Alappadan

Alappadan ഒരു ജനതയുടെ ഹൃദയസ്പർശം
(1)

കണ്ണൻ പിണങ്ങി 😟😂😂
14/09/2025

കണ്ണൻ പിണങ്ങി 😟😂😂

 ഇഞ്ചി കറിചേരുവകൾഇഞ്ചി – 200 ഗ്രാംചെറിയ ഉള്ളി -10പച്ചമുളക് – 3കറിവേപ്പില – 2 തണ്ട്വാളൻപുളി – ഒരു വലിയ ചെറുനാരങ്ങ വലുപ്പം...
14/09/2025



ഇഞ്ചി കറി

ചേരുവകൾ

ഇഞ്ചി – 200 ഗ്രാം
ചെറിയ ഉള്ളി -10
പച്ചമുളക് – 3
കറിവേപ്പില – 2 തണ്ട്
വാളൻപുളി – ഒരു വലിയ ചെറുനാരങ്ങ വലുപ്പം (40 ഗ്രാം)
മുളക്പൊടി – 1½ ടേബിൾസ്പൂൺ
മല്ലിപൊടി – ½ ടേബിൾസ്പൂൺ
വറുത്ത് പൊടിച്ച ഉലുവപ്പൊടി – ¼ ടീസ്പൂൺ
കായപ്പൊടി – ¼ ടീസ്പൂൺ
മഞ്ഞൾപൊടി – 2 നുള്ള്
ശർക്കര – 3 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
ചൂടുവെള്ളം – 1 കപ്പ്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇഞ്ചി തൊലി കളഞ്ഞു വൃത്തിയാക്കി വട്ടത്തിൽ കനം കുറച്ചരിയണം. ചെറിയ ഉള്ളിയും പച്ചമുളകും വട്ടത്തിൽ കനം കുറച്ചരിയണം. പുളി ½ കപ്പ് വെള്ളത്തിൽ കുതിർത്തുപിഴിഞ്ഞുവെക്കണം

ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് ഇഞ്ചി ഇട്ട് ഇളം ചുവപ്പുനിറമാകുന്നത് വരെ വറുത്തു കോരുക. (കരുകരുപ്പാകുന്നത് വരെ )

ഇഞ്ചി വറുത്ത എണ്ണയിൽ ഉള്ളി ഇട്ട് കുറച്ചു നിറം മാറുമ്പോൾ പച്ചമുളകും കറിവേപ്പിലയും കൂടി ഇട്ട് വറുത്തു കോരുക (ഉള്ളി ഇളം ചുവപ്പു നിറമാകണം) വറുത്തെടുത്തതെല്ലാം ചൂട് ആറിക്കഴിയുമ്പോൾ ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കുക.

ഇതേ വെളിച്ചെണ്ണയിൽ നിന്നും 2 ½ ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്തിട്ട് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിയാൽ കറിവേപ്പിലയും ഇടുക. ചെറിയ തീയിൽ ഇട്ടിട്ട് പൊടികൾ എല്ലാം ചേർത്തു കൊടുക്കുക. ചെറിയ തീയിൽത്തന്നെ പൊടിയുടെ പച്ച മണം മാറുന്നവരെ ഇളക്കുക. (1 മിനിറ്റ് )

ഇതിലേക്ക് പുളിവെള്ളവും ശർക്കരയും 1 കപ്പ് ചൂടുവെള്ളവും ഉപ്പും ചേർത്തിട്ട് തിളപ്പിക്കുക. വറുത്തു പൊടിച്ചതെല്ലാം ചേർക്കുക, മിതമായ ചൂടിൽ തിളപ്പിക്കുക.

ഇഞ്ചിക്കറി കുറുകി കുറച്ച് എണ്ണ തെളിയുന്ന പാകമാകുമ്പോൾ വാങ്ങുക.അടച്ചുറപ്പുള്ള ഗ്ലാസ് ബോട്ടിലിലോ ഭരണിയിലോ സൂക്ഷിക്കാം.

നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ
നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും മറക്കല്ലേ

 നെയ് പായസം=============ഉണക്കലരി - 1 കപ്പ്ശർക്കര ചീകിയത് - 1/2  കപ്പ്വെള്ളം - 1 1/4  കപ്പ്ഉണക്കത്തേങ്ങ ചെറിയ കഷ്ണങ്ങളായി...
14/09/2025



നെയ് പായസം
=============

ഉണക്കലരി - 1 കപ്പ്

ശർക്കര ചീകിയത് - 1/2 കപ്പ്

വെള്ളം - 1 1/4 കപ്പ്

ഉണക്കത്തേങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് - 1/4 കപ്പ്

ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ

ചുക്കുപൊടി - 1/4 ടീസ്പൂൺ

കൽക്കണ്ടം ചെറു കഷ്ണങ്ങൾ ആക്കിയത് - 3 സ്പൂൺ

ഉണക്കമുന്തിരി - 8 - 10 എണ്ണം

നെയ് - 4 സ്പൂൺ

ഉണക്കലരി കഴുകി വെള്ളമൊഴിച്ചു കുക്കറിൽ വേവാൻ വയ്ക്കുക

2 വിസിൽ വന്നാൽ തീ കെടുത്തുക

ശർക്കര 1/4 കപ്പ് വെള്ളമൊഴിച്ചു അടുപ്പിൽ വച്ച് ഉരുക്കി അരിപ്പയിലൂടെ അരിച്ചു കരടെല്ലാം നീക്കി എടുക്കുക

കുക്കർ സ്വാഭാവികമായി ആവി മുഴുവൻ പോയി തണുത്താൽ തുറന്നു അതിലേക്കു ശർക്കരപ്പാനി ചേർത്ത് ഇടത്തരം തീയിൽ പാകം ചെയ്യുക

വെള്ളം വറ്റി കുറുകി പായസപ്പരുവം ആയാൽ ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് തീ കെടുത്തുക

നെയ്യിൽ തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും വറുത്തു ചേർക്കുക .

കൽക്കണ്ടവും ചേർത്തിളക്കിയാൽ നെയ്പായസം തയ്യാറായി

ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ
ലൈക്‌ ചെയ്യാനും മറക്കല്ലേ


➖➖️➖️➖️➖➖➖➖➖
ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഉണ്ടാകും
*നമ്മുടെ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം https://whatsapp.com/channel/0029VbAL9Cx6rsQr2N2v3z38

അപ്പൊ എങ്ങനാ നമ്മുടെ
ഫേസ്ബുക്ക് പേജും

https://www.facebook.com/sabarikesu?mibextid=JRoKGi 🔥🔥🔥

YouTube channel ലും

https://www.youtube.com/

കൂടെ Instagram പേജുടെ ഫോളോ ചെയ്യണേ 😍🙏🏼

https://www.instagram.com/_alappadan?igsh=MW9uNWN2d3Bvd2Q0eA==

I'm on Threads as . Install the app to follow my threads and replies.

https://www.threads.com/?invite=0



❤️
14/09/2025

❤️

അമ്മാവൻ സത്ത് 😌
14/09/2025

അമ്മാവൻ സത്ത് 😌

14/09/2025

വിവിധ ഷോപ്പുകളിൽ ഓണത്തിന്റെ പേരിൽ പറയുന്ന ഓഫറുകളും പരസ്യങ്ങളും വിശ്വസിക്കാമോ?

13/09/2025

കേരളത്തിലെ മുഴുവൻ ജില്ലകളും സന്ദർശിച്ച എത്രപേരുണ്ടിവിടെ?!

എറിക്ക കെർക്ക് ഇന്ന് തന്റെ ഭർത്താവിനെ പറ്റി നടത്തിയ പ്രസംഗം എന്നെ ഒരുപാട് ചിന്തിപ്പിച്ചുപ്രസംഗം ഇങ്ങനെയാണ്എന്റെ ഭർത്താവി...
13/09/2025

എറിക്ക കെർക്ക് ഇന്ന് തന്റെ ഭർത്താവിനെ പറ്റി നടത്തിയ പ്രസംഗം എന്നെ ഒരുപാട് ചിന്തിപ്പിച്ചു
പ്രസംഗം ഇങ്ങനെയാണ്
എന്റെ ഭർത്താവിന്റെ പേര് ആരും ഒരിക്കലും മറക്കില്ല, ഞാൻ അത് ഉറപ്പാക്കും,'

ചാർളി കിർക്കിന്റെ ടേണിംഗ് പോയിന്റ് യുഎസ്എയിൽ അദ്ദേഹത്തിന്റെ പ്രിയതമ താൻ അദ്ദേഹത്തിന്റെ ദൗത്യം നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുത്തു, യുവാക്കളെ തന്റെ സംഘടനയിൽ ചേരാൻ പ്രേരിപ്പിക്കുകയും വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

