21/11/2025
കോൺഗ്രസ് നേതാവ്
നെടുങ്കയം നാസർ സിപിഐയിൽ ചേർന്നു.
പുനലൂർ: കോൺഗ്രസ് പുനലൂർ മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ നെടുങ്കയം നാസർ സിപിഐയിൽ ചേർന്നു.
നെടുങ്കയം നാസറിനെ സിപിഐ ജില്ലാ സെക്രട്ടറി പി എസ്. സുപാൽ എംഎൽഎ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. സിപിഐ പുനലൂർ മണ്ഡലം സെക്രട്ടറി വി. പി. ഉണ്ണികൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗം അഡ്വ. കാസ്റ്റ്ലസ് ജൂനിയർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വിഷ്ണുദേവ്, എൽ. ഡി എഫ്. നെടുങ്കയം വാർഡ് സ്ഥാനാർഥി പി.സി. ശാമുവൽ എന്നിവർ സംസാരിച്ചു.
കേരള മുസ്ലിം ജമ:ആത്ത് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എക്സി. മെമ്പർ, വിവിധ സ്കൂളുകളിൽ പി. റ്റി.എ പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഗുഡ്‌സ് & ഓണേഴ്സ് പുനലൂർ താലൂക്ക് പ്രസിഡന്റ്, പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി ഭാരവാഹി തുടങ്ങി നിരവധി സാമൂഹിക സാംസ്‌കാരിക രംഗത്തു നേതൃ നിരയിൽ പ്രവർത്തിച്ചു വരുന്നു അദ്ദേഹം.