24/08/2026
നമ്മളോണം വടകര
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ ഓണാഘോഷ പരിപാടി നമ്മളോണം വടകര സംഘടിപ്പിച്ചു. വടകര ശ്രീനാരായണ എൽ പി സ്കൂളിൽ വെച്ച് നടന്ന പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ദിപു പ്രേംനാഥ്, ജില്ലാ ട്രഷറർ കെഎം നിനു, യുവ സാഹിത്യകാരൻ ബിനീഷ് പുതുപ്പണം, അഖിൽരാജ്, വടകര മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ വിനു, സി ഐ ടി യു നേതാവ് വേണു കക്കട്ടിൽ, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി അസീസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി സജിന , എസ് എഫ് ഐ ഏരിയ സെക്രട്ടറി അക്ഷയ്, വടകര നഗരസഭ മുൻ ചെയർപേഴ്സൺ കെപി ബിന്ദു, ബ്ലോക്ക് ജോയിൻ സെക്രട്ടറി സപന്യ കെ ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ജെനീഷ് ടി ടി അധ്യക്ഷനായി. സെക്രട്ടറി ഷിജിൻ എൻ സ്വാഗതവും ട്രഷറർ അർജുൻ പി എസ് നന്ദിയും പറഞ്ഞു