Kundara MEDIA

  • Home
  • Kundara MEDIA

Kundara MEDIA വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ..! Follow us on Instagram
https://www.instagram.com/kundaramedia
(3)

മുഖത്തല ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടന സമ്മേളനം.കുണ്ടറ 27.7.2025: നല്ലില ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ  നടന്ന മുഖത്...
27/07/2025

മുഖത്തല ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടന സമ്മേളനം.

കുണ്ടറ 27.7.2025: നല്ലില ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന മുഖത്തല ബ്ലോക്ക് ക്ഷീര സംഗമം 2025-26 പൊതുസമ്മേളനം ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കുണ്ടറ എം.എൽ.എ. പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. നല്ലില ക്ഷീര സംഘം പ്രസിഡന്റ് മനുകുമാർ റ്റി സ്വാഗതം ആശംസിച്ചു.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ , കെ.സി.എം.എംഫ് ഡയറക്ടർ ബോർഡ് അംഗം കെ.ആർ. മോഹനൻപിള്ള , നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജകുമാരി , മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജെ. ഷാഹിദ, ഇളമ്പള്ളുർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. അഭിലാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സെൽവി, പ്രിജി ശശിധരൻ, നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരൻ നായർ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഫൈസൽ കുളപ്പാടം, ഫാറൂഖ് നിസാർ, കെ. സതീശൻ, കെ ഷീല , നെടുമ്പന ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ബി എസ് , നെടുമ്പന ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീല മനോഹരൻ, ഹാഷിം എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മുഖത്തല ക്ഷീര വികസന ഓഫീസർ ചടങ്ങിന് കൃതജ്ഞത പറഞ്ഞു. ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം , ക്ഷീരകർഷക സെമിനാർ , ഗോരക്ഷാ ക്യാമ്പ് , ഡയറി എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീര സംഘങ്ങളെയും കർഷകരെയും ചടങ്ങിൽ ആദരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത

നാന്തിരിക്കലിന്റെ മുത്തായി റഹീമിക്ക;കളഞ്ഞ് കിട്ടിയ സ്വർണ മോതിരം തിരികെ നൽകി മാതൃകയായി കുണ്ടറ നന്തിരിക്കൽ സ്വദേശി റഹിം ഇക...
27/07/2025

നാന്തിരിക്കലിന്റെ മുത്തായി റഹീമിക്ക;
കളഞ്ഞ് കിട്ടിയ സ്വർണ മോതിരം തിരികെ നൽകി മാതൃകയായി കുണ്ടറ നന്തിരിക്കൽ സ്വദേശി റഹിം ഇക്ക.

കുണ്ടറ : നാന്തിരിക്കലിൽ നഹാസ് മൻസിലിൻ റഹീമിന് കഴിഞ്ഞ ദിവസം വഴിയരികിൽ നിന്നും ലഭിച്ച അര പവനിൽ കൂടുതൽ തൂക്കമുള്ള സ്വർണ്ണ മോതിരം കിട്ടിയിരുന്നു. ഇത് ഉടമയെ കണ്ടുപിടിച്ച് നൽകാൻ വലിയവീട്ടിൽ സ്റ്റോർ ഉടമ സുധീറിനെ സമീപിച്ചു. തുടർന്ന് സുധീർ നടത്തിയ അന്വേഷണത്തിലാണ് മോതിരത്തിന്റെ ഉടമയായ അഭിജിത്തിനെ കണ്ടെത്തിയത്.

ഇന്നു രാവിലെ അഭിജിത്ത് നാന്തിരിക്കൽ വലിയവീട്ടിൽ സ്റ്റോറിൽ എത്തുകയും തെളിവുകൾ കാണിച്ചു കളഞ്ഞു പോയ സ്വർണ്ണ മോതിരം റഹീമിന്റെ കയ്യിൽ നിന്നും കൈപ്പറ്റുകയും ചെയ്തു. പ്രവാസിയായ വലിയ വീട്ടിൽ മുഹമ്മദ് ഷാഫിയുടെയും നാട്ടൂകാരുടെയും സാന്നിധ്യത്തിൽ മോതിരം ഉടമയ്ക്ക് തിരികെ നൽകിയത്. റഹിം ഇക്കായെ പ്രദേശവാസികൾ അഭിനന്ദനങ്ങൾ നൽകി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത

2025 ജൂലായ് 23 ന് വൈകിട്ട് കൊല്ലം കോളേജ് ജംഗ്ഷനിൽ നിന്നും ജെറോം നഗറിലേക്കുള്ള യാത്രാമധ്യേ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌...
27/07/2025

2025 ജൂലായ് 23 ന് വൈകിട്ട് കൊല്ലം കോളേജ് ജംഗ്ഷനിൽ നിന്നും ജെറോം നഗറിലേക്കുള്ള യാത്രാമധ്യേ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി ഈ നമ്പറിൽ ബന്ധെപ്പടുക 6238895080

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത

എഴുകോൺ ആയുർവേദ ഡിസ്പെൻസറിയുടെയും, പുതുശ്ശേരിക്കോണം വിവേകദായിനി ലൈബ്രറി & റീഡിങ് റൂമിന്റെയും, ലൈബ്രറി യുവജന വേദിയുടെയും സ...
27/07/2025

എഴുകോൺ ആയുർവേദ ഡിസ്പെൻസറിയുടെയും, പുതുശ്ശേരിക്കോണം വിവേകദായിനി ലൈബ്രറി & റീഡിങ് റൂമിന്റെയും, ലൈബ്രറി യുവജന വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും മരുന്ന് വിതരണവും നടന്നു.

ലൈബ്രറി പ്രസിഡന്റ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് വി. സുഹർബാൻ മുഖ്യപ്രഭാഷണവും ഗ്രാമപഞ്ചായത്തംഗം ആതിര ജോൺസൺ ആശംസയും ഡോ. പാർവതി കെ.ആർ ക്ലാസും നയിച്ചു.

യുവജനവേദി സെക്രട്ടറി ഫറൂക്ക്. എൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി അൽ അമീൻ എ കൃതജ്ഞതയും രേഖപ്പെടുത്തി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത

26/07/2025

ഒരു ഫോൺ കോളിൽ സർവീസ് സ്റ്റേഷൻ നിങ്ങളുടെ വീട്ടിലെത്തും..!

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

കാർഗിൽ വിജയ് ദിവസ് 🙏പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 26 വയസ്...പിറന്ന നാടിൻ സുരക്ഷക്കായി വീരമൃത്യു വരിച്ച ...
26/07/2025

കാർഗിൽ വിജയ് ദിവസ് 🙏
പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 26 വയസ്...
പിറന്ന നാടിൻ സുരക്ഷക്കായി വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് പ്രണാമം🙏

തൃപ്പിലഴികം പബ്ലിക് ലൈബ്രറിയിൽ അനുമോദനവും അവാർഡ്ദാനവും നടത്തി.കുണ്ടറ : 2025-ൽ കരീപ്ര പഞ്ചായത്ത് തൃപ്പിലഴികം വാ൪ഡിൽ നിന്ന...
26/07/2025

തൃപ്പിലഴികം പബ്ലിക് ലൈബ്രറിയിൽ അനുമോദനവും അവാർഡ്ദാനവും നടത്തി.

കുണ്ടറ : 2025-ൽ കരീപ്ര പഞ്ചായത്ത് തൃപ്പിലഴികം വാ൪ഡിൽ നിന്ന് ഗവണ്മെന്റ് /എയ്ഡഡ് സ്കൂൾ SSLC,Plus Twoപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാ൪ഥികൾക്ക് ലൈബ്രറിയിൽ ഏർപ്പെടുത്തിയിട്ടുള്ള എന്റോവ്മെ൯റ് കാഷ് അവാർഡുകൾ നൽകി അനുമോദിച്ചു.

ലൈബ്രറി വൈസ് പ്രസിഡണ്ട് എം ജോർജ് കുട്ടി അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൌൺസില൪ എ. പുന്നൂസ് യോഗം ഉദ്ഘാടനം ചെയ്തു.

