Thiruvanvandoor Junction

  • Home
  • Thiruvanvandoor Junction

Thiruvanvandoor Junction നാട്ടിലെ വാർത്തകൾ

എം.സി.കുരിയാക്കോസ് (അനിയൻ -71)കിഴക്കേമുണ്ടക്കൽ, നിര്യാതനായി...സംസ്ക്കാരം പിന്നീട്.ആദരാഞ്ജലികൾ 🌹🌹
29/05/2025

എം.സി.കുരിയാക്കോസ് (അനിയൻ -71)
കിഴക്കേമുണ്ടക്കൽ, നിര്യാതനായി...
സംസ്ക്കാരം പിന്നീട്.
ആദരാഞ്ജലികൾ 🌹🌹

കല്ലിശ്ശേരി റ്റി. ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരനേയും വഴിയോര കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയേ...
13/05/2025

കല്ലിശ്ശേരി റ്റി. ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരനേയും വഴിയോര കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയേയും ഇടിച്ചിട്ടു. സ്കൂട്ടർ യാത്രികന്റെ നില വളരെ ഗുരുതരമാണ്.. മറ്റൊരു യുവതി ഓടിച്ച സ്കൂട്ടറിലും ഇടിച്ചു യുവതിക്കും പരുക്കുണ്ട്.

എം റ്റി ജോയി, മാമുട്ടിൽ പുത്തൻവീട്ടിൽ,ദൈവസന്നിധിയിലേക്ക് വാങ്ങിപോയി.സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് (12-5-2025).സെന്റ് ...
11/05/2025

എം റ്റി ജോയി,
മാമുട്ടിൽ പുത്തൻവീട്ടിൽ,
ദൈവസന്നിധിയിലേക്ക് വാങ്ങിപോയി.
സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് (12-5-2025).
സെന്റ് ജോൺസ് തിരുവൻവണ്ടൂർ പള്ളിയിൽ

അഭിനന്ദനങ്ങൾ 💐കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ PHD കരസ്ഥമാക്കിയ ഡോ. റ്റിറ്റു തോമസിന് അഭിനന്ദനങ്ങൾ. തിരുവൻവണ്ട...
05/05/2025

അഭിനന്ദനങ്ങൾ 💐

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ PHD കരസ്ഥമാക്കിയ ഡോ. റ്റിറ്റു തോമസിന് അഭിനന്ദനങ്ങൾ. തിരുവൻവണ്ടൂർ മേമനകളീക്കൽ എം. കെ തോമസിന്റെയും ലില്ലികുട്ടിയുടേയും മകനാണ്.

28/04/2025

വാഹന അപകടത്തിൽ തിരുവല്ല മനക്കച്ചിറയിൽ ടോറസ് ലോറി..കത്തിനശിച്ചു... മറ്റൊരു ടിപ്പർ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ആർക്കും പരിക്കില്ല ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
പോലീസ്... ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

*അറിയിപ്പ്* തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിന്റെ 4 , 12 വാർഡുകളിൽ കൂടി കടന്നു പോകുന്ന ഹൈസ്കൂൾപടി - പള്ളത്തുപടി റോഡിന്റെ ടാറ...
25/04/2025

*അറിയിപ്പ്*
തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിന്റെ 4 , 12 വാർഡുകളിൽ കൂടി കടന്നു പോകുന്ന ഹൈസ്കൂൾപടി - പള്ളത്തുപടി റോഡിന്റെ ടാറിംഗ് പണി നടക്കുന്നതിനാൽ 25.04.2025 മുതൽ 01.05.2025 വരെയുള്ള ദിവസങ്ങളിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു . എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

എന്ന്,
പുഷ്പകുമാരി മൂരിത്തിട്ട
ഗീതാ സുരേന്ദ്രൻ
( വാർഡ് മെമ്പർമാർ )

എൻജിനിയർ
( ഹാർബർ സെക്ഷൻ )

നവീകരിച്ച  #തിരുവൻവണ്ടൂർ സെന്റ് മേരീസ്‌ ക്നാനായ പള്ളിയുടെ വി. മൂറോൻ കൂദാശ ഏപ്രിൽ 22,23 തീയതികളിൽ.
21/04/2025

നവീകരിച്ച #തിരുവൻവണ്ടൂർ സെന്റ് മേരീസ്‌ ക്നാനായ പള്ളിയുടെ വി. മൂറോൻ കൂദാശ ഏപ്രിൽ 22,23 തീയതികളിൽ.

