Ente Kottayam Live

Ente Kottayam Live Jims Kottayam

കാഞ്ഞിരപള്ളിയും, പാലയും, ചങ്ങനാശേരിയും, പാമ്പാടിയും, കറുകച്ചാൽ, മണിമല, പുതുപ്പള്ളി, മുണ്ടക്കയം, പൊൻകുന്നം, മണർകാട്, വാഴൂർ ഉം ഒക്കെ ഉള്ള നമ്മുടെ സ്വന്തം കോട്ടയം...

06/07/2025

#കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്ബ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ.

http://entekottayamlive.blogspot.com/2025/07/5000.html

*Ente Kottayam Live, Ente Kottayam, Kottayam Live* ലെ കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കുമായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക :---

*https://chat.whatsapp.com/JZwqF8XUZS48IppPKTIWMG*

*Follow Instagram👉*
https://www.instagram.com/entekottayamlive

*Follow Facebook👉*
https://www.facebook.com/entekottayam05

https://www.facebook.com/entekottayamlive

*For Posting Advertisements*
*Send Whatsapp Message*
📱+916282367408

06/07/2025

#തിരുവനന്തപുരം #നെയ്യാര്‍ ഡാമില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 22 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ #കാട്ടാക്കട യില്‍ നിന്ന് നെയ്യാര്‍ ഡാമിലേക്ക് പോകുന്ന ഓര്‍ഡിനറി ബസ്സും ഡാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും തമ്മിലായിരുന്നു അപകടം. ഓവര്‍ടേക്ക് ശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അപകടത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായ വിജയകുമാര്‍ ബസിനുള്ളില്‍ കുടുങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ്, അഗ്നിരക്ഷാസേനാ സംഘം എന്നിവര്‍ ചേര്‍ന്ന് ഏകദേശം ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് വിജയകുമാറിനെ സുരക്ഷിതമായി പുറത്തെടുക്കാന്‍ സാധിച്ചത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള മണിയറവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ വലിയൊരു വിഭാഗവും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റവരാരുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലീസ് നടപടി സ്വീകരിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

06/07/2025

#കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുണ്ടായ ദൗര്‍ഭാഗ്യകരമായ അപകടത്തിൽ മരണപ്പെട്ട പ്രിയപ്പെട്ട ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ബിന്ദുവിന്റെ ഭർത്താവ് ശ്രീ വിശ്രുതൻ, അമ്മ ശ്രീമതി സീതാലക്ഷ്മിയമ്മ, മകന്‍, മകള്‍ എന്നിവരുമായി സംസാരിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു മിത്രാദികളേയും കണ്ടു. സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അർഹമായ എല്ലാം സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

06/07/2025

ജോലിക്കാരറിയാതെ സ്ഥാപനം പൂട്ടി പോകുന്ന ഉടമകളുള്ള ഈ കാലത്ത് നൻമ വറ്റാത്ത ഹൃദയം ഉള്ള വരും ഉണ്ട്. ഇതാണ് നന്മ, 1 ലക്ഷം രൂപ നൽകും, മാസം 5000 രൂപ വച്ച് കുടുംബ ചിലവിനും നൽകും. സഹായവുമായി ബിന്ദു ജോലി ചെയ്ത കടയുടെ ഉടമ ആനന്ദാക്ഷൻ അറിയിച്ചു. എട്ടു വർഷമായി ബിന്ദു ഷിവാസ് സിൽക്സിലാണ് ജോലി ചെയ്തു കൊണ്ടിരുന്നത്. ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലിചെയ് ത സ്ഥാപനത്തിന്‍റെ ഉടമ. #കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ഉണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബിന്ദു ജോലി ചെയ്ത കടയുടെ ഉടമ. കൂടാതെ കുടുംബ ചിലവിനായി മാസം മാസം 5000 രൂപ ബിന്ദുവിന്റെ അമ്മ സീത ലക്ഷ്മിയുടെ അക്കൗണ്ടിൽ കൊടുക്കുമെന്നും കട ഉടമ അറിയിച്ചു. ഈ ലോകത്ത് നല്ല മനുഷ്യരും ഉണ്ട് ❤

05/07/2025

#കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച #തലയോലപ്പറമ്ബ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായമായി 50000 രൂപയും കൈമാറി. ആശുപത്രി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്ബത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. പതിനൊന്നിന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും തീരുമാനം. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും കുടുംബത്തിന് ചെയ്തുകൊടുക്കേണ്ടതൊക്കെ ചെയ്യുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. സംഭവമുണ്ടായപ്പോള്‍ തൊട്ട് ഞാനും വീണ മിനിസ്റ്ററും സൂപ്രണ്ടുമെല്ലാം അവിടെയുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകുന്നത് വരെ അവിടെയുണ്ടായിരുന്നു. ചിലര്‍ ചെയ്യുന്നത് പോലെ ഷോ കാണിക്കേണ്ട സ്ഥലമല്ല. ഇന്നലെ അവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട് - അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

