Mor Ignatius News Desk - MIND

Mor Ignatius News Desk - MIND Mor Ignatius News Desk ( MIND ), Universal Syrian Orthodox (Jacobite) Church news.

01/08/2026
*വിശ്വാസികളുടെ സ്വന്തം വല്യച്ചൻ*(A tribute to eramangalath late very.rev.john corepiscopa)വൈദീകനായും അധ്യാപകനായും മലങ്കര...
01/08/2026

*വിശ്വാസികളുടെ സ്വന്തം വല്യച്ചൻ*
(A tribute to eramangalath late very.rev.john corepiscopa)

വൈദീകനായും അധ്യാപകനായും മലങ്കരയിലെ സുറിയാനിക്കാരൻ്റെ ചരിത്ര ഭൂമിയായ മുളന്തുരുത്തിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വൈദീക ശ്രേഷ്ഠനാണ് വിശ്വാസികൾ എരമംഗലത്ത് വല്യച്ചനെന്നും .... ഒരു കാലത്ത് വെട്ടിക്കൽ സെമിനാരിയിൽ നിന്ന് പഠിച്ചിറങ്ങിയ സഭയിലെ അഭി . പിതാക്കന്മാരും വൈദിക ശ്രേഷ്‌ഠരും ബാവാച്ചൻ .... എന്നും സ്‌നേഹത്തോടും ആദരപൂർവ്വവും വിളിച്ചിരുന്ന ദിവംഗതനായ എരമംഗലത്ത് വന്ദ്യ ജോൺ കോർഎപ്പിസ്കോപ്പ ....
അച്ചൻ വിടപറഞ്ഞിട്ട് 4)o വർഷം ആയിരിക്കുന്നു.... മുളന്തുരുത്തി - വെട്ടിക്കൽ -കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിക്കും സഭയ്ക്കും പ്രത്യേകിച്ച് വെട്ടിക്കൽ വൈദീക സെമിനാരിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി അച്ചൻ നൽകിയ സേവനങ്ങളും പിന്തുണയും കേവലം വാക്കുകളിൽ ഒതുക്കാവുന്നതല്ല ....

1929 മാർച്ച് 30 ന് എരമംഗത്ത് പൈലി- മറിയം ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവനായാണ് അച്ചൻ്റെ ജനനം .... പൗലൂസ്,വർക്കി തോമസ് , എന്നീ സഹോദരന്മാരും മറിയം എന്ന ഏക സഹോദരിയുമാണ് അച്ചനുണ്ടായിരുന്നത്... SSLC പാസായ ശേഷം അച്ചൻ ടി. ടി. സി പഠനം പൂർത്തിയാക്കുകയും ആദ്യം തുരുത്തിക്കര സ്‌കൂളിലും പിന്നീട് വെട്ടിക്കൽ സെൻ്റ് തോമസ് സ്‌കൂളിലും അധ്യപകനായി ജോലിയിൽ പ്രവേശിച്ചു ...( പ്രസ്തുത സ്‌കൂളിലെ പ്രധാന അധ്യാപകനായാണ് അച്ചൻ സർവ്വീസിൽ നിന്നും വിരമിച്ചത് ) അധ്യാപകവൃത്തിക്കൊപ്പം തന്നെ വൈദീക പഠനം പൂർത്തിയാക്കുകയും 1959 ൽ അന്നത്തെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയായിരുന്ന പൗലൂസ് മോർ സേവേറിയോസ് തിരുമേനിയിൽ ( മുളയിരിക്കൽ) നിന്ന് കശീശ്ശ സ്ഥാനം സ്വീകരിച്ചു... തുടർന്ന് വാകത്താനം മോർ ഇഗ്നാത്തിയോസ് പള്ളിയിലും പിന്നീട് വെള്ളൂത്തുരുത്തി പള്ളിയിലും വികാരിയായി അച്ചൻ ശുശ്രൂഷ നിർവ്വഹിച്ചു വന്നിരുന്നു . അ ആ കാലയളവിൽ തന്നെ വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ മാനേജർ കൂടിയായി അച്ചൻ സേവനമനുഷ്ഠിച്ചിരുന്നു.1965ലാണ് അച്ചൻ മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൻ്റെ വികാരിയായി നിയമിതനായത്. .അന്നുമുതൽ 1998 വരെ നീണ്ട 33 വർഷക്കാലം മുളന്തുരുത്തി പള്ളിയുടെ വികാരിയായി വന്ദ്യ അച്ചൻ തൻ്റെ പൗരോഹിത്യ ശ്രുശ്രൂഷ നിർവ്വഹിച്ചു....
മുളന്തുരുത്തി പള്ളി വികാരിയായിരിക്കെ തന്നെയാണ് ബഹു അച്ചൻ്റെ നേതൃത്വത്തിൽ വെട്ടിക്കൽ കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിക്ക് (വെട്ടിക്കൽ കുന്നേപ്പള്ളി ) ആരംഭം കുറിക്കുന്നത്.... വെട്ടിക്കൽ കുന്നേപള്ളിയുടെ ആരംഭം മുതൽ അച്ചൻ്റെ ഈ ലോകജീവിത ദൗത്യം അവസാനിക്കുന്ന ദിവസം വരെ വികാരിയായിരുന്നു അച്ചൻ ....

