
08/07/2025
തൊടുപുഴ പുളിയന്മല സംസ്ഥാന പാതയായ മുട്ടം മലങ്കരയ്ക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയ വാഹന ഡ്രൈവറെയും സഹായിയെയും ഒപ്പം എത്തിയവരെയും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മുട്ടം പഞ്ചായത്തിൽ തടഞ്ഞു വെച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചായത്ത് നിശ്ചയിച്ച പിഴ തുക അടക്കാൻ പണം കൈവശം ഇല്ല എന്ന് പറഞ്ഞതോടെ പഞ്ചായത്തിന്റെ ഷട്ടറുകൾ അടച്ചിടുകയായിരുന്നു. പിഴ തുക അടക്കാതെ പുറത്ത് വിടാനാകില്ല എന്ന് പറഞ്ഞതോടെ സംഘർഷാവസ്ഥയായി. കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ പോലീസും എത്തി. തുടർന്ന് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ 50000 രൂപ അടപ്പിക്കുകയും ബാക്കി 100000 രൂപ ഉടനെ അടക്കുമെന്നുമുള്ള ഉറപ്പിൽ കരാർ ചെയ്ത പ്രശനം ഒത്തുതീർക്കുകയായിരുന്നു. ശേഷം വൈകുന്നേരം ബാക്കി മുഴുവൻ തുകയും (150000) അടയ്ക്കുകയും ചെയ്തു..