Varkala News

Varkala News Official Page

07/05/2025

രാജ്യത്തിനൊപ്പം ഏത് സാഹചര്യവും നേരിടാൻ സിവിൽ ഡിഫെൻസ്, ഫയർ ഫോഴ്സ്, പോലീസ് സംയുക്തമായി വർക്കലയിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ

ദേശീയ ജല പാതയുടെ ലാൻഡിംഗ് പോയിന്റ്റുകളിൽ ഒന്നായ ചിലക്കൂർ വള്ളക്കടവിനും ചിലക്കൂർ കടലിനും( ദേശീയ ജല പാതക്ക്) വളരെ അടുത്തായ...
04/04/2025

ദേശീയ ജല പാതയുടെ ലാൻഡിംഗ് പോയിന്റ്റുകളിൽ ഒന്നായ ചിലക്കൂർ വള്ളക്കടവിനും ചിലക്കൂർ കടലിനും( ദേശീയ ജല പാതക്ക്) വളരെ അടുത്തായി 12.5 സെന്റ് പുരയിടം വില്പനക്ക്. വളരെ വേഗം ടൂറിസം ഡെവലപ്പ് ആകുന്ന ഈ ഭാഗത്ത് വളരെ വിലക്കുറവിൽ ഹോം സ്റ്റേ / റിസോർട്ട് എന്നീ സംരംഭങ്ങൾക്ക് പറ്റിയ ഭൂമി സ്വന്തമാക്കാൻ വളരെ വേഗം വിളിക്കുക : 9895796663

ലഹരിക്കെതിരായ പോരാട്ടം നിർണായക ഘട്ടത്തിൽ  വി ജോയി എം എൽ എകേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്...
23/03/2025

ലഹരിക്കെതിരായ പോരാട്ടം നിർണായക ഘട്ടത്തിൽ വി ജോയി എം എൽ എ

കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി അഡ്വ. വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരായ പോരാട്ടം നിർണ്ണായക ഘട്ടത്തിലാണെന്നും വീടുകൾക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളെക്കാൾ കൂടുതലാണ് ഇന്ന് സ്വന്തം വീടുകൾക്കുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ എന്നും സ്കൂളുകളിൽ വിദ്യാർത്ഥിരാഷ്ട്രീയം നിരോധിച്ചതിനെ തുടർന്ന് സ്കൂളുകളിൽ വിവിധ ഗ്യാങ്ങുകൾ രൂപപ്പെട്ട് അരാഷ്ട്രീയതയും സംഘർഷങ്ങളും വർധിച്ചുവെന്നും ഇതിൻമേൽ ശരിയായ സുരക്ഷാ നടപടികളും ബോധവൽക്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും വി ജോയി പറഞ്ഞു. രക്ഷകർത്താക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട കാലഘട്ടമാണ് നിലവിലുള്ളതെന്നും ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരികയാണെന്നും വി ജോയി എം എൽ എ പറഞ്ഞു.

സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ ജനപ്രതിനിധികൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ ഉള്ളവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.സംവാദത്തില്‍ ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച നടന്നത്.കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംവാദത്തിൽ പങ്കെടുത്തവർ നിർദ്ദേശിച്ചത്. പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനുംപോലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിധികളുണ്ടെന്നും .ഗൃഹനാഥന്‍മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. പ്രശസ്ത സൈക്യാട്രിസ്റ്റും കൊല്ലം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവിയുമായ ഡോ. മോഹൻ റോയ് വിഷയാവതരണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരൻ മോഡറേറ്റർ ആയിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, കെപിഒഎ സംസ്ഥാന പ്രസിഡന്റ്‌ ആർ പ്രശാന്ത്,തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്ത്, ജില്ലാ സെക്രട്ടറി ആർ. കെ ജ്യോതിഷ്, കെ പി എ റൂറൽ ജില്ലാ സെക്രട്ടറി വിനു ജി വി, സ്കൂൾ പ്രിൻസിപ്പൽ അന്നപൂർണ്ണ, വൈസ് പ്രിൻസിപ്പൽ ജ്യോതിലാൽ ബി, പി ടി എ പ്രസിഡന്റ്‌ അഡ്വ.ബി കെ ജോസ്, കെപിഎ ജില്ലാ കമ്മിറ്റി അംഗം ലിജോ ടോം ജോസ്,എസ് എം സി ചെയർപേഴ്സൺ ഷിജിമോൾ ഷാജഹാൻ, എൻ എസ് എസ് കൺവീനർ എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ലഹരിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃകാപരമായ ബോധവത്കരണ ക്ലാസിനെ കുറിച്ച് പ്രശംസിച്ചാണ് പങ്കെടുത്തവര്‍ മടങ്ങിയത്.