"എന്റെ ഭർത്താവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ദുഷ്ടന്മാരോട്" , "എന്റെ ഭർത്താവിന്റെ ദൗത്യം ശക്തമാണെന്ന് നിങ്ങൾ കരുതിയി അദ്ദേഹത്തെ കൊന്നെങ്കിൽ ഈ രാജ്യത്തും ഈ ലോകത്തും നിങ്ങൾ എന്താണ് അഴിച്ചുവിട്ടതെന്ന് നിങ്ങൾക്ക് അറിയില്ല."നിങ്ങൾ ഇനിയും കാണുവാൻ ഇരിക്കുന്നതേ ഉള്ളു

"ഈ ഭാര്യയുടെ ഉള്ളിൽ നിങ്ങൾ കത്തിച്ച തീയെക്കുറിച്ച് നിങ്ങൾക്കറിയില്ല. ഈ വിധവയായ എന്റെ നിലവിളി ഒരു യുദ്ധവിളി പോലെ ലോകമെമ്പാടും പ്രതിധ്വനിക്കും," അവർ പറഞ്ഞു. "എന്റെ ഭർത്താവ് കെട്ടിപ്പടുത്ത പ്രസ്ഥാനം ഒരിക്കലും മരിക്കില്ല."

കിർക്കിന്റെ ഷെഡ്യൂൾ ചെയ്ത കാമ്പസ് ടൂറും ഡിസംബറിൽ നടക്കാനിരിക്കുന്ന ഒരു കോൺഫറൻസായ അമേരിക്കഫെസ്റ്റും "തുടരും" എന്ന് അവർ പറഞ്ഞു, അതുപോലെ അദ്ദേഹത്തിന്റെ റേഡിയോ, പോഡ്‌കാസ്റ്റ് ഷോയും തുടരും

"അദ്ദേഹത്തിന്റെ എല്ലാം നിലനിൽക്കും,"

രാജ്യത്തുടനീളമുള്ള ടേണിംഗ് പോയിന്റ് യുഎസ്എ ചാപ്റ്ററുകളിൽ ചേരാൻ യുവാക്കളോട് കിർക്ക് ആഹ്വാനം ചെയ്തു.

“ഒരു ചാപ്റ്റർ നിങ്ങളുടെ നാട്ടിൽ ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ഒന്ന് ആരംഭിക്കുക,” അവർ പറഞ്ഞു.

“ഇപ്പോഴും എന്നേക്കും അവൻ തന്റെ രക്ഷകന്റെ പക്ഷത്ത് നിൽക്കും,” “ഒരു രക്തസാക്ഷിയുടെ മഹത്തായ കിരീടം ധരിച്ചുകൊണ്ട്” അവർ ഭർത്താവിനെക്കുറിച്ച് വാചാലയായി
ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ എന്നെ ഭർത്താവ് സ്നേഹിചിരുന്നു.ഭർത്താവ് പ്രതിജ്ഞാബദ്ധനായിരുന്നു, തുടരാൻ ഉദ്ദേശിക്കുന്ന പോരാട്ടം രാഷ്ട്രീയം മാത്രമല്ല, “എല്ലാറ്റിനുമുപരി അത് ആത്മീയമാണ്” എന്ന് അവർ പറഞ്ഞു.

പ്രിയപ്പെട്ടവരെ ഒരു മനുഷ്യൻ മരിച്ചിട്ടും ജീവിക്കുകയാണ്. അല്ല മരിച്ചു കഴിഞ്ഞു ജീവിക്കുകയാണ്.

✍🏼✍🏼ജെറി പൂവക്കാല

ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ
ലൈക്‌ ചെയ്യാനും മറക്കല്ലേ


➖➖️➖️➖️➖➖➖➖➖
ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഉണ്ടാകും
*നമ്മുടെ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം https://whatsapp.com/channel/0029VbAL9Cx6rsQr2N2v3z38

അപ്പൊ എങ്ങനാ നമ്മുടെ
ഫേസ്ബുക്ക് പേജും

https://www.facebook.com/sabarikesu?mibextid=JRoKGi 🔥🔥🔥

YouTube channel ലും

https://www.youtube.com/

കൂടെ Instagram പേജുടെ ഫോളോ ചെയ്യണേ 😍🙏🏼

https://www.instagram.com/_alappadan?igsh=MW9uNWN2d3Bvd2Q0eA==

I'm on Threads as . Install the app to follow my threads and replies.

