Travel Trends With Abil

Travel Trends With Abil Travel & Lifestyle | Food |Tech | Culture Exploration Vlogs

അരികെ എന്നൊരു ഡേറ്റിങ് (തുണയെ തേടുന്ന ആപ്പ്)ആപ്പ് പരസ്യം കുറച്ചു ദിവസങ്ങളായി പ്രൊഫൈൽ വരുന്നു ഒറ്റ നോട്ടത്തിൽ പന്തികേട് അ...
18/07/2025

അരികെ എന്നൊരു ഡേറ്റിങ് (തുണയെ തേടുന്ന ആപ്പ്)ആപ്പ് പരസ്യം കുറച്ചു ദിവസങ്ങളായി പ്രൊഫൈൽ വരുന്നു ഒറ്റ നോട്ടത്തിൽ പന്തികേട് അന്നേ തോന്നി… നിങ്ങൾക്ക് വല്ലതും തോന്നിയോ 🫣

മുതിർന്ന യാത്രക്കാർക്ക് തീവണ്ടിയിൽ പ്രത്യേക കോച്ച്....സുരക്ഷാസംവിധാനങ്ങളും പ്രത്യേക ഏണിപ്പടികളും...... 🔥🔥🔥🔥മുതിർന്ന യാത്...
18/07/2025

മുതിർന്ന യാത്രക്കാർക്ക് തീവണ്ടിയിൽ പ്രത്യേക കോച്ച്....സുരക്ഷാസംവിധാനങ്ങളും പ്രത്യേക ഏണിപ്പടികളും...... 🔥🔥🔥🔥

മുതിർന്ന യാത്രക്കാർക്കായി തീവണ്ടികളിൽ പ്രത്യേക കോച്ച് വരുന്നു.

മുംബൈ ഛത്രപതി ശിവജി ടെർമിനസ്-ഡോംബിവിലി പാസഞ്ചർ എമുവിൽ (ഇലക്ട്രിക് മൾട്ടിപ്പിൾ യുണിറ്റ്) പ്രത്യേക കോച്ച് ഘടിപ്പിച്ചു. വണ്ടിയിലെ ആറാമത്തെ കോച്ചിന്റെ ലഗേജ് സ്ഥലം മുതിർന്ന യാത്രക്കാർക്കുവേണ്ടി മാത്രം പുനർരൂപകല്പന ചെയ്യുകയായിരുന്നു.

മൂന്ന് സീറ്റ്, രണ്ട് സീറ്റ് യൂണിറ്റുകളായാണ് ഇരിപ്പിടസൗകര്യം ഒരുക്കിയത്. സുരക്ഷാസംവിധാനങ്ങളും പ്രത്യേക ഏണിപ്പടികളും ആകർഷകമായ അകത്തളവും കോച്ചിന്റെ പ്രത്യേകതയാണ്. നിലവിൽ ഇന്ത്യയിലെ തീവണ്ടികളിൽ അംഗപരിമിതർക്കാണ് പ്രത്യേക കോച്ചുള്ളത്

കേരളവും പ്രതീക്ഷയിൽ

കേരളം ഉൾപ്പെടെയുള്ള സോണുകളിൽ വൈകാതെ ഇത്തരം കോച്ച് വരുമെന്നാണ് സുചന. 2020 മാർച്ച് 20 മുതൽ മുതിർന്ന യാത്രക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന സൗജന്യ നിരക്ക് റെയിൽവേ എടുത്തുകളഞ്ഞിരുന്നു. 60 വയസ്സിന് മുകളിലുള്ള പുരുഷൻമാർക്കും 58 കഴിഞ്ഞ സ്ത്രീകൾക്കുമാണ് ആനുകൂല്യങ്ങൾ ഇല്ലാതായത്.

ഒരു വണ്ടിയിൽ ആകെയുള്ള ലോവർ ബർത്തിന്റെ 10 ശതമാനം ക്വാട്ട മാത്രമാണ് ഇപ്പോൾ കിട്ടുന്ന ഏക ആശ്വാസം. ഇളവ് ഒഴിവാക്കിയതിലൂടെ റെയിൽവേക്ക് ഒരുവർഷം ലഭിക്കുന്നത് രണ്ടായിരത്തിലധികം കോടി രൂപയാണ്.