"ഇനി ഹാപ്പിയായി ചിരിക്കാം....അതും പോക്കറ്റ് കാലിയാകാതെ."ദന്ത ചികിത്സ രംഗത്ത് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള VAARKS HAPPY...
23/03/2025

"ഇനി ഹാപ്പിയായി ചിരിക്കാം....അതും പോക്കറ്റ് കാലിയാകാതെ."
ദന്ത ചികിത്സ രംഗത്ത് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള VAARKS HAPPY SMILE മൾട്ടി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക് (,ഗവ. ഹയർ സെക്കന്ററി സ്കൂളിന് സമീപം, ടെംപിൾ റോഡ്, വർക്കല) നിങ്ങൾക്കായി നിരവധി പ്രമുഖ ഡെന്റൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി പ്രവർത്തനം തുടരുന്നു.
വിശദ വിവരങ്ങൾക്കായി വിളിക്കുക: 8590338744

വർക്കലയിലും ചിറയിൻകീഴിലും ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചുവർക്കല : വ്യത്യസ്ത ട്രെയിനപകടങ്ങളിൽ രണ്ട് മരണം. ചിറയിൻകീഴും വർക്...
23/03/2025

വർക്കലയിലും ചിറയിൻകീഴിലും ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചു

വർക്കല : വ്യത്യസ്ത ട്രെയിനപകടങ്ങളിൽ രണ്ട് മരണം. ചിറയിൻകീഴും വർക്കലയിലും ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചു.വർക്കല കരുനിലക്കോട് സ്വദേശി സുഭദ്രയാണ് വർക്കലയിൽ മരിച്ചത്. ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം.

കരുനിലക്കോട് നാലാം വാർഡിൽ താസിക്കുന്ന സുഗുണന്റെ ഭാര്യ സുഭദ്ര (53) ആണ് മരണപെട്ടത്. എൽ ഐ സി വർക്കല മുൻ സ്വീപ്പർ ജീവനക്കാരി ആണ്.

ചിറയിൻകീഴിൽ താമ്പ്രം എക്സ്പ്രസ് ഇടിച്ചാണ് അടുത്ത അപകടത്തിൽ സ്ത്രീ മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

22/03/2025

വേനൽ മഴ എത്തി.. ദേശീയ പാത പാരിപ്പള്ളിയിൽ റോഡ് തോടായി. വിശാലമായ കുളി പാസാക്കി യുവാവ് വൈറൽ വീഡിയോ...

സാമൂഹ്യക്ഷേമത്തിനും ധര്‍മ്മപ്രചരണത്തിനും പ്രത്യേക ഊന്നല്‍  ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിനു 215 കോടിയുടെ ബഡ്ജറ്റ്ശ്രീന...
22/03/2025

സാമൂഹ്യക്ഷേമത്തിനും ധര്‍മ്മപ്രചരണത്തിനും പ്രത്യേക ഊന്നല്‍
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിനു 215 കോടിയുടെ ബഡ്ജറ്റ്

ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിന്‍റെ വിശേഷാല്‍ പൊതുയോഗം ഇന്നലെ (മാര്‍ച്ച് 21) ശിവഗിരി മഠത്തില്‍ ചേര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് ഏകകണ്ഠേന പാസാക്കി. 215 കോടി രണ്ടുലക്ഷം രൂപ വരവും 214 കോടി പതിനെട്ട് ലക്ഷം രൂപ ചെലവും 84 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ധര്‍മ്മസസംഘം ട്രസ്റ്റ് ജനറള്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ചത്.

