നമ്മുടെ വെള്ളരിക്കുണ്ട് KL 79

നമ്മുടെ വെള്ളരിക്കുണ്ട് KL 79 വെള്ളരിക്കുണ്ട് വാര്ത്തകള് അറിയാന്

 #കാഞ്ഞങ്ങാട് ബസ്റ്റാന്റ്  റോഡ് മേൽ നടപ്പാത  എനിയും വേണ്ടേ?  കാഞ്ഞങ്ങാട് നഗരത്തിൽ വാഹന ഗതാഗത കുറുക്കിന്റെ പ്രദാന കാരണം ബ...
01/09/2025

#കാഞ്ഞങ്ങാട് ബസ്റ്റാന്റ് റോഡ് മേൽ നടപ്പാത എനിയും വേണ്ടേ? കാഞ്ഞങ്ങാട് നഗരത്തിൽ വാഹന ഗതാഗത കുറുക്കിന്റെ പ്രദാന കാരണം ബസ്റ്റാന്റ് അടുത്തുള്ള റോഡ് മുറിച്ചക്കടക്കൽ ആണ്. ചൈനയിലൊക്കെ 10 മണിക്കൂർ കൊണ്ട് 10 നില കെട്ടിടങ്ങൾ ഒക്കെ നിർമിക്കുന്ന ഈ കാലത്ത് അധികാരികൾ വിചാരിച്ചാൽ 10 ദിവസം കൊണ്ട് നിർമിക്കാൻ സാധിക്കുന്ന ഈ മേൽ നടപ്പാലം എന്ത് കൊണ്ട് വൈകുന്നു എന്ന് മനസ്സിലാകുന്നില്ല. അധികാരികളെ ഒന്ന് കണ്ണ് തുറക്കൂ. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കു......

നമ്മുടെ കാഞ്ഞങ്ങാട് nammude kanhangad
Kanhangad
#കടപ്പാട് _viva

നമ്മുടെ സ്വന്തം കാർബൺ 🚘✌️ Polishing - Ceramic Coating - Interior Cleaning Under Body Coating
05/08/2025

നമ്മുടെ സ്വന്തം കാർബൺ 🚘✌️
Polishing - Ceramic Coating - Interior Cleaning
Under Body Coating

30/07/2025
Congratulation ❤‍🩹Rajesh Vellarikund
23/06/2025

Congratulation ❤‍🩹
Rajesh Vellarikund

ആ കുഞ്ഞ് കാലിൽ വിടാതെ കെട്ടിപിടിച്ചു, അവൾ മലയാളം സംസാരിച്ചപ്പോൾ സംശയം തോന്നി.. ആ മൂന്നര വയസ്സുകാരി അനീഷിന്റെ കയ്യിൽ അല്ല...
11/05/2025

ആ കുഞ്ഞ് കാലിൽ വിടാതെ കെട്ടിപിടിച്ചു, അവൾ മലയാളം സംസാരിച്ചപ്പോൾ സംശയം തോന്നി.. ആ മൂന്നര വയസ്സുകാരി അനീഷിന്റെ കയ്യിൽ അല്ല ഹൃദയത്തിലാണ് തൊട്ടത്..

തിരുവനന്തപുരത്തു നിന്നും തൃശ്ശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് അടൂർ ബസ് സ്റ്റാൻഡിലേക്ക് ആളെ കയറ്റാൻ കയറി. ആളുകൾ കയറി ബസ് പുറപ്പെട്ടു. ടിക്കറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നു കണ്ടക്ടർ അനീഷ്. ഇതിനിടെ അടൂരിൽ നിന്ന് കയറിയ ഒരു സ്ത്രീയെയും മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെയും കണ്ടക്ടർ അനീഷ് പ്രത്യേകം ശ്രദ്ധിച്ചു. ടിക്കറ്റ് എടുക്കാൻ വേണ്ടി അങ്ങോട്ട് ചെന്നപ്പോൾ ആ കുഞ്ഞ് അനീഷിന്റെ കാലിലോട്ട് കേറി പിടിച്ചു. എവിടെ ഇറങ്ങണമെന്ന് ചോദിച്ചപ്പോൾ സ്ത്രീക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. തൃശ്ശൂർ ആണോ എന്ന് ചോദിച്ചപ്പോൾ അവര് തലയാട്ടി. ആ സമയം കുഞ്ഞ് അനീഷിനെ കെട്ടിപ്പിടിച്ചു. ചില സംശയങ്ങൾ തോന്നിയ അനീഷ് തന്റെ മകളുടെ പ്രായം മാത്രമുള്ള ആ കുഞ്ഞിനോട് പേരെന്താണെന്നും എവിടെയാണ് വീടെന്നും ഒക്കെ ചോദിച്ചു. കുഞ്ഞു തന്റെ പേര് പറഞ്ഞു. എത്രല്ലാ പഠിക്കുന്ന എന്ന് ചോദിച്ചപ്പോൾ അംഗൻവാടിയിലാണ് എന്നും പറഞ്ഞു. അതും പച്ച മലയാളത്തിൽ. അപ്പോ അനീഷ് ചോദിച്ചു മോളുടെ അമ്മ എവിടെയാണ് എന്ന്, കാരണം കൂടെ ഇരിക്കുന്ന സ്ത്രീക്ക് നല്ല പ്രായം ഉണ്ടായിരുന്നു. അപ്പൊ ആ സ്ത്രീ പറഞ്ഞു ഞാനാ ഞാനാ അമ്മ എന്ന്. മൊത്തത്തിൽ വശപ്പിശക് തോന്നിയ അനീഷ് ഉടൻ തന്നെ ഡ്രൈവർ സാഗറിനോട് ബസ് നേരെ പന്തളം പോലീസ് സ്റ്റേഷനിലേക്ക് വിടാൻ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന് സ്ത്രീ സമ്മതിച്ചത്.

