RR Bross Media

RR Bross Media Movie My Passion

Permanently closed.
ഞങ്ങളുടെ അടുത്ത ഷോർട്ട് ഫിലിം ഉടനെ തുടങ്ങുന്നു.കുപ്പിക്കുള്ളിലെ കുട്ടിഭൂതം ☺️☺️
28/02/2023

ഞങ്ങളുടെ അടുത്ത ഷോർട്ട് ഫിലിം ഉടനെ തുടങ്ങുന്നു.കുപ്പിക്കുള്ളിലെ കുട്ടിഭൂതം ☺️☺️

Dairaction: RINOY RAJENDRANStory, writing: RIJESH KUMARCamera: MIDHUN MUKUNDANപുതിയ ഒരു ഷോർട്ട് ഫിലിം Wound Dead എന്നാണ്...
25/09/2022

Dairaction: RINOY RAJENDRAN
Story, writing: RIJESH KUMAR
Camera: MIDHUN MUKUNDAN
പുതിയ ഒരു ഷോർട്ട് ഫിലിം Wound Dead എന്നാണ് പേര്.അടുത്തമാസം 5ആം തിയതി RR BROSS MIDEA യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യുന്നു.എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവണേ.❣️❣️❣️💕💕💕💕💕💕💕💕💕💕

അധോലോകം 2 വിൽ നമ്മോടൊപ്പം സഹകരിച്ച RR BROSS MEDIA യിൽ  അംഗമായ ജിയേഷ് എന്ന സഹോദരന് ആദരാഞ്ജലികൾ 🌷🌷🌷🌷🌷
23/01/2022

അധോലോകം 2 വിൽ നമ്മോടൊപ്പം സഹകരിച്ച RR BROSS MEDIA യിൽ അംഗമായ ജിയേഷ് എന്ന സഹോദരന് ആദരാഞ്ജലികൾ 🌷🌷🌷🌷🌷

14/01/2022

https://youtu.be/h3q3NveKpkc ലിങ്ക് ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ സ്വന്തം മമ്മൂക്ക ❤️ ഞാൻ ഫാൻ ആണെടോ ഞങ്ങള് മമ്മൂക്കാ ഫാൻ ആണെടോ 🎵🎵🎵🎵🎵🎵🎵

RR BROSS MEDIAYoutube channel വഴി നാളെ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുന്നു.കാത്തിരിക്കുക.🎶🎶 ഞാൻ ഫാൻ ആണെടോ ഞങ്ങള് മമ്മൂക...
13/01/2022

RR BROSS MEDIA
Youtube channel വഴി നാളെ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുന്നു.കാത്തിരിക്കുക.
🎶🎶 ഞാൻ ഫാൻ ആണെടോ ഞങ്ങള് മമ്മൂക്കാ ഫാൻ ആണെടോ 🎵🎵🎵🎵🎵🎵🎵🎵🎵🎵

ഞങ്ങളുടെ സ്വന്തം മമ്മൂക്കയുടെ വീഡിയോ സോംഗ് റിലീസ് ഡേറ്റ് പോസ്റ്റർ  മമ്മൂട്ടി ഫാൻസ് വെൽഫെയർ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ...
11/01/2022

ഞങ്ങളുടെ സ്വന്തം മമ്മൂക്കയുടെ വീഡിയോ സോംഗ് റിലീസ് ഡേറ്റ് പോസ്റ്റർ മമ്മൂട്ടി ഫാൻസ് വെൽഫെയർ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ Fasebook, Twitter വഴി ഇറങ്ങിയിരിക്കുന്നു.

31/12/2021

നാഷണൽ ഫെലോഷിപ്പ് ജേതാവ് ശ്രീ.പി.എൻ.ധനരാജിനെ RR BROSS MEDIA ബഹുമാനാർത്ഥം ആദരിക്കുന്നു.

നാടൻ പാട്ടുകളുടെ കലാകാരൻ.ശ്രീ.പി.എൻ.ധനരാജിന് RR BROSS MEDIA ബഹുമാനാർത്ഥം പൊന്നാടയും മൊമൊൻ്റോയും നൽകി ആദരിക്കുന്നു.
31/12/2021

നാടൻ പാട്ടുകളുടെ കലാകാരൻ.ശ്രീ.പി.എൻ.ധനരാജിന് RR BROSS MEDIA ബഹുമാനാർത്ഥം പൊന്നാടയും മൊമൊൻ്റോയും നൽകി ആദരിക്കുന്നു.

