08/07/2025
Siblings
കുട്ടികൾ തല്ലു കൂടിയാൽ അത് bad behaviour എന്ന് കരുതുന്നുണ്ടോ?
എങ്ങനെയാണ് നിങ്ങൾ പ്രതികരിക്കുന്നത്..
വഴക്ക് പറയും, തല്ലും , ഒച്ചയിടും, ഭീഷണിപ്പെടുത്തും...
കുട്ടികൾ അല്ലെ, അടികൂടും. സാധാരണം.
അപ്പോഴും അവർ പലതും പഠിക്കുന്നുണ്ട്.
സ്വന്തം ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ പറ്റും.
നമ്മുടെ ലക്ഷ്യം അവരെ എങ്ങനെ
"നന്നായി" തല്ലു കൂടാൻ സഹായിക്കാം എന്നാണ്..തമാശ തന്നെ. തല്ലു കൂടുന്നത് നല്ലതാണോ? അതല്ല ഉദ്ദേശിച്ചത്.
Fight തീർന്നാലും പരസ്പരം ബഹുമാനവും, സംസാരിക്കാനും സാധിക്കുന്ന ആരോഗ്യപരമായ രീതിയിൽ തല്ലു കൂടാൻ അവരെ സഹായിക്കാം എന്നാണ് ഉദ്ദേശിച്ചത്.
തല്ല് കൂടുന്നവരോട് ന്യായം പറഞ്ഞിട്ട് കാര്യമുണ്ടോ? മിക്കവാറും fights വികാരങ്ങൾക്ക് അടിമപ്പെട്ടിട്ടാണ് തുടങ്ങുക.
"നിനക്കെന്താ ഏട്ടന്റെ toy തന്നെ വേണം എന്ന്. അത് കിട്ടിയാലും നീ ഉപയോഗിക്കാറില്ലല്ലോ ?"-
തുടങ്ങിയ ന്യായം പറഞ്ഞാൽ ഉപകാരപ്പെടില്ല.
"എന്നെ ഇതിലൊന്നും വിളിക്കേണ്ട, എനിക്കിടപെടാനും വയ്യ, എന്താണെന്ന് വെച്ചാൽ ചെയ്തോ "
എന്ന ഉപേക്ഷിക്കൽ രീതിയും സഹായിക്കില്ല.
പിന്നെന്തു ചെയ്യാം.
അടികൂടുന്നത് കണ്ട ഉടനെയോ അല്ലെങ്കിൽ നേരിട്ട് കണ്ടില്ലെങ്കിലോ നമ്മൾ അവിടെ എത്തിയാൽ ചോദിക്കും..
ആരാ അടി തുടങ്ങിയെ?
(ആരാണെന്ന് നിങ്ങൾക്ക് അറിയാമെങ്കിലും ഇല്ലെങ്കിലും ഈ ചോദ്യം ഒഴിവാക്കാം )
കുട്ടികൾ ആദ്യമേ ജഡ്ജ് ചെയ്യും. അടി ഉണ്ടാക്കിയത് ഞാൻ ആയതു കൊണ്ടു ഇനി parents എന്നെ മാത്രേ കുറ്റം പറയൂ എന്ന്.. കാരണം അന്വേഷിക്കില്ല എന്ന്.
പകരം ഇങ്ങനെ ശ്രമിച്ചു നോക്കൂ.
"ഓ ഭയങ്കര ഒച്ചയെടുക്കുന്നല്ലോ, മാറി നിൽക്കൂ.(നിങ്ങളുടെ body ലാംഗ്വേജ് ഉം ടോൺ ഉം change ചെയ്തു അവിടെ തന്നെ നിൽക്കാം, കുട്ടികൾ emotions പ്രകടിപ്പിക്കും...കുറയുമ്പോൾ പറയാം.)
നിങ്ങൾ അടികൂടുകയാ അല്ലെ..
(രണ്ടു പേരും ഇതിൽ തുല്യപങ്കാളികൾ ആണെന്ന് ഉറപ്പിക്കുന്ന statement )
Fighting normal ആണ്. Developmental stage ൽ കുട്ടികൾ എല്ലാവരും ചെയ്യുന്നതാണ്.
എനിക്കറിയാം എല്ലാ കാര്യങ്ങളിലും ഒത്തു പോകാനാവില്ല, വളരെ അടുപ്പമുള്ളവർ വരെ തല്ല് കൂടാറുണ്ട്.."
അവർക്ക് പറയാനുള്ളത് കേൾക്കാം.