https://www.threads.com/?invite=0



മത്തി (ചാള), അയല, വറ്റ, കരിമീന്‍, ചെമ്മീന്‍, കിളിമീന്‍, നെയ്മീന്‍,  മോദ , വറ്റ, തത്ത, പാമ്പാട അതിന് നല്ല നെയ്മീൻ കിട്ടുമ...
13/09/2025

മത്തി (ചാള), അയല, വറ്റ, കരിമീന്‍, ചെമ്മീന്‍, കിളിമീന്‍, നെയ്മീന്‍, മോദ , വറ്റ, തത്ത, പാമ്പാട അതിന് നല്ല നെയ്മീൻ കിട്ടുമോ, അതും ഫ്രഷായി? മലയാളികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള മീൻ പ്രേമികൾക്ക് വീട്ടിലേക്ക് ഫ്രഷായി മീനും ഇറച്ചിയും വൃത്തിയാക്കി കിട്ടുകയെന്നത് വലിയൊരാശ്വാസം തന്നെയായിരുന്നു. മീൻ ചന്തയിൽ പോയി മീൻ വാങ്ങി, കഴുകി വൃത്തിയാക്കി വരുമ്പോഴേക്കും മണിക്കൂറുകൾ എടുക്കും. ഈ കഷ്ടപാടു മാറ്റാൻ, . കെമിക്കൽ ചേർക്കാത്ത ഫ്രഷ് മീന്‍ വീട്ടിലേക്കെത്തിക്കാൻ ആലപ്പുഴക്കാരൻ മാത്യു ജോസഫ് വേണ്ടിവന്നു. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മീൻകാരൻ.
അന്ന് നാട്ടിൽ ഒരു കറുത്ത അംബാസിഡർ ഉണ്ടായിരുന്നു. ആ കാറിനുള്ളിലെ ബിസ്നസുകാരനെ കൗതുകത്തോടെ നോക്കി നിന്ന ആ നാലാം ക്ലാസ്സിൽ പഠിക്കുന്ന ബാലൻ മനസ്സിൽ പറഞ്ഞു ഞാനും ഒരിക്കൽ ബിസ്നസ് ക്കാരൻ ആകും.ഇതുപോലെ ഒരുദിവസം കാറിൽ ഞാനും ഗമയോടെ മിന്നിച്ചു പോകും. ഇന്ന് രാവിലെ നിങ്ങളുടെ വീട്ടിൽ ആ സ്കൂട്ടറിലും സൈക്കിളും നടന്നും വന്നു മീങ്കച്ചവടം ചെയ്ത ആ ചേട്ടനും ഈ ചേട്ടനും ചെയ്യുന്ന ഒരേ പണിയാണ്. എന്നാൽ ചെയ്യുന്നതിലെ വ്യത്യസ്തത ആണ് അദ്ദേഹത്തെ പറ്റി എഴുതാനുള്ള കാരണം.
ചേർത്തലയിൽ പാവപെട്ട കുടുംബത്തിൽ ജനിച്ച പയ്യൻ. കൗമാരം മുതൽ മീനിനെ പ്രണയിച്ചവൻ.ഒരു 24 വയസ്സുകാരൻ മീൻ എക്സ്പോർട്ട് ചെയ്യുന്ന കമ്പനിയിൽ ജോലിക്ക് കയറുന്നു.പണം മാത്രം ഉണ്ടാക്കാൻ അല്ലായിരുന്നു. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന മീൻ വിപണിയെപ്പറ്റി പഠിക്കുവാൻ ആണ് അവിടെ കയറിയത്. കമ്പനി അഞ്ച് മണിക്ക് അടച്ചാലും ഈ പയ്യൻ അവിടെ നിൽക്കും. അവന്റെ ലക്ഷ്യം വേറെ ആയിരുന്നു.ജോലിയില്‍ എല്ലാവരെയും സഹായിച്ചും മത്സ്യ സംസ്കരണത്തിന്‍റെ ഓരോ ഘട്ടവും അടുത്തറിഞ്ഞും കുറഞ്ഞകാലം കൊണ്ടുതന്നെ ആ ഇരുപതുകാരന്‍ കമ്പനിയുടെ പ്രിയപ്പെട്ടവനായി. ഒരു ദിവസം കമ്പനിയുടെ എംഡി മാത്യുവിനെ വിളിച്ചു.ഈ വ്യവസായത്തെ കൂടുതല്‍ അടുത്തറിയാന്‍ താല്‍പര്യമുളള അങ്ങയെ ഞങ്ങള്‍ പര്‍ച്ചേസിലേക്ക് മാറ്റുവാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞതുപോലെ
കമ്പനിയുടെ അസിസ്റ്റന്‍റ് മാനേജര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മാത്യു മത്സ്യത്തിന്‍റെ ഗുണമേന്മ പരിശോധിക്കുന്നതിനും വാങ്ങുന്നതിനുമായി ഇന്ത്യയിലെ കടപ്പുറങ്ങളിലൂടെ യാത്ര ചെയ്തു. ഒരുപാട് വ്യക്തികളുമായി പരിചയപ്പെട്ടു. ഈ യാത്രകളിലൂടെ ലഭിച്ച വലിയ സൗഹൃദ വലയമാണ് പിന്നീട് ബിസിനസില്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം മാത്യുവിനെ തുണച്ചത്. ഇന്ത്യയിലെ വിവിധ മത്സ്യ സംസ്കരണ ഫാക്ടറികള്‍ സന്ദര്‍ശിച്ചു, ബിസ്നസ് പഠിച്ചു.അങ്ങനെ പതിനൊന്ന് വര്‍ഷം കോള്ത്തറ എക്സപോര്‍ട്ടേഴ്സ് എന്ന കമ്പനിയില്‍ മാത്യു ജോലി ചെയ്തു.
ഇനിയും സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നൊരു ചിന്ത.
അരൂരില്‍ കമ്പനികള്‍ക്ക് ഉല്‍പ്പാദനത്തിന് ആവശ്യമായ മീന്‍ വിതരണം ചെയ്യുന്ന ഒരു ചെറുസംരംഭവുമായിട്ടായിരുന്നു മാത്യുവിന്‍റെ ആദ്യ ചുവടുവെയ്പ്പ്. 1997 ലായിരുന്നു ഇത്. എന്നാല്‍, പല കമ്പനികളും പണം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതോടെ മാത്യുവിന്‍റെ സംരംഭം സാമ്പത്തികമായി വിഷമവൃത്തത്തിലായി. തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു അദ്ദേഹം സ്വന്തമായി മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടു.
അന്നൊക്കെ ശീതീകരിച്ച എന്നാല്‍, അതിന് ആവശ്യമായ ശീതീകരണ സംവിധാനമുളള ഫാക്ടറി പണിയണമെങ്കില്‍ അക്കാലത്ത് അഞ്ച് കോടി രൂപയെങ്കിലും വേണ്ടി വരുമായിരുന്നു. ആ ചെലവ് താങ്ങില്ലായിരുന്നു. അതുകൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചു

പച്ചമീനിന് ദുബായിയില്‍ നല്ല ആവശ്യകതയുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞു.
1998 ല്‍ മാത്യു ആദ്യമായി ദുബായിലേക്ക് വച്ചുപിടിച്ചു. അതൊരു വഴിത്തിരിവായി. 50 ഓളം രാജ്യങ്ങളില്‍ നിന്ന് പച്ച മത്സ്യം ദുബായ് മാര്‍ക്കറ്റില്‍ എത്തുന്നതും അത് വാങ്ങാനായി മാത്രം നിരവധി ആവശ്യക്കാരുളളതായും മനസ്സിലായി. രണ്ടാഴ്ച ദുബായിയില്‍ തന്നെ നിന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ കച്ചകടക്കാരെയും ഇറക്കുമതി കമ്പനികളിലെ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുബായിയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്ക് വിമാനം കയറിയത് ആ നിര്‍ണായക തീരുമാനമെടുത്തുകൊണ്ടായിരുന്നു.
2000 ത്തില്‍ Atelier Exports എന്ന പേരില്‍ കമ്പനി സ്ഥാപിച്ചു. ആദ്യമായി ദുബായിയിലേക്ക് തന്നെ പച്ചമത്സ്യം കയറ്റുമതി ചെയ്തു. അഞ്ച് വര്‍ഷം കൊണ്ട് ഗള്‍ഫ് മേഖലയില്‍ മുഴുവന്‍ മാത്യുവിന്‍റെ കമ്പനിക്ക് സ്വാധീനം വര്‍ധിച്ചു.

