NTV India News

  • Home
  • NTV India News

NTV India News പലരും പറയാന്‍ വിഷമിക്കുന്ന പല പുതിയ ?

പത്തു മുപ്പതു വർഷം ഒരു മനുഷ്യായുസ്സിന്റെ പകുതിയാകുമെങ്കിൽ അത്രയും കാലം കേരളത്തോടൊപ്പം യാത്ര ചെയ്ത ഒരു സംഘമാണ് എൻടിവി. ടെലിവിഷൻ എന്നാൽ ഡൽഹി ദൂരദർശനും ഹിന്ദി -ഇംഗ്ലീഷ് വാർത്തകളും ആയിരുന്ന ഒരു കാലം. താമസിയാതെ ദിവസം അര മണിക്കൂർ എന്ന മലയാള സംപ്രേഷണത്തോടെ ദൂരദർശന്റെ തിരുവനന്തപുരം കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഏതാണ്ട് ഈ സമയത്തു തന്നെ ടെലിവിഷൻ മേഖലയുമായി അടുപ്പം ഉണ്ടാക്കാൻ കഴിഞ്ഞവരാണ് എൻടിവിക്ക്‌ തുട

ക്കം കുറിച്ചത്. കഥയും സീരിയലുകളും തങ്ങള്ക് വഴങ്ങില്ല എന്നും തിരിച്ചറിഞ്ഞ ഇവർ വാർത്തയുടെ മേഖലയിൽ ശ്രദ്ധ പതിപ്പിച്ചു. ദൂരദർശൻ വാർത്തയെ സഹായിക്കൽ, സർക്കാർ പരിപാടികളുടെ നിർമ്മാണം എന്നിങ്ങനെയായിരുന്നു അന്നത്തെ ദിനചര്യ. ദേശീയ തലത്തിൽ സീ ടിവിയും പ്രാദേശിക തലത്തിൽ സൺ ടിവിയും ഉദാരവല്കരണത്തിന്റെ സാധ്യത ആദ്യമേ ഉപയോഗപ്പെടുത്തി.ntvindianews പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒരു വാർത്തയിലൂടെയാണ് മലയാളത്തിൽ ദൂരദർശന്റെ കുത്തക അവസാനിക്കാൻ പോകുന്ന വിവരം നാട്ടുകാർ അറിയുന്നത്. കേരളം മുഴുവൻ കേബിൾ നെറ്റ്‌വർക്ക് ഉണ്ടാക്കി അതിലൂടെ ടിവി പരിപാടികൾ കാണിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ വിശ്വസിച്ചവർ ഏഷ്യാനെറ്റിന്റെ പ്രൊമോട്ടർമാർ മാത്രമായിരുന്നിരിക്കാം. പ്രഖ്യാപിച്ചിട്ടും വരാത്ത ഒരു പദ്ധതിയായി ഏഷ്യാനെറ്റ് മാറിയോ എന്ന് പലർക്കും സംശയം തോന്നിത്തുടങ്ങി. അപ്പോഴേക്കും ഏഷ്യാനെറ്റ് മനിലയിൽ നിന്നും സംപ്രേഷണം ആരംഭിക്കുന്ന സ്ഥിതിയായി. തുടക്കത്തിൽ തന്നെ എൻടിവിക്ക് , അന്തരിച്ച ടി എൻ ഗോപകുമാറുമായി ചേർന്ന് 'കണ്ണാടി 'എന്ന പരിപാടി നിർമ്മിക്കാൻ അവസരം കിട്ടി. അധികാര വർഗത്തെ അസ്വസ്ഥതപ്പെടുത്തുന്ന നിലപാടുകൾ എൻടിവി തുടക്കത്തിൽ തന്നെ സ്വീകരിച്ചിരുന്നു. തൊണ്ണൂറുകളുടെ തുടക്കം, അന്ന് മുഖ്യമന്ത്രി കരുണാകരൻ ആയിരുന്നു. രാജൻ കേസുമായി ബന്ധപ്പെട്ട് എന്തോ വെളിപ്പെടുത്തലുകൾ ഐ ജി ലക്ഷ്മണ കണ്ണാടിയിൽ നടത്തിയ വിവരം അറിഞ്ഞു അത് മാറ്റണം എന്നാവശ്യപ്പെട്ടു. അപ്പോഴേക്കും കാസ്സെറ്റ് മനിലയിലോട്ടു പോയിക്കഴിഞ്ഞിരുന്നു. കരുണാകരന്റെ മുമ്പിൽ അത്തരം ന്യായ വാദങ്ങൾ ഏറ്റില്ല. ഒടുവിൽ ആ ഭാഗം മനിലയിൽ വച്ചു മുറിച്ചുമാറ്റപ്പെട്ടു ! കണ്ണാടി മാത്രമല്ല എൻടിവി തന്നെ അധികാരികളുടെ കണ്ണിലെ കരടായി മാറിത്തുടങ്ങുകയായിരുന്നു. ഏതാണ്ട് നൂറോളം എപ്പിസോഡ് ആയപ്പോൾ എൻടിവി സ്വന്തമായി' ജാലകം' എന്ന പരിപാടി ദൂരദർശനിൽ ആരംഭിച്ചു. സമീപനത്തിൽ തികച്ചും വ്യത്യസ്തമായിരുന്നെങ്കിലും ജാലകവും കണ്ണാടിയും ഒരു സ്ഥാപനം ചെയ്യണ്ട എന്ന നിലപാട് ഏഷ്യാനെറ്റ് സ്വീകരിക്കുകയും കണ്ണാടി അവർ സ്വയം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോഴേക്കും മലയാളത്തിലെ രണ്ടാമത്തെ ചാനലായി സൂര്യ, പ്രവർത്തനം ആരംഭിച്ചിരുന്നു. താമസിയാതെ എൻടിവി സൂര്യയിൽ' അണിയറ' ആരംഭിച്ചു. രാഷ്ട്രീയം നോക്കാതെ ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ എൻടിവി തുടക്കം മുതലേ ശ്രമിച്ചിരുന്നു. മാത്രമല്ല അനീതിക്കെതിരെ ശക്തമായ ഭാഷയും ശബ്ദവും എൻടിവിയുടെ പ്രത്യേകത ആയിരുന്നു. ഇത് ധാരാളം എതിർപ്പും ഭീഷണിയും വിളിച്ചു വരുത്തി. ഇടതുപക്ഷ -വലതുപക്ഷ സർക്കാരുകൾ ഒരുപോലെ എൻടിവിയെ വിലക്കിയെന്നു പറഞ്ഞാൽ ഇന്ന് അധികം പേർ അത് വിശ്വസിക്കില്ല. ആദർശവാനായ എ കെ ആൻ്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്തു എൻടിവി ക്യാമറയെ ക്യാബിനറ്റ് വാർത്താസമ്മേളന മുറിയിൽ പ്രവേശിപ്പിക്കാതെ ഗ്രില്ലു വലിച്ചടച്ചു പുറത്താക്കി. ഇത് തന്നെ ഇ കെ നായനാർ മുഖ്യ മന്ത്രി ആയിരുന്ന കാലത്തും ആവർത്തിക്കപ്പെട്ടു. വാർത്തകൾ റിപ്പോർട്ടു ചെയ്യുവാനുള്ള അവകാശം ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തു അതിന്റെ പുറത്തു മാധ്യമ പ്രവർത്തനം നടത്തിയ മറ്റ് ഒരു സ്ഥാപനം ജനാധിപത്യ കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. മാധ്യമ പ്രവർത്തനം സമൂഹത്തിന്റെ പുരോഗതിക്കു കൂടി ഉപയോഗപ്പെടണം എന്ന ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ എല്ലാ സാധ്യതകളും എൻടിവി പരിശോധിക്കുമായിരുന്നു. അങ്ങനെയാണ് 'വിഴിഞ്ഞം മദർപോർട്ട് ' എന്ന വമ്പൻ ആശയം എൻടിവി ആദ്യമായി അവതരിപ്പിച്ചത്. മാറിമാറി ഭരിച്ചവർ ആ പദ്ധതിയോടു കാട്ടിയ നിസ്സംഗത പലപ്പോഴും എൻടിവിയുടെ ഭാഷ മോശമാക്കി. ഇത് ഭരണകർത്താക്കൾക്ക് ദഹിക്കുന്നതായിരുന്നില്ല. അധികാരികളുടെ പീഡനം തുടരുന്നതോടൊപ്പം തന്നെ എൻടിവി