V4 Varkala

V4 Varkala വർക്കലയിലെ വാർത്തകളും, വിശേഷങ്ങളും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് പ്രശസ്ത യൂട്യൂബർ അഖിൽ NRD യുടെ കുട...
10/08/2026

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് പ്രശസ്ത യൂട്യൂബർ അഖിൽ NRD യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ടുള്ളത് .

പരസ്പരം പ്രണയിച്ച്, വീട്ടുകാരുടെ സമ്മതത്തോടെ വലിയ രീതിയിൽ വിവാഹം കഴിച്ച ഭാര്യ, പുള്ളിക്കാരനെ ഉപേക്ഷിച്ചു പോയെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്
​ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പഠനാവശ്യങ്ങൾക്കായി പോകുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായതെന്നും ഇതുമായി ബന്ധപ്പെട്ട് അഖിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നുമാണ് അറിയാൻ സാധിക്കുന്നത് .

നേവിയുടെ നല്ല ജോലി ഉപേക്ഷിച്ച്, കഠിനാധ്വാനം ചെയ്ത് സോഷ്യൽ മീഡിയയിലും സിനിമയിലും ഒക്കെ തന്റേതായ ഇടം കണ്ടെത്തിയ അഖിലിന് വ്യക്തിപരമായി ഇത് വലിയൊരു മാനസിക ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

​ ​സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. അഖിലിന് ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്യാനുള്ള മാനസിക ശക്തി ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു .

അഖിലിന് വേറെ റിലേഷൻ ഉണ്ടെന്ന ആരോപണം ഭാര്യ പറഞ്ഞതായി മീഡിയയിൽ കേൾക്കുന്നു. 🫣
ആരുടെ ഭാഗത്ത് ആണ് ശെരി തെറ്റുകൾ എന്ന് ഇപ്പൊ പറയാൻ കഴിയില്ലെങ്കിലും.. അതിനുള്ള പരിഹാരം ഇതല്ലായിരുന്നു.

വർക്കല, കക്കോട്ടുമുക്ക്, വട്ടവിളയില്‍ പരേതരായ  ശ്രീ ശ്രീധരന്‍റേയും  ശ്രീമതി  വിജയിനിയുടേയും മകന്‍ ശ്രീ .ദിലീപ്          ...
10/08/2026

വർക്കല, കക്കോട്ടുമുക്ക്, വട്ടവിളയില്‍ പരേതരായ ശ്രീ ശ്രീധരന്‍റേയും ശ്രീമതി വിജയിനിയുടേയും മകന്‍ ശ്രീ .ദിലീപ് ഇന്ന് (10.08.2026) രാവിലെ മരണമടഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു
ആദരാഞ്ജലികൾ.

ആകെ കുഴപ്പ6 ആയല്ലോ.
10/08/2026

ആകെ കുഴപ്പ6 ആയല്ലോ.

ദേശീയ കൈത്തറി ദിനത്തിന് മുന്നോടിയായി യുവാക്കളോട് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇൻസ്റ്റാഗ്രാമിലൂടെ പു...
07/08/2026

ദേശീയ കൈത്തറി ദിനത്തിന് മുന്നോടിയായി യുവാക്കളോട് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇൻസ്റ്റാഗ്രാമിലൂടെ പുതിയ റീൽ പങ്കുവെച്ച അദ്ദേഹം, കൈത്തറി വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള "ഗെറ്റ് റെഡി വിത്ത് മി" ട്രെൻഡിംഗ് വീഡിയോകൾ ചെയ്യാൻ യുവാക്കളോട് അഭ്യർത്ഥിച്ചു. പ്രാദേശിക കൈത്തറി തൊഴിലാളികളെ പിന്തുണയ്ക്കാനും പരമ്പരാഗത വസ്ത്രധാരണ രീതി പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 👕

ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തെ ജനങ്ങൾ ഒന്നിച്ച സ്വാതന്ത്ര്യ സമരത്തിലെ സ്വദേശി പ്രസ്ഥാനം ആരംഭിച്ച ദിവസമാണ് ഓഗസ്റ്റ് ഏഴ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വാരം നമ്മൾ ആഘോഷിച്ച ഫ്രണ്ട്ഷിപ്പ് ഡേ പോലെയുള്ള അതേ ആവേശത്തോടെ തന്നെ ദേശീയ കൈത്തറി ദിനവും പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷമാക്കണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 🇮🇳

നമ്മുടെ പാരമ്പര്യത്തെയും കൈത്തറി തൊഴിലാളികളുടെ അധ്വാനത്തെയും ബഹുമാനിക്കാനുള്ള മികച്ചൊരു അവസരമാണിതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കൈത്തറി വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് വീഡിയോകൾ പങ്കുവെച്ച് മറ്റുള്ളവർക്കും ഇതിലേക്ക് പ്രചോദനമാകാൻ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഈ ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ✨

ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ ചൂടും തണുപ്പമേറ്റ് താമസിച്ചിരുന്ന മലയാളിയെ മരിച്ച നിലയിൽ ക...
06/08/2026

ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ ചൂടും തണുപ്പമേറ്റ് താമസിച്ചിരുന്ന മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ(54) ആണ് മരിച്ചത്. കഴിഞ്ഞദിവസം (ഓഗസ്റ്റ് 3) വൈകിട്ട് അഞ്ചിനായിരുന്നു മരണം.