മുളന്തുരുത്തി പള്ളിയെ സംബന്ധിച്ച് എടുത്ത് പറയത്തക്കതാണ് അച്ചൻ്റെ സേവനങ്ങൾ 72 ൽ ഉടലെടുത്ത രണ്ടാം സഭാ തർക്കവും അതൊടനുബന്ധിച്ച് മുളന്തുരുത്തി പള്ളിയിലുണ്ടായ സംഘർഷവും പ്രതിസന്ധികളും അതെ തുടർന്നു പള്ളി അധികാരികൾ പൂട്ടുന്ന സാഹചര്യവും മുളന്തുരുത്തിയിൽ ഉടലെടുത്തപ്പോൾ ...... ഇടപ്പങ്ങാട്ടിൽ വന്ദ്യ യാക്കോബ് കോർ എപ്പിസ് കോപ്പായുടെയും , കുഴിക്കാട്ടിൽ വന്ദ്യ ദാവീദ് കശ്ശീശയുടെയും , വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ - എപ്പിസ്കോപ്പായുടെയും നമ്മുടെ സ്‌മര്യനായ എരമംഗലത്തെ വല്യച്ചൻ്റെയും നേതൃത്വത്തിൽ വിശ്വാസികൾ ചിതറി പോകാതെയും അവരുടെ ആത്മവീര്യം നഷ്ടപ്പെടാതെ കൊണ്ട് അവർക്ക് വേണ്ട പിന്തുണയും ധീരമായ നേതൃത്വവും നൽകി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ വിശ്വാസികളെ നിലനിർത്താൻ നടത്തിയ പ്രവർത്തനങ്ങൾ വാക്കുകൾക്ക് അതീതമാണ് .....പൂട്ടിയ പള്ളിക്ക് സമീപം തന്നെ ചാപ്പൽ വച്ച് കെട്ടി ... ആരാധന ആരംഭിക്കാനും വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ മുടക്കം വരാതെ കൊണ്ടുപോകാൻ അതുമൂലം സാധിച്ചു..... മുളന്തുരുത്തിപ്പള്ളിയുടെ കീഴിലുള്ള ദയറാ പള്ളിയായിരുന്ന വെട്ടിക്കൽ ദയറാ മറുവിഭാഗം കൈവശപ്പെടുത്തിയപ്പോൾ ജൂബിലി പെരുന്നാളിൻ്റെ മൂന്നാമത് ദിവസo വൈകിട്ടത്തെ പ്രദക്ഷീണത്തിന് തടസ്സം വരാതെ.... താൻ വികാരിയയായിരിക്കുന്ന വെട്ടിക്കൽ കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിയിൽ നിന്ന് ക്രമീകരിച്ചത് അച്ചനാണ് .... മോർ കൂറിലോസ് കമ്മ്യൂണിറ്റി ഹാളിൻ്റെ പിന്നിലെ അണിയറ ശിൽപികളിൽ ഒരാൾ കൂടിയാണച്ചൻ ....

