07/01/2026
കുട്ടികൾ പറന്നു, ബീരപ്പയുടെ ചിറകിൽ; വിദ്യാർഥികളുടെ വിമാനയാത്രയ്ക്കായി 5 ലക്ഷം രൂപ മുടക്കി ഹെഡ്മാസ്റ്റർ ബീരപ്പ അന്ദഗി.
ആകാശയാത്രയെന്ന വിദ്യാർഥികളുടെ സ്വപ്നം സഫലമാക്കാൻ സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർ സ്വന്തം കയ്യിൽ നിന്നു ചെലവഴിച്ചത് 5 ലക്ഷം രൂപ.
കൊപ്പാൾ ബഹദ്ദുരബണ്ടി ഗ്രാമത്തിലെ മോഡൽ ഹയർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ബീരപ്പ അന്ദഗിയാണ് അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ 24 വിദ്യാർഥികളുടെ സ്വപ്നങ്ങൾക്കു ചിറക് നൽകിയത്.
ബീരപ്പ എന്ന ഹെഡ്മാസ്റ്റർ സ്കൂളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ സ്വന്തം ചെലവിൽ വിമാനത്തിൽ വിദ്യാഭ്യാസ യാത്രയ്ക്ക് കൊണ്ടുപോയി!
അധ്യാപകർ, വിദ്യാർത്ഥികൾ, ഉച്ചഭക്ഷണ ജീവനക്കാർ എന്നിവരുൾപ്പെടെ 40 പേർ 5 ലക്ഷം രൂപ ചെലവിൽ യാത്ര ചെയ്തു. "ഇത് വിദ്യാർത്ഥികളെ കൂടുതൽ നന്നായി പഠിക്കാൻ പ്രേരിപ്പിക്കും," എന്ന് ബീരപ്പ'
കടപ്പാട് :