എന്നാൽ പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. രാത്രി ഒൻപതോടെ ആരോ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ആംബുലൻസിൽ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് കൊണ്ടുപോയി. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന്റെ ഭാരമുണ്ടായിരുന്നു ഷാജഹാന്റെ ജീവിതത്തിന്. 26 വർഷം മുൻപ് സൗദി അറേബ്യയിലെത്തിയ അദ്ദേഹം ഡ്രൈവറായി 10 വർഷത്തോളം ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഏഴ് വർഷം മുൻപ് യുഎഇയിലേക്ക് വന്നു.

എന്നാൽ സൗദിയിലായിരുന്നപ്പോഴും യുഎഇയിലെത്തിയ ശേഷവും സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ അദ്ദേഹം തയാറായില്ല. മകൾ തസ്നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹ മംഗളകർമങ്ങൾക്ക് പോലും ഷാജഹാൻ നാട്ടിലേക്ക് പോയില്ല.

ഷാർജയിലെ സൗദി പള്ളിക്കടുത്തുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിലായിരുന്നു നിരാലംബരായ മറ്റ് അനേകം പ്രവാസികളിലൊരാളായി കുറേക്കാലമായി ഷാജഹാന്റെ ജീവിതം. പള്ളിയിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റി, ആരെങ്കിലും കാരുണ്യത്തോടെ വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ച് അദ്ദേഹം ദിവസങ്ങൾ തള്ളി നീക്കി. കടുത്ത പ്രമേഹബാധിതനായിരുന്നെങ്കിലും മരുന്നുകൾ കഴിക്കാൻ പോലും കൂട്ടാക്കിയില്ല.

ഷാർജയിലെ ഇൻഷുറൻസ് കമ്പനി ജീവനക്കാരിയും സാമൂഹികപ്രവർത്തകയുമായ കരുനാഗപ്പള്ളി സ്വദേശി മായയുടെ ഓർമകളിലും ഷാജഹാന്റെ നിശബ്ദ സാന്നിധ്യമുണ്ട്. കുറച്ചുകാലം മുൻപ് കുടുംബത്തോടൊപ്പം റോളയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് മായ ഷാജഹാനെ ആദ്യമായി കാണുന്നത്. വിശന്നു തളർന്നിരുന്ന അയാൾക്ക് അന്ന് മായ ഭക്ഷണം വാങ്ങി നൽകി. പിന്നീട് പലപ്പോഴും ഭക്ഷണമെത്തിച്ചു കൊടുത്തു.

സ്വന്തം കാര്യങ്ങൾ ആരോടും പറയാൻ ഇഷ്ടപ്പെടാതിരുന്ന ഷാജഹാൻ ഒരിക്കൽ ഭാര്യ ഷൈലജയുടെ ഫോൺ നമ്പർ മായക്ക് കൈമാറി. തുടർന്ന് മായ നാട്ടിലേക്ക് വിളിച്ച് ഷൈലജയോടും മകൾ തസ്നിയോടും സംസാരിച്ചു. അന്ന് സൗദിയിലുണ്ടായിരുന്ന മകൻ ആഷിഖ് മായയെ വിളിച്ച് സംസാരിച്ചു. അപ്പോഴൊക്കെയാണ് കണ്ണീരണിയിക്കുന്ന ആ ജീവിത കഥ പുറത്തറിയുന്നത്. വർഷങ്ങളായി ഭർത്താവ് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ജീവിക്കാൻ മാർഗമില്ലാതെ കഷ്ടപ്പെടുകയാണെന്നും ഷൈലജ പറഞ്ഞു.

മാത്രവുമല്ല, ഷാജഹാന് യുഎഇയിലേക്ക് വരാൻ വേണ്ടി ഉണ്ടായ കടബാധ്യതകൾ വീട്ടാൻ നെട്ടോട്ടമോടുകയായിരുന്നു ആ കുടുംബം. യുഎഇ ഡ്രൈവിങ് ലൈസൻസുള്ള താങ്കൾക്ക് വീണ്ടും ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിച്ചുകൂടെ എന്ന് മായ സ്നേഹത്തോടെ ചോദിച്ചെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. അതിനുശേഷം തന്റെ മുന്നിൽപ്പെടാതെ മാറിനടക്കാനായിരുന്നു ഷാജഹാന്റെ ശ്രമമെന്ന് മായ മനോരമ ഓൺലൈനിനോട് പറഞ്ഞു.