മുളന്തുരുത്തി പള്ളിയുടെ വികാരിയായുള്ള തൻ്റെ ശുശ്രൂഷാകാലയിളവിൽ പരി.സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ മലങ്കരയിലേക്കുള്ള പ്രഥമ ശ്ലൈഹീക സന്ദർശന വേളയിൽ മുളന്തുരുത്തി പള്ളിയിലേക്ക് ബാവായെ സ്വീകരിക്കാനും ..... മുളന്തുരുത്തി ഇടവകയ്ക്ക് അമൂല്യനിധിയായി ലഭിച്ച ഇടവകയുടെ കാവൽ പിതാവായ മോർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് മുളന്തുരുത്തി പള്ളിയിൽ സ്ഥാപിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുവാനും അച്ചന് സാധിച്ചിട്ടുണ്ട്....

കേവലം മുളന്തുരുത്തി പള്ളിയിലോ മുളന്തുരുത്തിയിലോ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല അച്ചൻ്റെ സേവനങ്ങൾ .... അച്ചൻ്റെ കൈയ്യോപ്പ് പതിഞ്ഞ മറ്റൊരു സഭയുടെ പ്രസ്ഥാനമാണ് വെട്ടിക്കലെ വൈദീക സെമിനാരി .... സഭാ പിളർപ്പിന്റെ അതീവ പ്രതിസന്ധി നിറഞ്ഞ 70കളുടെ കാലഘട്ടത്തിൽ പെരുമ്പിള്ളി പള്ളിയിലും മലേക്കുരിശ് ദയറായിലുമാണ് അക്കാലത്ത് പരിമിതമായ സാഹചര്യങ്ങളിൽ സെമിനാരികൾ പ്രവർത്തിച്ചിരുന്നത് ..... ആയതിനാൽ വെട്ടിക്കൽ പ്രദേശത്ത് സഭയ്ക്ക് ഒരു സെമിനാരി സ്ഥാപിക്കണമെന്ന ശ്രേഷ്ഠ പൗലൂസ് ദ്വീതീയൻ കാതോലിക്കബാവയ്ക്ക് ഏറെ ആഗ്രഹിച്ചിരുന്നു.... ആയത് പൂർത്തീകരിക്കാൻ അഞ്ചോളം വ്യക്തികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി അവരോട് സംസാരിച്ച് സഭയ്ക്കായി വാങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങളും പ്രാരംഭ നടപടികളും ഒരുക്കിയത് ശ്രേഷ്ഠ പൗലൂസ് ദ്വീതീയൻ ബാവായുടെ നിർദേശ പ്രകാരം ശ്രേഷ്o ബാവായുടെ ഇഷ്ട പുരോഹിതരായ വന്ദ്യ. വല്യച്ചനും ജേക്കബ് പറമ്പാത്ത് അച്ചനും ചേർന്നാണ് .... വെട്ടിക്കൽ സെമിനാരിയിൽ വൈദിക വിദ്യാഭ്യാസത്തിനായി വരുന്ന വൈദിക വിദ്യാർത്ഥികളോട് ഏറെ ഹൃദ്യമായ സ്നേഹവും കരുതലും ബന്ധവും മറ്റും ഉണ്ടായിരുന്നു ... ബാവാച്ചൻ എന്ന പേരിലാണ് പഠിച്ചവരായ സഭയിലെ പിതാക്കന്മാരും വൈദിക ശ്രേഷ്ഠരും അച്ചനെ വിളിച്ചിരുന്നത്

വൈദികനായും അധ്യാപകനായും തൻ്റെ ശുശ്രൂഷ അത്മാർത്ഥമായി നിർവഹിച്ച അച്ചനെ പരി.സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ കൽപ്പന പ്രകാരം സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത അഭി.കുര്യാക്കോസ് മോർ ദിയസ്കോറോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തി ....

