05/07/2025
Hai കൂട്ടുകാരേ..🥰..എല്ലാവരും ചോദിക്കാറുണ്ട് എന്താ ഉപ്പയെ കുറിച്ച് ഒന്നും പറയാത്തത്.. ഇന്ന് കുറച്ചു കാര്യങ്ങൾ ഉപ്പയെ കുറിച്ച് പറയാം എന്ന് കരുതി..കുടുംബത്തിൻറെ ഭാരം ഇറക്കിവെക്കാൻ ഒരു വർഷം എൻറെ ഉപ്പയും പ്രവാസിയായി ആ കഥ ഞാൻ പിന്നെ പറയാം....അന്ന് ഒരു ഞായറാഴ്ചയായിരുന്നു ...രാവിലെ പതിവ് പോലെ ഉപ്പ ഡ്രൈവിംഗ് ജോലിക്ക് പോകാൻ ഒരുങ്ങി , .
13 വയസ്സുള്ള ഞാൻ രാവിലെ മദ്രസ്സയില്ലാത്തത് കാരണം കുറച്ചൂടെ ഉറങ്ങി. രാത്രി ഏറെ വൈകി ആണ് കിടന്നത്,രാത്രിയിൽ ഉപ്പ കൊണ്ട് വന്ന കടല പൊതി ഓഹരി വെക്കുമ്പോൾ ഞാൻ അറിഞ്ഞില്ല ഇത് ഉപ്പ കൊണ്ട് തരുന്ന അവസാന കടലപൊതിയാണെന്ന്, ഉപ്പയാണ് എന്ത് കൊണ്ടുവന്നലും ഒരേ പോലെ ഓഹരി വെക്കുക ,ഞാൻ ചെറിയതായത് കാരണവും കുട്ടികുറുമ്പ് കൂടുതൽ ഉള്ളത് കാരണവും എപ്പോഴും ഒരു പിടി കൂടുതൽ എനിക് വേണം ,അത് ഉപ്പാക്കും അറിയുന്നത് കൊണ്ട് തന്നെ എനിക് കുറച്ച് കൈ കുമ്പിളിൽ മാറ്റിവെക്കും അത് കിട്ടിയാലേ എൻ്റെ വാടിയ മുഖം ഒന്നു തെളിയൂ ..അതിനു വീട്ടിൽ ആർക്കും പരാതിയും ഉണ്ടാവാറില്ല,കുറെ തമാശകൾ പറഞ്ഞ് കുറേ വൈകി...ഞങ്ങളോട് ഉപ്പ പോയി കിടക്കാൻ പറഞ്ഞു .മദ്രസ ഇല്ലാത്തത് കാരണം ,ഉപ്പയുടെ കൂടെ കുറെ സമയം ചെലവഴിച്ചു കിടക്കാൻ നേരം കെട്ടിപ്പിടിച്ച് തുരുതുരാ കുറെ ഉമ്മകൾ കൊടുത്ത് കിടക്കാൻ പോയി..എന്നാലും തീർന്നില്ല ഉറങ്ങി കഴിഞ്ഞാൽ ഉപ്പ അടുത്ത് വന്ന് വീണ്ടും ഒരു തലോടലും നെറ്റിയിൽ ഒരു മുത്തവും തരും ആ സമയത്ത് നമ്മൾ ഈ ലോകത്തെ ഏറ്റവും വലിയ സമ്പന്നരാണ് പണം കൊണ്ടല്ല ഉപ്പയുടെ സ്നേഹം കൊണ്ട്... അടങ്ങാത്ത ... തീരാത്ത... ആ സ്നേഹം അത് അനുഭവിച്ചറിയാൻ പലപ്പോഴും ഞാൻ ഉറക്കം വരെ നടിക്കാറുണ്ട്...ഒരു മകൾക്ക് ഈ ലോകത്ത് കിട്ടേണ്ട ഏറ്റവും വലിയ സുരക്ഷിതത്വം, സൗഭാഗ്യം എല്ലാം അതിൽ നിന്നും അനുഭവിച്ചറിയാറുണ്ട്...ഉപ്പ കിടക്കുന്നതിന് മുമ്പ് ടോർച്ച് അടിച്ച് ഞങൾ കിടക്കുന്ന ഭാഗത്ത് ഒക്കെ വന്നു നോക്കും, കാരണം തക്കാളി പെട്ടി കൊണ്ട് മറച്ച ജനലും ഓലകൊണ്ട് ചാരിയ വാതിൽപൊളിയും തേക്കാത്ത ചുവരും ആയതുകൊണ്ട് തന്നെ ഞങൾ ഉറങ്ങിയാലും ഉപ്പയും ഉമ്മയും പല രാത്രികളും ഉറങ്ങാറില്ല , എങ്ങനെ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് പോയി . പിറ്റേന്ന് നേരം ഏറെ വൈകി എണീറ്റ് ഉമ്മയോട് ഉപ്പ പോയോ ചോദിച്ച്, അതെ ഉപ്പ നേരെത്തെ പോയി മണൽ ലോഡ് കൊണ്ട് പോകാൻ വണ്ടിക്ക് ഓട്ടമുണ്ട് ,3 ദിവസായിട്ട് വണ്ടി ഓടിയിട്ടില്ല ..ഇന്ന് മനസിന് സന്തോഷം ഉണ്ട്.ഞാനും ഏറെ സന്തോഷിച്ചു ഇന്ന് ഉപ്പ കുറെ സാധനങ്ങൾ ഒക്കെ കൊണ്ട് വരും..