Kerala Express TV

  • Home
  • Kerala Express TV

Kerala Express TV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Express TV, Media/News Company, .

20/10/2025
ക്രിസ്ത്യൻ പീസ് മിഷ്യൻ രാജ്യവ്യാപകമായി നടത്തുന്ന FREEDOM OF RELIGION MARCH, സർക്കാരും കോടതിയും ഗൗരവത്തോടെ ശ്രദ്ധിക്കുന്ന...
18/10/2025

ക്രിസ്ത്യൻ പീസ് മിഷ്യൻ രാജ്യവ്യാപകമായി നടത്തുന്ന FREEDOM OF RELIGION MARCH, സർക്കാരും കോടതിയും ഗൗരവത്തോടെ ശ്രദ്ധിക്കുന്നു.
------------------------------

സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന ജനകീയ സമരങ്ങൾ സർക്കാർ മാത്രമല്ല ശ്രദ്ധിക്കുന്നത്; എല്ലാ സമരങ്ങളും ബഹുമാനപ്പെട്ട സുപ്രീം കോടതി വീക്ഷിക്കുകയും സമരകാരണങ്ങൾ പഠിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിലും കൃത്യമായ തെളിവുകളും പരിശോധിച്ചാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി പല വിധികളും പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്,
ഉത്തർ പ്രദേശിലെ ഏറ്റവും വലിയ പെന്തക്കോസ് സഭയുടെ പാസ്റ്ററായ രാം സേവക്കിനെതിരെയുള്ള എഫ്. ഐ. ആർ സുപ്രീം കോടതി ഇന്നലെ റദ്ദ് ചെയ്തത്. ഉത്തർ പ്രദേശിലെ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗപ്പെടുത്തിയാണ് പാസ്റ്റർ രാം സേവക്കിനെതിരെ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തിരുന്നത്.

ബഹുമാനപ്പെട്ട സുപ്രീം കോടതി ഇന്നലെ ഇങ്ങനെയൊരു തീരുമാനം എടുത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, മതപരിവർത്തന നിയമങ്ങൾ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ, ക്രിസ്ത്യൻ പീസ് മിഷ്യന്റെ നേതൃത്വത്തിൽ ഒക്ടോബർ പത്തിന്, സുപ്രീം കോടതിയുടെ തൊട്ടടുത്ത് ജന്തർ മന്ദറിൽ നടത്തിയ FREEDOM OF RELIGION MARCH-ന്റെ ദേശീയതല സമര പ്രഖ്യാപനമാണ്.

ക്രിസ്ത്യൻ പീസ് മിഷ്യന്റെ നേതൃത്വത്തിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും FREEDOM OF RELIGION MARCH പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ, ക്രൈസ്തവരുടെ വിഷയങ്ങളിൽ
ബഹുമാനപ്പെട്ട സുപ്രീം കോടതി
സജീവമായി ഇടപെടുമെന്ന കാര്യം ഉറപ്പാണ്.

രാജ്യം മുഴുവനും FREEDOM OF RELIGION MARCH പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ ക്രിസ്ത്യൻ പീസ് മിഷ്യൻ സോഷ്യൽ മീഡിയയിൽ നടത്തിക്കൊണ്ടിരിക്കുന്ന വൻ പ്രചാരണങ്ങളും പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ മാത്രമല്ല, ബഹുമാനപ്പെട്ട സുപ്രീം കോടതിയും ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്.

ഈ സാഹചര്യത്തിൽ, ക്രൈസ്തവർ നടത്തുന്ന പൗരാവകാശ സമര പോരാട്ടങ്ങൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും അവഗണിച്ചാൽ, പൗരസ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവും, നീതിയും ന്യായവും നടപ്പിലാക്കുവാൻ, ഇന്ത്യ എന്ന ജനാധിപത്യ- മതേതര രാജ്യത്ത് ഭരണഘടനയും സുപ്രീം കോടതിയും ഉണ്ടെന്ന് സംഘപരിവാർ വർഗ്ഗീയ ശക്തികൾ മനസ്സിലാക്കുന്നത് നല്ലത്...!!

അഭിവാദ്യങ്ങളോടെ,

Rajeev Joseph
National Chairman
Christian Peace Mission
New Delhi
Whatsapp : 9072795547

Photo Attached : മഹിളാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ ശ്രീമതി അൽകാ ലംബ, ക്രിസ്ത്യൻ പീസ് മിഷ്യൻ ദേശീയ പ്രസിഡണ്ട് രാജീവ് ജോസഫിന് ദേശീയ പതാക നൽകിക്കൊണ്ട്, രാജ്യവ്യാപകമായി നടക്കുന്ന FREEDOM OF RELIGION MARCH ഡൽഹിയിലെ സമരഭൂമിയിൽ ഉത്‌ഘാടനം ചെയ്യുന്നു.