സാമൂഹിക സാംസ്കാരിക ജാതിമത വർഗ്ഗ-വർണ്ണ- കക്ഷി രാഷ്ട്രീയ ഇടവക വ്യത്യാസമില്ലാതെ മുളന്തുരുത്തിക്കാർ അവരുടെ ആത്മീയ പിതാവായി കരുതിയിരുന്ന, എന്നും തെളിഞ്ഞ ചിരിയോടെയും സ്‌നേഹ നിർഭരമായ പെരുമാറ്റത്തോടുകൂടെ മാത്രം ഏവരോടും പെരുമാറിയിരുന്ന, എന്നും കർമ്മനിരതനായിരുന്ന എരമംഗലത്ത് വല്യച്ചൻ തൻ്റെ 94-ാം വയസ്സിൽ2023 ഓഗസ്റ്റ് മാസം രണ്ടാം തീയതി ഈ ലോകത്തിലെ തന്റെ ദൗത്യങ്ങളെ പൂർത്തിയാക്കി തന്റെ നാഥങ്കലേക്ക് വാങ്ങിപ്പോയി....അച്ചൻ ഏറെക്കാലം വികാരിയായി സേവനമനുഷ്ഠിച്ച കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിയിൽ
അച്ചനെ കബറടക്കിയിരിക്കുന്നു

പെരുമ്പാവൂർ കാഞ്ഞിരവേലിൽ പരേതയായ ശൈനാമ്മയാണ് അച്ചൻ്റെ ബസ്കിയാമ്മ...
എരമംഗലത്ത് ബഹു . ഷമ്മി ജോൺ കശ്ശീശ,ഷല്ലി, ഷാന്റി, ഷിജു എന്നിവർ മക്കളും
മിനി അമ്പഴച്ചാലിൽ കുടുംബം , പോൾ കൂമുള്ളിൽ , അബ്രഹാം മറ്റപ്പള്ളിൽ (Late), ലാൽ കാവനാതോട്ടം . മരുക്കളുമാണ് ....

ബഹു. അച്ചൻ്റെ ഓർമ്മ കർമ്മേക്കുന്ന് സെൻറ് തോമസ് സിറിയൻ സിംഹാസനപള്ളിയിൽ ആഗസ്റ്റ് മാസം 2-ാം തിയ്യതി കൊണ്ടാടുന്നു....

മൈലാപ്പൂർ ഭദ്രാസനത്തിലെ സെക്കന്തരാബാദ് മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ...
30/07/2026

മൈലാപ്പൂർ ഭദ്രാസനത്തിലെ സെക്കന്തരാബാദ് മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പുനരുദ്ധാരണം നിർവ്വഹിച്ച ദൈവാലയത്തിൻ്റെ കൂദാശ ഓഗസ്റ്റ് 1, 2, ശനി ഞായർ തീയതികളിൽ നടത്തപ്പെടും. ദദ്രാസനാധിപൻ അഭി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കും.

ഓഗസ്റ്റ് 1 ശനിയാഴ്ച വൈകുന്നേരം 6:30-ന് സന്ധ്യാ നമസ്കാരവും തുടർന്ന് പുനരുദ്ധരിച്ച ദേവാലയത്തിന്റെ കൂദാശയും നടത്തപ്പെടും.

ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 7:45-ന് പ്രഭാത നമസ്കാരവും 8:45-ന് വി. മൂന്നിന്മേൽ കുർബാനയും തുടർന്ന് സ്നേഹവിരുന്നും നടക്കും.

വികാരി ഫാ. അനിഷ് റ്റി. വർഗിസ്, വൈസ് പ്രസിഡൻ്റ് കെ. എം. കുര്യൻ, ട്രസ്റ്റി രാജു എം ഈപ്പൻ, സെക്രട്ടറി ജോജി ഡാനിയേൽ എന്നിവർ അറിയിച്ചു.

ദിവംഗതനായ  വന്ദ്യ വർഗീസ് കോർഎപ്പിസ്കോപ്പ പഞ്ഞിക്കാട്ടിൽ 75 വർഷം മുമ്പ് ഉപയോഗിച്ചിരുന്ന കൈയ്യെഴുത്ത് പ്രതിയായ  വി. കുർബാന...
30/07/2026

