് ദിവസം) പുലർച്ചെ കൊലചെയ്യപ്പെട്ടു.. അദ്ദേഹം എൻ.ഡി.എഫ് പ്രവർത്തകനായിരുന്നു. വധിച്ചത് സിപിഎം പ്രവർത്തകർ

യുകെ സലിം - 2008 ജൂലൈ 23 ന് രാത്രി കൊലചെയ്യപ്പെട്ടു.. അദ്ദേഹം സിപിഎം പ്രവർത്തകനായിരുന്നു. പ്രതി ചേർക്കപ്പെട്ട 6 എസ്.ഡി.പി.ഐ പ്രവർത്തകരെ (അന്ന് എൻ.ഡി.എഫ്) കോടതി വെറുതെ വിട്ടു.

ഫസലിൻ്റെ കൊലപാതകത്തിൻ്റെ വിവരങ്ങൾ അറിയാവുന്നതുകൊണ്ടാണ് യു.കെ സലിം കൊല ചെയ്യപ്പെട്ടതെന്നും കൊലയാളികൾ സിപിഎമ്മുകാരാണെന്നും സലിമിൻ്റെ പിതാവ് പറയുന്നു
ഫസലിൻ്റെ കൊലപാതകത്തിലെ ആസൂത്രകനായി ഫസലിൻ്റെ ഭാര്യ മറിയു ആരോപിച്ച വ്യക്തി തലശേരിയിൽ സ്ഥാനാർത്ഥിയാണ്.. അയാളുടെ സമുന്നത നേതാവ് ധർമ്മടത്തും മത്സരിക്കുന്നു..

രണ്ട് കൊലപാതകത്തിൻ്റെയും പിന്നിലുള്ളവർ ഇന്ന് ആർ.എസ്.എസുമായി ഡീലിലാണ്.. തലശേരിയിലെ കൊലയാളി സംഘത്തിൻ്റെ ആളുകൾക്കാണ് നിങ്ങളുടെ വോട്ടെങ്കിൽ നിങ്ങൾ കേരളത്തിൽ സംഘ്പരിവാരിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്..

05/04/2026

കേരളത്തിന് മറക്കാൻ പറ്റാത്ത പ്രസ്താവനകൾ

02/04/2026

*അവസാനത്തെ ആ ചിരിയിലുണ്ട് എല്ലാം*

എൽ ഡി എഫിന്റെ ഭരണത്തുടർച്ച ആർക്കാണ് പ്രയോജനപ്പെടുക എന്നറിയാൻ ഇതൊന്ന് കണ്ടു നോക്കൂ....

Address

Trivandrum
Trivandrum City
650014

Alerts

Be the first to know and let us send you an email when Aviyal Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category