
05/06/2025
വാഴക്കാട് വാർത്ത
✍️✍️✍️✍️✍️✍️
*വാഴക്കാട് ഗ്രാമീൺ, സഹകരണ ബാങ്കുകൾക്ക് സമീപത്തെ*
*സ്ലാബില്ലാത്ത കൾവർട്ട് മരണക്കെണി PWD അധികൃതർ സ്ഥലം സന്ദർശിച്ചു*
വാഴക്കാട്:
കേരള ഗ്രാമീൺ ബാങ്കിനും സഹകരണ ബാങ്കിനും മുന്നിലും വശങ്ങളിലുമായി സ്ലാബില്ലാത്ത കൾവർട്ട് അപകട സാധ്യതാ ശ്രദ്ധയിൽ പെട്ട *വിവരാവകാശ പ്രവർത്തകൻ അബുൽ ഗഫാർ ചെറുവട്ടൂർ* ദിവസങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിയിലെ ആദ്യ നടപടിയായി
PWD അധിക്യതർ സ്ഥലം സന്ദർശിച്ചു
അപകടക്കെണി നേരിൽ കണ്ട് ബോധ്യപ്പെട്ടു
*https://chat.whatsapp.com/74eYOL3OrRABJj3XDB3EBn*
കൾവർട്ട് പുനർനിർമിച്ചു ഇരു ഭാഗത്തും കാൽനട യാത്രക്കാർക്ക് സുരക്ഷിത യാത്രക്ക് വഴിയൊരുക്കാൻ ആവശ്യമായ പ്രവർത്തിക്ക് വേണ്ടിയുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചതായി അധികൃതർ അറിയിച്ചു.