2026 ജനുവരിയിൽ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിൽ നടക്കുന്ന FREEDOM OF RELIGION MARCH -ന്റെ ദേശീയ പതാക, ഡെൽഹിയിലെ സമര വേദി...
16/10/2025

2026 ജനുവരിയിൽ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിൽ നടക്കുന്ന FREEDOM OF RELIGION MARCH -ന്റെ ദേശീയ പതാക, ഡെൽഹിയിലെ സമര വേദിയിൽ നിന്നും രാജസ്ഥാനിലെ മലയാളി കോൺഗ്രസ് നേതാവ് ശ്രീ തോമസ് വർഗീസിനും അദ്ദേഹത്തിന്റെ ടീമിനും, ക്രിസ്ത്യൻ പീസ് മിഷ്യൻ ദേശീയ ചെയർമാൻ രാജീവ് ജോസഫ് കൈമാറുന്നു💪💪

Rajeev Joseph, National Chairman of Christian Peace Mission, hands over the national flag of the FREEDOM OF RELIGION MARCH to be held in Jaipur, the capital of Rajasthan, in January 2026, from the protest venue in Delhi to Malayali Congress Leader in Rajasthan Shri Thomas Varghese and his team.

Rajeev Joseph, National Chairman of Christian Peace Mission, hands over the national flag of the FREEDOM OF RELIGION MAR...
16/10/2025

Rajeev Joseph, National Chairman of Christian Peace Mission, hands over the national flag of the FREEDOM OF RELIGION MARCH to be held in Raipur, the capital of Chhattisgarh, on December 10, from the protest venue in Delhi to Chhattisgarh Youth Congress leader Smt. Annie Peter.

ഡിസംബർ 10 ന് ഛത്തീസ്‌ഗഢ്‌ തലസ്ഥാനമായ റായ്‌പൂരിൽ നടക്കുന്ന FREEDOM OF RELIGION MARCH -ന്റെ ദേശീയ പതാക, ഡെൽഹിയിലെ സമര വേദിയിൽ നിന്നും ഛത്തീസ്‌ഗഡിലെ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീമതി ആനി പീറ്ററിന്, ക്രിസ്ത്യൻ പീസ് മിഷ്യൻ ദേശീയ ചെയർമാൻ രാജീവ് ജോസഫ് കൈമാറുന്നു💪💪

നവംബർ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന FREEDOM OF RELIGION MARCH -ന്റെ ദേശീയ പതാക, ക്രിസ്ത്യൻ പീസ് മിഷ്യൻ ദേശീയ ചെയർമാൻ ...
16/10/2025

നവംബർ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന FREEDOM OF RELIGION MARCH -ന്റെ ദേശീയ പതാക, ക്രിസ്ത്യൻ പീസ് മിഷ്യൻ ദേശീയ ചെയർമാൻ രാജീവ് ജോസഫ് ഡെൽഹിയിലെ സമര വേദിയിൽ നിന്നും സജിത്ത് ദാസിന് കൈമാറി💪💪

"എനിക്ക് ഇഷ്ടമുള്ള മതത്തിൽ ഞാൻ വിശ്വസിക്കും...എന്റെ വിശ്വാസം ഞാൻ പ്രചരിപ്പിക്കുകയും ചെയ്യും. അത് തടയുവാൻ ഇന്ത്യാ മഹാരാജ്...
13/10/2025

"എനിക്ക് ഇഷ്ടമുള്ള മതത്തിൽ ഞാൻ വിശ്വസിക്കും...എന്റെ വിശ്വാസം ഞാൻ പ്രചരിപ്പിക്കുകയും ചെയ്യും. അത് തടയുവാൻ ഇന്ത്യാ മഹാരാജ്യത്തെ ഒരു സംഘിക്കും കഴിയില്ല."

