
23/07/2025
ചത്തെന്ന് കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്. മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പനാണ് പോലീസ് ജീപ്പിലെ ചാക്ക് പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ആദ്യം പോലീസ് അത് കാര്യമാക്കിയില്ലെങ്കിലും ഒടുവിൽ കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പോലീസ് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പോലീസ് ആ മനുഷ്യനോട് ചെയ്ത ക്രൂരത കണ്ട് അന്ന് ഡോക്ടർമാർ പോലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചു. അവിടുന്നാണ് അയാൾ ഉയർത്തെഴുനേറ്റത്. അത് തോൽക്കാൻ മനസ്സില്ലാത്ത ആരുടെ മുന്നിലും അടിയറവ് പറയാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ പുനർ ജന്മമായിരുന്നു..
മണ്ണിനും മനുഷ്യനും കാവലായി മാറിയ കാരിരുമ്പിന്റെ കരുത്തുള്ള ഒറ്റ ചങ്കൻ!
അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതിയായിരുന്നു പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..
ആ പ്രതീക്ഷകളാണ് ഇന്ന് അസ്തമിച്ചത്!
ആദരാജ്ഞലികൾ സഖാവേ!💐😭💔