നമ്മുടെ രാജ്യത്തും ആഗോളതലത്തില്‍തന്നെയും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളില്‍ കാര്യമായ അഭിവൃദ്ധിയും ശാസ്ത്രരംഗത്ത് വലിയ മുന്നേറ്റവും ഉണ്ടാകുന്നുവെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യരില്‍ മനുഷ്യത്വം ദുര്‍ബലപ്പെട്ടുവരുന്ന കാഴ്ച വ്യാപകമായിത്തീരുകയാണ്. ഇത് ലോകത്തിന്‍റെ ശാന്തിയേയും ഭദ്രതയേയും സ്വാതന്ത്ര്യത്തേയും കെടുത്തുമെന്നതിനു തെളിവാണ് പല രാജ്യങ്ങളിലും ഇന്നു കാണുന്ന കൂട്ട പലായനങ്ങള്‍. അതിനാല്‍ ഗുരുദേവന്‍റെ വിശ്വമാനവ ദര്‍ശനം സമസ്ത തലങ്ങളിലും എത്തേണ്ടതുണ്ടെന്നു സ്വാമി പറഞ്ഞു. ഈ ബഡ്ജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 45.4 കോടിയും, സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി 5.78 കോടിയും, ആതുരസേവനരംഗത്തിന്‍റെ വളര്‍ച്ചക്കും കാര്യക്ഷമതക്കുമായി 70.8 കോടിയും, കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 2.14 കോടിയും ഗുരുധര്‍മ്മപ്രചരണത്തിനായി 11.6 കോടിയും രൂപയാണ് വകയിരുത്തിയിട്ടുളളത്. ഈയടുത്ത് സമാധി പ്രാപിച്ച ധര്‍മ്മസംഘം ട്രസറ്റിലെ മുതിര്‍ന്ന അംഗങ്ങളായിരുന്ന സ്വാമി സുഗുണാനന്ദയ്ക്കും സ്വാമി വിദ്യാനന്ദയ്ക്കും പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച യോഗത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞത പ്രകാശിപ്പിച്ചു.

19/03/2025

വ്യാപാരികളുടെ ശക്തി തെളിയിച്ച പ്രകടനവും ധർണ്ണയും വർക്കലയിൽ

12/03/2025

ശ്രദ്ധിക്കുക......

ആറ്റുകാല്‍ പൊങ്കാല – 2025 തിരുവനന്തപുരം നഗരത്തിലെ
ഗതാഗത - പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍

13.03.2025തീയതി ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗര ത്തിൽ 12.03.2025 ഉച്ചയ്ക്ക് 01.00 മണിമുതൽ 13.03.2025 തീയതി വൈകുന്നേരം 08.00 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

12.03.2025 ഉച്ചയ്ക്ക് 01.00 മണി മുതൽ 13.03.2025 വെകിട്ട് 08.00 മണി വരെ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ കണ്ടയിനർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ല.

നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍

12.03.2025, 13.03.2025 എന്നീ തീയതികളിൽ ആറ്റുകാൽ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ
• കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്.
• അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ് ,
• അട്ടക്കുളങ്ങര - കമലേശ്വരം റോഡ്,
• കമലേശ്വരം - വലിയപള്ളി റോഡ്,
• കൊഞ്ചിറവിള - ആറ്റുകാൽ റോഡ്.
• ചിറമുക്ക് -ഐരാണിമുട്ടം റോഡ് .
• കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ്,
• അട്ടക്കുളങ്ങര- ഈഞ്ചക്കൽ റോഡ് .
• വെട്ടിമുറിച്ച കോട്ട - പടിഞ്ഞാറേകോട്ട റോഡ്,
• മിത്രാനന്ദപുരം - ശ്രീകണ്ഠേശ്വരം,
• പഴവങ്ങാടി - സെൻട്രൽ തിയേറ്റർ റോഡ്,
• പഴവങ്ങാടി - എസ്. പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്.
• മേലേ പഴവങ്ങാടി - പവർഹൗസ് റോഡ്.
• തകരപ്പറമ്പ് റോഡ്,
• ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്.
• കൈതമുക്ക് വഞ്ചിയൂർ റോഡ്,
• വഞ്ചിയൂർ - പാറ്റൂർ റോഡ്,
• വഞ്ചിയൂർ - നാലുമുക്ക് റോഡ്,
• ഉപ്പിടാംമൂട് - ചെട്ടിക്കുളങ്ങര- ഓവർ ബ്രിഡ്‌ജ് റോഡ്,
• കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്,
• ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്,
• ചിറമുക്ക് ചെക്കിട്ടവിളാകം - കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.ടി പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എം.ജി റോഡുകളിലോ ഒരു കാരണവശാലും പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പ് കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകൾ വിലയേറിയ ടൈലുകൾ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ ഫുട്പാത്തുകളിൽ അടുപ്പുകൾ കൂടുവാൻ പാടുള്ളതല്ല. തീപിടുത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകൾക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. വഴിവക്കിലും പുട്‌പാത്തിലും വാഹന, കാൽനടയാത്രയ്ക്ക് തടസ്സുമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങൾ അനുവദിക്കുന്നതല്ല. റോഡുകളിൽ ആംബു‌ലൻസ്, ഫയർ ഫോഴ്സ്. പോലീസ്. മറ്റ് അവശ്യ സർവീസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നു പോകുന്ന തിനുള്ള ആവശ്യമായ വഴിസൗകര്യം നൽകി മാത്രമേ പൊങ്കാല അടുപ്പുകൾ വയ്ക്കാൻ പാടുള്ളൂ.

പൊങ്കലയർപ്പിച്ചു മടങ്ങുന്ന ഭക്തജനങ്ങൾക്ക് ലഘുപാനീയങ്ങൾ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡിൽ നിന്നും മാർഗ്ഗതടസ്സം വരാത്ത രീതിയിൽ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കി നിർത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതൽ വാഹനങ്ങൾ ഇതിലേക്ക് നിർത്തുവാനും പാടുള്ളതല്ല.

പാര്‍ക്കിംഗ് സ്ഥലങ്ങള്‍
പൊങ്കാല അർപ്പിക്കുന്നതിനായി ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങൾ ചുവടെ ചേര്‍ത്തിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

* കരമന കൽപാളയം മുതൽ നിറമൺകര പട്രോൾ പമ്പ് ഭാഗം വരെ റോഡിൻറെ ഇടതുവശം
* ഐരാണിമുട്ടം ഹോമിയോ കോളേജ്,
* ഐരാണിമുട്ടം റിസർച്ച് സെന്റർ
* ഗവ. കാലടി സ്കൂൾ ഗ്രൗണ്ട്
* മാഞ്ഞാലിക്കുളം ഗ്രൗണ്ട്.
* വലിയപള്ളി പാർക്കിംഗ്
* ചിറപ്പാലം ഗ്രൗണ്ട്
* നിറമൺകര എൻ. എസ്. എസ് കോളേജ് ഗ്രൗണ്ട്,
* പാപ്പനംകോട് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്,
* കൈമനം ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് കോമ്പൗണ്ട്
* ദർശന ആഡിറ്റോറിയം, പാപ്പനംകോട്
* ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട്, പാപ്പനംകോട്
* നേമം വിക്ടറി സ്കൂൾ ഗ്രൗണ്ട്.
* പുന്നമൂട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ട്
* പാപ്പനംകോട് എസ്റ്റേറ്റ്
* തിരുവല്ലം ബി. എൻ.വി സ്കൂൾ ഗ്രൗണ്ട്
* തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിംഗ് ഗ്രൗണ്ട് -1
* തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിംഗ് ഗ്രൗണ്ട് -2
* എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി
* മായംകുന്ന്, കോവളം ബിച്ച്
* വി.പി.എസ് മലങ്കര എച്ച്.എസ്.എസ്, വെങ്ങാനൂർ ക്രിക്കറ്റ് ഗ്രൗണ്ട്
* കോട്ടപ്പുറം സെന്റ് മേരീസ് സ്കൂൾ
* തൈയ്ക്കാട് സംഗീത കോളേജ്,
* പൂജപ്പുര ഗ്രൗണ്ട്,
* പൂജപ്പുര എൽ. ബി. എസ് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്,
* വഴുതക്കാട് PTC ഗ്രൗണ്ട്,
* ടാഗോർ തിയറ്റർ കോമ്പൗണ്ട്,
* കവടിയാർ സാൽവേഷൻ ആർമി സ്കൂൾ,
* കേരളാ യൂണിവേഴ്സിറ്റി ഓഫീസ്,
* വഴുതക്കാട് വിമൻസ് കോളേജ്,
* സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്,
* ജിമ്മി ജോർജ് സ്റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം,
* മ്യൂസിയം വാട്ടർ അതോറിറ്റി കോമ്പൗണ്ട്
* വേൾഡ് മാർക്കറ്റ്, ആനയറ

