17/12/2025
ഞങ്ങൾ ഒരുമിച്ച് നിസ്കരിച്ചു, റമദാനിൽ നോമ്പെടുത്തു. മാർക്സ് മതം കറുപ്പാണെന്ന് പറഞ്ഞതിനെക്കുറിച്ച് ഞാൻ ഒരിക്കൽ വായിച്ച ലേഖനമുണ്ട്. അത് വെറും ലഹരി എന്ന അർത്ഥത്തിലല്ല, മറിച്ച് ഒരു മരുന്ന് എന്ന അർത്ഥത്തിലാണ്. മരുന്ന് എന്ന നിലയിൽ അത് ആശ്വാസവും ശക്തിയും നൽകുന്നു...
എൻ്റെ അടിസ്ഥാന പഠനം ഭാഷാശാസ്ത്രത്തിലാണ്. ഭാഷക്ക് ഘടനയുണ്ട്, അതിനൊരു അർത്ഥവുമുണ്ട്. ലോകത്തിന് ഘടനയുണ്ടെങ്കിൽ അതിൻ്റെ അർത്ഥമെന്താണ് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. ലോകത്തിന് ഘടനയുണ്ട്, പക്ഷേ അർത്ഥമില്ലേ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ഈ ഘടനക്ക് അർത്ഥം നൽകുന്നത് മതമാണ്. ”എനിക്കൊരു മരമാവേണ്ട, അതിൻ്റെ അർത്ഥമാവണം” എന്ന ഒർഹാൻ പാമുക്കിൻ്റെ ‘മൈ നെയിം ഈസ് റെഡ്’ എന്ന പുസ്തകത്തിലെ വരി എന്നെ ആകർഷിച്ചു.
- പ്രൊഫസർ ഹാനി ബാബു സംസാരിക്കുന്നു..
https://campusalive.net/i-realised-that-through-allah-i-can-have-the-strength-to-face-what-was-before-me-hany-babu/