ശാസ്‌ത്രീയ വിജ്ഞാനം തേടുന്നത് വിശ്വാസിയുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു
(1)
19/07/2025
സൂര്യനേക്കാൾ വലിയതും ചെറുതുമായ കോടിക്കണക്കിന് നക്ഷത്രങ്ങളും,കോടിക്കണക്കിന്
ഗ്രഹങ്ങളും ഉൾപ്പെടുന്ന വിശാലമായ പ്രപഞ്ചം. മനുഷ്യനെ വിസ്മയിപ്പിക്കുന്ന ഏറ്റവും മികച്ച സൃഷ്ടിപ്പ്.
19/07/2025
ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് നിരവധി ഭൂഖണ്ഡങ്ങൾ എല്ലാം താണ്ടി പുറപ്പെട്ട അതേ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തുന്ന അത്ഭുത പക്ഷി Arctic Tern.യാതൊരു GPS ന്റെയും സഹായമില്ലാതെയാണ് പതിനായിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഇവ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
18/07/2025
കാട്ടു തീ വന്നതിന് ശേഷം മുളക്കുന്ന fire lily. കൗതുകമുളവാക്കുന്ന അനേകം തരം സസ്യങ്ങൾ.
18/07/2025
ലോകത്തിലെ ഏറ്റവും അസാധാരണമായ ദേശാടന യാത്രകളിൽ ഒന്നാണ് Bar-tailed-godwit എന്ന പക്ഷി നടത്തുന്നത്.11 ദിവസത്തിനുള്ളിൽ അലാസ്കയിൽ നിന്ന് ടാസ്മാനിയയിലേക്ക് 13,500 കിലോമീറ്ററിലധികം വിശ്രമമില്ലാതെ പറന്നതായി കണ്ടെത്തി - ഒരു കര പക്ഷി ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ യാത്രയാണിത്.
18/07/2025
യുക്തിയും ചിന്തയും.
17/07/2025
താന്‍ സ്വയം തന്നെ ശക്തനാണെന്ന അഹംഭാവവും തനിക്ക് താന്‍പോന്നവനാണെന്ന അഹങ്കാരവും മനുഷ്യനെ ദൈവസ്മരണയില്‍നിന്നും മരണ വിചാരങ്ങളില്‍നിന്നും ബഹുദൂരം അകറ്റും. നൂതന സാങ്കേതിക വിദ്യയുടെ അടിമയായപ്പോള്‍ താന്‍ ദൈവദാസനാണെന്ന ഓര്‍മ തന്നെയും മനുഷ്യന് നഷ്ടപ്പെട്ടു. ആകാശത്ത് പറവകളെ പോലെ വട്ടമിട്ട് പറക്കുകയും ആഴിക്കടിയില്‍ നീലത്തിമിംഗലം പോലെ ഊളിയിടുകയും കരയുടെ കാതങ്ങളെ കാല്‍പാദങ്ങള്‍ക്കപ്പുറം അത്യന്താധുനിക വാഹനങ്ങള്‍കൊണ്ട് മറികടക്കുകയും ചെയ്തപ്പോള്‍ മനുഷ്യന്‍ സ്വയം തന്നെ തന്റെ സ്ഥാനവും പദവിയും വിസ്മരിച്ചു.
രാഷ്ട്രങ്ങളാകട്ടെ മാനത്ത് വിന്യസിച്ച വ്യോമ സേനയിലും കടലില്‍ നങ്കൂരമിട്ട നാവികപ്പടയിലും രാജ്യാതിര്‍ത്തികളില്‍ നിലയുറപ്പിച്ച കരസേനയിലും സ്വയം വഞ്ചിതരായി. സായുധ ശക്തിയെ മറികടക്കാന്‍ ലോകത്തൊരു ശക്തിയുമില്ലെന്നും അയല്‍രാഷ്ട്രങ്ങളെ ഞൊടിയിടയില്‍ തങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കുമെന്നുമൊക്കെ വന്‍ശക്തികള്‍ വീമ്പിളക്കി. അംഗരക്ഷകരുടെയും കരിമ്പൂച്ചകളുടെയും കരുത്തില്‍ തങ്ങള്‍ സ്വയം സുരക്ഷിതരാണെന്ന് ഭരണാധികാരികള്‍ വിചാരിച്ചു. വിശ്വവിഖ്യാതരായ ഡോക്ടര്‍മാര്‍ക്കും അവര്‍ കുറിക്കുന്ന ഔഷധങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് രോഗികളും പ്രത്യാശിച്ചു.മരണമെന്ന അതിഥിക്കു മുൻപിൽ കീഴ്പ്പെട്ട മനുഷ്യൻ.
ശയ്യാവലംബിയായി കിടക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ റൂമിനരികില്‍ നെടുനീളെ കുത്തി നിര്‍ത്തിയ ഓക്‌സിജന്‍ സിലിണ്ടറില്‍നിന്നും കൈപ്പുണ്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ഡോക്ടര്‍ ഓക്‌സിജന്‍ ട്യൂബ് രോഗിയുടെ മൂക്കില്‍ വെച്ചു കൊടുക്കുമ്പോഴും ശ്വാസമെടുക്കാന്‍ കഴിയാതെ നാസാരന്ധ്രങ്ങള്‍ നിശ്ചലമാകുന്നു.
17/07/2025
പ്രപഞ്ചവും ഏറ്റവും മികച്ച സൃഷ്ടികർത്താവും.മനുഷ്യന് മുൻപിൽ വിസ്മയിപ്പിക്കുന്ന പ്രപഞ്ചം സൃഷ്‌ടിച്ച ഏറ്റവും മികച്ച സൃഷ്ടികർത്താവ്.
17/07/2025
സ്വയം പ്രഖ്യാപിത നുണയൻ.നുണയൊക്കെ ഇനി ചറ പറാ പറയാൻ പോകുകയാണ്.തെളിവുകൾക്ക് മുൻപിൽ അടിപതറിയ യുക്തിവാദിയുടെ സ്വഭാവം.സത്യത്തിൽ നാസ്തികർ ഇങ്ങെനെയാണ്.
17/07/2025
ഇസ്ലാം മോശമെന്ന് പറഞ്ഞത് എന്നും മോശം തന്നെയാണ്.
16/07/2025
സമുദ്രമെന്ന മഹാത്ഭുതം.അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട സമുദ്ര ലോകം.
16/07/2025
ഭൂമിയിൽ നമുക്ക് ഒരു വർഷം ലഭിക്കുന്നത് ഇങ്ങനെയാണ്.ഭൂമി സൂര്യനെ ഒരു പ്രാവശ്യം കറങ്ങി തീരുമ്പോൾ ഭൂമിയിൽ നമുക്ക് ഒരു വർഷം ലഭിക്കുന്നു.
15/07/2025
വിശ്വാസികൾ അല്ലാഹുവിനോടുള്ള സമർപ്പണവും സൃഷ്ടികളോടുള്ള സമീപനവും നന്നാക്കിയാൽ അത് പാരത്രിക വിജയത്തിനു കാരണമാകും .ഇസ്ലാമിനെതിരെ ആരിഫ് ഹുസൈൻ പറഞ്ഞതും അവിശ്വാസിയോട് ഉസ്താദ് ചെയ്തതും.
Be the first to know and let us send you an email when The heal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.