താൻ കാരണം ഒരു കുഞ്ഞിനെ രക്ഷപ്പെടുത്താൻ പറ്റിയല്ലോ എന്ന സന്തോഷത്തിലാണ് അനീഷ്. അനീഷും ഒരു അച്ഛനാണ്. രണ്ടു മക്കളുണ്ട്. അനീഷിന് ആ സ്ത്രീയെ കുറിച്ച് സംശയം ഒന്നും തോന്നിയിരുന്നില്ലെങ്കിൽ ആ മൂന്നര വയസ്സുകാരി പൊന്നുമകളെ മാതാപിതാക്കൾക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടനെ.
Salutes 🥰🔥🔥

ഒടയൻചാൽ : ഒടയന്‍ചാലിലെ പുതിയ  ബസ്റ്റാൻഡ് കോംപ്ലക്സ് ബിൽഡിങ് പണി പൂർത്തിയായി കൊണ്ടിരിക്കുന്നു, കാഞ്ഞങ്ങാട് - പാണത്തൂർ സംസ...
11/03/2025

ഒടയൻചാൽ : ഒടയന്‍ചാലിലെ പുതിയ ബസ്റ്റാൻഡ് കോംപ്ലക്സ് ബിൽഡിങ് പണി പൂർത്തിയായി കൊണ്ടിരിക്കുന്നു, കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാനപാതയിലെ പ്രധാനപ്പെട്ട ജംഗ്ഷൻ ആയ ഒടയ൯ചാൽ; ഇവിടെ നിന്നും നാലു ഭാഗത്തേക്കും ബസ് സർവീസ് ഉണ്ട്, ഇരിട്ടി ഭാഗത്തേക്കുള്ള ബസ് ഇതുവഴി കടന്നുപോകുന്നു, ഭാവിയിൽ ബസുകൾ ബസ്റ്റാൻഡിൽ രണ്ട് മിനിറ്റോളം നിർത്തി ആളുകളെ കയറ്റി പുറപ്പെടുന്നതായിരിക്കും..

മാലോം : കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനും കായിക പ്രേമികൾക്ക് മത്സരാവേശത്തിന്റെ പുത്തൻ ഓർമ്മകൾ സമ്മാനിക്കാനും  #ക...
11/03/2025

മാലോം : കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനും കായിക പ്രേമികൾക്ക് മത്സരാവേശത്തിന്റെ പുത്തൻ ഓർമ്മകൾ സമ്മാനിക്കാനും #കെ_എസ്_യു_മാലോത്ത്_കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയും മലയോരത്തെ കായിക പ്രേമികളും സംയുക്തമായി സംഘടിപ്പികുന്ന അഖില കേരള #വടം_വലി മത്സരം 2025 #ഏപ്രിൽ_12 ന് മാലോം സെന്റ് ജോർജ് ഫോറോനാ ദേവാലയ അങ്കണത്തിൽ.. 😍😍

വെള്ളരിക്കുണ്ട് ചൂട് കൂടി വരുന്നു എല്ലാവരും ശ്രദ്ധിക്കുക👍
06/03/2025

വെള്ളരിക്കുണ്ട് ചൂട് കൂടി വരുന്നു
എല്ലാവരും ശ്രദ്ധിക്കുക👍

04/03/2025

നമ്മുടെ കാസറഗോഡ് ❤️.

01/03/2025

രണ്ട് ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ
അടിക്കുന്നത് പോലെ രണ്ട് സ്കൂളുകളിലെ
പത്താം ക്ലാസ്സിലെ കുട്ടികൾ തമ്മിൽ അടിക്കുന്നു.
പതിനാറ് വയസ്സുകാരൻ മരിക്കുന്നു

അങ്ങ് ദൂരെ എവിടെയും അല്ല , താമരശ്ശേരിയിൽ

ഇത് എങ്ങോട്ട് ആണ് ഈ പോക്ക്…☹️☹️

ഇങ്ങനെ ഒരു പഞ്ചായത്ത് ‌വേറെ എവിടെ എങ്കിലും ഉണ്ടാവുമോ? നമ്മക്ക് വേണ്ടേ ഒരു ബസ്സ്റ്റാൻഡ് 😍
07/01/2025

ഇങ്ങനെ ഒരു പഞ്ചായത്ത് ‌വേറെ എവിടെ എങ്കിലും ഉണ്ടാവുമോ? നമ്മക്ക് വേണ്ടേ ഒരു ബസ്സ്റ്റാൻഡ് 😍

Address

Vellarikkundu
671533

Alerts

Be the first to know and let us send you an email when നമ്മുടെ വെള്ളരിക്കുണ്ട് KL 79 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നമ്മുടെ വെള്ളരിക്കുണ്ട് KL 79:

Share