RR BROSS ടീമിന്റെ എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ ❤️
25/12/2021

RR BROSS ടീമിന്റെ എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ ❤️

ആ വിജയം ചിലപ്പോൾ നമ്മുക്ക് ആവാം.
20/12/2021

ആ വിജയം ചിലപ്പോൾ നമ്മുക്ക് ആവാം.

റിലേഷൻസ് മീഡിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022



സിനിമാമോഹികളായ (18 വയസും അതിനുമുകളിലും പ്രായമുള്ളവർ) ആർക്കും മത്സരത്തിൽ പങ്കെടുക്കാം.

ഒന്നാം സമ്മാനം 25,000 രൂപ
രണ്ടാം സമ്മാനം 15,000 രൂപ
മൂന്നാം സമ്മാനം 10,000 രൂപ

•മത്സരാർത്ഥികൾക്ക് പ്രവേശനം സൗജന്യം .

എങ്ങനെ പങ്കെടുക്കാം?

മത്സരത്തിനായി സമർപ്പിക്കുന്ന ഹ്രസ്വചിത്രങ്ങൾ മൂന്ന് മിനിറ്റിനുള്ളിൽ (not more than 3 minutes long) നിൽക്കുന്നവയായിരിക്കണം

വിഷയം: ‘ഹോം ’

‘ഹോം ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കണം ഹ്രസ്വ ചിത്രങ്ങൾ ഒരുക്കേണ്ടത്. (ആനിമേഷൻ ചിത്രങ്ങൾക്കും വ്യവസ്ഥകൾ ബാധകം).

ഭാഷ

ഹ്രസ്വചിത്രങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കാം അല്ലെങ്കിൽ സംഭാഷണങ്ങളൊന്നുമില്ലാത്തതോ ആകാം .

അവസാന തീയതി

എൻട്രികൾ 2022 ജനുവരി 15-ന് വെകിട്ട് 5 മണിവരെ സമർപ്പിക്കാം

എൻട്രികൾ എവിടെ അയയ്ക്കണം?

നിങ്ങളുടെ ഹ്രസ്വചിത്രം ഗൂഗിള്‍ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്ത ശേഷം ( ലിങ്ക് തുറക്കാനുള്ള അനുവാദത്തോടൊപ്പം) "[email protected]" എന്ന ജി മെയിൽ വിലാസത്തിലേക്ക് ലിങ്ക് പങ്കുവയ്ക്കുക.

നിബന്ധനകൾ

ഹ്രസ്വചിത്രങ്ങൾ നിങ്ങളുടെ ഫോണിലോ/പ്രൊഫഷണൽ ക്യാമറയിലോ ചിത്രീകരിക്കാവുന്നതാണ്.

1920*1080 റെസലൂഷൻ (എച്ച് ഡി ഹൊറിസോണ്ടൽ ഫോർമാറ്റ് ) ക്വാളിറ്റി ആവശ്യമാണ്.

മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് പോലെയുള്ള വെർട്ടിക്കൽ ഫോർമാറ്റുകൾ ഉപയോഗിച്ചുള്ള ഹ്രസ്വചിത്രങ്ങൾ സ്വീകരിക്കില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

മികച്ച എൻട്രികൾ റിലേഷൻസ് മീഡിയയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അതായത് Facebook, Instagram, YouTube എന്നിവയിൽ അപ്‌ലോഡ് ചെയ്യും. ലൈക്കുകളുടെയും ജൂറി വോട്ടുകളുടെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