പാർക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഡ്രൈവർ/സഹായി ഉണ്ടായിരി ക്കേണ്ടതും, അല്ലാത്ത പക്ഷം വാഹനത്തിൻറെ വിൻഡ് സ്ക്രീനിൽ ഡ്രൈവർ/ സഹായി യുടെ മൊബൈല്‍ ഫോൺ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുമാണ്.

12.03.2025, & 13.03.2025 എന്നീ തീയതികളിലെ ഗതാഗത ക്രമീകരണം

1. ആറ്റിങ്ങൽ ഭാഗത്തു നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ കഴക്കുട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം - പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകേണ്ടതാണ്.
2. പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോരകണ്ടതാണ്.
3. വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകേണ്ടതാണ്.
4. നെയ്യാറ്റിൻകര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം - വിഴിഞ്ഞം -NH ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.

പൊങ്കാലയ്ക്കായി ഭക്ത ജനങ്ങളുമായി 12.03.2025 തീയതി ഉച്ചയ്ക്ക് 2.00 മണി മുതൽ 13.03.2025 വെളുപ്പിന് 2.00 മണി വരെ എത്തുന്ന വാഹനങ്ങൾ

➢ MC റോഡു വഴിയും NH റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കളങ്ങര ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കിള്ളിപ്പാലം വഴിയോ, ഈഞ്ചക്കൽ വഴിയോ പാർക്കിംഗ്സ്ഥലങ്ങളിലേക്ക്പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ: പൂജപ്പുര ഗ്രൌണ്ട്, PTC ഗ്രൌണ്ട്, ആനയറ വേൾഡ് മാർക്കറ്റ്.(ചെറിയ വാഹനങ്ങൾ) :പൂജപ്പുര എൽ.ബി.എസ് ഗ്രൌണ്ട്, സംഗീത കോളേജ്,മാഞ്ഞാലിക്കളം ഗ്രണ്ട്, കേരള യൂണിവേഴ്സിറ്റി ഓഫീസ്)

➢ നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂർക്കട, വട്ടിയൂർക്കാവ് വഴി വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതക്കാട്- മേട്ടുക്കട തമ്പാനൂര്‍ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട്, സാൽ വേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് ,(ചെറിയ വാഹനങ്ങൾ):വിമൻസ് കോളേജ് ,ടാഗോർ തിയേറ്റർ, വാട്ടർ അതോറിറ്റി കോമ്പൌണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഏരിയ)

➢ കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പു‌ര വഴി വരുന്ന വാഹനങ്ങൾ ജഗതി -വിമൻസ് കോളേജ് ജംഗ്ഷൻ വഴിയോ, മേട്ടുക്കട തമ്പാനൂർ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളി ലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൗണ്ട്. സാൽ വേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് (ചെറിയ വാഹനങ്ങൾ):വിമൻസ് കോളേജ് ,ടാഗോർ തിയേറ്റർ . വാട്ടർ അതോറിറ്റി കോമ്പൌണ്ട്. ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഏരിയ)

