24/08/2025
മാധ്യമധർമ്മം...! സത്യം പറയേണ്ടവർ ഏഴാം കൂലി പണിയെടുക്കുന്ന വൃത്തികെട്ട മാധ്യമം ധർമ്മം
രാഹുൽ ന്റെ വിഷയം വരുന്നതിനു മുന്നേ ഈ രാജ്യത്ത് വലിയൊരു വിഷയം ആളിക്കത്തിയിരുന്നു രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചു കൊണ്ട് വോട്ട് കൊള്ള നടത്തിയ ഒരു സർക്കാർ ഇന്ന് രാജ്യം ഭരിക്കുമ്പോൾ ഈ കേരളത്തിലെ മാധ്യമങ്ങൾ എന്ത് ചെയ്യുകയായിരുന്നു എവിടെയൊക്കെ അവർ ഈ വിഷയം എഴുതി എത്ര ദിവസം അവർ അന്തി ചർച്ച നടത്തി ഇന്നൊരു ചെറുപ്പക്കാരൻ ഊണും ഉറക്കവും യാത്രയും വണ്ടി നമ്പരും എംഎൽഎ ബോർഡും വരെ സൂം ചെയ്ത് കാണിച്ചു കൊണ്ടിരിക്കുന്ന വൃത്തികെട്ട മാധ്യമ ധർമ്മത്തെ എങ്ങനെ വിശേഷിപ്പിക്കണം പണ്ട് ഉമ്മൻചാണ്ടി സാറിനെതിരെ സരിത എസ് നായർ എന്ന് പറയുന്ന സ്ത്രീയെയും കൊണ്ട് സി ഡി ഇപ്പോൾ കിട്ടും എന്ന് പറഞ്ഞുകൊണ്ട് തമിഴ്നാട് വരെ വണ്ടി പുറകെ ചെയ്സ് ചെയ്തു മാധ്യമ പ്രവർത്തനം നടത്തിയ അതേ പ്രവർത്തനം തന്നെയാണ് ഇന്നും ഇവർ നടത്തിക്കൊണ്ടിരിക്കുന്നത് ജനങ്ങൾ പൊട്ടന്മാർ അല്ലല്ലോ, 9 വർഷക്കാലം മൗനിയായിരുന്നവർ എത്ര ഉത്സാഹത്തോടെയാണ് ഇറങ്ങിത്തിരിച്ചത് ഇനി ഈ വിഷയം ശരിയോ തെറ്റോ എന്തുമായിക്കൊള്ളട്ടെ രാഹുലിനെതിരെ ഇപ്പോഴും വായുവിൽ കിടന്നു പന്താടുന്ന ആരോപണങ്ങൾ മാത്രമാണ് വനിതാ കമ്മീഷൻ സ്വമേധയാ എടുത്ത കേസ് അല്ലാതെ ഒന്നും തന്നെ ഇപ്പോഴും ഇല്ല
കുറെ സ്ക്രീൻഷോട്ടുകൾ അല്ലാതെ ഇക്കാലത്ത് അതിന്റെയൊക്കെ വിശ്വാസ്യത രണ്ടുതവണ ചിന്തിക്കേണ്ടതും ആയിട്ടുണ്ട് മാധ്യമങ്ങളുടെ മുമ്പിൽ വന്നു ഘോരഘോരം പ്രസംഗിച്ച യുവതികൾ ആരും എന്തുകൊണ്ട് പരാതി നൽകുന്നില്ല ഗർഭം ഉണ്ടെന്നു പറയുന്ന പെൺകുട്ടി എന്തുകൊണ്ട് പരാതി നൽകുന്നില്ല വിഷയം കൃത്യമാണെങ്കിൽ സത്യസന്ധമാണെങ്കിൽ ഇനിയും അവരെന്തിനാണ് വൈകിപ്പിക്കുന്നത് ഇതൊക്കെ ചർച്ച ചെയ്യേണ്ട വിഷയം തന്നെയല്ലേ ഒരു ചെറുപ്പക്കാരനെ തേജോ വധം ചെയ്യാൻ കിട്ടിയ അവസരം കേരളത്തിലെ മാധ്യമങ്ങളും മെറ്റ് ചിലരും രാഹുലിനോടുള്ള അമർഷം കടിച്ചമർത്തി ഒമ്പതു വർഷക്കാലം കൂട്ടിലടച്ചവർ തെരുവിൽ അലറി കരയുന്നുണ്ട്
തെറ്റ് തെളിയുന്നത് വരെയും രാഹുലിന് ഒപ്പം.
💙