•എല്ലാ സിനിമകളും റിലേഷൻസ് മീഡിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022-ന് വേണ്ടി പ്രത്യേകം നിർമ്മിച്ചതായിരിക്കണം
•മറ്റ് ചലച്ചിത്രമേളകളിൽ/മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ച ഷോർട്ട് ഫിലിമുകൾക്ക് ഈ ഹ്രസ്വചിത്ര മേളയിൽ പങ്കെടുക്കാൻ സാധിക്കില്ല .
•റിലേഷൻസ് മീഡിയ ബ്രോഡ്‌കാസ്‌റ്റിംഗിന് അതിന്റെ പ്ലാറ്റ്‌ഫോമുകളിൽ (വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ, മറ്റുള്ളവ ) , എൻട്രി സമർപ്പിച്ച വ്യക്തികളുടെ യാതൊരു ഇടപെടലും അനുമതിയും കൂടാതെ ഹ്രസ്വ ചിത്രങ്ങൾ ഭാവിയിൽ ഉപയോഗിക്കാനുള്ള പകർപ്പവകാശം ഉണ്ടായിരിക്കും .
•സെലിബ്രിറ്റികളുടെ ഉപയോഗം, പാട്ടുകൾ, ദൃശ്യങ്ങൾ മുതലായവ ഉൾപ്പെടെ ഹ്രസ്വ ചിത്രകളുടെ നിർമ്മാണത്തിൽ ഉൾപ്പെടുതുന്നതിൽ നിയമപരമോ സാമ്പത്തികമോ ആയ പ്രത്യാഘാതങ്ങൾക്ക് റിലേഷൻസ് മീഡിയ ബ്രോഡ്കാസ്റ്റിംഗ് ഉത്തരവാദിയായിരിക്കില്ല.
•സമർപ്പിച്ച എൻട്രികളുടെ യഥാർത്ഥ സൃഷ്ടിയെ കുറിച്ചോ അവാർഡുകൾക്ക് പരിഗണിക്കുന്നതിനോ പങ്കെടുക്കുന്നയാൾ ആധികാരികത/ക്ലെയിം സ്വയം സാക്ഷ്യപ്പെടുത്തണം.
•ഓരോ ഹ്രസ്വചിത്രത്തിൻ്റെ എൻട്രിയിലും വ്യക്തമായ വോയ്‌സ് ഓവർ/സംഭാഷണം/സംഗീതം/പാട്ട് തുടങ്ങിയവ ഉണ്ടായിരിക്കണം.
•വീഡിയോയിൽ അശ്ലീലം / നഗ്നത/മയക്കുമരുന്ന് ദുരുപയോഗം / അശ്ലീലസാഹിത്യം അല്ലെങ്കിൽ മറ്റേതെങ്കിലും നിയമവിരുദ്ധ /ഹാനികരമായ പ്രവർത്തനം എന്നിവ ഉൾപ്പെടുത്തരുത്. ഇത് ചിത്രീകരിക്കുന്ന വീഡിയോകളിലോ, പശ്‌ചാത്തലത്തിലോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ എൻട്രികൾ തിരസ്കരിക്കുന്നതാണ് .
•എൻട്രികളിൽ പങ്കെടുക്കുന്നവരുടെ വ്യക്തമായ വിശദാംശങ്ങൾ ഉണ്ടായിരിക്കണം. വയസ്സ് തെളിയിക്കുന്ന രേഖകൾ , ഫോട്ടോ, പേര്, ബന്ധപ്പെടാനുള്ള നമ്പർ (മൊബൈൽ), തപാൽ വിലാസം, ഇമെയിൽ തുടങ്ങിയവ ഉണ്ടായിരിക്കണം , ഇവ അവാർഡ് പരിഗണനയ്ക്കായി ഉപയോഗിക്കുന്നു .
•മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ, നിങ്ങളുടെ വീഡിയോയ്ക്ക് റിലേഷൻസ് മീഡിയ ബ്രോഡ്കാസ്റ്റിംഗ് പ്രസിദ്ധീകരണ അവകാശങ്ങൾ നൽകാൻ നിങ്ങൾ ഇതിലൂടെ സമ്മതിക്കുകയാണ് ..
•ഓരോ സിനിമയും 3 മിനിറ്റിൽ കൂടരുത്. ഓപ്പണിംഗ്/ ക്ലോസിങ് ക്രെഡിറ്റുകൾ ആവശ്യമില്ല, എന്നാൽ നിങ്ങൾക്ക് ക്രെഡിറ്റ് ചേർക്കണമെങ്കിൽ 10 സെക്കൻഡ് വരെ അധികമായി ചേർക്കാം .
• നിങ്ങളുടെ ഹ്രസ്വ ചിത്രത്തിൽ എല്ലാ ഉള്ളടക്കവും (ഫൂട്ടേജ്, സംഗീതം, ചിത്രങ്ങൾ, പ്രോപ്പുകൾ മുതലായവ ഉൾപ്പെടെ) നിങ്ങളുടേതാണെന്ന് ഉറപ്പാക്കുക. നിങ്ങൾ ഏതെങ്കിലും പകർപ്പവകാശമുള്ളതോ വ്യാപാരമുദ്രയുള്ളതോ ആയ ഉള്ളടക്കം ഉൾപ്പെടുത്തുകയാണെങ്കിൽ, അതിന്റെ ഉപയോഗത്തിന് നിങ്ങൾക്ക് രേഖാമൂലമുള്ള അനുമതി നൽകണം. ഏതെങ്കിലും അനധികൃത ഉള്ളടക്കം അടങ്ങിയിരിക്കുന്ന എൻട്രികൾ അയോഗ്യമാക്കും.
• എല്ലാ എൻട്രികളും ഗൂഗിള്‍ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്ത ശേഷം ( ലിങ്ക് തുറക്കാനുള്ള അനുവാദത്തോടൊപ്പം) [email protected] എന്ന ജിമെയിൽ വിലാസത്തിലേക്ക് ഓൺലൈനായി സമർപ്പിക്കണം (ഷോർട്ട് ഫിലിമിന്റെ അപ്‌ലോഡിനൊപ്പം ഹ്രസ്വ ചിത്രത്തിൽ നിന്നുള്ള കുറഞ്ഞത് 3 ചിത്രങ്ങളും, സംവിധായകന്റെ ഒരു ചിത്രവും ഉൾപ്പെടെ മുകളിൽ പറഞ്ഞ ഇമെയിൽ വിലാസത്തിലേക്ക അയക്കുക .)
• എൻട്രികളുടെ പുനർമൂല്യനിർണ്ണയത്തിന്റെ ക്ലെയിമുകളുമായി ബന്ധപ്പെട്ട അഭ്യർത്ഥനകളൊന്നും പരിഗണിക്കില്ല.
• എല്ലാ എൻട്രിയുടേയും വിധിനിർണയം റിലേഷൻസ് മീഡിയ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും .
• മൂല്യനിർണ്ണയത്തിൻ്റെ ഏത് ഘട്ടത്തിലും, ഒരു എൻട്രി മാർഗ്ഗനിർദ്ദേശ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, ഒരു അറിയിപ്പും നൽകാതെ മൂല്യനിർണ്ണയ പ്രക്രിയയിൽ നിന്ന് എൻട്രി നീക്കം ചെയ്യപ്പെടും.
• ഈ മത്സരവുമായി ബന്ധപ്പെട്ട ഏതെങ്കിലും തർക്കമോ പ്രശ്‌നമോ ഉണ്ടായാൽ റിലേഷൻസ് മീഡിയ തീരുമാനിക്കുന്ന തീരുമാനം അന്തിമമായിരിക്കും .