17/04/2025

തിരുവൻവണ്ടൂർ ജംഗ്‌ഷനിലെ ക്ഷേത്രക്കുളത്തിലെ മീനുകള്‍ കൂട്ടമായി ചത്തുപൊങ്ങിയനിലയിൽ

തിരുവൻവണ്ടൂർ ഗോകുലം വീട്ടിൽ ഗോപാലകൃഷ്ണ പിളള (66) ഇന്നു രാവിലെ  അന്തരിച്ചു.സംസ്കാരം നാളെ ഉച്ചയ്ക് 12.30 ന് വീട്ടുവളപ്പിൽ
17/04/2025

തിരുവൻവണ്ടൂർ ഗോകുലം വീട്ടിൽ ഗോപാലകൃഷ്ണ പിളള (66) ഇന്നു രാവിലെ അന്തരിച്ചു.
സംസ്കാരം നാളെ ഉച്ചയ്ക് 12.30 ന് വീട്ടുവളപ്പിൽ

*പെട്രോൾ പമ്പുകാരുടെ അഹങ്കാരം*അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല; കോഴിക്കോട്ടെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ...
10/04/2025

*പെട്രോൾ പമ്പുകാരുടെ അഹങ്കാരം*

അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല; കോഴിക്കോട്ടെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ. സംഭവം ഇങ്ങനെ 👇🏿👇🏿

2024 മെയ് 8ന് കാസര്‍കോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറിയത്. പെട്രോള്‍ അടിച്ചു കഴിഞ്ഞ് ശുചിമുറിയില്‍ ചെന്നപ്പോള്‍ പൂട്ടിയിട്ടിരിക്കുന്നു. താക്കോല്‍ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരന്‍ മോശമായി പെരുമാറി. താക്കോല്‍‌ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടില്‍‌ പോയി എന്നുമായിരുന്നു വിശദീകരണം.

ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗ ശൂന്യമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞതെങ്കിലും പൊലീസ് തുറന്നപ്പോള്‍ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.

എന്തായാലും ജയകുമാരി പരാതി നല്‍കി. കമ്മിഷന്‍ രണ്ടുകൂട്ടരേയും വിളിച്ച് വിസ്തരിച്ചു. പമ്പ് ചട്ടം പറയുന്ന സൗകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍‌ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടു.

രാത്രി ഒരു സ്ത്രീയ്ക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയാണ് പിഴയിട്ടത്. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1.65ലക്ഷം അടയ്ക്കണം.

നല്ലൊരു അറിവ് എല്ലാവരിലേക്കും ഷെയർ ചെയുക

സെൻ്റ് മേരീസ് ക്നാനായ പള്ളി, തിരുവൻവണ്ടൂർനവീകരിച്ച ദേവാലയത്തിന്റെ മൂറോൻ കൂദാശഏപ്രിൽ 22,23 (ചൊവ്വ,ബുധൻ)ക്‌നാനായ സമുദായ വല...
08/04/2025

സെൻ്റ് മേരീസ് ക്നാനായ പള്ളി, തിരുവൻവണ്ടൂർ
നവീകരിച്ച ദേവാലയത്തിന്റെ
മൂറോൻ കൂദാശ

ഏപ്രിൽ 22,23 (ചൊവ്വ,ബുധൻ)

ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മോർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ

സാബു (54) പ്ലാനിക്കുന്നേൽ നിര്യാതനായി... മൃതദേഹം നാളെ 12 മണിക്ക് താമലിൽ ശ്രീ ജോസിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും മൂന്നുമണി...
08/04/2025

സാബു (54) പ്ലാനിക്കുന്നേൽ നിര്യാതനായി... മൃതദേഹം നാളെ 12 മണിക്ക് താമലിൽ ശ്രീ ജോസിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലുമണിക്ക് പള്ളിയിൽ...
ആദരാഞ്ജലികൾ🌹🌹🌹

Address


Telephone

+919447367245

Website

Alerts

Be the first to know and let us send you an email when Thiruvanvandoor Junction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvanvandoor Junction:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share