പരിപാടികളും വളരുകയായിരുന്നു. കണ്ണാടിക്കും അണിയറ ജാലകങ്ങൾക്കുമപ്പുറം അത് കാണാപ്പൊന്ന് , വിചാരണ, സാക്ഷി, ഓർമ്മ, തുടങ്ങിയവയായി വളർന്നു. എന്തിന്, ഉത്സവ താര മത്സരം എന്ന പേരിൽ മലയാളത്തിലെ ആദ്യ റിയാലിറ്റി ഷോ പോലും നിർമ്മിച്ചത് എൻടിവിയുടെ കുഞ്ഞു സ്റ്റുഡിയോ ഫ്ലോറിൽ ആയിരുന്നു. അന്ന് വിധികർത്താവായിരുന്നത് നെടുമുടി വേണുവും സംപ്രേഷണം ദൂരദർശനിലും ആയിരുന്നു. അപ്പോഴും വാർത്താപരിപാടികളിൽ ഒരൊറ്റയാനായി എൻടിവി തുടർന്നതിന്റെ തെളിവായി പത്തോളം സംസ്ഥാന ടിവി അവാർഡുകൾ സമ്മാനിക്കപ്പെട്ടു. പക്ഷെ ഈ വളർച്ച പല രാഷ്ട്രീയ ദൈവങ്ങളെയും നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു. മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുള്ള തെളിവ് നിരത്തിയുള്ള ആക്ഷേപം അണിയറയുടെ അന്ത്യം കുറിച്ചു. എംഎൽഎ കൂടിയായിരുന്ന ഒരു വനിത സഖാവിനു നേരെ നടന്ന ലൈംഗീക പീഡന സംപ്രേഷണം കൈരളിയിൽ നിന്ന് സാക്ഷി പുറത്താകാനും കാരണമായി. ക്രമേണ ഓരോ പരിപാടികളായി ഓരോ ചാനലിൽ അവസാനിക്കുകയായിരുന്നു, കാരണം അവയെയൊക്കെ താങ്ങി നിർത്തിയിരുന്നത് അണിയറയും സാക്ഷിയുമായിരുന്നു. എൻടിവിയെ തകർക്കണമെങ്കിൽ സാക്ഷിയും അണിയറയും ഇല്ലാതാക്കണം എന്ന ഒരു ' മാസ്റ്റർ പ്ലോട്ട് ' ആരൊക്കെയോ ചേർന്ന് നടപ്പാക്കി വിജയിപ്പിച്ചപ്പോൾ എൻടിവി നാട് വിടാൻ തീരുമാനിച്ചു. കുറച്ചുകാലം എൻടിവിക്ക്‌ പ്രവാസകാലമായിരുന്നു. ദുബായ് കേന്ദ്രമാക്കിയുള്ള ആദ്യത്തെ പ്രാദേശിക ചാനൽ ആരംഭിച്ചെങ്കിലും സാമ്പത്തീക പ്രയാസം നേരിട്ടപ്പോൾ എൻടിവി മറ്റൊരു മാനേജ്മെന്റിന് കൈമാറി നാട്ടിലോട്ട് തിരികെ പോന്നു. ഒടുവിൽ ഇപ്പോൾ സാമൂഹ്യ മാധ്യമത്തിന്റെ സാധ്യത എൻടിവി പരീക്ഷിക്കുന്നു. കാരണം മാധ്യമ പ്രവർത്തനത്തിലൂടെ എൻടിവിക്ക്‌ മാത്രം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ധാരാളം കാര്യങ്ങൾ ഇനിയും ഇന്നാട്ടിൽ ബാക്കി നിൽക്കുന്നു എന്നത് തന്നെ. നമ്മൾ വിചാരിച്ചാൽ കേരളത്തെ ഇനിയും പല തലങ്ങളിൽ ഉയർത്താൻ കഴിയും. അതാണ് ഒരു മാധ്യമത്തിന്റെ ശക്തി !

Address


Alerts

Be the first to know and let us send you an email when NTV India News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NTV India News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share