05/07/2025

കേരളത്തില്‍ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട #മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. തിങ്കളാഴ്ച വരെ കേരളത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റു വീശാനുള്ള സാധ്യതയും പ്രവചിക്കുന്നു. ഗംഗാതടത്തില്‍ പശ്ചിമ ബംഗാളിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതല്‍ കർണാടക തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാവുന്നത്. ഇന്ന് വടക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങള്‍, തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ⚠️

05/07/2025

പത്തു ദിവസത്തിനകം ബിന്ദുവിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നൽകും. ചാണ്ടി ഉമ്മൻ. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍' വഴി നല്‍കാമെന്ന് പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുവെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്. അതേസമയം ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. നവനീതിന് താല്‍ക്കാലിക ജോലി നല്‍കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. #കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് #തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും #പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ കളക്ടര്‍ അപകടത്തില്‍ അന്വേഷണം നടത്തുന്നത് യുക്തിരഹിതമാണെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

04/07/2025

#കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായിട്ട് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വരെ തുടങ്ങിയ അതി വിദഗ്ദനായ ഡോക്ടർ ആണ് അദ്ദേഹം. ഓരോ ദിവസവും ചുരുങ്ങിയത് 18 മണിക്കൂർ ആശുപത്രിയിൽ ചിലവഴിക്കുന്ന ആദരണീയനായ ഹൃദയ ശസ്ത്ര്യ ക്രിയ വിദഗ്ദനാണ് ആദരണീയനായ ഈ മിടുക്കനും മനുഷ്യ സ്നേഹിയും ആയ ഈ ഡോക്ടർ. ഇദ്ദേഹം ഏതെങ്കിലും സ്വകാര്യ ആശുപത്രികളിൽ മാറി മാറി ഹൃദയ ശസ്ത്രക്രിയകൾ നടത്തിയാൽ മാസം 50-60 ലക്ഷം രൂപ സമ്പാദിക്കുവാൻ ഇദ്ദേഹത്തിന് കഴിയും. ഇതെല്ലാം അവഗണിച്ചു കൊണ്ടാണ് മനുഷ്യസ്നേഹിയായ ഈ മഹാനായ ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കുന്നത് എന്ന കാര്യം ദയവായിട്ട് മറക്കരുതെ 🙏

04/07/2025

#കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് സത്രീ മരിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ ആശുപത്രി സൂപ്രണ്ട് ഡോ.ജയകുമാര്‍. കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താനാണെന്നും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ജയകുമാര്‍ പറഞ്ഞു. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നുവെന്നും നടന്നത് ദുരന്തമാണെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

http://entekottayamlive.blogspot.com/2025/07/blog-post_60.html

*Ente Kottayam Live, Ente Kottayam, Kottayam Live* ലെ കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കുമായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക :---

*https://chat.whatsapp.com/JZwqF8XUZS48IppPKTIWMG*

*Follow Instagram👉*
https://www.instagram.com/entekottayamlive

*Follow Facebook👉*
https://www.facebook.com/entekottayam05

https://www.facebook.com/entekottayamlive

*For Posting Advertisements*
*Send Whatsapp Message*
📱+916282367408

03/07/2025

ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്നു. ചികിത്സാ പിഴവുകൾ കൊണ്ട് ആളുകൾ മരിക്കുന്നു. ആശുപത്രി ഉപകരണങ്ങൾക്ക് വേണ്ടി കാത്തിരുന്ന് ആളുകൾ മരിക്കുന്നു. ഇപ്പോൾ ആശുപത്രി തന്നെ ഇടിഞ്ഞ് വീണ് ആളുകൾ മരിക്കുന്നു. #കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് മരണപ്പെട്ട പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ🌹

03/07/2025

#കോട്ടയം മെഡിക്കൽ കോളേജ് അപകടം. ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വിഎന്‍ വാസവന്‍...

http://entekottayamlive.blogspot.com/2025/07/blog-post_32.html

*Ente Kottayam Live, Ente Kottayam, Kottayam Live* ലെ കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കുമായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക :---

*https://chat.whatsapp.com/JZwqF8XUZS48IppPKTIWMG*

*Follow Instagram👉*
https://www.instagram.com/entekottayamlive

*Follow Facebook👉*
https://www.facebook.com/entekottayam05

https://www.facebook.com/entekottayamlive

*For Posting Advertisements*
*Send Whatsapp Message*
📱+916282367408

Address

Kottayam
Vazhoor
686504

Telephone

+916282367408

Website

https://instagram.com/entekottayamlive, https://entekottayamlive.b

Alerts

Be the first to know and let us send you an email when Ente Kottayam Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ente Kottayam Live:

Share

Ente Kottayam Live

കോട്ടയം ജില്ലയിലെ, കേരളത്തിലെ മറ്റു ജില്ലയിലെ, ലോകമെമ്പാടുമുള്ള ന്യൂസുകൾ. നിങ്ങളുടെ വിരൽത്തുമ്പിൽ, എന്റെ കോട്ടയം ലൈവ് ഫേസ്ബുക്ക് പേജ്. ലൈക് ചെയ്യൂ...