glorianewsonline.com

  • Home
  • glorianewsonline.com

glorianewsonline.com WWW.GLORIANEWSONLINE .COM
The 1st Malayalam Christian Ecumenical News online Portal.

19/07/2025
19/07/2025
ദുർബല വിഭാഗങ്ങൾക്കുള്ള വികസന പ്രവർത്തനങ്ങൾ സുവിശേഷ വേലയുടെ ഭാഗം മാർ തിമോത്തിയോസ്കോട്ടയം: ദുർബല വിഭാഗങ്ങൾക്ക് വേണ്ടിയുള്ള...
18/07/2025

ദുർബല വിഭാഗങ്ങൾക്കുള്ള വികസന പ്രവർത്തനങ്ങൾ സുവിശേഷ വേലയുടെ ഭാഗം മാർ തിമോത്തിയോസ്

കോട്ടയം: ദുർബല വിഭാഗങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ സുവിശേഷ വേലയുടെ ഭാഗമാണെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം - കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തീമഥെയോസ്
എപ്പിസ്കോപ്പ പറഞ്ഞു മാർത്തോമ്മാ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് കോട്ടയം കൊച്ചി ഭദ്രാസന വികസന വാരാചരണ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അഡ്വ ഫ്രാൻസിസ് ജോർജ് എം പി വികസന വാരാചരണം ഉദ്ഘാടനം ചെയ്തു.

ദുരിതമനുഭവിക്കുന്നവർക്ക് ക്രിസ്തു സാന്നിധ്യമായി തീരുന്നതാവണം വികസന സങ്കല്പം സുസ്ഥിര വികസനത്തിന്റെഏറ്റവും ശക്തമായ ഉപകരണങ്ങളായി തീരുവാൻ നമുക്ക് കഴിയണം ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു

"ഓണത്തിന് ഒരു കുട്ടപച്ചക്കറി " പദ്ധതി പച്ചക്കറി തൈകൾ വിതരണം ചെയ്തുകൊണ്ട് മാർത്തോമാ സഭ ഭദ്രാസന സെക്രട്ടറി റവ അലക്സ് എബ്രഹാം ഉദ്ഘാടനം ചെയ്തു

വികാരി ജനറാൾ വെരി റവ ഡോ സാംസൺ എം ജേക്കബ് മുഖ്യപ്രഭാഷണം നടത്തി കേന്ദ്ര ജനറൽ സെക്രട്ടറി റവ ഷിബു ശ്യാമുവേൽ, കാർഡ് അസിസ്റ്റൻറ് ഡയറക്ടർ റവ ഷൈൻ എൻ ജേക്കബ്, ഡെവലപ്മെന്റ് ഡിപ്പാർട്ട്മെൻ്റ് ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസ്, സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോര കുര്യൻ കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോസി കുര്യൻ എം എസ് റോയ് കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ പി കെ തോമസ് പ്ലാച്ചിറ, രാജു എബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ,രാജു തോട്ടുങ്കൽ ,റെന്നി കെ ജേക്കബ്, റവ വി ജി വർഗീസ് റവ അജിൻ മാത്യു വർഗീസ്, അജേഷ് എബ്രഹാം, ജീനാ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവണം: രാഹുൽ ഗാന്ധി കോട്ടയം: പൗരസ്ത്യ ഓർത്തഡോക്സ് ക...
18/07/2025

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവണം: രാഹുൽ ഗാന്ധി

കോട്ടയം: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ 'മൈൽസ് വിത്ത്ഔട്ട് മിസ്റ്റേക്ക്സ് 'പദ്ധതിക്ക് തുടർച്ചയുണ്ടാവണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ സന്ദേശ യാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി പ്രസ്ഥാനം പ്രസിഡന്റ് അഭി ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ രാഹുൽ ഗാന്ധിക്ക് കൈമാറി.അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, സന്ദേശയാത്ര കൺവീനർമാരായ അബി എബ്രഹാം കോശി, അനീഷ് ജേക്കബ് എന്നിവർ കൂടിക്കാഴ്ചയിൽ പരിശുദ്ധ ബാവയോടൊപ്പം ഉണ്ടായിരുന്നു.

18/07/2025
17/07/2025
മാർത്തോമാ യുവജനസഖ്യം യുഎഇ സെന്ററിന് പുതിയ നേതൃത്വം...യുഎഇ സെൻറർ മാർത്തോമാ യുവജനസഖ്യം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട...
17/07/2025

മാർത്തോമാ യുവജനസഖ്യം യുഎഇ സെന്ററിന് പുതിയ നേതൃത്വം...

യുഎഇ സെൻറർ മാർത്തോമാ യുവജനസഖ്യം വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലോറിയ ന്യൂസ് മീഡിയ മാനേജിങ് ഡയറക്ടർ അജി തുമ്പമണ്ണിന് പ്രാർത്ഥനാശംസകൾ

Address


Alerts

Be the first to know and let us send you an email when glorianewsonline.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to glorianewsonline.com:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share