പാർക്കിനടുത്ത് താമസിക്കുന്ന മായയുടെ ഒരു കൂട്ടുകാരിയാണ് പാർക്കിൽ ഒരു മലയാളി മരണപ്പെട്ടതായും മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നതായും അറിയിച്ചത്. കേട്ടപാടെ സംശയം തോന്നിയ മായ, പണ്ട് ഷൈലജയെ വിളിച്ച ഫോൺ നമ്പർ തിരിഞ്ഞുപിടിച്ച് നാട്ടിലേക്ക് വിളിച്ച് കാര്യമന്വേഷിക്കുകയായിരുന്നു. തുടർന്ന് പാസ്‌പോർട്ട് കോപ്പിയും പഴയ ഫോട്ടോയും അയച്ചുകൊടുത്താണ് മരിച്ചത് ഷാജഹാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ഷാജഹാന്റെ മരണം സ്ഥിരീകരിച്ചതു മുതൽ നാട്ടിലുള്ള മകൾ തസ്നിം കരച്ചിൽ നിർത്തിയിട്ടില്ലെന്ന് മായ പറഞ്ഞു. ഏഴ് വർഷം മുൻപാണ് വാപ്പയെ അവസാനമായി കണ്ടത്. അതിൽപ്പിന്നെ ഒന്നു ഫോണിൽ പോലും സംസാരിച്ചിട്ടില്ല. ഞാനദ്ദേഹത്തിന്റെ മകളല്ലേ. അവസാനമായി എനിക്ക് ആ മുഖമൊന്നു കാണണം. ദയവു ചെയ്ത് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം അവിടുത്തെ സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും ചെയ്തുതരണം- തസ്നിമിന്റെ അഭ്യർഥനയ്ക്ക് കണ്ണീരിന്റെ നനവ്.

പ്രവാസത്തിന്റെ ഏതോ നിഗൂഢമായ മുറിവുകൾ ഉള്ളിലൊതുക്കി ആരും അറിയാതെ പോയ ആ പ്രവാസി ഒടുവിൽ മടങ്ങുകയാണ്; വിധി ബാക്കിവച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകാതെ.

വർക്കല​വാച്ചർമുക്ക് അപ്പി അമ്മ ഭവനിൽ കമലമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊച്ചുവേലു പിള്ള. മക്കൾ: പത്മകുമാരി, അജയക...
02/08/2026

വർക്കല
​വാച്ചർമുക്ക് അപ്പി അമ്മ ഭവനിൽ കമലമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊച്ചുവേലു പിള്ള. മക്കൾ: പത്മകുമാരി, അജയകുമാർ (റിട്ട. അധ്യാപകൻ, വർക്കല ഗവ. മോഡൽ എച്ച്എസ്എസ്), കെ ജയപ്രകാശ് (റിട്ട. റെയിൽവേ), സിന്ധു. മരുമക്കൾ: കെ വിജയധർമദാസ് (റിട്ട. സിവിൽ സപ്ലൈസ്), ജെ എസ് ലാലി, ജി എൽ സന്ധ്യ, കെ ജയകുമാർ (സിആർപിഎഫ്).

ഒരറിവും ചെറുതല്ല....
31/07/2026

ഒരറിവും ചെറുതല്ല....

ഫണ്ട് എവിടെ സർക്കാരേ ?തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഫണ്ട് നൽകാത്തതിലും, മുൻ ഗവൺമെന്റ് ബഡ്ജറ്റിൽ അനുവദിച്ച തുക വെട്ട...
30/07/2026

ഫണ്ട് എവിടെ സർക്കാരേ ?

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഫണ്ട് നൽകാത്തതിലും, മുൻ ഗവൺമെന്റ് ബഡ്ജറ്റിൽ അനുവദിച്ച തുക വെട്ടി കുറച്ചതിലും പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത വർക്കലയിലെ കൗണ്സിലർമാർ
നമ്മുടെ നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒന്നായി ഒരുമിച്ച് മുന്നോട്ട്...

വർക്കല നഗരസഭ കർക്കിടവാവ്,SABB പ്രവർത്തനങ്ങളുടെ ഭാഗമായി KSWMPയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ എല്ലാ വാർഡുകളിലും മാലിന്യമുക്തം...
30/07/2026

വർക്കല നഗരസഭ കർക്കിടവാവ്,SABB പ്രവർത്തനങ്ങളുടെ ഭാഗമായി KSWMPയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ എല്ലാ വാർഡുകളിലും മാലിന്യമുക്തം രോഗമുക്തം 2026 ക്യാമ്പയിന്റെ ഭാഗമായി 30/07/2026 മുതൽ 01/08/2026 വരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായുള്ള അനൗൺസ് വാഹനം ഇന്ന് രാവിലെ 8.00 മണിക്ക് നഗരസഭയിൽ ബഹു.ചെയർപേഴ്സൺ ഫ്ലാഗ് ഓഫ് ചെയ്തു,.

ഉത്തരവാദിത്വമുള്ള പ്രതിപക്ഷം അംഗങ്ങളിൽ ചിലർ മാത്രം പങ്കെടുത്തു.
ആചാര സംരക്ഷണം എന്ന മുറവിളി ആളുകളെ കാണാനേ ഇല്ല.

Address

Railway Station
Varkala
695141

Website

Alerts

Be the first to know and let us send you an email when V4 Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share