VOICE OF VELLATHOOVAL

VOICE OF VELLATHOOVAL വെള്ളത്തൂവലിലെ വാർത്തകളും വിശേഷങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്കെത്തിക്കുന്നു. ❤️❤️

21/08/2025

ഹൈറേഞ്ച് ഹോം അപ്ളയിൻസസ് – ഡേ & നൈറ്റ് സെയിൽ

ഓഗസ്റ്റ് 23 രാവിലെ 10 മുതൽ രാത്രി 12 വരെ. 25 ലക്ഷം രൂപയുടെ ഗിഫ്റ്റുകളും ബെനഫിറ്റുകളും!
രാത്രി നറുക്കെടുപ്പിലൂടെ 15 പേർക്ക് സൗജന്യ എയർ ഫ്രയർ!

Highrange Home Appliances

സംസ്കാര ചടങ്ങുകൾ.. 🌹അന്തരിച്ച എംഎൽഎ ശ്രീ വാഴൂർ സോമന്റെ മൃതദേഹം വണ്ടിപ്പെരിയാറിലെ വസതിയിൽ  വെളുപ്പിനെ 2 മണിയോട് കൂടി എത്ത...
21/08/2025

സംസ്കാര ചടങ്ങുകൾ.. 🌹

അന്തരിച്ച എംഎൽഎ ശ്രീ വാഴൂർ സോമന്റെ മൃതദേഹം വണ്ടിപ്പെരിയാറിലെ വസതിയിൽ വെളുപ്പിനെ 2 മണിയോട് കൂടി എത്തിക്കും.
നാളെ രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനവും തുടർന്ന് വൈകുന്നേരം 4 മണിക്ക് വണ്ടിപ്പെരിയാർ 62 ആം മൈൽ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും..

02/08/2025

വെളളത്തൂവൽ പഞ്ചായത്തിൻ്റെ അഴിമതികൾക്കെതിരെ മുസ്ലീം ലീഗ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളത്തൂവൽ ടൗണിൽ നടന്ന പ്രതിക്ഷേധ പ്രകടനം.

 #ആദരാഞ്ജലികൾ 🌹🌹അടിമാലിയിൽ താമസിക്കുന്ന ബിനു 32 വയസ് മരണപ്പെട്ടു.
11/07/2025

#ആദരാഞ്ജലികൾ 🌹🌹

അടിമാലിയിൽ താമസിക്കുന്ന ബിനു 32 വയസ് മരണപ്പെട്ടു.

ഇടുക്കി ഹൈറേഞ്ചിലെ ആദ്യ കാല വിദ്യാലയമായ കുഞ്ചിത്തണ്ണി ഗവ:ഹൈസ്ക്കൂളിലെ ആദ്യകാല അദ്ധ്യാപകനായിരുന്ന ശ്രി. തോമസ് സാർ (തെക്കേ...
10/07/2025

ഇടുക്കി ഹൈറേഞ്ചിലെ ആദ്യ കാല വിദ്യാലയമായ കുഞ്ചിത്തണ്ണി ഗവ:ഹൈസ്ക്കൂളിലെ ആദ്യകാല അദ്ധ്യാപകനായിരുന്ന ശ്രി. തോമസ് സാർ (തെക്കേമുറി പൊട്ടൻകാട്)
വിടവാങ്ങി🙏🙏🌹🌹 പതിനായിരങ്ങളെ അക്ഷര ലോകത്തിലേക്ക് എത്തിച്ച മാതൃകാദ്ധ്യാപകൻ 🙏

സ്നേഹസ്മരണക്ക് മുമ്പിൽ പ്രണാമം🙏🌹🌹🌹🙏

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കേക്ക് കഴിച്ച് ഹാർട്ടിന് ഫംഗസ് വന്ന് അതി ദാരുണമായി മരണപ്പെട്ട അഞ്ചര വയസ്സുകാരി .ആഫ്രിൻ സമീറിന്...
10/07/2025

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കേക്ക് കഴിച്ച് ഹാർട്ടിന് ഫംഗസ് വന്ന് അതി ദാരുണമായി മരണപ്പെട്ട അഞ്ചര വയസ്സുകാരി .ആഫ്രിൻ സമീറിന് ആദരാഞ്ജലികൾ🌹🌹🌹

വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന 11 വയസ്സുകാരി മരിച്ചുപന്തളം: വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറ...
10/07/2025

വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് ചികിത്സയിലായിരുന്ന 11 വയസ്സുകാരി മരിച്ചു

പന്തളം: വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവായതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കടക്കാട്, മണ്ണിൽ തെക്കേതിൽ അഷ്റഫ് റാവുത്തർ-സജിന ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമയാണ്(11) മരിച്ചത്.
തോന്നല്ലൂർ ഗവ. യു.പി സ്കൂളിലെ
ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

