23/09/2025
തെരുവ് നായ കുറുകെ ചാടി നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു.അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയായ 11 കാരിയാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്ക്.
ഇന്ന് വൈകിട്ട് കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച് സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ് പിതാവ് ഓടിച്ച ഓട്ടോറിക്ഷയിൽ തിരികെ വീട്ടിലേക്ക് മടങ്ങവേ കടക്കാവൂർ ഓവർബ്രിഡ്ജ്ന് സമീപത്ത് വച്ചാണ് അപകടം . കായിക്കര എറത്ത് പടിഞ്ഞാറ് വീട്ടിൽ ജോൺപോൾ, പ്രഭന്ധ്യ ദമ്പതികളുടെ മൂത്ത മകൾ സഖി (പൂമ്പാറ്റ) (11) ആണ് അപകടത്തിൽ മരണപ്പെട്ടത്.
അച്ഛൻ ജോൺപോൾ ആറ്റിങ്ങൽ മത്സ്യക്കച്ചവടത്തിന് സവാരി പോയി മടങ്ങി വരവേ സ്‌കൂളിന് മുന്നിൽ നിന്നും ഭാര്യയേയും മകളേയും കൂട്ടി തിരികെ വീട്ടിലേക്ക് പോകും വഴി തെരുവ് നായ്ക്കൾ കുറുകേ ചാടുകയായിരുന്നു. ഇതോടെ, നിയന്ത്രണം തെറ്റിയ വാഹനം മറിയുകയായിരുന്നു.