Rajeev Joseph
@ FREEDOM OF RELIGION MARCH
@ Jantar Mantar, New Delhi

Organised by:
Christian Peace Mission

Supported by:
INDIAN MINORITY & DALIT FORUM

PRESS RELEASE:--------------------------ന്യൂഡൽഹിഃ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മത പരിവർത്തന നിയമങ്ങൾ ദുരുപയോഗപ്പെടുത...
11/10/2025

PRESS RELEASE:
--------------------------

ന്യൂഡൽഹിഃ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മത പരിവർത്തന നിയമങ്ങൾ ദുരുപയോഗപ്പെടുത്തി രാജ്യമെമ്പാടും ക്രൈസ്തവ വിശ്വാസികൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയും, അവരെ ജയിലിൽ അടച്ചും പീഡിപ്പിക്കുന്ന സംഘപരിവാറിന്റെ ക്രൂര നടപടികൾക്കെതിരെ 'ക്രിസ്ത്യൻ പീസ് മിഷ്യന്റെ' ആഭിമുഖ്യത്തിൽ രാജ്യമെമ്പാടും ആരംഭിക്കുന്ന FREEDOM OF RELIGION MARCH ന് ഡൽഹിയിൽ തുടക്കം കുറിച്ചു. ക്രിസ്ത്യൻ പീസ് മിഷ്യൻ ദേശീയ ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ പാർലമെന്റിന് സമീപം ജന്തർ മന്ദറിൽ നടന്ന FREEDOM OF RELIGION MARCH, മഹിളാ കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ അൽക്കാ ലംബ ഉത്‌ഘാടനം ചെയ്തു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ക്രിസ്ത്യൻ പീസ് മിഷൻ സമർപ്പിച്ച മെമ്മോറാണ്ടം പ്രകാശനം ചെയ്തുകൊണ്ടാണ് അൽക്കാ ലംബ ഉത്‌ഘാടന കർമ്മം നിർവ്വഹിച്ചത്. അൺ ഓർഗനൈസ്‌ഡ്‌ വർക്കേഴ്‌സ് & എംപ്ലോയീസ് കോൺഗ്രസ്സിന്റെ ദേശീയ ചെയർമാൻ ഡോ. ഉദിത് രാജ്, കോൺഗ്രസ്സ് ദേശീയ നേതാവ് ജഗദീഷ് ശർമ്മ, ഡെൽഹി നിയമ സഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും ആം ആദ്‌മി പാർട്ടി നേതാവുമായ അമരീഷ് സിംഗ് ഗൗതം, എ.ഐ.സി.സി മൈനോറിറ്റി ഡിപ്പാർട്മെന്റ് ദേശീയ കോർഡിനേറ്റർ മീനാക്ഷി സിംഗ്, ഡെൽഹി പ്രദേശ് മഹിളാ കോൺഗ്രസ് സീനിയർ വൈസ് പ്രസിഡണ്ട് സിന്ധ്യാ കുമാർ, വിൽ‌സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.

രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ, ക്രൈസ്തവരെക്കൂടാതെ ഹിന്ദു -മുസ്ളീം-സിഖ്-പാഴ്സി-ജൈന-ബുദ്ധമത വിശ്വാസികളും സമര രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഡൽഹിയിൽ അരങ്ങേറിയത്. ഡെൽഹി ആസ്ഥാനമായി തുടക്കം കുറിച്ചിരിക്കുന്ന 'ഇന്ത്യൻ മെനോരിറ്റി & ദളിത് ഫോറം' എന്ന ദേശീയ മൂവ്മെന്റ് FREEDOM OF RELIGION MARCH ന് പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ക്രൈസ്തവർക്കെതിരെയുള്ള പീഡങ്ങങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാജ്യം ഇന്നുവരെ കാണാത്ത വിധം ഹിന്ദു-മുസ്ളീം-സിഖ്-പാഴ്സി-ജൈന -ബുദ്ധമത വിശ്വാസികളും 'ക്രിസ്ത്യൻ പീസ് മിഷ്യൻറെ' സമര പോരാട്ടത്തിൽ അണിചേരുന്നത്.

നവംബർ 10 ന് തിരുവനന്തപുരം രാജ് ഭവനിലേക്ക് നടത്തുന്ന FREEDOM OF RELIGION MARCH ആഹ്വാനം ചെയ്തുകൊണ്ട്, തിരുവനന്തപുരത്തുനിന്നും എത്തിയ പ്രതിനിധി സജിത്ത് ദാസിന് സമര വേദിയിൽ വെച്ച് രാജീവ് ജോസഫ് ദേശീയ പതാക കൈമാറി. ഡിസംബർ പത്തിന് ഛത്തീസ്‌ഗഡിൽ നടക്കുന്ന FREEDOM OF RELIGION MARCH നുള്ള ദേശീയ പതാക റായ്‌പൂരിൽ നിന്നുമെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ആനി പീറ്റർ ഏറ്റുവാങ്ങി. ജനുവരിയിൽ രാജസ്ഥാനിലെ ജയ്‌പൂരിൽ നടക്കുന്ന മാർച്ചിന്റെ ദേശീയ പതാക, അജ്മീറിൽ നിന്നും എത്തിയ കോൺഗ്രസ് നേതാവ് തോമസ് വർഗീസും സംഘവും ഏറ്റുവാങ്ങി.