വറ്റാതെ ഒഴുകുന്ന കാളിന്ദി, വന്യതയുടെ താളലയം കാടിനുള്ളിലെ നെട്ടറ ഗ്രാമം തേടി സഞ്ചാരികൾ ..... 🌴🏞️🌊 മഴക്കാഴ്ചകളുടെ കുളിരിൽ ...
18/07/2025

വറ്റാതെ ഒഴുകുന്ന കാളിന്ദി, വന്യതയുടെ താളലയം കാടിനുള്ളിലെ നെട്ടറ ഗ്രാമം തേടി സഞ്ചാരികൾ ..... 🌴🏞️🌊

മഴക്കാഴ്ചകളുടെ കുളിരിൽ നെട്ടറയിലേക്ക് സഞ്ചാരി പ്രവാഹം. ബ്രഹ്മഗിരിയുടെ നെറുകെയിൽനിന്നും പാറക്കെട്ടുകൾ ചാടി പതഞ്ഞൊഴുകുന്ന കാളിന്ദിയുടെയും ഹരിതാഭമായ ഗ്രാമഭംഗിയുടെയും വേറിട്ട കാഴ്ച‌കളാണ് നെട്ടറയിലേക്ക് സഞ്ചാരികളെയും ആകർഷിക്കുന്നത്. കോടമഞ്ഞും മഴയും പുണരുന്ന കാഴ്‌ചകളിൽ തൊട്ടരികിലെ ബ്രഹ്മഗിരി മലനിരകളുടെയും സാമിപ്യം നിട്ടറയുടെ ചാരുത കൂട്ടുന്നു.

റീൽസിലും തിളങ്ങി നെട്ടറ.

സമൂഹമാധ്യമങ്ങളിലെ മിന്നിമറയുന്ന റീൽസിലും നെട്ടറയും ഗ്രാമഭംഗിയും നിറയുന്നു. പച്ചപ്പുനിറഞ്ഞ വയലുകളും കൃഷിയിടങ്ങളും അതിന് നടുവിലൂടെ ഒഴുകുന്ന കാളിന്ദിയുടെയുമെല്ലാം ഉയരെ കാഴ്ചകളാണ് അതിവേഗം വ്യാപിച്ചത്. ഇതോടെ കാടിനുള്ളിലെ ഈ ഗ്രാമത്തെ തേടി സഞ്ചാരികൾ കൂടുതലായി എത്താൻ തുടങ്ങി. മുമ്പെല്ലാം പാലമില്ലാതെ മഴക്കാലത്തും വേനൽക്കാലത്തുമെല്ലാം ഒറ്റപ്പെട്ട ഈ ഗ്രാമം ഇന്ന് തിരുനെല്ലിയുടെ ടൂറിസം ഗ്രാമമെന്ന വിലാസം നേടിയിരിക്കുകയാണ്.

കാടിന് നടുവിലെ തുറന്ന ഗ്രാമമെന്ന നിലയിൽ സഞ്ചരികൾക്കെല്ലാം യഥേഷ്‌ടം സമയം ചെലവഴിക്കാനും ഒരിടമായി. നെൽപ്പാടങ്ങളും ഇതിന്റെ ഓരത്തായുള്ള കൃഷിയിടങ്ങളും ചേർന്നതാണ് നെട്ടറയുടെ ഭൂമിശാസ്ത്രം. ഏത് വേനൽക്കാലത്തും വറ്റാതെ ഒഴുകുന്ന കാളിന്ദിയാണ് ഈ ഗ്രാമത്തിൻ്റെയും ജീവൻ. വിനോദ സഞ്ചാര സാധ്യതകൾ കൂടി മുൻനിർത്തിയാണ് നെട്ടറയിലേക്കുള്ള അമ്പത് മീറ്ററോലം നീളമുള്ള പാലവും റോഡും വിഭാവനം ചെയ്തത്...

[നെട്ടറ, വയനാട്ടിലെ തിരുനെല്ലിക്ക് അടുത്തുള്ള ഒരു ഗ്രാമമാണ്. ഇത് ബ്രഹ്മഗിരി കുന്നുകളുടെ താഴ്വാരത്തിലും, തിരുനെല്ലി ക്ഷേത്രത്തിന് സമീപവുമാണ് സ്ഥിതി ചെയ്യുന്നത്.]

