28/10/2025
വേങ്ങര കോംപ്ലക്സ് മദ്രസ സർഗ്ഗമേള നവംബർ 1, 2 തീയതികളിൽ മെതുലാട് നടക്കും; സംഘാടക സമിതി രൂപീകരിച്ചു
വേങ്ങര: കെ.എൻ.എം (KNM) വേങ്ങര കോംപ്ലക്സിന് കീഴിലുള്ള മദ്രസകളുടെ സർഗ്ഗമേള നവംബർ 1, 2 തീയതികളിൽ മെതുലാട് മതാറുൽ ഉലൂം മദ്രസയിൽ വെച്ച് നടക്കും. അടുത്ത ശനി, ഞായർ ദിവസങ്ങളിലായാണ് വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുന്നത്.
ഉദ്ഘാടന സമ്മേളനം, സാംസ്കാരിക സദസ്സ്, കോംപ്ലക്സിലെ വിവിധ മദ്രസകളിൽ നിന്നുള്ള കുട്ടികളുടെ സർഗോത്സവം, സമ്മാനദാന ചടങ്ങ് എന്നിവ മേളയുടെ ഭാഗമായി നടക്കും.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ടി.കെ. മുഹമ്മദ് മൗലവിയാണ് മുഖ്യരക്ഷാധികാരി. പി.എ. ഇസ്മായിൽ മദനി ചെയർമാനായും, കുറുക്കൻ ആല സനാജി വൈസ് ചെയർമാനായും, പി.കെ. മൊയ്തീൻകുട്ടി ജനറൽ കൺവീനറായും സമിതിയിൽ പ്രവർത്തിക്കും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ. അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മാസ്റ്റർ, പി.കെ.സി. ബീരാൻകുട്ടി, ആബിദ് സലഫി, നബീൽ, കാബ്രൻ കുഞ്ഞു, നദീറ ടീച്ചർ എന്നിവർ പ്രസംഗിച്ചു.