പ്രമുഖ സാമൂഹ്യ പ്രവർത്തകനും സുവിശേഷകനുമായ ജോൺ എം. ഫിലിപ്പിന്റെ പ്രാർത്ഥനയോടെയാണ് സമരത്തിന് തുടക്കം കുറിച്ചത്. സമാധാനപരമായി നടന്ന സമര പ്രഖ്യാപന പരിപാടിയുടെ സമാപന പ്രാർത്ഥനക്ക് വിൽ‌സൺ മണിത്തോട്ടം നേതൃത്വം നൽകി. കമൽ ജോയൽ, രാഹുൽ വെർമ്മ, എഡിസൺ സണ്ണി, രാധാകൃഷ്ണൻ പിള്ള, ബിനു ജോൺ, ഏഞ്ചലാ വിത്സൺ എന്നിവരുടെ ഗാനശുശ്രുഷ ഇന്ദ്രപ്രസ്ഥ സമര ഭൂമിയെ ഭക്തിസാന്ദ്രമാക്കി.

ക്രിസ്ത്യൻ പീസ് മിഷ്യൻ നേതാക്കളായ പ്രേംജി പ്രസാദ്, സിബി വർഗീസ്, ബാബു കുട്ടി, ജെയിംസ് ഇട്ടി ഈപ്പൻ, തോമസ് വർഗീസ്, വി.കെ ഐപ്പ്, സന്തോഷ് പോൾ, എബിൻ അബ്രഹാം, ജോസഫ് ചെറിയാൻ, ബെനഡിക്ട് കുഞ്ഞുമോൻ, വിനോദ് ഗോവിന്ദ്, റെൻസി മാത്യു, അനിലാൽ കെ.ആർ, സി.ജി വർഗീസ് എന്നിവർ സമര പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

നവംബർ 10 ന് തിരുവനന്തപുരം രാജ് ഭവനിലേക്ക് നടത്തുന്ന FREEDOM OF RELIGION MARCH -ൽ പങ്കെടുക്കുവാനും സോഷ്യൽ മീഡിയയിൽ പിന്തുണക്കുവാനും താത്പര്യമുള്ളവർ, 9072795547 എന്ന വാട്ട്സ് നമ്പറിലേക്ക് പേരും വിലാസവും ഇംഗ്ളീഷിൽ എഴുതി, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം അയക്കുക. സോഷ്യൽ മീഡിയാ പ്രചാരണത്തിനുള്ള 'സമര ബാഡ്ജുകൾ' എല്ലാവർക്കും ഉടൻതന്നെ നൽകുന്നതായിരിക്കും.
--------------------------

प्रेस विज्ञप्ति:
--------------------------

नई दिल्ली: भाजपा शासित राज्यों में धर्मांतरण कानूनों का दुरुपयोग कर देश भर में ईसाइयों पर अत्याचार और उन्हें जेल में डालने वाले संघ परिवार की क्रूर कार्रवाइयों के खिलाफ 'क्रिश्चियन पीस मिशन' के तत्वावधान में देशभर में शुरू किया जा रहा धर्म स्वातंत्र्य मार्च दिल्ली में शुरू हो गया है। क्रिश्चियन पीस मिशन के राष्ट्रीय अध्यक्ष राजीव जोसेफ के नेतृत्व में संसद के पास जंतर-मंतर पर आयोजित इस धर्म स्वातंत्र्य मार्च का उद्घाटन महिला कांग्रेस की राष्ट्रीय अध्यक्ष अलका लांबा ने किया। अलका लांबा ने क्रिश्चियन पीस मिशन द्वारा राष्ट्रपति और प्रधानमंत्री को सौंपे गए ज्ञापन का विमोचन कर कार्यक्रम का उद्घाटन किया। डॉ. उदित राज, कांग्रेस के राष्ट्रीय नेता जगदीश शर्मा, दिल्ली विधानसभा के पूर्व उपाध्यक्ष और आम आदमी पार्टी के नेता अमरीश सिंह गौतम, अखिल भारतीय कांग्रेस कमेटी अल्पसंख्यक विभाग की राष्ट्रीय समन्वयक मीनाक्षी सिंह, दिल्ली प्रदेश महिला कांग्रेस की वरिष्ठ उपाध्यक्ष सिंधिया कुमार और विल्सन जोसेफ ने भी संबोधित किया।

