06/01/2022
*വെള്ളക്കാട് കാർഷിക കൂട്ടായ്മയുടെ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി...*
വെള്ളാങ്ങല്ലൂർ: വെള്ളക്കാട് കാർഷിക കൂട്ടായ്മയുടെ രണ്ടാമത് നെൽകൃഷിയുടെ കൊയ്ത്തുത്സവം കർഷക സംഘം ജില്ലാ സെക്രട്ടറിയും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കാർഷിക കൂട്ടായ്മ സെക്രട്ടറി കെ. എ. ധർമ്മപാലൻ സ്വാഗതം ആശംസിച്ചു.. അസിസ്റ്റന്റ് ഡയറക്ടർ അഗ്രിക്കൾച്ചർ മുഹമ്മദ് ഹാരിസ്, കൃഷി അസിസ്റ്റന്റ് ഓഫീസർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, അസ്മാബി ലത്തീഫ്, വാർഡ് മെമ്പർ വർഷ പ്രവീൺ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ്, മാള ഏരിയ കമ്മിറ്റി അംഗം കെ. വി. ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി നക്കര, വെള്ളാങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പി. ജോസ്, കാർഷിക കൂട്ടായ്മ അംഗങ്ങൾ, ഭൂവുടമകൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.... കാർഷിക കൂട്ടായ്മ കൺവീനർ എൻ. ആർ. സുനിൽ കുമാർ നന്ദി പറഞ്ഞു..