➢ നെയ്യാറ്റിൻകര ഭാഗത്തു നിന്നും പള്ളിച്ചൽ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കരമന വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ): നീറമൺകര NSS കോളേജ്, പാപ്പനം കോട് എസ്റ്റേറ്റ് ഐരാണിമുട്ടം ഹോമിയോ കോളേജ് റിസർച്ച് സെൻ്റെർ,നീറമൺകര മുതൽ പള്ളിച്ചൽ വരെയുള്ള റോഡിൻ്റെ ഇടതുവശത്ത് ' (ചെറിയ വാഹനങ്ങൾ):പാപ്പനംകോട് SCT എഞ്ചിനീയറിംഗ് കോളേജ്. ചിറപ്പാലം ഗ്രൌണ്ട് ,കാലടി സ്കൂൾ ഗ്രൌണ്ട്)

➢ കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കളങ്ങര യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1,ആനയറ വേൾഡ് മാർക്കറ്റ് ,ചാക്ക മുതൽ കഴക്കൂട്ടം വരെയുള്ള ബൈപ്പാസ് റോഡിൻ്റെ വശങ്ങളിൽ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ (ചെറി യ വാഹനങ്ങൾ):തിരുവല്ലം BNV സ്കൂൾ. ഐരാണിമുട്ടം ഹോമിയോ കോളേജ് . ആനയറ വേൾഡ് മാർക്കറ്റ്)

പൊങ്കാലയ്ക്കായി ഭക്തജനങ്ങളുമായി 13.03.2025 തീയതി വെളുപ്പിന് 2.00 മണി മുതൽ എത്തുന്ന വാഹനങ്ങൾ

● MC റോഡു വഴിയും NH റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും ഓവർ ബ്രിഡ്ജ് ഭാഗത്ത് ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട്, PTC ഗ്രൌണ്ട്,സാൽവേഷൻ ആർമി സ്കൂൾ (ചെറിയ വാഹനങ്ങൾ):കേരള യൂണിവേഴ്സിറ്റി ഓഫീസ്,വാട്ടർ അതോറിറ്റി കോമ്പൌണ്ട്.സെന്റ് ജോസഫ് സ്കൂൾ.

● നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂർക്കട, വട്ടിയൂർക്കാവ് വഴി വരുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട് വഴി മേട്ടുക്കടയിൽ ആൾക്കാരെ ഇറക്കിയ ശേഷം മോഡൽ സ്കൂൾ ജംഗ്ഷൻ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(ചെറിയ വാഹനങ്ങൾ) തമ്പാനൂർ പൊന്നറ പാർ ക്കിന് സമീപം ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) സാൽവേഷൻ ആർമി സ്കൂൾ ചെറിയ വാഹനങ്ങൾ: ടാഗോർ തിയേറ്റർ, സംഗീത കോളേജ്, തൈക്കാട്, സെൻ്റ് ജോസഫ് സ്കൂൾ, കേരളാ യൂണിവേഴ്സിറ്റി ഓഫീസ് ,വാട്ടർ അതോറിറ്റി കോമ്പൌണ്ട്.

● കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന വലിയ വാഹനങ്ങൾ ജഗതി -വിമൻ സ് കോളേജ് ജംഗ്ഷൻ വഴി മേട്ടുക്കടയെത്തി യാത്രക്കാരെ ഇറക്കിയശേഷം പാർ ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതും, (ചെറിയ വാഹനങ്ങൾ)തമ്പാനൂർ പൊന്നറ പാർക്കിന് സമീപം ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട് ചെറിയ വാഹനങ്ങൾ: വിമൻസ് കോളേജ്, PTC.

● നെയ്യാറ്റിൻകര ഭാഗത്തു നിന്നും പള്ളിച്ചൽ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങൾ കരമന ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ) നിറമൺകര NSS കോളേജ്,പാപ്പനംകോട് എസ്റ്റേറ്റ് (ചെറിയ വാഹനങ്ങൾ) പാപ്പനംകോട് SCT എഞ്ചിനീയറിംഗ് കോളേജ്, ദർശന ആഡിറ്റോറിയം പാപ്പനംകോട് ശ്രീരാഗം ആഡിറ്റോറിയം പാപ്പനംകോട്, വിക്ടറി സ്കൂൾ ഗ്രൌണ്ട് നേമം.

● കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും ഈഞ്ചക്കൽ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ) :തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-2, ആനയറ വേൾഡ് മാർക്കറ്റ്. (ചെറിയ വാഹനങ്ങൾ) തിരുവല്ലം BNV സ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളേജ് . ആനയറ വേൾഡ് മാർക്കറ്റ്, എസ്.എഫ്.എസ്‌ സ്കൂൾ, കല്ലുവെട്ടാൻകഴി, മായം കുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂർ.

● കോവളം,വെള്ളായണി ഭാഗങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ തിരുവല്ലം ജംഗ്ഷനിൽ നിന്നും NH ബൈപ്പാസ് വഴി ഈഞ്ചക്കൽ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾ അമ്പലത്തറ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കുമരിചന്ത വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട് 2,ആനയറ വേൾഡ് മാർക്കറ്റ് (ചെറിയ വാഹനങ്ങൾ): തിരുവല്ലം BNV സ്കൂൾ, എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി, മായംകുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂർ.

പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി കൊല്ലം. ആറ്റിങ്ങൽ, ചിറയിൻകീഴ്,വർക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് റോഡിൽ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ആൾസെയിൻസ് -വേളി പെരുമാതുറ വഴിയുള്ള തീരദേശറോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂർ.കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈ ഞ്ചക്കൽ ചാക്ക - കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി വെട്ടുറോഡ് ഭാഗത്തെത്തിയും പോകേണ്ടതാണ്.

പൊങ്കാല ദിവസം എയർപോർട്ടിലേക്ക് പോകേണ്ട യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കേണ്ടതും, തീരദേശ റോഡു വഴി എയർപോർട്ടിലേക്ക് പോകേണ്ടതുമാണ്.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മേൽപ്പറഞ്ഞ തിരുവനന്തപുരം നഗരത്തിലെ പാർക്കിംഗ് വിവരങ്ങളെ കുറിച്ച് അറിയാൻ ചുവടെ കൊടുത്തിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യാവുന്നതുമാണ്.

തിരുവനന്തപുരം സിറ്റി പോലീസിൻറെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.

ഫോൺ നമ്പരുകൾ :- 0471-2558731, 9497930055,

21/02/2025

വർക്കല കണ്ണംബ ജംഗ്ഷനിൽ ചെറിയ പ്ലോട്ട് വിൽപ്പനക്ക്
മൊബൈൽ : 9895796663

അറബിക് കോളേജിലെ കാട്ടാളൻമാർ അറസ്റ്റിൽ കല്ലമ്പലം:  കടുവാ പള്ളിക്കടുത്ത് കെ ടി സി ടി അറബിക് കോളേജ് ഹോസ്റ്റലിൽ  ആൺകുട്ടിയെ ...
20/02/2025

അറബിക് കോളേജിലെ കാട്ടാളൻമാർ അറസ്റ്റിൽ

കല്ലമ്പലം: കടുവാ പള്ളിക്കടുത്ത് കെ ടി സി ടി അറബിക് കോളേജ് ഹോസ്റ്റലിൽ ആൺകുട്ടിയെ തുടർച്ചയായി പ്രകൃതി വിരുദ്ധ ലൈംഗിക പിഢനനത്തിന് ഇരയാക്കി.മൂന്ന് പേർ പോക്സോ കേസിൽ അറസ്റ്റിലായി . അതിൽ ഒരാൾ കോളേജിലെ വൈസ് പ്രൻസിപ്പാൽ ആണ് .നാല് പ്രായ പൂർത്തിയാകാത്ത സീനിയർ ആൺകുട്ടികൾക്കെതിരെയും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്.കുട്ടിയുടെ മതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു..
മുഹമ്മദ് മുഹ്സിൻ , മുഹമ്മദ് ഷമീർ, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്..

Address

Varkala

Alerts

Be the first to know and let us send you an email when Varkala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Varkala News:

Share