27/12/2025
*സാന്ത്വനത്തിന്റെ സ്നേഹസ്പർശനവുമായി,*
*ബായാർ ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷൻ പ്രയാണം തുടരുന്നു*
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഇന്ത്യൻ മുസൽമാന്റെ അഭിമാനവും അതിലേറെ എന്നും ഒരു മാതൃകയാണ്. അവിടുത്തെ ജീവിത ചരിത്രം വരാനിരിക്കുന്ന എല്ലാ കാലത്തും രാജ്യത്ത് ജീവിക്കുന്ന മുസ്ലിം ഉമ്മത്തിനു വലിയ പാഠപുസ്തകമാണ്. ചരിത്രപരമായി വളരെ പിന്നിൽ നിന്നിരുന്ന ഉമ്മത്തിനെ ഒരു ബഹുസ്വര സമൂഹത്തിന്റെ ഉത്തുംഗതയിലേക്ക് കൈപിടിച്ചു ഉയർത്തികൊണ്ടുവരാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ വായനക്ക് വിധേയ മാവാത്ത കേരളീയ മുസ്ലിമിന്റെ ചരിത്രം അപൂർണ്ണമാണ്. അദ്ദേഹം ജീവിച്ച കാലഘട്ടത്തിലെ മുസ്ലിം സമൂഹത്തിന്റെ വ്യക്തി കുടുംബം രാഷ്ട്രീയം രാഷ്ട്രാന്തരം തുടങ്ങി മതം വിദ്യാഭ്യാസം കല സാഹിത്യം സംസ്കാരം- അങ്ങിനെ എല്ലാ മേഖലകളിലും അഭിമാനകരമായ അസ്ഥിത്വത്തെ ലോകത്തിന്റെ മുമ്പിൽ സമർപ്പിക്കുന്നതിൽ കാണിച്ച നിതാന്ത ജാഗൃതയാണ് കാല്പാന്ത കാലത്തോളം മനുഷ്യ മനസ്സുകളിൽ മായാത്ത പുഞ്ചിരിയായി മുത്ത് ശിഹാബ് തങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ വിശുദ്ധിയും പക്വമായ നേതൃ പാടവവും ദീർഘദൃഷ്ടിയുള്ള നിലപാടുകളും അചഞ്ചലമായ ദൈവീക വിശ്വാസവും ഉയർന്ന മതേതര ജനാധിപത്യ കാഴ്ചപ്പാടും അപാര മനക്കരുത്തുകൊണ്ടും ഉമ്മത്തിനു കാവൽ നിന്നിട്ടാണ് ഒരു നേതാവിന്റെ ഉത്തരവാദിത്വം പൂർണ്ണമായും നിർവ്വഹിക്കുന്നതിൽ വിജയം കൈവരിച്ചിട്ടാണ് അവിടുന്നു വിടവാങ്ങിയത്.
പാണക്കാട് തങ്ങൾ എന്ന
ഒരു കാലഘട്ടത്തിന്റെ മഹാപുരുഷനിൽ ആകർഷണീയ രായാണ് അവിടുന്നു ഉയർത്തിപിടിച്ച ഹരിത ആദർശ രാഷ്ട്രീയ പ്രസ്ഥാനത്തെ ജീവനോളം സ്നേഹിച്ചവരാണ് കേരളത്തിന്റെ നഗര - ഗ്രാമാന്തരങ്ങളിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നട്ടു വളർത്തിയത്. അതേ പട്ടികയിൽ ചേർന്നു നിന്നുകൊണ്ടാണ് ബായാറിന്റെ കഴിഞ്ഞു പോയ ഒരു തലമുറ വളരെയധികം കഠിനമായ ത്യാഗ സമർപ്പണത്തിലൂടെ ഈ പ്രസ്ഥാനത്തിനു വിത്തു പാകി വെള്ളവും വളവും നൽകി വളർത്തിക്കൊണ്ടു വന്നു ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ശാഖയായും ഇവിടത്തെ ഉൾപ്പന്നങ്ങളായി ഉന്നത രാഷ്ട്രീയ ബോധമുള്ള പൗരന്മാരെ സമൂഹത്തിനു സംഭാവന ചെയ്യുന്നതിലും സാഫല്യം കൈവരിച്ചത്.
തിരഞ്ഞെടുപ്പ് ജയ പരാജങ്ങൾക്കപ്പുറത്ത് മാനവീകതയുടെയും സഹജീവികളെ ചേർത്തുപിടിക്കലിന്റെയും ഉദാത്തമായ മനുഷ്യത്വ രാഷ്ട്രീയത്തെ നെഞ്ചേറ്റിയ പാരമ്പര്യം ബായാറിലെ ഓരോ മുസ്ലിം ലീഗ് പ്രവർത്തകന്റെയും ചോരയിൽ അലിഞ്ഞു ചേർന്ന വികാരമായത് കൊണ്ടാണ് ശിഹാബ് തങ്ങളുടെ പേരിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഒട്ടേറെ പ്രയാസപ്പെടുന്ന പ്രിയപ്പെട്ടവരെ ചേർത്തു നിർത്തി അവരുടെ സന്തോഷങ്ങളിൽ കയ്യോപ്പ് ചാർത്തിയ ഇന്നലെകൾ അഭിമാനപൂർവ്വം ഓർത്തെടുക്കുമ്പോൾ ഇനിയും മികച്ച പ്രവർത്തനങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് ഒരു ആസ്ഥാനം അനിവാര്യമായി വന്നിട്ടുള്ളത്. പരിധികളും പരിമിതികൾക്ക് നടുവിൽ നിന്നുകൊണ്ടാണെങ്കിലും നമുക്ക് ഒരു ആസ്ഥാനം എന്ന സ്വപ്നം പൂവണിയുമ്പോൾ ഇന്നലെകളിൽ സഹായിച്ച സഹകരിച്ച എല്ലാവർക്ക് വേണ്ടിയും സർവ്വശക്തനോട് പ്രാർത്ഥിച്ചു കൊണ്ട് ശനിയാഴ്ച ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്ന ബായാർ ശിഹാബ് തങ്ങൾ ചാരിറ്റി ഫൗണ്ടേഷന്റെ പുതിയ ആസ്ഥാന മന്ദിരം ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ നടത്താൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു..💐
അസീസ് ബള്ളൂർ