Asia Vision News

Asia Vision News Asia Vision News

മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനംhttps://newsasiavision.blogspot.com/2025/1...
29/11/2025

മംഗൽപ്പാടിയിൽ ലീഗ് മൃഗീയ ഭൂരിപക്ഷത്തിലേക്കെന്ന് സൂചന: താറുമാറായി ഇടതു സംവിധാനം
https://newsasiavision.blogspot.com/2025/11/blog-post.html

ഉപ്പളയിൽ പയ്യന്നൂർ സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്നു ഉപ്പള(www.asiavisionnews.com): ഉപ്പളയിൽ പയ്യന്നൂർ സ്വദേശിയായ യുവാവ...
11/02/2025

ഉപ്പളയിൽ പയ്യന്നൂർ സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്നു

ഉപ്പള(www.asiavisionnews.com): ഉപ്പളയിൽ പയ്യന്നൂർ സ്വദേശിയായ യുവാവിനെ വെട്ടിക്കൊന്നു.

പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം.

ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റടിയിലെടുത്തു.

ഇയാൾ കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന് പൊലീസ് പറഞ്ഞു.

നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കം ഉണ്ടാവുകയും സുരേഷിനെ കത്തി കൊണ്ട് കുത്തുകയും ചെയ്തത്.

കുത്തേറ്റു ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗളുരു വെൻലോക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി സുരേഷ് ഉപ്പളയിൽ ജോലി ചെയ്തു വരികയാണ്.
..ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

മംഗളൂരിൽ ബൈക്ക് അപകടത്തിൽ ഉപ്പള സ്വദേശിയായ വിദ്യാർത്ഥി മരിച്ചുഉപ്പള (www.asiavisionnews.blogspot.com): മംഗളൂരിൽ ഉണ്ടായ ബ...
19/07/2023

മംഗളൂരിൽ ബൈക്ക് അപകടത്തിൽ ഉപ്പള സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

ഉപ്പള (www.asiavisionnews.blogspot.com): മംഗളൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഉപ്പള സ്വദേശിയായ എഞ്ചിനീറിങ് വിദ്യാർത്ഥി മരിച്ചു.

ഉപ്പള മണ്ണംകുഴിയിലെ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്- താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്.

മംഗളൂരു ശ്രീദേവി എഞ്ചിനീറിങ് കോളേജ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോയ ബുള്ളറ്റ് ബൈക്ക് ഇടിച്ചാണ് അപകടം.

സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
..ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

*ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍*https://newsasi...
13/07/2023

*ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍*
https://newsasiavision.blogspot.com/2023/07/blog-post.html

കാർ ഡിവൈഡറിലിടിച്ച് അപകടം: ഒരു യുവാവ് കൂടി മരിച്ചുമഞ്ചേശ്വരം(newsasiavision.blogspot.com):കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരി...
30/01/2023

കാർ ഡിവൈഡറിലിടിച്ച് അപകടം: ഒരു യുവാവ് കൂടി മരിച്ചു

മഞ്ചേശ്വരം(newsasiavision.blogspot.com):കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു യുവാവ് കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി.

ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലാണ് അപകടം നടന്നത്.

ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാറിസ് കാർ ഡിവൈഡറിലിടിച്ചാണ്അപകടം. ബഷാർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.

ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേർലകട്ട ഹെഗ്‌ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഹമദ് റിഫായിന്റെ ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ വിദഗ്ധ ചികിത്സയ്ക്കായി എ. ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
..ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു: സുഹൃത്തിന് ഗുരുതരംമഞ്ചേശ്വരം(newsasiavision.blogspot.com):കാർ ഡിവൈഡറിലിടിച്ച് യുവാവ്...
29/01/2023

കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു: സുഹൃത്തിന് ഗുരുതരം

മഞ്ചേശ്വരം(newsasiavision.blogspot.com):കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലാണ് അപകടം നടന്നത്.

ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാറിസ് കാറാണ് ഡിവൈഡറിലിടിച്ചത്. ബഷാർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേർലകട്ട ഹെഗ്‌ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഹമദ് റിഫായിന്റെ ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ വിദഗ്ധ ചികിത്സയ്ക്കായി എ. ജെ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു.
..ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Address

KAIKAMBA
Uppala

Alerts

Be the first to know and let us send you an email when Asia Vision News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Asia Vision News:

Share