ईसाइयों के अलावा, दिल्ली में भी एक ऐसा नज़ारा देखने को मिला जहाँ हिंदू, मुस्लिम, सिख, पारसी, जैन और बौद्ध भी देश में ईसाइयों पर हो रहे अत्याचारों के विरोध में सड़कों पर उतर आए। दिल्ली स्थित राष्ट्रीय आंदोलन 'भारतीय अल्पसंख्यक एवं दलित मंच' के समर्थन से, देश ईसाइयों पर हो रहे अत्याचारों पर सवाल उठा रहा है और हिंदू-मुस्लिम-सिख-पारसी-जैन-बौद्ध धर्मावलंबी 'ईसाई शांति मिशन' के संघर्ष में उस तरह से शामिल हो रहे हैं जैसा देश ने पहले कभी नहीं देखा।

राजीव जोसेफ ने धरना स्थल पर तिरुवनंतपुरम से आए प्रतिनिधि साजिथ दास को राष्ट्रीय ध्वज सौंपा और 10 नवंबर को तिरुवनंतपुरम स्थित राजभवन में आयोजित होने वाले धर्म स्वतंत्रता मार्च का आह्वान किया। 10 दिसंबर को छत्तीसगढ़ में आयोजित होने वाले धर्म स्वतंत्रता मार्च के लिए राष्ट्रीय ध्वज रायपुर से आई युवा कांग्रेस नेता एनी पीटर ने प्राप्त किया। जनवरी में राजस्थान के जयपुर में आयोजित होने वाले मार्च के लिए राष्ट्रीय ध्वज अजमेर से आए कांग्रेस नेता थॉमस वर्गीस और उनकी टीम ने प्राप्त किया।

प्रदर्शन की शुरुआत प्रमुख सामाजिक कार्यकर्ता और प्रचारक जॉन एम. फिलिप की प्रार्थना से हुई। विल्सन मणिथोत्तम ने शांतिपूर्ण विरोध घोषणा कार्यक्रम की समापन प्रार्थना का नेतृत्व किया। कमल जोएल, राहुल वर्मा, एडिसन सनी, राधाकृष्णन पिल्लई, बीनू जॉन और एंजेला व्हिटसन की गायन सेवा ने इंद्रप्रस्थ विरोध स्थल को भक्ति केंद्र में बदल दिया।

क्रिश्चियन पीस मिशन के नेता प्रेमजी प्रसाद, सिबी वर्गीस, बाबूकुट्टी, जेम्स इट्टी ईपन, थॉमस वर्गीस, वी.के. इपे, संतोष पॉल, एबिन अब्राहम, जोसेफ चेरियन, बेनेडिक्ट कुंजुमन, विनोद गोविंद, रेंसी मैथ्यू, अनिलल के.आर. और सी.जी. वर्गीस ने विरोध कार्यक्रमों का नेतृत्व किया।

10 नवंबर को राजभवन, तिरुवनंतपुरम तक धर्म स्वतंत्रता मार्च में भाग लेने और सोशल मीडिया पर इसका समर्थन करने के इच्छुक लोग अपना नाम और पता अंग्रेजी में, पासपोर्ट आकार की तस्वीर के साथ व्हाट्सएप नंबर 9072795547 पर भेजें। सोशल मीडिया अभियान के लिए 'बैटल बैज' जल्द ही सभी को दिए जाएंगे।

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മുഴുവൻ ക്രൈസ്തവ വിശ്വാസികളും, ഒക്ടോബർ 10 ന് ഡൽഹി -ജന്തർ മന്ദറിൽ നടക്കുന്ന FRE...
07/10/2025

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മുഴുവൻ ക്രൈസ്തവ വിശ്വാസികളും, ഒക്ടോബർ 10 ന് ഡൽഹി -ജന്തർ മന്ദറിൽ നടക്കുന്ന FREEDOM OF RELIGION MARCH -ൽ പങ്കെടുക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു🙏

02/10/2025

FREEDOM OF RELIGION MARCH
@ Jantar Mantar, on 10th October 2025
From 9.30 am to 1 pm

Organised by:
CHRISTIAN PEACE MISSION

Supported by:
INDIAN MINORITY & DALIT FORUM

Do you support the Religious Freedom of Christians ?
If yes, please message to Whatsapp No. 9072795547

Address


Website

Alerts

Be the first to know and let us send you an email when Kerala Express TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share

Coming Soon in Kerala Express TV..!

A Weekly News Program from Delhi