# ഹ്രസ്വ ചിത്രം

17/12/2021
17/12/2021

ലാലേട്ടൻ

നഷ്ടബോധം എന്നാൽ അത് തൊണ്ണൂറുകളിലെ മോഹൻലാൽ ആണ്.
ഇരുപതുകളുടെ തീക്ഷണതകളിൽ നിന്നു, മുപ്പത്തുകളുടെ അനായാസയതിലേക്ക് അയാൾ, കായലിലേക്ക് പറന്നു ഇറങ്ങുന്ന ഒരു നീർ പക്ഷിയെ പോലെ താഴ്ന്നിറങ്ങിയ സമയം.
അയാളുടെ കണ്ണുകൾ, അതിലെ വല്ലാത്ത വശ്യത. കുസൃതി ഒളിപ്പിച്ച കണ്ണുകൾ, ഏതൊരു സ്ത്രീയും മടിയിൽ ഇരുത്തി ലാളിക്കാൻ വെമ്പുന്ന ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ നിന്നു, പ്രണയത്തിന്റെ നിലയിലാ കയത്തിലേക്ക് അവരെ വലിച്ചിടാൻ ആ കണ്ണുകൾക്ക്, ആ ചിരിക്ക് കഴിഞ്ഞിരുന്നു.

പ്രണയം എന്നാൽ അത് ഷാരുഖ് ഖാൻ തന്റെ നായികമാരെ നോക്കുന്ന രീതി ആണ് എന്നു പല സ്ത്രീകളും പറഞ്ഞു കേട്ടിട്ടുണ്ട്.
അതിന് മുകളിൽ ഒരാൾ നോട്ടം കൊണ്ട്, ചിരി കൊണ്ട്, ഭാവം കൊണ്ട് പ്രണയത്തെ നിർവചിച്ചിട്ടുണ്ട് എങ്കിൽ അത് മോഹൻലാൽ ആണ്.
അയാളുടെ,തൊണ്ണൂറുകൾ ആണ്.

പ്രായമനുസരിച്ചു ഓരോരുത്തർക്കും അയാൾ ഓരോ ലാൽ ആയിരുന്നു.
അമ്മമാർക്ക് അയാൾ ജുബ്ബ ഇട്ടു, ചന്ദനം തൊട്ട്, നിഷ്കളനായ ചിരിച്ച മകൻ ആയിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട, തിരസ്കരിക്കപ്പെട്ട മകനായി അയാൾ നടന്നു നീങ്ങിയപ്പോൾ അവരുടെ ഹൃദയം ആണ് തകർന്നത്.

