18/08/2025
അന്തരിച്ച സംവിധായകൻ നിസാറിനു (65) ആദരാഞ്ജലികൾ. 1994 മുതല്‍ മലയാളം സിനിമമേഖയില്‍ സജീവമായ നിസാര്‍ 27 ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. ജയറാമും മാധവിയും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനമാണ് ആദ്യചിത്രം,ത്രീമെന്‍ ആര്‍മി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പര്‍ ബോയ്, അപരന്മാര്‍ നഗരത്തില്‍, ഓട്ടോബ്രദേഴ്‌സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇന്‍ ടൌൺ, അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ടുമെന്‍ ആര്‍മിയാണ് അവസാനചിത്രം.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽ ഖാദറിന്റെ മകനാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.നടപടികൾ പൂർത്തിയായ ശേഷം വലിയ കുളത്തുള്ള മകളുടെ വസതിയിൽ എത്തിക്കും.നാളെ ചങ്ങനാശ്ശേരി പഴയ പള്ളി കബർസ്ഥാനിൽ സംസ്കാരം നടക്കും.