ജൂലൈ രണ്ടിനാണ് വീട്ടിലെ വളർത്തു പൂച്ച ഹന്നയുടെ ദേഹത്ത് മാന്തിയത്. മുറിവേറ്റ ഹന്നയെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വാക്സിൻ എടുക്കുന്നതിനായി അവിടെനിന്ന് അടൂർ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അടൂർ താലൂക്ക് ആശുപത്രിയിൽ ​നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി.കുത്തിവെപ്പെടുത്ത ശേഷം വീട്ടിലെത്തിയ ഹന്ന ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു

ഇടുക്കി,അടിമാലി, മാങ്കുളം,: വിനോദസഞ്ചാരികളുമായി എത്തിയ കമാൻഡർ ജീപ്പ് ഒഴുക്കിൽപ്പെട്ടുവിനോദസഞ്ചാരികളുമായി എത്തിയ കമാൻഡർ ജ...
12/06/2025

ഇടുക്കി,അടിമാലി, മാങ്കുളം,: വിനോദസഞ്ചാരികളുമായി എത്തിയ കമാൻഡർ ജീപ്പ് ഒഴുക്കിൽപ്പെട്ടു

വിനോദസഞ്ചാരികളുമായി എത്തിയ കമാൻഡർ ജീപ്പ് ഒഴുക്കിൽപ്പെട്ടു.

മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് സംഭവം.

ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

നാട്ടുകാർ മൂവരെയും രക്ഷിച്ച് കരയ്‍ക്കെത്തിച്ചു.

തമിഴ്നാട്ടിൽ നിന്നും വന്ന വിനോദസഞ്ചാരികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

വിനോദ സഞ്ചാരികളെ നാട്ടുകാർ കരയ്ക്ക് എത്തിച്ച ശേഷം ജീപ്പ് കെട്ടി വലിച്ചു കരയ്ക്ക് എത്തിച്ചു.

കെനിയയിൽ വിനോദ സഞ്ചാരികൾ പോയ ബസ്സ് അപകടത്തിൽ പെട്ട് വെള്ളത്തൂവൽ സ്വദേശിയായിരുന്ന കുറ്റിക്കാട്ട് ചാലിൽ (KBA) മക്കാരിൻ്റെ ...
11/06/2025

കെനിയയിൽ വിനോദ സഞ്ചാരികൾ പോയ ബസ്സ് അപകടത്തിൽ പെട്ട് വെള്ളത്തൂവൽ സ്വദേശിയായിരുന്ന കുറ്റിക്കാട്ട് ചാലിൽ (KBA) മക്കാരിൻ്റെ മകൾ ജസ്ന മക്കാർ, മകൾ റൂഹി മെഹറിൻ മരണപ്പെട്ടു. ഇപ്പോൾ മൂവാറ്റുപുഴ പേഴയ്ക്കാപ്പിളളിയിലാണ് താമസം. ഖത്തറിൽ നിന്നും ഈദ് അവധി ആഘോഷിക്കാൻ കെനിയയിൽ പോയ സംഘം യാത്ര ചെയത വാഹനമാണ് അപകടത്തിൽ പെട്ടത്.

ഭർത്താവിനും കുഞ്ഞിനുമൊപ്പം കെനിയയിലേക്ക് വിനോ ദയാത്ര പോയതാണെന്നാണ് അറിയാൻ കഴി ഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് മുഹമ്മദ് ഹനീഫക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുറ്റിക്കാട്ടുചാലിൽ മക്കാരുടെയും ലൈലയുടെയും മൂന്നാമത്തെ മകളാണ് ജസ്ന. ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫക്കൊപ്പം ഖത്തറിലാണ് താമസം. സി.എക്കാരിയായ ജസ്ന അവിടെ കമ്പനിയിൽ ജീവനക്കാരിയാണ്. ജസ്നയുടെ മാതാപിതാക്കൾ സഹോദരൻ ജസീമിനൊപ്പം ദുബൈയിലാണ് താമസം. സഹോദരി ജാസ്മിനും കുടുംബസമേതം ദുബൈയിലാണ്.

🔴സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട്🔴സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാക...
11/06/2025

🔴സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട്🔴

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഒരാഴ്‌ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാമുകൾ തുറക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആദ്യഘട്ടത്തിൽ പെയ്ത‌ മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ല എന്നുള്ളതാണ് കണക്കുകൂട്ടൽ. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ മുതൽ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് (അതിശക്തമായ മഴ) അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വെള്ളി, ശനി ദിവസങ്ങളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കും. വെള്ളിയാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ശനിയാഴ്ച ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാല ക്കാട്, മലപ്പുറം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

കല്ലാർകുട്ടി ഡാം🥰🥰
10/06/2025

കല്ലാർകുട്ടി ഡാം🥰🥰

Address

Vellathooval
685563

Telephone

+919567022023

Website

Alerts

Be the first to know and let us send you an email when VOICE OF VELLATHOOVAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share