#

കാര്യം ശകടം എന്നൊക്കെ വിളിച്ചു കളിയാക്കും. പക്ഷേ, വല്ലോ തമിഴ്നാട്ടിലോ കർണാടകയിലോ മനസ്സ് ഒക്കെ വിഷമിച്ച് ബസ് സ്റ്റാൻഡിൽ ന...
18/07/2025

കാര്യം ശകടം എന്നൊക്കെ വിളിച്ചു കളിയാക്കും. പക്ഷേ, വല്ലോ തമിഴ്നാട്ടിലോ കർണാടകയിലോ മനസ്സ് ഒക്കെ വിഷമിച്ച് ബസ് സ്റ്റാൻഡിൽ നിക്കുമ്പോ ഇവനെ കാണുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ, എന്റെ സാറേ 🥰🥰🥰...

അത് വർണ്ണിക്കാൻ പറ്റില്ല. മറ്റൊരു സ്റ്റേറ്റിൽ നിന്നും നാട്ടിലേക്ക് വരാൻ വേണ്ടി KSRTC യിൽ കയറിയാൽ തന്നെ ഒരു ഹോം ഫീലിംഗ് ആണ്.

കേരളത്തിന് പുറത്ത് നിൽക്കുന്നവർക്ക് ഇത് പെട്ടെന്ന് മനസിലാകും.❣️

ഈ സ്ഥലം മനസിലായവർ Comment ചെയ്യൂ ☺️🔥😍
18/07/2025

ഈ സ്ഥലം മനസിലായവർ Comment ചെയ്യൂ ☺️🔥😍

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കുറിപ്പ് 🔥മഴക്കാല യാത്രകളിൽ ഏറ്റവും മനോഹരമായ കെആർടിസി യാത്ര 🔥★ പത്തനംതിട്ട - ഗ...
18/07/2025

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കുറിപ്പ് 🔥മഴക്കാല യാത്രകളിൽ ഏറ്റവും മനോഹരമായ കെആർടിസി യാത്ര 🔥

★ പത്തനംതിട്ട - ഗവി - കുമളി ബസുകളുടെ സമയവിവരങ്ങള്‍ ★

Route : മൈലപ്ര , മണ്ണാറകുളഞ്ഞി , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , മാടമണ്‍ , പെരുനാട് , പുതുക്കട , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ ഡാം , അപ്പർ മൂഴിയാര്‍ , പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ് , കക്കി ഡാം , ആനത്തോട് ഡാം , പമ്പ ഡാം , ഗവി , ഗവി ഡാം , പുല്ലുമേട് റോഡ് , വള്ളക്കടവ് , വണ്ടിപ്പെരിയാര്‍ , ചെളിമട.

🔵 Service - 1
■ പത്തനംതിട്ട :- 05.30am
■ കുമളി :-11.30am
-------------------------
🔵 Service - 2
■ പത്തനംതിട്ട :- 6:30 am
■ കുമളി :- 12:30 pm
-------------------------
🔵 Service - 3
■ പത്തനംതിട്ട :- 12:30 pm
■ കുമളി :- 6:40 pm
●●●●●●□□□□□□●●●●●●

★ കുമളി - ഗവി - പത്തനംതിട്ട ബസുകളുടെ സമയവിവരങ്ങള്‍ ★

🔴 Service - 1
■ കുമളി :- 5:30 am
■ പത്തനംതിട്ട :- 11:45 am
--------------------------
🔴 Service - 2
■ കുമളി :- 12.30pm
■ പത്തനംതിട്ട :- 06.30pm
--------------------------
🔴 Service - 3
■ കുമളി :- 1:10 pm
■ പത്തനംതിട്ട :- 7:25 pm

കൊട്ടാരക്കരയിൽ നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് എല്ലാ ദിവസവും  KSRTC bus സർവീസ് ലഭ്യമാണ് 🔥🔥🔥കൊട്ടാരക്കര < ഉഡുപ...
17/07/2025

കൊട്ടാരക്കരയിൽ നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് എല്ലാ ദിവസവും KSRTC bus സർവീസ് ലഭ്യമാണ് 🔥🔥🔥

