02/02/2025
ബഡ്ജറ്റിൽ ഒരു ചുക്കുമില്ലെന്ന് പറയുന്നവർക്കുള്ളത്...ലോട്ടറിക്കും മദ്യത്തിനും ബജറ്റ് കൊണ്ട് ഗുണം ഉണ്ടായില്ല കേട്ടോ...
മഖാന കൂടുതലും കൃഷി ചെയ്യുന്നത് ബീഹാറിൽ ആണ്....
മഖാന എന്താണെന്നു പോലും അറിയാത്ത ഇവിടെ മഖാന കൃഷിക്ക് ബജറ്റിൽ ഫണ്ട് അനുവദിക്കാൻ പറ്റുമോ...
താഴെ പറയുന്ന കാര്യങ്ങൾ ഒന്നും കേരളത്തിലെ ജനങ്ങൾക്ക് ഉപകാരം ഉള്ളതായി തോന്നുന്നില്ലേ....
പിന്നെ ഇതിനകത്തും കുറ്റം കാണുന്നവർ ഉണ്ടാവും..സത്യത്തിൽ ഗുണമുള്ള ബജറ്റ് ആണെന്ന് എല്ലാവർക്കും അറിയാം...ഉൾക്കൊള്ളാൻ ഒരു മടി..
അണികൾ അല്ലെ ...അനുസരിച്ചല്ലേ പറ്റു.........
കേന്ദ്ര ബഡ്ജറ്റ് : 2025 ഒറ്റനോട്ടത്തിൽ ......
▪️ആദായനികുതി ഇളവ് 12 ലക്ഷം വരെയാക്കി
▪️അഞ്ച് IIT-കൾക്ക് സഹായം. പട്ടികയിൽ പാലക്കാട് IIT-യും.
▪️വാടകയ്ക്കുള്ള ടി.ഡി.എസ് ആറ് ലക്ഷമാക്കി
▪️ഇന്ത്യയെ കളിപ്പാട്ട നിർമ്മാണത്തിന്റെ ഹബ്ബാക്കി മാറ്റും
▪️മുതിർന്ന പൗരൻമാർക്ക് ഒരു ലക്ഷം രൂപ നികുതി ഇളവ്
▪️ആദായ നികുതി ഘടന ലളിതമാക്കും.
▪️അടുത്ത 10 വർഷത്തിനുള്ളിൽ ഐഐടികളിലെ സീറ്റ് 65,000ത്തിൽനിന്ന് 1.35 ലക്ഷമാക്കും.
▪️ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കാൻ 15,000 കോടിയുടെ പദ്ധതി
▪️സർക്കാർ മെഡിക്കൽ കോളജുകളിൽ അടുത്ത വർഷം 10,000 അധികം സീറ്റ്. 5 വർഷത്തിൽ 75,000 സീറ്റുകൂടി.
▪️വില കുറയുന്നവ: മൊബൈൽ ഫോൺ, മരുന്നുകൾ, കൊബാൾട്ട്, ലെഡ്, സിങ്ക്, ലിഥിയം ബാറ്ററി.
▪️മൊബൈൽ ഫോണുകൾക്ക് വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
▪️സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്‌പ ഒന്നരലക്ഷം കോടി വകയിരുത്തും
▪️ഇലക്ട്രിക് വാഹനങ്ങൾക്ക് വിലകുറയും
▪️ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി പദ്ധതി നടപ്പിലാക്കും.
▪️അഞ്ച് ലക്ഷം ആദിവാസി വനിതകൾക്ക് നേട്ടമാകുന്ന പദ്ധതികൾ
▪️കാൻസർ അടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ വില കുറയും
▪️ആണവ മേഖലയിൽ സ്വകാര്യ പങ്കാളിത്തം
▪️ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം കൂട്ടി. 74 ശതമാനത്തിൽ നിന്ന് FDI 100 ശതമാനമാക്കി
▪️തെരുവോര കച്ചവടക്കാർക്ക് പ്രത്യേക പദ്ധതി. UPI ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകൾ നൽകും.
▪️പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച
▪️50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ പദ്ധതി. കൂടുതൽ തൊഴിൽ അവസരങ്ങൾ
▪️കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ പദ്ധതി. 8 കോടി കുഞ്ഞുങ്ങൾക്ക് നേട്ടമാകും
▪️2028-ഓടെ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും.
▪️ജില്ലാ ആശുപത്രികളിൽ കാൻസർ കേന്ദ്രം
▪️ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. 2028 വരെ നീട്ടി.
▪️അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ സ്ഥലങ്ങളിൽ 100-ലധികം പ്രാദേശിക വിമാനത്താവളങ്ങൾ
▪️പട്ന വിമാനത്താവളം നവീകരിക്കും
▪️അടൽ ഇന്നവേഷൻ മിഷൻ്റെ കീഴിൽ രാജ്യത്തെ സ്കൂകൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും
▪️എ.ഐ. വിദ്യാഭ്യാസത്തിന് മൂന്ന് സെന്റർ ഓഫ് എക്സലൻസ്
▪️ എ.ഐ. വികസനത്തിന് 500 കോടി
▪️ഐ.ഐ.ടി പട്‌ന വികസിപ്പിക്കും
▪️സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റ്. അഞ്ച് വർഷത്തിനുള്ളിൽ 75,000 സീറ്റ് വർധിപ്പിക്കും.
▪️ബീഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും
▪️അഞ്ച് ഐ.ഐ.ടി.കളിൽ അടിസ്ഥാന സൗകര്യ വികസനം. കൂടുതൽ സീറ്റുകൾ അനുവദിക്കും.
▪️എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും ഇന്റർനെറ്റ്
▪️സ്ത്രീകൾ, എസ്‌സി/എസ്‌ടി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നവസംരംഭകർക്ക് രണ്ട് കോടി രൂപയുടെ ടേം ലോൺ.
▪️എം.എസ്.എം.ഇ.
കൾക്ക് ധനസഹായം ഉറപ്പാക്കും
▪️മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി കൂടുതൽ വ്യാപകമാക്കും
▪️ലക്ഷദ്വീപിന് പ്രത്യേക പദ്ധതി
▪️കിസാൻ ക്രെഡിറ്റ് കാർഡ് മൂന്നിൽ നിന്ന് അഞ്ച് ലക്ഷമാക്കി
▪️ദാരിദ്ര്യ നിർമാർജനം ലക്ഷ്യമെന്ന് ധനമന്ത്രി
▪️പരുത്തി കർഷകർക്ക് ദേശീയ പദ്ധതി
▪️ധാന്യ വിളവിൽ സ്വയം പര്യാപ് ഉറപ്പാക്കും
▪️കാർഷിക മേഖലയ്ക്ക് പി.എം. ധൻധാന്യ പദ്ധതി
▪️ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് വിശാലമായ പത്ത് മേഖലകളിലേക്ക് വികസന പദ്ധതികൾ
▪️കാർഷികോത്പാദനം വർധിപ്പിക്കുക ലക്ഷ്യം
▪️വികസിത് ഭാരത് വിഷൻ വഴികാട്ടുമെന്ന് ധനമന്ത്രി
▪️ആറ് മേഖലകൾക്ക് ഊന്നൽ, കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന.Ѧ℘ℊ