Lyna News Media

Lyna News Media VALKALAM NEWS MEDIA

06/09/2021
കോവിഡ്: പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾകോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്ന്(28 ജൂലൈ) അർധരാത്രി മുതൽ ഒരാഴ്ച ജില്...
28/07/2021

കോവിഡ്: പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾ
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്ന്(28 ജൂലൈ) അർധരാത്രി മുതൽ ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെ ബി വിഭാഗത്തിലും 10 മുതൽ 15 വരെ സി വിഭാഗത്തിലും 15നു മുകളിൽ ഡി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം കോർപ്പറേഷൻ ബി വിഭാഗത്തിലാണ്.

മുനിസിപ്പാലിറ്റികൾ

ആറ്റിങ്ങൽ - ബി
നെയ്യാറ്റിൻകര - ബി
നെടുമങ്ങാട് - ഡി
വർക്കല - ഡി

പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ

ഡി കാറ്റഗറി

പുല്ലമ്പാറ
തൊളിക്കോട്
ചിറയിൻകീഴ്
കരവാരം
വക്കം
പുളിമാത്ത്
മടവൂർ
അഴൂർ
ഇടവ
മംഗലപുരം

സി കാറ്റഗറി

വിളപ്പിൽ
നാവായിക്കുളം
മണമ്പൂർ
കടയ്ക്കാവൂർ
ആനാട്
കൊല്ലയിൽ
തിരുപുറം
പഴയകുന്നുമ്മേൽ
കിളിമാനൂർ
ചെമ്മരുതി
വെമ്പായം
പനവൂർ
പെരുങ്കടവിള
ഇലകമൺ
പള്ളിച്ചൽ
നെല്ലനാട്
കഠിനംകുളം
കുറ്റിച്ചൽ
അണ്ടൂർക്കോണം
വെള്ളനാട്
വിളവൂർക്കൽ
പൂവാർ
മുദാക്കൽ
പൂവച്ചൽ

ബി കാറ്റഗറി

കോട്ടുകാൽ
ബാലരാമപുരം
നന്ദിയോട്
കിഴുവിലം
അതിയന്നൂർ
പാറശാല
കല്ലിയൂർ
കരകുളം
ഒറ്റശേഖരമംഗലം
പോത്തൻകോട്
വെട്ടൂർ
കാഞ്ഞിരംകുളം
കാട്ടാക്കട
വാമനപുരം
വെങ്ങാനൂർ
മാണിക്കൽ
വെള്ളറട
ചെറുന്നിയൂർ
അരുവിക്കര
മലയിൻകീഴ്
കരുംകുളം
കള്ളിക്കാട്
ചെങ്കൽ
വിതുര
മാറനല്ലൂർ
പള്ളിക്കൽ
നഗരൂർ
പെരിങ്ങമ്മല
പാങ്ങോട്
ഒറ്റൂർ

എ കാറ്റഗറി

കാരോട്
അമ്പൂരി
ആര്യങ്കോട്
ആര്യനാട്
കല്ലറ
കുന്നത്തുകാൽ
ഉഴമലയ്ക്കൽ
കുളത്തൂർ
അഞ്ചുതെങ്ങ്

നിയന്ത്രണങ്ങൾ ഇങ്ങനെ

** എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫിസുകൾ 50% ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം. അവശ്യ സർവീസ് വിഭാഗങ്ങൾ ഡി കാറ്റഗറിയിലെ പ്രദേശങ്ങളിലടക്കം പൂർണ രീതിയിൽ പ്രവർത്തിക്കണം. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കേണ്ട ജീവനക്കാർ എല്ലാ ദിവസവും ഓഫിസിലെത്തണം.

** ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കാം. ജൂലൈ 31, ഓഗസ്റ്റ് 01 തീയതികളിൽ അവധിയായിരിക്കും.

** എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

** എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താവുന്നതാണ്.

** എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.

** മറ്റു ദിവസങ്ങൾക്കു പുറമേ എ, ബി, സി കാറ്റഗറികളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കു മാത്രമായി പ്രവർത്തിക്കാവുന്നതാണ്. മറ്റു ദിവസങ്ങളിൽ ആളുകളുടെ തിരക്ക് പൂർണമായി ഒഴിവാക്കണം. 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിൽ ഒരുക്കണം. ആവശ്യമെങ്കിൽ കടകളുടെ പുറത്ത് ക്യൂ സംവിധാനമൊരുക്കണം.

** ജൂലൈ 31, ഓഗസ്റ്റ് 01 (ശനി, ഞായർ ദിവസങ്ങളിൽ) സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.

** കാറ്റഗറി ഡി-ൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.

** കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.

* എ, ബി വിഭാഗങ്ങളിൽവരുന്ന പ്രദേശങ്ങളിൽ മെഡിക്കൽ ഓഫിസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, അതതു പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒമാർ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് പരിശോധന, കോൺടാക്റ്റ് ട്രേസിങ്, ക്വാറന്റൈൻ തുടങ്ങിയവ ശക്തമാക്കണം.

* ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഓട്ടോ റിക്ഷകൾ ഡ്രൈവർക്കുപുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.

* മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.

* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റസ്റ്ററന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.

* എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകൾ, ഇൻഡോർ സ്‌പോർട്‌സ് എന്നിവ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായൂ സഞ്ചാരമുള്ള സ്ഥലങ്ങളിൽ ഒരേ സമയം പരമാവധി 20 പേരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

* എ, ബി, സി വിഭാഗങ്ങളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.

* എ,ബി കാറ്റഗറി പ്രദേശങ്ങളിൽ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ മുടിവെട്ടുന്നതിനു മാത്രമായി തുറക്കാം.

* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ളവയ്ക്കു പുറമേ ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ എന്നിവ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ തുറക്കാം.

* കർശന കോവിഡ് മാനദണ്ഡങ്ങളോടെ സിനിമ ഷൂട്ടിങ് അനുവദിക്കും.

* ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരോ കോവിഡ് മുക്തരോ മാത്രമേ കഴിയുന്നതും കടകളും മറ്റു സ്ഥാപനങ്ങളും സന്ദർശിക്കാവൂ എന്നതിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധവയ്ക്കണം.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.94. 28th July 2021ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ...
28/07/2021

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.94.

28th July 2021

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 87.94 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്.

85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. റെക്കോർഡ് വിജയശതമാനമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. 3,28,702 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഓപൺ സ്‌കൂൾ വിഭാഗത്തിൽ 53 ആണ് വിജയശതമാനം. 25,293 വിദ്യാർഥികൾ വിജയിച്ചു.

48,383 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. 91.11 ശതമാനമാണ് ജില്ലയിലെ വിജയ ശതമാനം. വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്.

136 സ്‌കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് 80.4 ശതമാനവും കൊമേഴ്‌സ് 89.13, ടെക്‌നിക്കൽ 83.39, കലാമണ്ഡലം 89.33, സർക്കാർ സ്‌കൂൾ 80.02. എയ്ഡസ് 90.37 ശതമാനവും വിജയം കരസ്ഥമാക്കി. അടുത്ത മാസം 11 മുതൽ സേ പരീക്ഷ എഴുതാം.

lyna news media
28/07/2021

lyna news media

12/04/2017
29/12/2016
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍
09/04/2016

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍

Address

Varkala
695141

Telephone

+917907565953

Website

Alerts

Be the first to know and let us send you an email when Lyna News Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lyna News Media:

Share