2008 ല്‍ ലോകത്തെ പിടികൂടിയ സാമ്പത്തിക മാന്ദ്യം തടസ്സം സൃഷ്ടിച്ചു. 2011 ആയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ദുബായ് അടക്കമുളള നഗരങ്ങളിലേക്കുളള കയറ്റുമതി വന്‍ നഷ്ടം മാത്യുവിന് സമ്മാനിച്ചു
എല്ലാം തകർന്ന സമയം, എല്ലാം വിറ്റ് പറക്കി നഷ്ടങ്ങൾ നികത്തി. നേടിയതെല്ലാം വിറ്റു . വീടും , വണ്ടിയും , ലോറിയും എല്ലാം.
ഒരു ദിവസം അത്താഴം കഴിച്ചുകൊണ്ടിരിക്കെ തന്റെ ഭാര്യ പറഞ്ഞ വാക്കുകളാണ് എനിക്ക് പുതിയ ജീവിതം സമ്മാനിച്ചതെന്ന് മാത്യു പറയുന്നു. 'ഈ വിലകുറയുന്ന രാജ്യത്തേക്ക് എന്തിനാണ് ഇച്ചായാ കയറ്റിവിടുന്നത്, ഇവിടെ വില കുറയുന്നില്ലല്ലോ നമുക്ക് ഇവിടെ വിറ്റാല്‍ പോരെ'. അവിടെ നിന്നാണ് ഫ്രഷ് ടു ഹോമിന്‍റെ ആദ്യ രൂപമായ സീ ടു ഹോമിന് 2012 ല്‍ മാത്യു തുടക്കം കുറിക്കുന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെയും സുഹൃത്തിന്‍റെ സോഫ്റ്റ്‍വെയര്‍ കമ്പനിയിലെ ടെക്നീഷ്യന്മാരുടെയും സഹായത്തോടെയായിരുന്നു സീ ടു ഹോമെന്ന വെബ്സൈറ്റ് പറക്കുന്നത്. സൈറ്റിന് അധികം പരസ്യമൊന്നും മാത്യു നല്‍കിയില്ല, എന്നാല്‍, കുറച്ചുകാലം കൊണ്ടുതന്നെ സംഭവം 'ക്ലിക്കായി'. അതോടെ സേവനം കേരളത്തിന് പുറത്ത് ബാംഗ്ലൂരേക്കും ദില്ലിയിലേക്കും വ്യാപിപ്പിച്ചു. ദിവസേന ഏതാണ് 500 കൂടുതല്‍ ആളുകള്‍ വെബ്സൈറ്റ് വഴി മീന്‍ വാങ്ങാന്‍ തുടങ്ങി.
ദില്ലിയില്‍ നിന്ന് മാത്യുവിന്‍റെ വിജയകഥ കേട്ടറിഞ്ഞ് ഫോബ്സ് മാഗസിന്‍ പ്രതിനിധികള്‍ കൊച്ചിയില്‍ എത്തി. മാത്യുവിനെക്കുറിച്ച് അവര്‍ ലേഖനം തയ്യാറാക്കി. അവര്‍ പ്രസിദ്ധീകരിച്ച ലേഖനം രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതോടെ സീ ടു ഹോമിന്‍റെ വെബ്സൈറ്റില്‍ മീന്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ശരിക്കും മാത്യുവിനെ മറ്റൊരു വലിയ പ്രതിസന്ധിയെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു...
ഒരു ദിവസം ഉച്ചയോടെ വെബ്സൈറ്റില്‍ ഉപഭോക്താക്കളുടെ എണ്ണം 1,000 ത്തിന് മുകളിലേക്ക് കയറി, സൈറ്റ് പൊളിഞ്ഞു !. മാത്യു വിഷമവൃത്തത്തിലായി... ടെക്നിക്കല്‍ സപ്പോള്‍ട്ട് ടീമുകളെ സമീപിച്ചെങ്കിലും സെര്‍വറിന്‍റെ ശേഷി കൂട്ടണമെന്ന ഉപദേശമാണ് ലഭിച്ചത്. അതിനുളള പണം ചെലവഴിക്കാന്‍ ഫെഡറല്‍ ബാങ്കും തയ്യാറായി. എന്നാല്‍, തല്‍ക്കാലത്തേക്ക് സേവനം അടച്ചുപൂട്ടാനായിരുന്നു മാത്യുവിന്‍റെ തീരുമാനം!.
ഈ ആശങ്കയുടെ ഘട്ടത്തിലാണ് ഷാന്‍ കടവിലിന്‍റെ രംഗപ്രവേശം. ഒരു പ്രമുഖ ഗെയിമിങ് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം സിഇഒയായി ജോലി ചെയ്യുകയായിരുന്ന ഷാന്‍ മാത്യു
സഹായിക്കാമെന്ന് ഏറ്റു. 2014 ല്‍ തുടങ്ങിയ ഈ സൗഹൃദമാണ് ഫ്രഷ് ടു ഹോമിനെ ഇന്ന് കാണുന്ന ശക്തമായ കമ്പനിയാക്കി മാറ്റിയത്. ആ സൗഹൃദത്തെക്കുറിച്ച് മാത്യു പറയുന്നത് ഇപ്രകാരമാണ്. 'കോര്‍പ്പറേറ്റും മാര്‍ക്കറ്റും കണ്ടുമുട്ടി !'. ഇരുവരുടെയും സൗഹൃദത്തിന്‍റെ ഉല്‍പ്പന്നമായിരുന്നു 2015 ല്‍ ആരംഭിച്ച ഫ്രഷ് ടു ഹോം !.
ഇന്ന് കമ്പനിയുടെ വിറ്റുവരവ് കോടികളാണ്.
പ്രിയപ്പെട്ടവരെ ചെറിയ തുടക്കങ്ങൾ ആണ് വലിയതാവുന്നത്. പല ഘട്ടങ്ങളിലും തോൽവികൾ നേരിടാം . നമ്മൾ അടിക്കുന്ന എല്ലാ ബോളും ഗോൾ പോസ്റ്റിൽ കയറില്ല. അവിടെ മനസ്സ് മടിക്കാതെ മുന്നോട്ട് പോകുക എന്നുളളതാണ്. നാം എന്ത് ചെയ്യുന്നു എന്നുള്ളതല്ല എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം.പ്രിയപ്പെട്ടവരെ ഇന്ത്യിലെ ലോക്കൽ മീൻ ചന്ത എന്ന് പറയുന്നത്
50 ബില്യൺ ഡോളർ ബിസ്നസ് സാമ്രാജ്യമാണ് അത് ഹോളിവുഡ് സിനിമക്കളേക്കാൾ വലുതാണ്.
മാത്യൂ നമുക്ക് ഒരു മോട്ടിവേഷൻ ആണ്. വൻ തകർച്ചയിലും മുന്നോട്ടുപോകുവാൻ ഉള്ള ധൈര്യം തരുന്നതാണ്.