ദിവംഗതനായ വന്ദ്യ വർഗീസ് കോർഎപ്പിസ്കോപ്പ പഞ്ഞിക്കാട്ടിൽ 75 വർഷം മുമ്പ് ഉപയോഗിച്ചിരുന്ന കൈയ്യെഴുത്ത് പ്രതിയായ വി. കുർബാന തക്ക്സ ......
( വെരി.റവ. ജോൺ പഞ്ഞിക്കാട്ടിൽ കോർഎപ്പിസ് കോപ്പയുടെ ശേഖരത്തിൽ നിന്ന്)

ജൂലൈ 30 മോർ ഗ്രിഗോറിയോസ് യൂഹാനോൻ ബാർ എബ്രായ(AD 1226-1286) യുടെ ഓർമ്മ*********************************************തുർക്കി...
29/07/2026

ജൂലൈ 30
മോർ ഗ്രിഗോറിയോസ് യൂഹാനോൻ ബാർ എബ്രായ(AD 1226-1286) യുടെ ഓർമ്മ
*********************************************
തുർക്കിയിലെ മെലിറ്റിനിൽ ഒരു കുലീന ക്രിസ്തീയ കുടുംബത്തിൽ ശെമ്മാശനും വൈദ്യനുമായിരുന്ന റ്റാജൽ ഡിൻ ആഹറോൻ്റ മകനായിയാണ് 1226 ൽ ബാർ എബ്രായ ജനിച്ചത്.രാജ്യത്തുണ്ടായ ആഭ്യന്തര കലഹം നിമിത്തം 1243 ൽ പ്രസ്ഥുത കുടുംബം അന്ത്യോഖ്യായിലേക്ക് കുടിയേറിപ്പാർത്തു.

പിതാവിൽ നിന്നും വൈദ്യം ആഭ്യസിച്ച ബാർ എബ്രായ തൻ്റെ 18-ാം വയസ്സിൽ സന്യാസം സ്വീകരിച്ചു. ബാർ എബ്രായയെ സ്നേഹിച്ചിരുന്ന ഇഗ്നാത്തിയോസ് മൂന്നാമൻ പാത്രിയർക്കീസ് ബാവ അദ്ദേഹത്തെ വൈദികനാക്കുകയും 1246 സെപ്റ്റംബർ 4 തിയ്യതി കേവലം 20 വയസ്സുള്ളപ്പോൾ മോർ ഗ്രീഗോറിയോസ് എന്ന പേരിൽ ഗുബാസിൻ്റെ മെത്രാപ്പൊലീത്തയായി വാഴിച്ചു. പിൻകാലത്ത് ലക്ബിൻ ,ആലപ്പോ തുടങ്ങിയ ഭദ്രാസനങ്ങളുടെ ചുമതല കൂടി പിതാവിന് നൽകി. 1264 ജനുവരി 19ന് കേവലം 38 വയസ്സ് പ്രായമുള്ളപ്പോൾ കിഴക്കിൻ്റെ മാഫിയാനയായി വാഴിക്കപ്പെട്ട ഇദ്ദ്ദേഹം തെഗ്രീസ് ആസ്ഥാനമാക്കി സഭാ ശ്രേണിയിൽ പാത്രിയർക്കീസിൻ്റെ തൊട്ടു താഴെ സഭയിലെ രണ്ടാംസ്ഥാനം ഏറ്റെടുത്ത് ഭരണം നടത്തി.

വിവിധ വിഷയങ്ങളിൽ പണ്ഡിതനും, ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഇദ്ദേഹം വൈദ്യശാസ്ത്രം, ജോതിശാസ്ത്രം, തത്വശാസ്ത്രം, നിയമം, സുറിയാനി വ്യാകരണം, ചരിത്രം എന്നീ വിഷയങ്ങളിൽ ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇദ്ദ്ദേഹം രചിച്ചിട്ടുള്ള സഭാ ചരിത്രം, ലോക ചരിത്രം ,മതേതര ചരിത്രം എന്നിവയെല്ലാം വിലമതിക്കാനാവാത്ത ഗ്രന്ഥങ്ങളാണ്.

ബാർ എബ്രായ സുറിയാനിയിലെഴുതിയതായ ലോക ചരിത്രം മുസ്ലിം സഹോദരന്മാരുടെ താൽപര്യപ്രകാരം അറബിയിലും എഴുതുകയുണ്ടായി. പിതാവിൻ്റെ നയപരമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് മുസ്ലിം - ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ സംസ്കരികമായ മൈത്രി സാധ്യമാക്കാൻ അക്കാലത്ത് സാധിച്ചു.