പിന്നെ ഞാൻ കളിക്കാൻ ഓടി.വൈകുന്നേരം ആയാൽ അടുത്ത വീട്ടിലെ കുട്ടികളോടൊത്ത് കളിക്കുന്ന തിരക്കിലാണ് , എന്നെ ആരോ വീട്ടിലേക്ക് വരാൻ പറഞ്ഞു ഞാൻ വീട്ടിലേക്ക് ഓടി.. അന്ന് ഉച്ചയ്ക് കഞ്ഞി ആയ കാരണം ഉപ്പ വൈകുന്നേരം മീനും കൊണ്ട് വരുമായിരിക്കും എന്ന് കരുതി ഉമ്മ ചോറുവെക്കുന്ന തിരക്കിലാണ് , കറിക്ക് വേണ്ട തേങ്ങ അമ്മിയിൽ അരക്കുകയായിരുന്നു .പെട്ടന്ന് നമ്മുടെ ആമ്മായിയുടെ മോൻ അഷ്റഫ്ക്ക വീട്ടിൽ വന്നതു കണ്ടു്...ഉമ്മയോട് ഒന്നു ഹോസ്പിറ്റൽ വരെ പോകണം ഉപ്പാക് എന്തോ കൈയിൽ ചെറിയ ഒരു മുറിവ് പറ്റിയിട്ടുണ്ട്...ഉമ്മ കേട്ട പാതി കേൾക്കാത്ത പാതി അതെല്ലാം ഇട്ട് മാക്സിപോലും മാറ്റാതെ ഓടുന്നു..ഞാനും പിന്നാലെ ഓടി എന്താ ഒന്നും അറിയാതെ... അപ്പോഴേക്കും ഉമ്മ ഓട്ടോയിൽ കയറി പോയി... ഞാൻ ഒറ്റയ്ക് റോഡിലൂടെ ഓടി...മെയിൻ റോഡ് വക്കിനെത്തി ...തളർന്ന് റോഡ് സൈഡിൽ നിന്നു .. പക്ഷെ അപ്പോഴേക്കും ഉപ്പയെ അടുത്തുള്ള ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി ആംബുലൻസിൽ എന്ന് അവിടെ കൂടിയ ആൾക്കാർ പറയുന്നത് കേട്ട് ...എന്നോട് വീട്ടിലേക്ക് പോകാൻ പറഞ്ഞു ,ഞാൻ അവിടെ എന്ത് ചെയ്യണം അറിയാതെ നിന്ന് ,രണ്ട് മൂന്ന് പേര് മെല്ലെ പറയുന്നത് ഞാൻ കേട്ടു മൂപർ ഡോക്ടറോട് ഒരു കാര്യം പറയുന്നുണ്ടായിരുന്നു എൻ്റെ ജീവൻ ഒന്നു രക്ഷപെടുത്തുമോ ഡോക്ടറെ ,എൻ്റെ മക്കൾക്ക് വേറെ ആരും ഇല്ല ..എനിക് 4 പെൺമക്കളാണ് ..എൻ്റെ മക്കളെ കെട്ടിച്ചയക്കാനുണ്ട്... 😭😭 ഇതൊക്കെയാണ് ആ വേദനയിലും ഉപ്പ പറയുന്നതെന്ന് .. ഇതും കൂടെ അയാൽ കൂടി ചേർത്തു ഈ നിൽക്കുന്നത് അവൻ്റെ ചെറിയ പെണ്ണാണ് ..ഞാൻ കേൾക്കാത്ത പോലെ കരഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു ..ഉപ്പയുടെ ആ തേങ്ങൽ വഴിയിലെ ആംബുലൻസിൽ വെച്ച് ആരുടെയോ മടിയിൽ അവസാനിച്ചു..😭😭😭 42 ആം വയസ്സിൽ എല്ലാം ബാക്കിയാക്കി ഉപ്പ പോയി ,പിന്നെ വീട്ടിലേക്ക് വരുന്നത് എന്താണെന്ന് ഞാൻ പറയില്ല എനിക് അത് ഉൾകൊള്ളാൻ ഇപ്പോഴും കഴിഞ്ചിട്ടില്ല ... ഒരു കാര്യം കൂടെ പറഞ്ഞ് ഞാൻ നിർത്താണ് വയ്യ ...എല്ലാ ഉപ്പമാരും ഇതുപോലെ ഉള്ള കാലം മക്കളെ ചേർത്ത് പിടിക്കുക , എന്നാൽ അവരുടെ മനസ്സിൽ എന്നും ജീവനോടെ ഉണ്ടാവും മരിക്കാതെ😭😭..എൻ്റെ ഉപ്പയുടെ എല്ലാ പാപ ങ്ങളും പൊറുത്ത്, കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ, പരലോകത്ത് വെച്ച് എൻ്റെ ഉപ്പയെ കണ്ടുമുട്ടാൻ തൗഫീഖ് നൽകണേ🤲🤲😢😢..ആമീൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കരുതേ..
(അവസാനായി ഉപ്പയുമൊത്ത് എടുത്ത ഫോട്ടോയാണ് ഇത്).