കൊല്ലം ജില്ലയിലെ പ്രധാന വാർത്തകളുമായി നിങ്ങളുടെ സ്വന്തം വേൾഡ് വിഷൻ വാർത്ത
15/01/2025
കുണ്ടറയിൽ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.
അമ്പിപൊയ്ക സ്വദേശി രാജുവെന്ന് വിളിക്കുന്ന ഉമ്മൻ പണിക്കരാണ് മരിച്ചത്. ആറുമുറികടക്കും പള്ളിമുക്കിനും മദ്ധ്യേ ആയിരുന്നു അപകടം.
15/01/2025
കൊട്ടിയം കെ.എസ്.ഇ.ബി സബ്സ്റ്റേഷനിൽ വൻ തീപിടിത്തം.
കേബിൾ ശൃംഖല പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്‌സിന്റെ മൂന്നു യൂണിറ്റ് 3 മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
15/01/2025
വേലുത്തമ്പി ദളവയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനം ആകണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം. പി.
കുണ്ടറ വിളംബരത്തിന്റെ 115 മത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. പി.
14/01/2025
അമ്മയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ.
ഇളമ്പള്ളൂർ പെരുമ്പുഴ സ്വദേശി മിഥുൻ വിജയനാണ് അറസ്റ്റിലായത്. വസ്തു സംബന്ധമായ തർക്കത്തെ തുടർന്നാണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്
14/01/2025
ബിജെപി കരിപ്ര പഞ്ചായത്ത് കമ്മറ്റി കരിപ്ര സർവീസ് സഹകരണ ബാങ്ക് ഉപരോധിച്ചു.
പടപ്പക്കര ഇരട്ടക്കൊലപാതകം പ്രതി അഖിലുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കുണ്ടറ പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തി കേസിലെ പ്രതിയാണ് അഖിൽ. ശ്രീനഗറിൽ ഒളിവിൽ താമസിക്കായിരുന്ന ഇയാളെ കൊലപാതകം നടത്തി നാലര മാസങ്ങൾക്ക് ശേഷമാണ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 16നായിരുന്നു സംഭവം.
വരുംകാലത്തിന്റെ പ്രതീക്ഷകൾ പങ്കുവെച്ചാണ് ന്യൂ ഇയർ ആഘോഷത്തിനായി മീഡിയ സെന്റർ പ്രവർത്തകർ ഒത്തുചേർന്നത്. ആശംസകൾ പങ്കുവെച്ചും, കേക്ക് മുറിച്ചുമായിരുന്നു ആഘോഷം
02/01/2025
കുണ്ടറ പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലിനെ പോലീസ് നാട്ടിലെത്തിച്ചു.
ശ്രീനഗറിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ തിങ്കളാഴ്ചയാണ് പോലീസ് സംഘം പിടികൂടിയത്. കൊലപാതകം നടന്ന നാലുമാസത്തിനു ശേഷമാണ് ഇയാളെ പിടികൂടിയത്.
01/01/2025
റെയിൽവേ പുറമ്പോക്കിലെ മാലിന്യ കൂമ്പാരം രോഗഭീതി പടർത്തുന്നു.
കുണ്ടറ-മൂക്കട റെയിൽവേ സമാന്തര റോഡിൽ റെയിൽവേ കോട്ടേഴ്സിന് സമീപത്താണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത്. മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
01/01/2025
കുണ്ടറയിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതി ജമ്മു കാശ്മീരിൽ പിടിയിൽ.
കൊല്ലപ്പെട്ട പുഷ്പലതയുടെ മകൻ അഖിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 17നാണ് സംഭവം. പടപ്പക്കര സെന്റ് ജോസഫ് പള്ളിക്ക് സമീപം പുഷ്പ വിലാസത്തിൽ പുഷ്പലതയും, പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്
17/12/2024
വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് കത്തി നശിച്ചു.
കണ്ണനല്ലൂർ പാലമുക്കിലാണ് സംഭവം.
13/12/2024
വ്യാജ ടിക്കറ്റ് നൽകി ലോട്ടറി കച്ചവടക്കാരിയെ കബളിപ്പിച്ചു.
പുനലൂർ സ്വദേശി സുജാതയാണ് തട്ടിപ്പിനിരയായത്. 5000 രൂപ ലോട്ടറി അടിച്ചു എന്നു കാട്ടി വ്യാജ ടിക്കറ്റ് നൽകി പണം തട്ടിയെടുക്കുകയായിരുന്നു.
12/12/2024
പവിത്രേശ്വരം കളിത്തട്ടിലിൽ യുവാക്കളും വിദ്യാർത്ഥികളും ഏറ്റുമുട്ടി.
ബസ്സിനുള്ളിൽ വച്ച് യുവാക്കളും വിദ്യാർത്ഥികളുമായി ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വ്യാപിച്ചത്. രണ്ടുപേരെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
07/12/2024
സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂര പീഡനം.
വിവാഹം കഴിഞ്ഞു അഞ്ചാം ദിനം മുതൽ ക്രൂരമായ പീഡനം ഏറ്റുവാങ്ങുകയായിരുന്നു എന്ന് യുവതി പറഞ്ഞു. കുണ്ടറ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.
റോഡരികിൽ നിന്ന യുവാവിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു.
ഇരുചക്രവാഹനം പാർക്ക് ചെയ്തു സുഹൃത്തുമായി സംസാരിച്ചു നിൽക്കവേയാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. പള്ളിമുക്ക് സ്വദേശി സിറാജുദ്ദീനാണ് അപകടമുണ്ടായത്.
03/12/2024
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഇൻജക്ഷൻ നൽകിയത് വിവാദം ആകുന്നു.
കൊല്ലം കൊറ്റങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഇരുട്ടത്താണ് രക്തസാമ്പിളുകൾ ശേഖരിച്ചത്.
പഠനാവശ്യത്തിനായി കമ്പ്യൂട്ടറൂം, ലാപ്ടോപ്പും ചോദിക്കാൻ എം.എൽ.എ ഓഫീസിലെത്തി വിദ്യാർത്ഥികൾ. സ്കൂളിന് ആവശ്യമായതെല്ലാം നൽകുവാൻ വേണ്ട നടപടി സ്വീകരിച്ചു പി.സി വിഷ്ണുനാഥ് എം.എൽ.എ.
വെള്ളിമൺ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ ഐടി പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ വേണമെന്ന ആഗ്രഹവുമായി എം.എൽ.എയുടെ അടുത്തെത്തിയത്.
Be the first to know and let us send you an email when Worldvision News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.