സുറിയാനി സഭയുടെ കാനോനായ ഹൂദായ കാനോൻ ക്രോഡീകരിച്ചത് ബാർ എബ്രായയാണ്. 22 വർഷം സഭയുടെ മഫ്രിയാനയായിരുന്ന പിതാവ് അനേകം പേരെ സന്യാസികളാക്കുകയും അവരിൽ നിന്നു തന്നെ 12 പേരെ മെത്രാപ്പൊലീത്തമാരാക്കുകയും, പള്ളികളും ആശ്രമങ്ങളും, ഭദ്രാസന മന്ദിരങ്ങളും നിർമ്മിക്കുകയും ചെയ്തു.

ജ്ഞാനത്തിൻ്റെ സമുദ്രമെന്നറിയപ്പെട്ടിരുന്ന ഈ പുണ്യവാനായ ബാവ 1286 ജൂലൈ 30ന് മാറാഗയിൽ വെച്ച് കാലം ചെയ്യുകയും മൂസ്സലിലെ മോർ മത്തായിയുടെ ദയറായിൽ കബറടക്കുകയും ചെയ്തു.

പുണ്യ പിതാവായ ബാർ എബ്രായായുടെ പ്രാർത്ഥന എല്ലാ യാക്കോബായ സുറിയാനി സഭാ മക്കൾക്കും കാവലും കോട്ടയുമായിരിക്കട്ടെ...

🖋ജോഷി വർഗ്ഗീസ്

തിരുവാർപ്പ് മർത്തശ്മൂനി യാക്കോബായ പള്ളിയിൽ വലിയ പെരുന്നാളിന് ആരംഭംകുറിച്ചുകൊണ്ടുള്ള കൊടി ഉയർത്തൽ അഭിവന്ദ്യ തോമസ് മോർ അലക...
27/07/2026

തിരുവാർപ്പ് മർത്തശ്മൂനി യാക്കോബായ പള്ളിയിൽ വലിയ പെരുന്നാളിന് ആരംഭംകുറിച്ചുകൊണ്ടുള്ള കൊടി ഉയർത്തൽ അഭിവന്ദ്യ തോമസ് മോർ അലക്സ‌ന്ത്രയോസ് തിരുമനസുകൊണ്ട് നിർവഹിക്കുന്നു. ഫാ. സക്കറിയ വിനു വാക്യതറ, ഫാ. അജു ഫിലിപ്പ് കോട്ടപ്പുറം, ട്രസ്‌റ്റി ഒ. എം. യോഹന്നാൻ, സെക്രട്ടറി എൻ. എ. സാബു എന്നിവർ സമീപം

26/07/2026

പൗരാണികമായ കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ പൈതൃകമായി കൈമാറി വന്ന് സൂക്ഷിച്ചിരിക്കുന്ന അമൂല്യമായ താളിയോലകളുടെ വിപുലമായ ശേഖരവും മറ്റ് പുരാതന രേഖകളും ആധുനിക കാലഘട്ടത്തിലെ തലമുറക്ക്‌ പ്രയോജന പ്രദമാവും വിധം സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിജിറ്റലൈസ് ചെയ്ത് പള്ളി മ്യൂസിയത്തിൽ സൂക്ഷിക്കുന്നതിന്റെ ഏറ്റവും ശ്രമകരമായ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.ബേത് ഹെകെമ്തോ (വിജ്ഞാന ഭവനം- House of Wisdom)എന്നാണ് ഈ ഉദ്യമം നാമകരണം ചെയ്തിരിക്കുന്നത്. ദൈവത്തിൽ ആശ്രയിച്ചു വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാൻ ഇടവകയിലെ ഉർജ്ജസ്വലരായ യൂത്ത് അസോസിയേഷൻ അംഗങ്ങൾ ഒരുങ്ങുന്നു.

Address

Malankara Church
Eranakulam

Telephone

+919400239734

Alerts

Be the first to know and let us send you an email when Mor Ignatius News Desk - MIND posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share