12/08/2025
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ റാലി..
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നെടുംപറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചുറ്റി മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുധീർ മലയിൽ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സി ആർ നജീബ് ഉദ്ഘാടനം ചെയ്തു ഷാനവാസ്, സതീശൻ നായർ,സുജാത എ നജീബ് ഖാൻ, വിജി, എം എസ് നിവാസ്, ഫാറൂഖ് മുഹമ്മദ്, ബിജു വാഴയിൽ, മനോഹരൻ നായർ, ഉനൈസ് പി എം പി സാഹിബ്, ഷെയ്ക്ക് നവാസ് ഖാൻ, സന്തോഷ് കാട്ടാമല, അസാബു ഹുസൈൻ, ടി എം ജാഫർ പള്ളിത്തോപ്പിൽ ഷാജി, കെ തോമസ്, അച്ഛൻ കുഞ്ഞ്,സുബി വിനോദ്, മായ കറവൂർ, ബഷീർ മാങ്കോട്, അനസ് പടിഞ്ഞാറ്റതിൽ, സുഹൈൽ, തുടങ്ങിയവർ നേതൃത്വം നൽകി.