മു൯ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ലൈബ്രറി സെക്രട്ടറിയുമായ സി. ഗീവ൪ഗീസ് പണിക്കർ വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു. കെ കോശി, മാത്തുക്കുട്ടി തേക്കഴികത്ത്, കെ. ലീജ ടീച്ച൪, ബീന ജോസ്, അംബിക രാജേന്ദ്രൻ , രക്ഷാകർതൃ പ്രതിനിധികൾ, അവാർഡ് ജേതാക്കളുടെ പ്രതിനിധികൾ എന്നിവ൪ സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത .

25/07/2025

ചീരങ്കാവിൽ ഉള്ളവരുടെ ഒരു ഗതികേട്

എഴുകോൺ ജംഗ്ഷനിലെ മഴവെള്ളക്കെട്ട് കാരണം ജനങ്ങൾ ദുരിതത്തിലാണ്. ബസ് യാത്രക്കാരും കാൽനട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മൂലക...
25/07/2025

എഴുകോൺ ജംഗ്ഷനിലെ മഴവെള്ളക്കെട്ട് കാരണം ജനങ്ങൾ ദുരിതത്തിലാണ്.

ബസ് യാത്രക്കാരും കാൽനട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മൂലക്കട ഭാഗത്തു നിന്നും മാർക്കറ്റിന് അകത്തു നിന്നും വരുന്ന മാലിന്യം നിറഞ്ഞ മഴവെള്ളമാണ് ജംഗ്ഷനിലൂടെ ഒഴുകിപ്പോകുന്നതും കെട്ടി നിൽക്കുന്നതും. ഈ മലിനജലത്തിൽ ചവിട്ടിവേണം ജനങ്ങൾ നടക്കാൻ.

എഴുകോൺ ജംഗ്ഷനിൽ ഓട ഇല്ലാത്തതാണ് ഇതിനു കാരണം എന്ന് പ്രദേശവാസികളും യാത്രക്കാരും പറയുന്നു. അടിയന്തിരമായി ബന്ധപ്പെട്ട അധികാരികൾ ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് എഴുകോൺ നിവാസികളുടെ ആവശ്യം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത

എഴുകോൺ കല്ലുംപുറം പൊയ്കയിൽ വീട്ടിൽ പരേതനായ എം. തങ്കപ്പൻ അവർകളുടെ സഹധർമ്മിണി ശാരദ (82) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (25.7...
25/07/2025

എഴുകോൺ കല്ലുംപുറം പൊയ്കയിൽ വീട്ടിൽ പരേതനായ എം. തങ്കപ്പൻ അവർകളുടെ സഹധർമ്മിണി ശാരദ (82) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (25.7.2025) വെള്ളി വൈകിട്ട് 7.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം 29.7.2025

മക്കൾ :
സുരേഷ്‌കുമാർ (പരേതൻ)
സുമ കുമാരി (അമ്പിളി)
സുനിൽ (മണിക്കുട്ടൻ)

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത

25/07/2025

തിരുമുല്ലവാരം ബലിതർപ്പണം; ദേവസ്വം ബോർഡിന്റെ ക്രമീകരണങ്ങളിൽ പരാതിയുമായി ഭക്തജനങ്ങൾ

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; ഗോവിന്ദച്ചാമി രക്ഷപെട്ടത് കണ്ണൂർ സെൻട്രൽ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്...
25/07/2025

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി;
ഗോവിന്ദച്ചാമി രക്ഷപെട്ടത് കണ്ണൂർ സെൻട്രൽ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിൽ നിന്ന്; 'താൻ ഉറങ്ങിപ്പോയി, ഒന്നുമറിഞ്ഞില്ല' എന്ന് സഹതടവുകാരന്റെ മൊഴി; സംസ്ഥാനമൊട്ടാകെ തിരച്ചിൽ; സ്വകാര്യവാഹനങ്ങളടക്കം പരിശോധിക്കാൻ നിർദേശം. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ അറിയിക്കുക 9446899506

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

#കുണ്ടറവാർത്ത

Address


Alerts

Be the first to know and let us send you an email when Kundara MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kundara MEDIA:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share