കൊട്ടാരക്കര < ഉഡുപ്പി >കൊല്ലൂർ മൂകാംബിക SD

◾കൊട്ടാരക്കരയിൽ നിന്നും --05.45PM
◾കൊല്ലൂരിൽ എത്തുന്നത് --09.20Am

◾കൊല്ലുരിൽ നിന്നും - 10.10pm
◾കൊട്ടാരക്കരയിൽ എത്തുന്നത് - 01.20Pm

◾കൊട്ടാരക്കര - മംഗലാപുരം -മൂകാംബിക

◾കൊട്ടാരക്കര. 17:45

◾അടൂർ. 18:05

◾ചെങ്ങന്നൂർ. 18:35

◾തിരുവല്ല.18:55

◾ചങ്ങനാശ്ശേരി.19:05

◾കോട്ടയം.19:30

◾കൂത്താട്ടുകുളം.20:20

◾മുവാറ്റുപുഴ 20:40

◾അങ്കമാലി.21:50

◾തൃശ്ശൂർ.22:45

◾എടപ്പാൾ.23:45

◾കോട്ടക്കൽ.00:25

◾കോഴിക്കോട് 01:40

◾വടകര. 02:30

◾തലശ്ശേരി.03:00

◾കണ്ണൂർ. 03.30

◾പയ്യന്നുർ.04:25

◾കാഞ്ഞങ്ങാട്.05:10

◾കാസർഗോഡ്. 06:05

◾മംഗലാപുരം..07:05

◾ഉടുപ്പി.08:00

◾കൊല്ലൂർ.09:20

⏮️⏪▶️⏩⏭️⏹️

മൂകാംബിക - കോട്ടയം - കൊട്ടാരക്കര

◾കൊല്ലൂർ. 22.10

◾മംഗലാപുരം 00.25

◾കാസർഗോഡ് 01.30

◾കണ്ണൂർ 03.45

◾കോഴിക്കോട് 05.45

◾തൃശ്ശൂർ 08.55

◾മൂവാറ്റുപുഴ 10.30

◾കോട്ടയം 11.50

◾ചെങ്ങന്നൂർ 12.50

◾കൊട്ടാരക്കര 13.25

ഓൺലൈൻ വഴി സീറ്റ്‌ ബുക്ക്‌ ചെയ്യാൻ

https://onlineksrtcswift.Com

#പാതിരാപോസ്റ്റ്

ഇടുക്കി ജില്ലയിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ പുനരാരംഭിക്കും🔥ഇട...
17/07/2025

ഇടുക്കി ജില്ലയിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ പുനരാരംഭിക്കും🔥
ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ മാസം 5 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവര്‍ത്തനങ്ങള്‍ നാളെ (ജൂലൈ 16) മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒന്‍പത് റൂട്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് അനുമതി നല്‍കുന്നത്.
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവര്‍ത്തനം.

റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ണയിക്കുന്നതിനായി
ഇടുക്കി ദേവികുളം സബ് കളക്ടര്‍മാര്‍ അധ്യക്ഷരായി റൂട്ട് മോണിറ്ററിംഗ് ആന്റ് റെഗുലേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (ആര്‍ടിഒ), റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ്, അതത് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡിടിപിസി സെക്രട്ടറി എന്നിവര്‍ ഈ കമ്മിറ്റികളില്‍ അംഗമാണ്.

കമ്മിറ്റികള്‍ റൂട്ടുകള്‍ പരിശോധിച്ച് ഏതു തരം വാഹനങ്ങള്‍ (2x2/4x4) ഓടിക്കണമെന്നത് നിര്‍ദേശിക്കും. കൂടാതെ വാഹനങ്ങള്‍, ഡ്രൈവര്‍മാര്‍, യാത്രകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. നിയന്ത്രണം, സുരക്ഷ, ഡിജിറ്റല്‍ ബുക്കിംഗ്, ചാര്‍ജ് എന്നിവ വിശദീകരിച്ച് ഡിടിപിസിക്ക് റൂട്ട് തിരിച്ചുള്ള നിര്‍ദേശങ്ങള്‍ ഇന്ന് സമര്‍പ്പിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ജില്ലാതല രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തും. നിര്‍ദിഷ്ട നിബന്ധനകള്‍ പാലിച്ചിരിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമേ നാളെ (16) മുതല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവാദം നല്‍കൂ.