"ഓഹോ അങ്ങനെയാണല്ലേ, ഇനി നീ പറയൂ, അവൻ അങ്ങനെ ചെയ്തോ. That's very upsetting "(empathy പ്രകടിപ്പിക്കാം )
"എന്താണ് നിനക്കിഷ്ടമല്ലാത്ത കാര്യമെന്നു നിന്റെ അനിയത്തിയോട് പറയൂ " (രണ്ടുപേർക്കും പരസ്പരം സംസാരിക്കാൻ അവസരമൊരുക്കൂ )
പരിഹരിക്കാൻ രണ്ടു പേരുടെയും സഹായം തേടൂ..
"നിങ്ങൾക്ക് രണ്ടാൾക്കും ഈ fight നിർത്താൻ, പ്രശ്നം പരിഹരിക്കാൻ വല്ല ideas ഉം ഉണ്ടോ?
രണ്ടാളും രണ്ടിടത്തായി മാറി ഇരിക്കുന്നു അങ്ങനെയെന്തെങ്കിലും!"
അറിയാം. ഈ രീതിയിൽ നിങ്ങൾക്ക് ആവർത്തിച്ചു പറയേണ്ടി വരും. എങ്കിലും അടികൂടുന്നത് കുറഞ്ഞു വരും..
ആ ചോദ്യത്തിന് ശേഷം കുട്ടികളെ വയസ്സിന്റെ കാര്യം പറഞ്ഞൊരു വേർതിരിവ് ഉണ്ട്. ദാ, ഇത് പോലെ..
"ആരാ വലിയ കുട്ടി?ആർക്കാ കൂടുതൽ അറിവുള്ളത്?"
ഇത് മക്കളിൽ ഒരാളുടെ ഭാഗം ചേരുന്നത് ആണ്.
ഒരിക്കലും മക്കളിൽ ഒരാളുടെ ഭാഗം ചേരരുത്. (എന്ത് തെറ്റ് ചെയ്താലും )
നമ്മൾ ഒരാളുടെ പക്ഷം പിടിക്കുന്നതും, ഒരാളെ കുറ്റം ചെയ്തവനെന്നു blame ചെയ്യുന്നതും, കുട്ടികൾ തമ്മിൽ ആജന്മശത്രുത ഉണ്ടാക്കാം. അസൂയ വളർത്താം..
പിന്നെന്തു പറയാം.
"എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് ആരാണ് എന്നോട് പറയുക. രണ്ടു പേരും പറയുന്നത് എനിക്ക് കേൾക്കണം. ഓരോരുത്തരായി പറയൂ.."
അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കാം.
ഒരു mediator ആയി മാറാം, judge ചെയ്യാതെ.
അമ്മയ്ക്കിപ്പോ അനിയനെയാ കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞു അനിയനെ പിച്ചുകയും അടിക്കുകയും ഒക്കെ ചെയ്യുന്ന കുഞ്ഞുങ്ങളില്ലേ.
അവർ അസൂയ പ്രകടിപ്പിക്കുന്നതാവാം.
നമ്മുടെ feelings ആ സമയത്ത് തുറന്നു പറയൂ.
"മോൾക്കറിയാമോ, നിനക്കും brother നും different type ശ്രദ്ധയാണ് ഞാൻ നൽകുന്നത്.
മോളോടൊപ്പം പാട്ടുപാടും, മേക്കപ്പ് ചെയ്യും, ഫുട്ബോൾ കളിക്കും.
brother നെ എടുത്തോണ്ട് നടക്കണം, ഭക്ഷണം കഴിപ്പിക്കണം, ഉറക്കണം.
രണ്ടു പേർക്കും രണ്ടു രീതിയിൽ ഉള്ള ശ്രദ്ധയാണ് നൽകുന്നെ. കൂടുതലും കുറവുമല്ല കേട്ടോ."
സ്ക്രിപ്റ്റ് എഴുതിയത് പോലെ ചെയ്യാൻ പറ്റില്ല. ശരിയാണ്. നമ്മുടെ കുടുംബത്തിലെ രീതികൾക്ക് അനുസരിച്ചു മാറ്റം വരുത്തി ഉപയോഗിക്കാമല്ലോ.
കുട്ടികൾ തല്ലുകൂടും, സാധാരണം.
എന്നാൽ മുതിർന്നവർ അവരോട് ആ സമയത്ത് പെരുമാറുന്ന രീതി ചെറുതായൊന്നു മാറ്റിയാൽ, അനന്തരഫലം സന്തോഷം നൽകും
കൗൺസിലിംഗ് സൈക്കോളജി