✍🏼✍🏼ജെറി പൂവക്കാല

ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ
ലൈക്‌ ചെയ്യാനും മറക്കല്ലേ


➖➖️➖️➖️➖➖➖➖➖
ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഉണ്ടാകും
*നമ്മുടെ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം https://whatsapp.com/channel/0029VbAL9Cx6rsQr2N2v3z38

അപ്പൊ എങ്ങനാ നമ്മുടെ
ഫേസ്ബുക്ക് പേജും

https://www.facebook.com/sabarikesu?mibextid=JRoKGi 🔥🔥🔥

YouTube channel ലും

https://www.youtube.com/

കൂടെ Instagram പേജുടെ ഫോളോ ചെയ്യണേ 😍🙏🏼

https://www.instagram.com/_alappadan?igsh=MW9uNWN2d3Bvd2Q0eA==

I'm on Threads as . Install the app to follow my threads and replies.

https://www.threads.com/?invite=0



13/09/2025

ഇത്രയും എക്സ്പ്രഷൻ ഇട്ട് കരയാൻ പറ്റുമോ സക്കീർ ഭായിക്ക് but I can

13/09/2025

😀മരിച്ചതിനു ശേഷം പരലോകത്ത് പോകുമ്പോൾ വിലപ്പെട്ട ഒന്ന് കൊണ്ട് പോകാൻ അനുവാദം ലഭിച്ചാൽ നിങ്ങൾ എന്ത് തിരഞ്ഞെടുക്കും.? 😀

Address

Karunagappally

Alerts

Be the first to know and let us send you an email when Alappadan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share