വാഹനമോടിക്കുന്നയാള്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും വേണം. കൂടാതെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമുണ്ടാകണം.വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ്, ഡിടിപിസി രജിസ്‌ട്രേഷന്‍, ഫയര്‍ എക്സ്റ്റിംഗ്വിഷര്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ജിപിഎസ്, സിപീഡ് ഗവര്‍ണര്‍, യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്യാത്തതോ അംഗീകാരമില്ലാത്തതോ ആയ ഒരു വാഹനത്തെയും ഡ്രൈവറെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

യാത്രയുടെ സ്വഭാവമനുസരിച്ച് റൂട്ട് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ട്രിപ്പുകള്‍ രാവിലെ 4 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിലുള്ള സമയത്തായിരിക്കണം. ടിക്കറ്റ് വരുമാനത്തിന്റെ ഒരു ഭാഗം ഡ്രൈവര്‍മാരുടെ മെഡിക്കല്‍/അപകട ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ഡ്രൈവര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.

ഏപ്രിലും ഒക്ടോബറിലും വര്‍ഷത്തില്‍ രണ്ടുതവണ വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത സുരക്ഷാ ഓഡിറ്റും പെര്‍മിറ്റ് പുതുക്കലും ഫിറ്റ്‌നസ് പരിശോധനയും നടത്തും. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷണ നടപടികള്‍ നേരിടേണ്ടി വരും. അലംഭാവം മൂലമുള്ള അപകടങ്ങളില്‍ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയും നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഉള്ളപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ സ്വയമേവ നിര്‍ത്തിവെക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പാടുള്ളൂ

മലയാളത്തിന്റെ മോഹൻലാലും 😍 മലയാളികളുടെ സിൽക്കും 🫣
17/07/2025

മലയാളത്തിന്റെ മോഹൻലാലും 😍 മലയാളികളുടെ സിൽക്കും 🫣

മാവിൻകൊമ്പ് കുലുക്കിയപ്പോൾ മുന്നിലേയ്ക്കുവീണ കാക്കക്കൂട്ടിൽനിന്ന് കിട്ടിയ സ്വർണത്തിനുമുന്നിലും തങ്കമനസ്സിന്റെ പത്തരമാറ്റ...
17/07/2025

മാവിൻകൊമ്പ് കുലുക്കിയപ്പോൾ മുന്നിലേയ്ക്കുവീണ കാക്കക്കൂട്ടിൽനിന്ന് കിട്ടിയ സ്വർണത്തിനുമുന്നിലും തങ്കമനസ്സിന്റെ പത്തരമാറ്റുറപ്പിച്ചുനിന്ന പിതാവിനും മകൾക്കും നല്ലവാക്കുകളുമായി ഒട്ടേറെപ്പേർ. മഞ്ചേരിയിലാണ് സഭവം 🔥🙏🏻

ഇക്കഴിഞ്ഞ മേയിൽ അൻവർ സമീപത്തെ ഉണ്ണിയുടെ തെങ്ങിൻവളപ്പിൽ തേങ്ങയിടാനെത്തിയിരുന്നു. സ്ഥലമുടമയുടെ അനുവാദപ്രകാരം അന്ന് വൈകീട്ട് വളപ്പിലെ മാവിൽനിന്ന് മാങ്ങ പറിക്കാൻ മകൾ ഫാത്തിമ ഹുദയെയും കൂട്ടി എത്തി. വള നഷ്ടപ്പെട്ട വീടിന്റെ 50 മീറ്റർ മാത്രം അകലെയുള്ള മാവിൽ കയറി കൊമ്പ് കുലുക്കുന്നതിനിടെ കാക്കയുടെ കൂടും താഴെവീണു. മാമ്പഴം ശേഖരിക്കുകയായിരുന്ന ഹുദയാണ് നിലത്ത് ചിതറിയ കൂടിന്റെ കമ്പുകൾക്കിടയിൽ തിളങ്ങുന്ന വള കണ്ടത്. സ്വർണമാണെന്നുറപ്പിച്ച അൻവർ ഉടമസ്ഥരെ കണ്ടെത്തി കൊടുക്കാനായി വായനശാലയിൽ ഏൽപ്പിക്കുകയായിരുന്നു.

അൻവർസാദത്ത് ആകട്ടെ താൻ ആനക്കാര്യമൊന്നും ചെയ്‌തില്ലെന്ന മട്ടിൽ, പതിവുപോലെ തെങ്ങുകയറ്റജോലിക്ക് പുറപ്പെട്ടിരുന്നു. പലരും വിളിച്ചപ്പോൾ 11 മണിയോടെ പണി നിർത്തി വായനശാലയിലെത്തി. 'ഞാൻ അസാധാരണമായി ഒന്നും ചെയ്തില്ല. എന്റെ കൈയിലെത്തിയ സ്വർണം അതിന്റെ ഉടമയ്ക്ക് തിരിച്ചുകിട്ടണം. അതിനാണ് വായനശാലയിലെ ബാബുരാജേട്ടനെ ഏൽപ്പിച്ചത്' -അൻവർസാദത്ത് പറഞ്ഞു.