കുട്ടികൾക്ക് അയാൾ ഏട്ടൻ ആയിരുന്നു. സ്നേഹത്തോടെ മുടിയിൽ തലോടുന്ന, കൈയിൽ പിടിച്ച് നടക്കുന്ന, വിഷമം വരുമ്പോൾ നെഞ്ചോട് ചേർക്കുന്ന, അയാളെ പോലൊരു ജ്യേഷ്ഠനേ പെൺകുട്ടികൾ സ്വപ്നം കണ്ടു.

പൊടി മീശ വിരിയുന്ന കാലത്തിൽ, അയാളെ പോലെ തോൾ ചെരിച്ചു, കറുത്ത ഷർട്ടും, ജീൻസും ഇട്ടു, ഒരു ബട്ടൻസ് തുറന്നു, മുടിയുടെ പിൻ ഭാഗം വളർത്തി, അയാളെ പോലെ ചിരിക്കാൻ ശ്രമിച്ച്, പ്രണയിക്കാൻ ശ്രമിച്ച ഒരു തലമുറയിലെ ആൺകുട്ടികൾ.

അയാൾ സിഗരറ്റ് വലിക്കുന്ന പോലെ, അയാൾ ബൈക്ക് ഓടിക്കുന്ന പോലെ, അയാൾ ബിയർ ബോട്ടിൽ തുറക്കുന്ന പോലെ, അയാൾ ആഘോഷിക്കുന്ന പോലെ യുവത്വം ആഘോഷിക്കാൻ ശ്രമിച്ചു യുവാക്കൾ.

അയാളുടെ കഥാപാത്രങ്ങളെ പ്രണയിച്ചു, അത് പോലെ തങ്ങളെ പ്രണയിക്കുന്ന, സ്നേഹിക്കുന്ന, കരുതുന്ന കാമുകന്മാരെ അല്ലെങ്കിൽ ഭർത്താക്കന്മാരെ സ്വപ്നം കണ്ട യുവതികൾ.

നാല് പെഗ് ഉള്ളിൽ ചെന്നാൽ ടോണി കുരിശിങ്കൽ ആകുന്ന ഒരു പാട് ആണുങ്ങൾ ഇന്നും ഉണ്ട്. കാശ് പൊടിച്ചു കളഞ്ഞു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു അതിന്റെ നിർവൃതിയിൽ സ്വയം രാജീവ് മേനോൻ ആയി കണ്ണടച്ച് ചിരിക്കുന്ന ആണുങ്ങൾ ഇന്നും ഉണ്ട്.

അയാളുടെ നിസ്സഹായത, അതിനപ്പുറം ശക്തമായി ചങ്ക് തകർക്കുന്നത് ഒന്നും പിന്നീട് ഞാൻ വെള്ളിത്തിരയിൽ കണ്ടിട്ടില്ല.

ഞാൻ വിടർന്ന കണ്ണുകളോടെ, തീരാത്ത അഭിനിവേശത്തോടെ, അതിലേറെ അത്ഭുതത്തോടെ വീണ്ടും വീണ്ടും സന്ദർശിക്കുന്ന ഇടമാണ് തൊണ്ണൂറുകളിലെ മോഹൻലാൽ.

അയാളുടെ ചിരിയിൽ.
കണ്ണുകളിലെ കുസൃതിയിൽ.
അയാളുടെ പ്രണയത്തിൽ.
ആ നിഷ്കളങ്കതയിൽ.
ആ നിസ്സഹായതയിൽ.
എല്ലാം മറന്നു, ഇരിക്കാറുണ്ട്.

നഷ്ടബോധത്തിനു ഒരു പേര് നിർവചിക്കാം എങ്കിൽ അത് തൊണ്ണൂറുകളിലെ മോഹൻലാൽ ആണ്.

ഇരുപത്കളുടെ തീക്ഷണതകൾക്കും, നാല്പത്കളുടെ അമാനുഷികതയ്ക്കും ഇടയ്ക്കു അയാൾ ആടി തിമിർത്ത, അനായാസതയുടെ, നടന വൈഭത്തിന്റെ പത്താണ്ടുകൾ.

ഒരു കാലയന്ത്രത്തിലൂടെ യാത്ര ചെയ്തെത്തി, മുപ്പത്തുകളിലെ അയാളെ കണ്ടെത്തി ചേർത്ത് നിർത്തി ഒരു മുത്തം കൊടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ഓർക്കാറുണ്ട്.

© Joe Thomas

Address

Vypin

Telephone

+19072260651

Website

Alerts

Be the first to know and let us send you an email when RR Bross Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RR Bross Media:

Share