പൂക്കോട്ടുംപാടം പൊട്ടിക്കല്ല് സ്വദേശി ഹരിതയുടേതാണ് വള. വിവാഹനിശ്ചയത്തിന് ഭർത്തൃപിതാവ് സുരേഷ് വാങ്ങിക്കൊടുത്തതാണ്. 2019 ഫെബ്രുവരി 11-നാണ് സുരേഷ്-രുക്മ‌ിണി ദമ്പതിമാരുടെ മകൻ ശരത്തിന്റെയും പൂക്കോട്ടുംപാടം പൊട്ടിക്കല്ല് സ്വദേശി ഹരിതയുടെയും വിവാഹനിശ്ചയം നടന്നത്. വൈകാരികസ്‌പർശമുള്ള സ്വർണം നഷ്‌ടമായത് 2022 ഫെബ്രുവരിയിലാണ്. തൃക്കലങ്ങോട് 32-ലെ വീട്ടുമുറ്റത്തുനിന്ന് കാക്ക കൊത്തിയെടുക്കുകയായിരുന്നു. ഹരിതയും അമ്മയും അയൽക്കാരുമൊക്കെ കല്ലെടുത്തെറിഞ്ഞും ശബ്ദമുണ്ടാക്കിയും കാക്കയുടെ പിന്നാലെ ഓടിയെങ്കിലും നിരാശയായിരുന്നു ഫലം.

പ്രാരാബ്ധങ്ങളുടെ നടുവിലും സത്യത്തിന്റെ പത്തരമാറ്റ് കാത്ത തെങ്ങുകയറ്റത്തൊഴിലാളി ചെറുപള്ളിക്കൽ അൻവർസാദത്തും കാരക്കുന്ന് ജിഎച്ച്എസിൽ എട്ടാംക്ലാസ് വിദാർഥിയായ മകൾ ഫാത്തിമ ഹുദയും താരങ്ങളുമായി. മാധ്യമപ്രവർത്തകരും നാട്ടുകാരും അൻവറിനെയൊന്നു കണ്ടുകിട്ടാൻ പൊതുജനവായനശാലയിൽ ചൊവ്വാഴ്ച ഓടിയെത്തി.

കൊല്ലം കാണാം 🔥പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപെടുത്തിയ ടൂറിസ്റ്റ് മാപ്പ് കൊല്ലം ജില്ലയിലെ 🔥   #കൊല്ലം
17/07/2025

കൊല്ലം കാണാം 🔥പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപെടുത്തിയ ടൂറിസ്റ്റ് മാപ്പ് കൊല്ലം ജില്ലയിലെ 🔥 #കൊല്ലം

തമിഴ്നാട്ടിലെ ഏറ്റവും അടിപൊളി ബസ്സുകളിൽ ഒന്ന് 🔥GUDALUR - OOTY - TRICHY*TNSTC COIMBATORE ROUTE 1546C/1714B*GUDALUR - OOTY...
17/07/2025

തമിഴ്നാട്ടിലെ ഏറ്റവും അടിപൊളി ബസ്സുകളിൽ ഒന്ന് 🔥
GUDALUR - OOTY - TRICHY*

TNSTC COIMBATORE
ROUTE 1546C/1714B

*GUDALUR - OOTY - TRICHY*
VIA Pykara, *Ooty B.s*, Coonoor, *Mettupalayam*, *Tirupur*, Kangeyam, *Karur*.
DEPOT GUDALUR
---------------
TIMINGS FOR BOTH END
*GUDALUR TIME: 9:45, 17:30*
*TRICHY TIME: 5:20, 22:00*.
---------------------------------
Ticket fare: 284/-
----------------------------------------
FOR BOOKING
www.tnstc.in

Address

Kochi

Website

https://www.instagram.com/travel_trends_with_abil?igsh=YWNvN3l5OHFjOHdh&utm

Alerts

Be the first to know and let us send you an email when Travel Trends With Abil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Trends With Abil:

Share